മുഖ സൗന്ദര്യത്തെ ചൊല്ലിയുള്ള ഏത് കാര്യത്തിലും വിട്ടുവീഴ്ച ചെയ്യാൻ ഒരു സ്ത്രീയും തയ്യാറാവുകയില്ല. മുഖ സൗന്ദര്യമെന്നത് സമ്പൂർണ്ണ സൗന്ദര്യത്തെ പ്രതിഫലിപ്പിക്കുന്ന ഒന്നായതിനാലാണത്. ഏത് തരം ഔട്ട് ഫിറ്റ് ധരിച്ചാലും അത് മുഖത്തിന് ഇണങ്ങുകയും ചെയ്യും. എന്നാൽ മുഖം നിർജ്ജീവമോ ഡള്ളോ ആണെങ്കിൽ മികച്ച മേക്കപ്പിട്ടാലും ഔട്ട്ഫിറ്റ് ധരിച്ചാലും അത് നിങ്ങൾക്ക് ഇണങ്ങണമെന്നില്ല. ഇങ്ങനെ വരുമ്പോൾ മുഖത്തിന് ഏത് തരം ബ്യൂട്ടി ട്രീറ്റ്മെന്‍റ് ചെയ്യണം, ഏത് ബ്യൂട്ടി പ്രൊഡക്റ്റ് ഉപയോഗിക്കണം, എന്നിങ്ങനെയുള്ള കാര്യങ്ങൾ ആലോചിച്ച് നിങ്ങൾ അസ്വസ്ഥയാകും. ഈ സാഹചര്യത്തിൽ ബയോഡർമ്മയുടെ സെൻസിബയോ ജെൽ നിങ്ങളുടെ ചർമ്മത്തിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കും.
ജെന്‍റൽ ക്ലീൻ യുവർ സ്കിൻ
ചർമ്മത്തിൽ എത്രമാത്രം ഹാർഷ് പ്രൊഡക്റ്റ് ഉപയോഗിക്കുന്നോ അത്രയും ചർമ്മത്തിലെ ഈർപ്പം നഷ്ടപ്പെടും. ഇന്ന് വിപണിയിൽ ധാരാളം ഉത്പന്നങ്ങൾ ലഭ്യമാണെങ്കിലും സ്വന്തം ചർമ്മത്തിന് ഇണങ്ങുന്ന ശരിയായ ബ്യൂട്ടി പ്രൊഡക്റ്റ് തെരഞ്ഞെടുക്കാൻ കഴിയാതെ വരുന്നു.
ഈ സാഹചര്യത്തിൽ ബയോഡർമ്മയുടെ സെൻസിബയോ ജെൽ moussant നിങ്ങളുടെ ചർമ്മത്തെ സമർത്ഥമായി ക്ലീൻ ചെയ്‌ത് ചർമ്മത്തിൽ ദീർഘനേരം ഈർപ്പം നിലനിർത്തും. സെൻസിറ്റീവ് സ്കിന്നിനും അനുയോജിതമാണിത്.
എന്താണ് സവിശേഷത
ചർമ്മ പ്രശ്നത്തെ പരിഹരിച്ച് ചർമ്മത്തിന് പോഷണം നൽകുന്ന സവിശേഷ ചേരുവകളാൽ സമ്പന്നമാണിത്. ഏതാനും ദിവസം ഉപയോഗിക്കുന്നതോടെ മാറ്റങ്ങൾ കണ്ടു തുടങ്ങും. ഇതിലുള്ള വിറ്റാമിൻ ഇ ചർമ്മത്തിന്‍റെ കൊളാജൻ നിർമ്മാണത്തിന് സഹായിക്കുന്നു. ചർമ്മത്തിലെ ഹെൽത്തി ബാക്ടീരിയ അന്തരീക്ഷത്തിൽ നിന്നുണ്ടാകുന്ന ദോഷഫലങ്ങളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നു. ഇതിലുള്ള പ്രീബയോട്ടിക് ചർമ്മത്തെ ആരോഗ്യമുള്ളതാക്കുന്നു. ആന്‍റി ഓക്സിഡന്‍റുകൾ ഫ്രീ റാഡിക്കലുകൾ, യു വി കിരണങ്ങൾ എന്നിവയിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നു. പവർഫുൾ ആന്‍റി ഏജിംഗ് ജോലിയും ഇത് നിർവഹിക്കുന്നു. എപിഡർമ്മിസിനെ (ബാഹ്യപാളി) ക്ലീൻ ചെയ്‌ത് പാടുകൾ കുറയ്ക്കുകയും സീബം ഉത്പാദിപ്പിക്കപ്പെടുന്നത് നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതിന്‍റെ സോപ്പ് ഫ്രീ ഫോർമുല ചർമ്മത്തിന്‍റെ പിഎച്ച് ലെവലിനെ ബാലൻസ് ചെയ്യുന്നു.
