വാഹനം ഓടിക്കുമ്പോൾ സുരക്ഷയ്ക്കായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പലതുണ്ട്. നിരത്തുകളിലെ സുരക്ഷ പരമ പ്രധാനമായതിനാൽ തീർച്ചയായും താഴെ പറയുന്ന കാര്യങ്ങൾ മറക്കാതിരിക്കുക
എപ്പോഴും സീറ്റ് ബെൽറ്റ് ധരിക്കുക
വാഹനത്തിൽ ഷോർട്ട് ഡ്രൈവ് ആയാലും ലോംഗ് ഡ്രൈവ് ആയാലും സീറ്റ് ബെൽറ്റ് അവഗണിക്കരുത്. നിങ്ങൾ വാഹനമോടിച്ചാലും തൊട്ടടുത്ത സീറ്റിൽ ഇരുന്നാലും സീറ്റ് ബെൽറ്റ് ധരിക്കുക. സുരക്ഷാ നിയമങ്ങൾ പാലിക്കാനും നമ്മെയും നമ്മുടെ പ്രിയപ്പെട്ടവരെയും സുരക്ഷിതരാക്കാനും ഇത് സഹായിക്കുമെന്ന് കരുതി എല്ലായ്പ്പോഴും സീറ്റ് ബെൽറ്റ് ധരിക്കുക, കാരണം എന്തെങ്കിലും കാരണത്താൽ വാഹനം പെട്ടെന്ന് കൂട്ടിയിടിച്ചാൽ വാഹനത്തിനുള്ളിൽ ഇരിക്കുന്ന വ്യക്തികളുടെ തലയ്ക്ക് ശക്തിയിലുള്ള ഫോർവേഡ് പ്രഹരം മൂലം പരിക്കേൽക്കാം. അത്തരമൊരു സാഹചര്യത്തിൽ ഒരു വലിയ അപകടത്തിൽ നിന്ന് വലിയൊരളവ് രക്ഷിക്കാൻ സീറ്റ് ബെൽറ്റ് പ്രവർത്തിക്കുന്നു.
അശ്രദ്ധ ഒഴിവാക്കുക
ഡ്രൈവ് ചെയ്യുമ്പോൾ അമിതമായ ആനന്ദം നേടരുത്. വാഹനമോടിക്കുമ്പോൾ ഫോണിൽ സംസാരിക്കുക, ചുറ്റുമുള്ളവരോട് സംസാരിക്കുക മദ്യപിക്കുക തുടങ്ങിയവ ഒഴിവാക്കുക. കാരണം അൽപ്പം അശ്രദ്ധ ഉണ്ടായാൽ വലിയ അപകടം സംഭവിക്കാൻ സമയമെടുക്കില്ല. നിങ്ങളുടെ ഈ അശ്രദ്ധ മൂലം മറ്റുള്ളവർക്ക് ജീവൻ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ സുരക്ഷാ നിയമങ്ങൾ പാലിച്ചായിരിക്കണം വാഹനം ഓടിക്കേണ്ടത്.
റോംഗ് വേ ഡ്രൈവിംഗ്
റോഡിലിറങ്ങുന്ന വാഹനങ്ങളെയോ മുന്നിലുള്ള ആളുകളെയോ പരിഗണിക്കില്ലെന്ന ധാർഷ്ട്യം കാറിന്‍റെ ഉടമകളായി മാറുമ്പോൾ ഉണ്ടാകാൻ പാടില്ല. കാരണം നിങ്ങളുടെ തെറ്റായ ഡ്രൈവിംഗ് വഴി പലവിധ പ്രശ്‌നങ്ങൾ ഉണ്ടാകും. റോഡിലെ ആളുകളെ മനസ്സിൽ വയ്ക്കുക, വേഗതയും മനസ്സിൽ വയ്ക്കുക, നിങ്ങളുടെ പാത ശ്രദ്ധിക്കുക, സിഗ്നൽ അശ്രദ്ധയോടെ മുറിച്ചുകടക്കരുത്. അങ്ങനെ സ്വന്തം കാര്യത്തോടൊപ്പം മറ്റുള്ളവരുടെ സുരക്ഷയും ശ്രദ്ധിക്കാൻ നിങ്ങൾക്ക് കഴിയും.
കുട്ടി ഡ്രൈവർ വേണ്ട
കുട്ടികൾക്ക് അവരുടെ വിശേഷ ദിവസങ്ങളിൽ ചിലർ കാർ, ബൈക്ക് ഒക്കെ സമ്മാനമായി നൽകാറുണ്ട്. അമിതമായ ആവേശം കുട്ടികൾ ഡ്രൈവിംഗിൽ കാണിക്കും. പ്രായപൂർത്തി ആകാതെയുള്ള ഡ്രൈവിംഗ് നിയമ പരമായ കുറ്റകൃത്യം തന്നെ ആണ്. അക്രമാസക്തമായ രീതിയിൽ വാഹനമോടിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കരുത് സാഹചര്യം ഉണ്ടാകുകയുമരുത്. പകരം കുട്ടികളെ ശരിയായ പ്രായത്തിൽ മാത്രം വാഹനമോടിക്കാൻ അനുവദിക്കുക.
