ജീവിതത്തിലുണ്ടാകുന്ന ചെറിയ ചെറിയ മാറ്റങ്ങളിലൂടെ രോഗങ്ങളെ പ്രതിരോധിക്കാൻ നമുക്ക് സാധിക്കും. ശാരീരാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും ഇക്കാര്യത്തിൽ പരമ പ്രധാനമാണ്. രോഗങ്ങളിൽ നിന്നും മോചനവും സംരക്ഷണവും നേടാൻ സഹായിക്കുന്നതും എന്നാൽ ആരോഗ്യത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നതുമായ ആ കൊച്ചു കാര്യങ്ങൾ ഏതൊക്കെയെന്നറിയാം.

പോസിറ്റീവായ കാഴ്ചപ്പാട്

ജീവിതത്തിൽ അസന്തുഷ്ടിയുളവാക്കുന്ന ചില കാര്യങ്ങൾ ഉണ്ടാകാം. ഇത്തരമവസരത്തിൽ പോസിറ്റീവായ മനോഭാവം ഉണ്ടാവുകയെന്നത് അസംഭവ്യമാണ്. എന്നാൽ മനസ്സു വച്ചാൽ സാധിക്കാത്തതായി ഒന്നുമില്ലെന്ന് ഓർക്കുക. ഇത്തരം നെഗറ്റീവായ സാഹചര്യത്തെ നേരിടാനുള്ള ഉപായങ്ങൾ കണ്ടെത്തുക. എത്ര പ്രയാസകരവും കഠിനവുമായ സ്‌ഥിതിയാണെങ്കിൽ കൂടി മനഃശക്തിയും ഉറച്ച വിശ്വാസവും ഉണ്ടെങ്കിൽ മികച്ചൊരു ഭാവി സ്വപ്നം കാണുന്നുണ്ടെങ്കിൽ തീർച്ചയായും നമ്മുടെ മസ്തിഷ്കത്തിൽ പരിഹാരത്തിനുള്ള സിഗ്നലുകൾ എത്തിച്ചേരും. പ്രതീക്ഷകൾ നിറയും. അതോടെ നാഡിവ്യവസ്ഥ മികച്ച രീതിയിൽ പ്രവർത്തിക്കാൻ പ്രാപ്തമാകും. ശരീരം ആക്ടീവാകും. ശരീരത്തിലെ ഓരോ അവയവങ്ങളും മികച്ച രീതിയിൽ പ്രവർത്തിക്കുക തന്നെ ചെയ്യും. അതോടെ ശരീരം പ്രതിരോധശേഷി ആർജ്ജിക്കും. ഇമ്യൂൺ സിസ്റ്റം ശക്തിയാർജ്ജിക്കും. ഏതൊരു അണുബാധയേയും രോഗത്തേയും ചെറുത്തു തോൽപിക്കാൻ ശരീരം സജ്ജമാകും.

ശാന്തവും പ്രസന്നവുമായ മനസ്

മനസ് ശാന്തമാക്കി വയ്ക്കുക. മനസ് അസ്വസ്ഥമാണെങ്കിൽ ആരെയെങ്കിലും പറ്റി മോശമായി ചിന്തിക്കുന്നുവെങ്കിൽ മോശം പദങ്ങൾ പ്രയോഗിക്കുന്നുവെങ്കിൽ ദേഷ്യപ്പെടുന്നുവെങ്കിൽ ഏതെങ്കിലും കാര്യത്തെ ചൊല്ലി ആശങ്കപ്പെടുന്നുവെങ്കിൽ നിങ്ങൾ ഉടനടി സ്വന്തം ശരീരത്തെയും മനസിനെയും സഹായിക്കുക. നല്ല ചിന്തകൾ ഉണ്ടാകട്ടെ. ഇത്തരത്തിൽ നിങ്ങൾക്ക് മറ്റുള്ളവരുടെ മനം കവരാൻ സാധിക്കും. ശരീരത്തിൽ ഗുഡ് ഹോർമോണുകൾ ഉണ്ടാകും.

ധാരാളം ചിരിക്കാം

ചിരിക്കാനുള്ള അവസരങ്ങൾ തേടുക. കൊച്ച് കൊച്ച് കാര്യങ്ങളിൽ മനസ് തുറന്ന് ചിരിക്കുക. മനസ് ഊർജ്ജസ്വലമായിരിക്കട്ടെ. ചെറിയ സ്വപ്നങ്ങൾ പൂവണിയുന്നതിന്‍റെ ആഹ്ലാദം ആഘോഷിക്കുക. കുടുംബാംഗങ്ങൾ ഒരുമിച്ച് സന്തോഷിക്കുക. ഇത്തരത്തിൽ ശരീരത്തിൽ എൻഡോർഫിൻ, ഡോപമിൻ പോലെയുള്ള ഹോർമോണുകൾ രൂപപ്പെടുകയും ശരീരം ഊർജ്ജസ്വലവും ഉറപ്പുള്ളതാവുകയും ചെയ്യും.