സെൻസിറ്റീവ് സ്കിന്നിന് പരിചരണം
2019 ൽ ഫ്രണ്ടിയർ ഓഫ് മെഡിസിൻ പ്രസിദ്ധീകരിച്ച റിസർച്ച് അനുസരിച്ച് ഏതാണ്ട് 60- 70 ശതമാനം സ്ത്രീകളുടെ ചർമ്മം സെൻസിറ്റീവാണ്. ഇക്കാരണം കൊണ്ട് ചർമ്മത്തിൽ ചുവന്ന പാട്, ഡ്രൈനസ്, ചൊറിച്ചിൽ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ വളരെയധികമായി ഉണ്ടാകും. സെൻസിറ്റീവ് സ്കിൻ ലോലമായിരിക്കുന്നതിനൊപ്പം പൊല്യുഷൻ, സ്ട്രസ്, കെമിക്കലുകൾ അടങ്ങിയ ഉത്പന്നങ്ങളുടെ അമിതമായ പ്രയോഗം എന്നിവ കൊണ്ട് ചർമ്മം ഡ്രൈ ആയി പോകുന്നു. അതിനാൽ സോപ്പ് ഫ്രീ ഫോർമുലയാൽ അധിഷ്ഠിതമായ മൈൽഡ് ജെൽ ഫേസ് വാഷ് ചർമ്മത്തിന് യാതൊരുവിധ പാർശ്വഫലങ്ങളുമുണ്ടാക്കാതെ മൃദുത്വമുള്ളതാക്കും. ചർമ്മത്തിലെ അഴുക്കിനെ മാത്രമാണ് അത് നീക്കം ചെയ്യുന്നത് അല്ലാതെ നാച്ചുറൽ ഓയിലിനെ അല്ല. ഈ ജെൽ moussant നോൺ കോമേഡികും ഫ്രാഗ്രൻസ് ഫ്രീയുമാണ്. അതായത്, ഇത് പോഴ്സ് ക്ലോഗ് ആക്കുകയില്ല. രാവിലെയോ വൈകുന്നേരമോ ഉപയോഗിക്കാം. ചർമ്മത്തിൽ നല്ല മാറ്റങ്ങൾ കണ്ടു തുടങ്ങും.
ഡിഎഎഫ് കോംപ്ലക്സ്
ഇതിന്‍റെ ഡിഎഎഫ് കോംപ്ലക്സ് സെൻസിറ്റീവ് സ്കിന്നിന്‍റെ ക്ഷമതയെ വർദ്ധിപ്പിക്കുന്ന ആക്ടീവ് ഇൻഗ്രീഡിയന്‍റുകൾ ഉപയോഗിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിലുള്ള കോക്കോ ഗ്ലൂക്കോസീഡ് പോലെയുള്ള ആക്ടീവ് ഇൻഗ്രീഡിയന്‍റുകൾ ഫോമിംഗ് ഏജന്‍റായി പ്രവർത്തിക്കുന്നു. അതായത് എല്ലാതരം ചർമ്മത്തിനും ഇത് സുരക്ഷിതമാണ്.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
• ജെന്‍റിൽ ആയിട്ടുള്ള ബ്യൂട്ടി ഉത്പന്നങ്ങൾ ഉപയോഗിക്കുക.
• ചർമ്മത്തെ ക്ലൻസിംഗും മോയിസ്ച്ചറൈസിംഗും ചെയ്യുക.
• ബാഹ്യതലത്തിൽ കെയർ ചെയ്യുന്നതിനൊപ്പം ആന്തരികമായി ഹെൽത്തിയാക്കുന്നതിന് വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണം കഴിക്കുക.
• സെൻസിറ്റീവ് സ്കിന്നുകാർക്ക് ടവലുപയോഗിച്ച് ക്ലീൻ ചെയ്യുന്നതിന് പകരമായി ഫേഷ്യൽ ക്ലീനിംഗ് വൈപ്സ് ഉപയോഗിക്കാം.