കാൽനട യാത്രക്കാരെ പരിഗണിക്കണം
കാറിലാണ് പോകുന്നതെങ്കിലും കാൽനടയാത്രക്കാരെ പരിഗണിക്കണം. കാർ അതിവേഗത്തിൽ ഓടിക്കുന്നവർ പലരും കാൽനട യത്രികരെ ശ്രദ്ധിക്കുക പോലും ഇല്ല. ചിലപ്പോൾ പബ്ലിക് ക്രോസ്സിംഗിൽ പോലും അവർക്ക് നൽകേണ്ട പരിഗണന നൽകുകയില്ല. വാഹനത്തിന്‍റെ അമിതവേഗത നിമിത്തം കാൽനട യാത്രക്കാർക്കും പരിക്കേൽക്കുന്നു. റോഡിലൂടെ നടക്കുമ്പോൾ അമിതവേഗതയിൽ വരുന്ന കാർ ഇടിക്കുമോ എന്ന ഭയം അവരിൽ എപ്പോഴും ഉണ്ടാകും. സ്വയം കാറിൽ ഇരിക്കുന്ന ചക്രവർത്തിയാണെന്ന് കരുതാതെ നിങ്ങളുടെ പ്രിയപ്പെട്ടവരെ പരിപാലിക്കുന്നത് പോലെ, കാൽനട യാത്രക്കാരെയും പരിപാലിക്കുക.
മാസ്ക് ധരിക്കുക
കാറിലാണെങ്കിൽ പിന്നെ എന്തിനാണ് മാസ്‌ക് ധരിക്കുന്നത്, എല്ലാവരും അങ്ങനെ തന്നെ ചിന്തിച്ചാൽ സ്ഥിതി കൂടുതൽ വഷളാകും. അതുകൊണ്ടാണ് ആരോഗ്യ, ശുചിത്വ മാർഗ്ഗങ്ങൾ, മാസ്ക്, സാമൂഹിക അകലം എന്നിവ വാഹനത്തിനകത്തും പാലിക്കേണ്ടത്.
കാർ സാനിറ്റൈസേഷൻ
രോഗങ്ങളിൽ നിന്ന് സ്വയം രക്ഷനേടാൻ, ഇടയ്ക്കിടെ കാർ അണുവിമുക്തമാക്കുക. ഇത്തരമൊരു സാഹചര്യത്തിൽ ‘Be the Better Guy’ എന്ന ബോധവൽക്കരണ കാമ്പയിൻ അനുസരിച്ച് വാഹനമോടിക്കാൻ എല്ലാവരും ശ്രമിച്ചാൽ തീർച്ചയായും റോഡപകടങ്ങളിൽ കുറവുണ്ടാകും.
ഈ കാര്യങ്ങൾ മനസ്സിൽ വയ്ക്കുക
കുട്ടി കാറിൽ ഇരിക്കുമ്പോഴെല്ലാം നിങ്ങൾ ചൈൽഡ് ലോക്ക് പ്രയോഗിക്കണം. നിങ്ങൾ കാറിൽ നിന്ന് ഇറങ്ങുമ്പോഴെല്ലാം പിന്നിൽ നിന്നോ സമീപത്ത് നിന്നോ ആരും വരുന്നില്ലെന്ന് ഉറപ്പാക്കുക അങ്ങനെ ഒരു അപകടം ഒഴിവാക്കാനാകും. സൈഡ് വ്യൂ മിററും റിയർ വ്യൂ മിററും ശരിയായി സജ്ജീകരിക്കുക വഴി പുറകിൽ നിന്നും വശത്തുനിന്നും വരുന്ന ആളുകളെക്കുറിച്ച് നിങ്ങൾക്ക് അറിയാൻ കഴിയും.
നിങ്ങൾ ഗർഭിണിയായിരിക്കുകയും എന്തെങ്കിലും കാരണത്താൽ വാഹനമോടിക്കേണ്ടി വരികയും ചെയ്താൽ വാഹനത്തിൽ ‘പ്രെഗ്നന്‍റ് ഓൺ ബോർഡ്’ എന്ന സ്റ്റിക്കർ പതിക്കേണ്ടതാണ്. ചുറ്റുപാടും ശ്രദ്ധിച്ച ശേഷം വാഹനമോടിക്കുക. അതുപോലെ, പഠിക്കുകയാണെങ്കിൽ ഒരു വിദഗ്‌ദ്ധനുമായി ചേർന്ന് മാത്രമേ വാഹനമോടിക്കാവൂ. നിങ്ങളുടെ വാഹനത്തിൽ ലേണർ സ്റ്റിക്കർ പതിപ്പിക്കണമെന്നും ഓർമ്മിക്കുക.