രണ്ട് മാസമായി രാഗിണിയുടെ മുഖത്ത് ഒരു കറുത്ത ചെറിയ പാട് കണ്ടു തുടങ്ങിയിട്ട്. അവൾ ആദ്യമത് അവഗണിച്ചു. ക്രമേണ പാട് വലുതാകാൻ തുടങ്ങി. ഒടുവിൽ പാടിൽ നിന്നും രക്തസ്രാവമുണ്ടായി. അതോടെ രാഗിണി അടുത്തുള്ള ആശുപത്രിയിലെച്ചി. വൈദ്യപരിശോധനയിൽ അവൾക്ക് സ്കിൻ കാൻസറാണെന്ന് തെളിഞ്ഞു. പാട് അവഗണിച്ചതാണ് തെളിഞ്ഞു. പാട് അവഗണിച്ചതാണ് പ്രശ്നം വഷളാവാൻ ഇടയാക്കിയത്. ചർമ്മത്തെ ബാധിക്കുന്ന മൂന്നുതരം കാൻസറുകളുണ്ട്.

  • സ്ക്വാമസ് സെൽ കാൻസർ
  • ബേസൽ സെൽ കാൻസർ
  • മെലാനിൻ സെൽ കാൻസർ

മേൽ പറഞ്ഞതിൽ മെലാനിൻ സെൽ കാൻസറാണ് ഏറ്റവും അപകടകാരി. ബേസൽ സെൽ കാൻസർ താരതമ്യേന അപകടം കുറഞ്ഞതാണ്.

ലക്ഷണങ്ങൾ

സ്കിൻ കാൻസർ സാധാരണ ഒരു ചെറിയ തടിപ്പായാണ് പ്രത്യക്ഷപ്പെടുന്നത്. ഇവ ശരീരത്തിന്‍റെ ഏത് ഭാഗത്തും ഉണ്ടാകാം. ഉദാ. കൈ, കാൽ, മുഖം മുതലായ ഇടങ്ങളിൽ. ചിലപ്പോൾ സാധാരണ നിറത്തിലോ കറുത്ത നിറത്തിലേ ആണ് തടിപ്പ് കാണപ്പെടാറ്.

തുടക്കത്തിൽ വേദനരഹിതമായിരിക്കുന്നതിനാൽ രോഗി ഗൗരവമായി കാണണമെന്നില്ല. അതുകൊണ്ട് ചികിത്സയെക്കുറിച്ച് ചിന്തിക്കണമെന്നുമില്ല. എന്നാൽ തടിപ്പ് വളർന്ന് വേദനയുണ്ടാവുന്നതോടു കൂടിയാണ് ചികിത്സയെക്കുറിച്ച് ആലോചിച്ചു തുടങ്ങുന്നത്. വൈദ്യപരിശോധനയിലാണ് ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും കാൻസർ ബാധിച്ചിരിക്കുന്ന വിവരമറിയിക്കുക.

ചിലപ്പോൾ കാൻസർ ചെറിയൊരു വ്രണത്തിന്‍റെ രൂപത്തിലും പ്രത്യക്ഷപ്പെടാം. ഈ സാഹചര്യത്തിലും വേദനയുണ്ടാകണമെന്നില്ല. വ്രണത്തിലെ കാൻസർ വളർന്ന് വേദനയുണ്ടായി തുടങ്ങുമ്പോഴാവും രോഗി അതേക്കുറിച്ചു ബോധവാനാകുക. പക്ഷേ, അപ്പോഴേക്കും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും രോഗം വ്യാപിച്ചു കഴിഞ്ഞിരിക്കും. ചിലപ്പോൾ ദോഷകരമല്ലാത്ത മുഴുകളും ഉണ്ടാകാം. ഏതുതരം മുഴയായാലും ഡോക്ടറെ കണ്ട് പരിശോധന നടത്തണം. ചിലപ്പോൾ പരിശോധനകളിൽ മുഴ അല്ലെങ്കിൽ തടിപ്പുകൾ അപകടകാരിയല്ലെന്ന് തെളിയുമെങ്കിലും പിന്നീട് ഇത്തരം മുഴകൾ/ തടിപ്പുകൾ കാൻസറായി പരിണമിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

അപകടകാരിയല്ലാത്ത മുഴയുണ്ടെങ്കിൽ ചുവടെ കൊടുത്തിരിക്കുന്ന ലക്ഷണങ്ങൾ ഗൗരവമായി കാണണം.

  • മുഴയിൽ വ്രണമുണ്ടാകുക.
  • മുഴ അതിവേഗം വളരുക.
  • വേദനയുണ്ടാവുക.
  • മുഴയിൽ നിറവ്യത്യാസം കാണപ്പെടുക.
  • മേൽ വിവരിച്ച ലക്ഷണങ്ങളിൽ ഏതെങ്കിലുമൊന്ന് അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കണം.

രോഗം വ്യാപിക്കുന്നതെങ്ങനെ?

ശരീരത്തിലെ ഏതെങ്കിലും ഭാഗത്തുണ്ടാകുന്ന കാൻസർ രക്തത്തിലൂടെയോ ലസികാ നാളികൾ വഴിയോ ആണ് മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത്. രക്തത്തിലൂടെ വ്യാപിക്കുന്ന കാൻസർ ഏറെ അപകടകാരിയാണ്. കാരണം അത് അതിവേഗം ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളിലും പടർന്നുപിടിക്കും.

