മുടി നിങ്ങളുടെ വ്യക്തിത്വത്തെ എടുത്തുകാട്ടുകയും കൂടുതൽ സുന്ദരി ആക്കുകയും ചെയ്യുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ മുടിക്ക് നീളവും ഉള്ളും വാഗ്ദാനം ചെയ്യുന്ന നിരവധി ഹെയർ ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. ഇത്തരമൊരു മാജിക് സംഭവിക്കാൻ അതായത് നല്ല മുടിക്ക് ലഭിക്കാൻ വേണ്ടി നിങ്ങൾ നന്നായി പരിശ്രമം ചെയ്യേണ്ടി വരും.

നിങ്ങളുടെ മുടി നീളം കൂട്ടാനും മനോഹരമാക്കാനുമുള്ള ചില എളുപ്പ വഴികൾ ഇതാ… എളുപ്പ വഴി ആണെങ്കിലും ഫലം കിട്ടുന്നത് വരെ ചെയ്യാനുള്ള മനസും പരിശ്രമവും ആവശ്യമാണ്.

  1. ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ നീളമുള്ള മുടി

നീളമുള്ള മുടി ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, പ്രോട്ടീനും വിറ്റാമിനുകളും ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇതിനായി പാലോ തൈരോ ഇവയിൽ നിന്നുണ്ടാക്കുന്ന വസ്തുക്കളോ നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇതുകൂടാതെ, പച്ചക്കറികൾ കൂടുതൽ അളവിൽ കഴിക്കണം. മുടി വളരാൻ സഹായിക്കുന്ന പോളിഫെനോളുകൾ ഗ്രീൻ ടീയിൽ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ, അതിനാൽ ഗ്രീൻ ടീ കുടിക്കുന്നത് മുടിക്ക് ഗുണം ചെയ്യും.

നിങ്ങൾക്ക് ദിവസവും പഴങ്ങൾ കഴിക്കാൻ കഴിയുമെങ്കിൽ, അത് കൂടുതൽ മികച്ചതായിരിക്കും, അല്ലാത്തപക്ഷം ക്യാരറ്റ്, ബീറ്റ്റൂട്ട്, ചീര എന്നിവ ജ്യൂസായോ കറിയാക്കിയോ കഴിക്കണം. വിറ്റാമിൻ ബി കോംപ്ലക്സ് മുടി വേഗത്തിൽ വളരാൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ മുടി നീളം കൂട്ടാൻ ആവശ്യമെങ്കിൽ വൈറ്റമിൻ ബി കോംപ്ലക്സ് ക്യാപ്‌സ്യൂളുകളും കഴിക്കാം.

  1. നീളമുള്ള മുടിക്ക് കാസ്റ്റർ ഓയിൽ

തുല്യ അളവിൽ കാസ്റ്റർ ഓയിലും ബദാം ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണയും കലർത്തി മുടിയുടെ വേരുകളിൽ മസാജ് ചെയ്ത് ഏകദേശം 1 മണിക്കൂർ കഴിഞ്ഞ് ഷാംപൂ ചെയ്യുക. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യുന്നത് മുടി വേഗത്തിൽ വളരാൻ സഹായിക്കുന്നു. കാരണം വിറ്റാമിൻ ഇ, ഒമേഗ 3 ഫാറ്റി ആസിഡുകൾ ഈ ഓയിലിൽ കാണപ്പെടുന്നു.

  1. ടെൻഷൻ ഒഴിവാക്കി വ്യായാമം ചെയ്യുക

ടെൻഷൻ ഉണ്ടെങ്കിൽ നിങ്ങളുടെ മുടി കൂടുതൽ കൊഴിയാൻ തുടങ്ങുന്നു മാത്രമല്ല വളരുക പോലും ഇല്ല. അതിനാൽ നിങ്ങൾക്ക് നീളമുള്ള മുടി ലഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ എല്ലായ്പ്പോഴും സമ്മർദ്ദം ഒഴിവാക്കുക. ഇതുകൂടാതെ പതിവായി വ്യായാമം ചെയ്യുക. വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ രക്തചംക്രമണം വർദ്ധിക്കുകയും ടെൻഷൻ കുറയുകയും ചെയ്യും.

  1. തല മസാജ് ചെയ്യുക

നീളമുള്ള മുടിയുള്ളവർ ആഴ്ചയിൽ രണ്ട് തവണ രാത്രിയിൽ ചൂടുള്ള എണ്ണ ഉപയോഗിച്ച് മുടി മസാജ് ചെയ്യുക തുടർന്ന് രാവിലെ മുടി കഴുകുക. മസാജ് ചെയ്യുമ്പോൾ വിരലുകൾ മുടിയുടെ വേരുകൾക്ക് ചുറ്റും ചലിപ്പിക്കണം, ഇങ്ങനെ ചെയ്യുന്നതിലൂടെ രക്തപ്രവാഹം വർദ്ധിക്കുകയും മുടി വളരുകുയും ചെയ്യും.

  1. നീളമുള്ള മുടിക്ക് മുട്ട പേസ്റ്റ്

മുട്ടയിൽ പ്രോട്ടീൻ ധാരാളമായി കാണപ്പെടുന്നു. മുട്ട നിങ്ങളുടെ മുടി നീളമുള്ളതാക്കുക മാത്രമല്ല, മനോഹരവുമാക്കുന്നു. മുട്ടയും അര കപ്പ് പാലും 1 ടീസ്പൂൺ ഒലിവ് ഓയിലും 1 നാരങ്ങയുടെ നീരും കലർത്തി തലയോട്ടിയിലും മുടിയിലും പുരട്ടി ഏകദേശം 40 മിനിറ്റിനു ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകണം.

2 മുട്ടയിൽ 1 ടീസ്പൂൺ അരി തവിടും 5- 6 ടീസ്പൂൺ മൈലാഞ്ചിയും ചേർത്ത് 2 മണിക്കൂർ വച്ചതിന് ശേഷം തലയിൽ പുരട്ടുക. ഒരു മണിക്കൂർ ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക.

और कहानियां पढ़ने के लिए क्लिक करें...