ഇന്നത്തെ തിരക്കേറിയ ജീവിതം നമ്മുടെ ഭക്ഷണ രീതിയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. അതിനാൽ, ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന്, എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമം വളരെ പ്രധാനമാണ്.

നല്ല ആരോഗ്യം നിലനിർത്തുന്നതിനുള്ള നമ്മുടെ ജീവിതത്തിന്‍റെ അടിസ്ഥാനം നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന പ്രധാന പോഷകങ്ങളായ പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, നല്ല ഫാറ്റി ആസിഡുകൾ എന്നിവയാണ്. എന്നാൽ ഇത് നമുക്ക് ഭക്ഷണം വഴി കൃത്യമായി ലഭിക്കുന്നില്ലെങ്കിലോ?

ഭക്ഷണക്രമം

പോഷകസമൃദ്ധമായ ഭക്ഷണത്തിൽ ആവശ്യത്തിന് കലോറി, വിറ്റാമിനുകൾ, കൊഴുപ്പുകൾ എന്നിവ നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് വളരെ പ്രധാനമാണ്. ഈ ഘടകങ്ങൾ അടങ്ങിയ സമീകൃതാഹാരം ശരീരത്തെ ശക്തമാക്കുകയും രോഗങ്ങളെ ചെറുക്കാനുള്ള പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ സമീകൃതാഹാരത്തിൽ ശരീരത്തിന് ആവശ്യമായ പോഷണങ്ങൾ ഉൾപ്പെടുന്നു. എന്നാൽ പൂരിത കൊഴുപ്പ്, ട്രാൻസ്ഫാറ്റ്, കൊളസ്ട്രോൾ എന്നിവയുടെ അളവ് കൂടുതലുള്ള ഭക്ഷണം ശരീരത്തിലെ കൊളസ്ട്രോളിന്‍റെ അളവ് വർദ്ധിപ്പിക്കുന്നു. ഇത് ആരോഗ്യകരമായ ഭക്ഷണത്തിന്‍റെ വിഭാഗത്തിൽ പെടുന്നില്ല.

പ്രത്യേകിച്ച് സ്ത്രീകളിൽ, മറ്റ് ശാരീരിക പ്രവർത്തനങ്ങൾക്കൊപ്പം ഹൃദയത്തിന്‍റെയും തലച്ചോറിന്‍റെയും സുഗമമായ പ്രവർത്തനത്തിന് ഒമേഗ 3 ഫാറ്റി ആസിഡുകൾ വളരെ പ്രധാനമാണ്. ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾക്ക് പുറമേ ഡോക്ടറുടെ ഉപദേശത്തോടെ നിങ്ങളുടെ ഭക്ഷണത്തിൽ ഒമേഗ 3 സപ്ലിമെന്‍റ് ആവശ്യമെങ്കിൽ ഉൾപ്പെടുത്താം. മികച്ച ഫുഡ്‌ സപ്ലിമെന്‍റുകൾ തെരെഞ്ഞെടുത്തു ഉപയോഗിക്കണം എന്ന് മാത്രം.

അമേരിക്കൻ ഡയറ്റിക് അസോസിയേഷന്‍റെ അഭിപ്രായത്തിൽ, പോഷക സമൃദ്ധമായ ഭക്ഷണത്തിൽ പച്ചക്കറികൾ, ഗോതമ്പ്, പാൽ, മുട്ട, ഉണങ്ങിയ പഴങ്ങൾ എന്നിവ ഉൾപ്പെടുന്നു. അത്തരം ഭക്ഷണത്തിൽ പൂരിത കൊഴുപ്പ് വളരെ കുറവാണ്.

ആരോഗ്യകരമായ ഭക്ഷണമാണ് ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിന്‍റെ താക്കോൽ എന്ന് നോവ ഹോസ്പിറ്റലിലെ ഡയറ്റ് ആൻഡ് ന്യൂട്രീഷൻ കൺസൾട്ടന്‍റ് ഷീല കൃഷ്ണ സ്വാമി പറയുന്നു. പോഷകങ്ങൾ അടങ്ങിയ ഭക്ഷണക്രമം നിങ്ങളുടെ ഹൃദയത്തിന് നല്ലതും ശരീരത്തിന്‍റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

വിറ്റാമിനുകളും സപ്ലിമെന്‍റുകളും

പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ ശരിയായി കഴിക്കാത്തതിനാൽ പലപ്പോഴും നമുക്ക് ശരിയായ അളവിൽ വിറ്റാമിനുകളും പ്രോട്ടീനുകളും നഷ്ടപ്പെടുന്നു, പച്ചക്കറികൾ, പഴങ്ങൾ, പയർവർഗ്ഗങ്ങൾ എന്നിവ നമ്മുടെ ശരീരത്തിന് ആവശ്യമായ ഘടകങ്ങളുടെ നല്ല ഉറവിടമാണ്. എന്നാൽ ഇത് കൂടാതെ, ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടെയും ധാതുക്കളുടെയും സന്തുലിതാവസ്ഥ നിലനിർത്താൻ നിങ്ങൾക്ക് ഡോക്ടറുടെ ഉപദേശത്തോടെ പ്രോട്ടീൻ അടക്കമുള്ള ഫുഡ്‌ സപ്ലിമെന്‍റുകൾ ഭക്ഷണത്തിന്‍റെ ഭാഗമാക്കാം. സ്വയം ഡയറ്റിംഗ് പ്ലാൻ ഫോളോ ചെയ്യാതിരിക്കുക, ട്രെയിൻഡ് ഡയറ്റീഷ്യന്‍റെ സഹായം തേടിയ ശേഷം മാത്രം ഫുഡ് സപ്ലിമെന്‍റുകൾ ഉപയോഗിക്കുക.

और कहानियां पढ़ने के लिए क्लिक करें...