സ്വയം ആക്ടീവാകുക

അലസമായ മനസ് ചെകുത്താന്‍റെ പണിപ്പുരയാണെന്ന് പറയാറില്ലെ. സദാ സമയവും ആക്ടീവായിരിക്കുന്നത് മനസിനെയും മസ്തിഷ്കത്തെയും റീചാർജ് ചെയ്യും. ഓഫീസ് ജോലി ചെയ്യുന്നതിനൊപ്പം വീട്ടിലെ ജോലികൾ കൂടി ചെയ്ത് പങ്കാളിയെ സഹായിക്കാം. മറ്റുള്ളവർക്കായി എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. മനസിന് വളരെയധികം സന്തോഷവും ശുഭാപ്തി വിശ്വാസവും ഉണ്ടാകും.?ആന്തരികമായി ശാക്തീകരിക്കപ്പെടും.

നല്ല പുസ്തകങ്ങൾ വായിക്കുക

അനാവശ്യ വാക്ക് തർക്കങ്ങളിൽ അകപ്പെടാതിരിക്കാനും മൊബൈലിൽ വ്യർത്ഥമായി സമയം ചെലവഴിക്കാതിരിക്കാനും ഒഴിവ് സമയം മികച്ച രീതിയിൽ ചെലവഴിക്കുകയാണ് വേണ്ടത്. അത്തരം സമയങ്ങളിൽ മികച്ച പുസ്തകങ്ങൾ വായിക്കാം. ഓൺലൈനിലൂടെയും വായന നടത്താം. പുതിയ കാര്യങ്ങൾ പഠിക്കുന്നതിലൂടെ കൂടുതൽ അറിവുകൾ നേടാം. സ്വയം അപ്ഡേറ്റഡാകാം. ജോക്സ്, നല്ല പാട്ടുകൾ എന്നിവ കേൾക്കുക. മനസ് പ്രസന്നമാകും. സ്വന്തം ഹോബിയ്ക്കായി സമയം കണ്ടെത്തുക. ക്രിയേറ്റീവായ ആക്റ്റിവിറ്റികൾ ചെയ്യുന്നതിലൂടെ നിങ്ങളിലെ ഉറങ്ങി കിടക്കുന്ന വാസനകൾ പുറത്തു വരും. അത് കൂടുതൽ ആത്മവിശ്വാസം ഉണർത്തും. സ്വയം മതിപ്പു തോന്നും. ഇത്തരത്തിലുള്ള പോസിറ്റീവായ ചിന്ത ആന്തരികമായി നിങ്ങൾക്ക് ശക്തി പകരും.

ഡയറ്റ്

രോഗസാധ്യതകൾ ഏറെയുള്ള സാഹചര്യമായതിനാൽ രോഗപ്രതിരോധത്തിന് മുൻതൂക്കം നൽകുന്ന രീതിയിൽ ഭക്ഷണക്രമം പ്ലാൻ ചെയ്യാം. എത്രമാത്രം പ്രതിരോധശക്തി ശരീരത്തിനുണ്ടോ അത്രയും മികച്ച രീതിയിൽ നമുക്ക് ഏത് രോഗത്തെയും ചെറുക്കാൻ പറ്റും. ഇമ്മ്യൂണിറ്റി വർധിപ്പിക്കാൻ ശരിയായ ഡയറ്റിനുള്ള പങ്ക് വളരെ വലുതാണ്.

പാസ്ത, പിസ്സ, ഫ്രഞ്ച് ഫ്രൈസ്, ബർഗർ, പേസ്ട്രീ, കേക്ക്, വൈറ്റ് ബ്രഡ്, മൈദ, പക്കാവഡ, ചിപ്സ്, സമോസ എന്നീങ്ങനെയുള്ള എണ്ണ പലഹാരങ്ങൾ തീർത്തും ഒഴിവാക്കാം. റിഫൈൻഡ് ഷുഗർ കൊണ്ട് തയ്യാറാക്കിയ ഭക്ഷ്യവസ്തുക്കൾ വളരെ കുറച്ച് കഴിക്കുക. അല്ലെങ്കിൽ ഒഴിവാക്കുക. ഇവയൊക്കെ പ്രതിരോധശേഷി ദുർബലമാകും.

ഇതിന് പകരമായി ഫ്രഷ് പഴങ്ങൾ പച്ചക്കറികൾ കഴിക്കാം. ഇവയിൽ നിന്നെല്ലാം ആവശ്യമുള്ള പോഷകങ്ങളും ധാതുക്കളും ശരീരത്തിന് ലഭിക്കും.

ഭക്ഷണത്തിൽ വിറ്റാമിൻ സിയുടെ അളവ് വർദ്ധിപ്പിക്കുക. ശ്വേതരക്താണുക്കളുടെ ഉത്പാദനത്തെ വർധിപ്പിക്കാൻ വിറ്റാമിൻ സി ആവശ്യമാണ്.രോഗങ്ങളെ ചെറുക്കാൻ ഇതാവശ്യമാണ്. നാരങ്ങ, പൈനാപ്പിൾ, പേരയ്ക്ക, തക്കാളി, കിവി, ഓറഞ്ച്, നെല്ലിക്ക പോലെയുള്ളവയിൽ വിറ്റാമിൻ സി ധാരാളമുണ്ട്.

