സ്വന്തം കുഞ്ഞുങ്ങൾ എല്ലാം തികഞ്ഞവരും മിടുക്കരുമാകണമെന്നാണ് മാതാപിതാക്കൾ ആഗ്രഹിക്കുക. നല്ല ആരോഗ്യവും ബുദ്ധിയും കഴിവുമുള്ളവരുമാകണം അവർ. എന്നാൽ ചില കുട്ടികളെങ്കിലും ഇതിന് നേർവിപരീതമായിരിക്കും. സമപ്രായക്കാരെ അപേക്ഷിച്ച് മിക്ക കാര്യങ്ങളിലും ഇവർ പിന്നോക്കമായിരിക്കും. ഇവരെയാണ് ഉത്സാഹക്കുറവുള്ള കുട്ടികളായി കണക്കാക്കുന്നത്.

4- 5 മാസം പ്രായമുള്ള കുഞ്ഞ് ലൈറ്റിന്‍റെ നേരെ നോക്കാതിരിക്കുക, കിലുക്കത്തിന്‍റെ ശബ്ദം കേട്ട് അത് പിടിക്കാൻ ശ്രമിക്കാതിരിക്കുക, അമ്മയെ തിരിച്ചറിയുമെങ്കിലും ഉച്ചത്തിൽ ബഹളം വയ്ക്കുകയോ പലതരം ശബ്ദങ്ങളുണ്ടാക്കാതിരിക്കുകയോ ചെയ്യുക, 10 മാസം പ്രായമുള്ള കുഞ്ഞ് അമ്മ, അച്‌ഛൻ എന്നിങ്ങനെയുള്ള പദങ്ങൾ ഉച്ചരിക്കാതിരിക്കുക, 4- 5 വയസുള്ള കുട്ടി ഒരു കളിയിലും താൽപര്യം കാട്ടാതിരിക്കുക, സമപ്രായക്കാരോട് സംസാരിക്കാതിരിക്കുക എന്നിങ്ങനെയുള്ള ചില ലക്ഷണങ്ങൾ പ്രകടിപ്പിക്കുമ്പോഴാണ് കുട്ടിക്കെന്തോ ഉത്സാഹക്കുറവുള്ളതായി നാം തിരിച്ചറിയുന്നത്. സമപ്രായക്കാരെപ്പോലെ ആരോഗ്യമുള്ളവരോ ഊർജ്ജസ്വലരോ അല്ലാത്ത കുഞ്ഞുങ്ങളെ മാതാപിതാക്കൾ ഉടൻ തന്നെ ശിശുരോഗവിദഗ്ദ്ധനെ കാണിച്ചിരിക്കണം.

ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങൾ പ്രത്യക്ഷത്തിൽ കാണാതിരിക്കുകയും അതേസമയം കുഞ്ഞുങ്ങൾ ഉത്സാഹക്കുറവുള്ളവരായി കാണപ്പെടുകയും ചെയ്യുകയാണെങ്കിൽ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ നൽകണമെന്നാണ് ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങൾ പ്രത്യക്ഷത്തിൽ കാണാതിരിക്കുകയും അതേസമയം കുഞ്ഞുങ്ങൾ ഉത്സാഹക്കുറവുള്ളവരായി കാണപ്പെടുകയും ചെയ്യുകയാണെങ്കിൽ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ നൽകണമെന്നാണ് അപ്പോളോ ആശുപത്രിയിലെ ശിശുരോവിദഗ്ദ്ധ ഡോ. ഷീല പറയുന്നത്.

ഉത്സാഹക്കുറവിനുള്ള കാരണങ്ങൾ

  • ഗർഭകാലത്ത് അമ്മ പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കുകയും ആരോഗ്യവതിയായിരിക്കുകയും ചെയ്തിട്ടും കുഞ്ഞ് ആരോഗ്യക്കുറവോടെ ജനിക്കുക.
  • പ്രസവ സമയത്ത് സങ്കീർണ്ണതകളുണ്ടാവുക. പ്രസവം നടക്കുമ്പോൾ തടസ്സമോ പ്രശ്നമോ ഉണ്ടായി കുഞ്ഞിന്‍റെ മസ്തിഷ്കത്തിൽ ഓക്സിജൻ എത്താതിരിക്കുക.
  • ശ്വാസ സംബന്ധവും ഹൃദയ സംബന്ധവുമായ അസുഖങ്ങൾ, മറ്റ് ജന്മനായുണ്ടാവുന്ന അസുഖങ്ങൾ.
  • പോഷക സമ്പന്നമായ ഭക്ഷണം ലഭിക്കാതെ, കുട്ടികളുടെ രോഗ പ്രതിരോധശേഷി ശരിയായി വികസിക്കാതെ പനി, വയറിളക്കം, രക്തക്കുറവ് എന്നിങ്ങനെയുള്ള പ്രശ്നങ്ങളുണ്ടാവുക.
  • ഗർഭകാലത്തിന്‍റെ ആദ്യമാസങ്ങളിൽ അമ്മയ്ക്ക് ജർമ്മൻ മീസിൽസു പോലെയുള്ള (റൂബേല്ലാ) വൈറൽ ഇൻഫക്ഷൻ ഉണ്ടായാൽ കുഞ്ഞും അതേ അസുഖത്തോടെ ജനിക്കാം. ഇത്തരം കുഞ്ഞുങ്ങൾക്ക് ഹൃദയസംബന്ധമായ അസുഖങ്ങളോ തിമിരമോ ഉണ്ടാകാം.
  • തുടർച്ചയായ നിരീക്ഷണത്തിലൂടെയും കുഞ്ഞുങ്ങളുടെ ആരോഗ്യക്കുറവ് തിരിച്ചറിയാനാവും. തൂക്കം അമിതമായി കൂടുകയോ കുറയുകയോ ചെയ്യുക, പ്രായത്തിന് ആനുപാതികമല്ലാത്ത പൊക്കം, ശിരസ്സിന്‍റെ വലിപ്പം എന്നിവ ശ്രദ്ധിച്ചാലും മേൽപ്പറഞ്ഞ ആരോഗ്യക്കുറവ് തിരിച്ചറിയാനാവും. കുട്ടിയുടെ വളർച്ച സാധാരണ രീയിയിലാണോയെന്ന് വിലയിരുത്താനുള്ള മാർഗ്ഗവുമാണിത്.

പോഷകക്കുറവു കൊണ്ടാണ് കുഞ്ഞിന് ഉത്സാഹമില്ലായ്മ കാണപ്പെടുന്നതെങ്കിൽ നല്ലൊരു ഡയറ്റീഷ്യനെ കണ്ട് ഡയറ്റ് ചാർട്ട് തയ്യാറാക്കാം. ഉത്സാഹക്കുറവുള്ള കുട്ടിക്കൊപ്പം മാതാപിതാക്കൾ കൂടുതൽ സമയം ചെലവഴിക്കണം. അവർക്ക് വേണ്ടുവോളം സ്നേഹവും കരുതലും നൽകണം. വീട്ടിൽ നല്ലൊരു അന്തരീക്ഷം സൃഷ്ടിക്കാൻ കുടുംബാംഗങ്ങൾ ശ്രമിക്കുക. കാലക്രമേണ കുഞ്ഞിന്‍റെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഇതെല്ലാം സഹായകരമാകും.

और कहानियां पढ़ने के लिए क्लिक करें...