സ്കിൻ കാൻസർ പൊതുവേ ലസികാ നാളികൾ വഴിയാണ് പടരുന്നത്. സാധാരണയായി സ്കിൻ കാൻസർ വളരെ പതിയെ മാത്രമേ വ്യാപിക്കൂ. കാൻസർ ബാധിച്ച ഭാഗത്തിന്‍റെ തൊട്ടടത്തുള്ള ലസികാ ഗ്രന്ഥിയിൽ നിന്നും കേന്ദ്ര ലസികാ ഗ്രന്ഥികളിലേക്ക് രോഗം വ്യാപിക്കുകയാണ് ചെയ്യുന്നത്.

ചിക്തസ

കാൻസർ ബാധിച്ച ചർമ്മം ശസ്തക്രിയയിലൂടെ നീക്കം ചെയ്താണ് സ്കിൻ കാൻസർ ചികിത്സിക്കുന്നത്. കാൻസർ ബാധിച്ച ചർമ്മത്തിനൊപ്പം ആരോഗ്യമുള്ള ചർമ്മവും നീക്കം ചെയ്യും. അതോടെ കാൻസർ പൂർണ്ണമായും നീക്കം ചെയ്യപ്പെടുന്നു. കാൻസർ ബാധിച്ച ചർമ്മത്തിനൊപ്പം ചിലപ്പോൾ ലസികാ ഗ്രന്ഥികളും മുറിച്ചു നീക്കാറുണ്ട്. രോഗത്തിന്‍റെ തീവ്രതയനുസരിച്ചാണ് കാൻസർ ബാധിച്ച ഗ്രന്ഥികളെക്കൂടി മുറിച്ചു മാറ്റുന്നത്.

സ്തീകളിൽ കാൻസർ

സ്ത്രീകളുടെ ലൈംഗികാവയവങ്ങളിലും സ്കിൻ കാൻസറുണ്ടാകാം. ലൈംഗികാവയവത്തിലുണ്ടാവുന്ന സ്കിൻ കാൻസർ ശരീരത്തിന്‍റെ മറ്റ് അവയവങ്ങളിലുണ്ടാവുന്ന സ്കിൻ കാൻസറിൽ നിന്നും തികച്ചും ഭിന്നമാണ്.

ചെറിയൊരു മുഴയിൽ നിന്നോ വ്രണത്തിൽ നിന്നോ ആണ് സ്കിൻ കാൻസറുണ്ടാകുന്നത്. എന്നാൽ ലൈംഗികാവയവത്തിലെ ചർമ്മത്തിന്‍റെ ഉള്ളിൽ മുഴകളും വ്രണങ്ങളും മറഞ്ഞിരിക്കുന്നതിനാൽ പലപ്പോഴും ഇത് തിരിച്ചറിയാതെ പോകുന്നു. തിരിച്ചറിയുമ്പോഴേക്കും ഏറെ സമയം കഴിഞ്ഞിരിക്കും. പലരും നാണക്കേടുമൂലം ഇക്കാര്യം തുറന്നു പറയാതെയും വരാം. മറ്റ് പല രഹസ്യരോഗങ്ങളെക്കുറിച്ചും രോഗികൾ പുറത്തു പറയണമെന്നില്ല.

ചികിത്സ

ലൈംഗികാവയവങ്ങളിൽ കാൻസർ ഉണ്ടാകുന്ന സാഹചര്യത്തിൽ ആ ഭാഗത്തെ ചർമ്മം നീക്കം ചെയ്താണ് ചികിത്സ നടത്തുന്നത്. അഥവാ കാൻസർ ലസികാ ഗ്രന്ഥികൾ വരെ വ്യാപിച്ചിട്ടുണ്ടെങ്കിൽ ലസികാ ഗ്രന്ഥികളെയും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നു.

മുൻകരുതലുകൾ

  • ചർമ്മത്തിൽ കാണപ്പെടുന്ന മുഴകളെക്കുറിച്ച് ഡോക്ടറോടു പറയുക.
  • വർഷങ്ങളായി ഉള്ള മുഴയാണെങ്കിലും അതിന്‍റെ വളർച്ചയറിയുന്നതിനായി വൈദ്യസഹായം തേടാം.
  • ചർമ്മത്തിലെ മുഴയിൽ വേദനയുള്ള പക്ഷം ഉടൻ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയരാകണം.
  • മുഴയിൽ വ്രണം രൂപപ്പെടുന്നുവെങ്കിൽ ജാഗ്രത പാലിക്കുക.
  • രണ്ടാഴ്ചയായിട്ടും സുഖപ്പെടാത്ത ചർമ്മത്തിലെ വ്രണം സ്കിൻ കാൻസറാണോയെന്ന് സംശയിക്കാം.

അശ്രദ്ധയരുത്

  • ഏറെ നാളായുള്ള വ്രണം അവഗണിക്കരുത്.
  • കുരുവോ, വേദനരഹിതമായ മുഴയോ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം.
  • ലൈംഗികാവയങ്ങളിൽ വ്രണമോ, മുഴയോ ഉണ്ടെങ്കിൽ മടിക്കാതെ ഡോക്ടറെ കാണിക്കുക.
और कहानियां पढ़ने के लिए क्लिक करें...