ബ്രോക്കോലി

വിറ്റാമിൻ എ, സി, ഇ യ്ക്കെപ്പാം മറ്റ് പല ആന്‍റി ഓക്സിഡന്‍റുകളുടെയും കലവറയാണിത്. ഒപ്പം നിറയെ ഫൈബറുമുണ്ട്.

പാലക്

ശരീരത്തിൽ പുതിയ കോശങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള ഫോളേറ്റ് പാലകിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ഫൈബർ, അയൺ എന്നിവ നമ്മുടെ ശരീരത്തെ എല്ലാവിധത്തിലും ആരോഗ്യമുള്ളതാക്കും.

തുളസി

ആന്‍റി വൈറൽ, ആന്‍റി ഇൻഫ്ളമേറ്ററി പോലെ ഔഷധ ഗുണങ്ങളുടെ നിറകുടമാണ്. തുളസി രോഗപ്രതിരോധത്തിന് മികച്ചതാണ്.

തൈര്

രോഗങ്ങളെ ചെറുക്കാൻ ശരീരത്തിന് ശക്തി പകരുന്നു.

മഞ്ഞൾ

ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങൾ നിറയെയുണ്ട്. രാത്രി കിടക്കാൻ നേരത്ത് പാലിൽ അൽപം മഞ്ഞൾപ്പൊടിയിട്ട് കുടിക്കുന്നത് പ്രതിരോധശേഷി മെച്ചപ്പെടുത്തും.

ഫ്ളാക്സ് സീഡ്

മികച്ചൊരു ഇമ്മ്യൂണിറ്റി ബൂസ്റ്ററാണിത്. മിതമായ അളവിൽ ഇത് കഴിക്കുന്നത് പല രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കും. ഇതിലുള്ള ആൽഫാ ലിനോലെനിക് ആസിഡ്, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ ശരീരത്തിന്‍റെ പ്രതിരോധക്ഷമതയെ വർദ്ധിപ്പിക്കാൻ സഹായിക്കും.

കറുവാപ്പട്ട

കറുവാപ്പട്ടയിലുള്ള ആന്‍റി ഓക്സിഡന്‍റുകൾ രക്തം കട്ടപിടിക്കുന്നത് തടയും. ഒപ്പം ഹാനികാരകങ്ങളായ ബാക്ടീരിയകൾ പെരുകുന്നത് തടയും.

ഗ്രീൻ ടീ

ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണിത്. ഗ്രീൻ ടീ കുടിക്കുന്നതിലൂടെ പ്രതിരോധ വ്യവസ്‌ഥ ശക്തമാകും.

വെളുത്തുള്ളി

ആന്‍റി അലർജിക് മൂലികകൾ അടങ്ങിയിരിക്കുന്നു. ഇത് പ്രതിരോധ വ്യവസ്ഥയെ വർധിപ്പിക്കും. ഒപ്പം ദിവസം മുഴുവനും ഇളം ചൂട് വെള്ളം കുടിക്കാം. കരിക്കിൻ വെള്ളം കുടിക്കുന്നതും പ്രതിരോധശക്തി വർദ്ധിക്കും. ശരീരത്തിന്‍റെ എനർജി ലെവൽ നിലനിൽക്കും.

വ്യായാമം

ആരോഗ്യം നിലനിർത്താൻ നിത്യേനയുള്ള വ്യായാമം സഹായിക്കും. നിത്യവും രാവിലെ 15-20 മിനിറ്റ് ഓടാനോ നടക്കാനോ പോവുക. പുറത്തു പോകാൻ കഴിയുന്നില്ലെങ്കിൽ വീട്ടിലെ ടെറസിലോ മുറ്റത്തോ സ്പീഡ് വാക്കിംഗോ ജോഗിഗോ നടത്താം. വീട്ടിലെ ഏണിപ്പടികൾ സ്പീഡിൽ ഓടി കയറുകയോ ഇറങ്ങുകയോ ചെയ്യാം.

ഇതും മികച്ചൊരു വ്യായാമമാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശ്വസനവ്യവസ്‌ഥ മികച്ച രീതിയിലാക്കാനും ഇത് സഹായിക്കും. സ്ട്രച്ചിംഗ്, സൈക്കിളിംഗ്, പലതരം കാർഡിയോ വർക്കൗട്ടുകൾ എന്നിവ ചെയ്യാം. ഇതിന് പുറമെ സിറ്റ് അപ്സ്, സ്കിപ്പിംഗ്, കുട്ടികൾക്കൊപ്പമുള്ള ഓട്ടവും ചാട്ടവും മറ്റ് ചെറുവ്യായാമങ്ങളൊക്കെ ഫിറ്റ്നസ് നിലനിർത്താൻ സഹായിക്കും. വ്യായാമം ചെയ്യുന്നതിലൂടെ രക്തയോട്ടം വർധിക്കും. ഓക്സിജൻ മതിയായ അളവിൽ ശരീരത്തിൽ രൂപം കൊള്ളും. ഒപ്പം ശ്വസന വ്യവസ്ഥ മികച്ചതാകും.

और कहानियां पढ़ने के लिए क्लिक करें...