എന്തൊരു ചൂട്, ഹൊ! ചുട്ടു പൊള്ളുന്ന വെയിലത്ത് ആരും പറഞ്ഞുപോകും. വേനൽക്കാലത്ത് പലർക്കും ചർമ്മസംബന്ധമായ അസ്വസ്ഥതകളും തുടങ്ങും. അമിതമായ ചൂടും വിയർപ്പും ക്ഷീണവുമൊക്കെ ഈ സമയത്ത് സ്വാഭാവികമാണ്. വേവലാതികളുടെ ഒരു സീസൺ കൂടിയാണിത് എന്നും പറയാം. ഒന്നു ശ്രദ്ധിച്ചാൽ ഈ വേനലിലും നിങ്ങൾക്ക് കൂൾ കൂൾ ആയിക്കൂടേ…

ഈ കാലാവസ്ഥയിൽ ചർമ്മ സംരക്ഷണത്തിന് എന്തു മുൻകരുതലുകൾ വേണം..

അമിതമായി വെയിൽ ഏറ്റാൽ ചർമ്മം ഇരുണ്ടു പോകും എന്നതിനാൽ പ്രത്യേകം ശ്രദ്ധ ചെലുത്തണം. കുറഞ്ഞത് എസ് പി എഫ് 35 ഉള്ള സൺസ്ക്രീൻ പുരട്ടണം. ചർമ്മത്തിന്‍റെ സ്വഭാവമനുസരിച്ച് ജെൽ, ക്രീം അടങ്ങിയ ഫൗണ്ടേഷൻ ബേസ്ഡ് സൺസ്ക്രീൻ തെരഞ്ഞെടുക്കാം. വെയിലത്ത് ഇറങ്ങുന്നതിന് അര മണിക്കൂർ മുമ്പ് ശരീരത്തിലെ തുറന്ന ഭാഗങ്ങളിൽ ക്രീം പുരട്ടണം. അഴ്ചയിൽ ഒരിക്കൽ ഫ്രൂട്ട് പായ്ക്ക് അല്ലെങ്കിൽ സാൻഡൽ പായ്ക്ക് അപ്ലൈ ചെയ്യാം.

സൗന്ദര്യ പരിചരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

ഹൈഡ്രോ ക്ലെൻസിംഗ്, ആൽഫാ ഹൈഡ്രോ ഫേഷ്യൽ, ആൽഫ്രാ ഹൈഡ്രോ ആസിഡ്, എ എച്ച് എ ഫേഷ്യൽ, ഓക്സി ക്ലെൻസിംഗ്, പഴങ്ങളുടെയും പച്ചക്കറികളുടേയും തൊലിയും ചാറും ഉപയോഗിക്കാം. നല്ലൊരു ടാൻ റിമൂവറും ആവശ്യമാണ്. ഇതിനു ശേഷം ഗാൽവാനിക്/ അൾട്രാസോണിക് രീതിയിലൂടെ ഫ്രൂട്ട്സ് പേനട്രേഷൻ പ്രയോഗിക്കാം. വീട്ടിൽ തന്നെ ഇടാവുന്ന വൈറ്റ്നിംഗ് മാസ്കുകളുമുണ്ട്. നല്ലൊരു ബ്യൂട്ടിഷ്യന്‍റെ നിർദ്ദേശപ്രകാരം സ്പാനിഷ് സൗന്ദര്യവർദ്ധക വസ്തുക്കൾ കൊണ്ട് വൈറ്റ്നിംഗ് ട്രീറ്റ്മെന്‍റ് ചെയ്യാം.

ഭക്ഷണം…

നാരുകൾ ധാരളമടങ്ങിയ ജലാംശമുള്ള ഭക്ഷ്യവസ്തുക്കൾ കഴിക്കണം. പാനീയങ്ങളും ആവശ്യത്തിന് വെള്ളവും കുടിക്കണം. ഫ്രഷ് ഫ്രൂട്ട്സ്, പച്ചക്കറികൾ എന്നിവയും ഉപയോഗിക്കണം. വേനലിലെ അമിത ചൂട് കാരണം ശരീരത്തിലെ പി എച്ച് ബാലൻസ് അസന്തുലിതമായിത്തീരും. ദഹനം സുഗമമാകുന്നതിന് ജലാംശമടങ്ങിയ ഭക്ഷണം കഴിക്കുക. ഫ്രൂട്ട് ജ്യൂസ്, പാൽ, കരിക്ക്, സ്കിംഡ് മിൽക്ക് എന്നിങ്ങനെ…

വയറു നിറയെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. വറുത്തതും പൊരിച്ചതും, ജങ്ക് ഫുഡ്, ചോക്ലേറ്റ്, മൈദ, എളുപ്പം ദഹിക്കാത്ത ധാന്യങ്ങൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുക.

ഏതുതരം പഴങ്ങളും പച്ചക്കറികളുമാവാം…

വെള്ളരിക്ക, തക്കാളി ഇവ കൊണ്ടുള്ള സലാഡ് കഴിക്കാം. സവാള ഒഴിവാക്കാം. ചൂടുള്ള ഭക്ഷ്യവസ്തുവാണിത്. ബീറ്റ്റൂട്ട്, ബ്രോക്കലി എന്നിവ ചെറിയ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മുഖപ്രസാദമുണ്ടാവും. കാബേജ്, കാപ്സികം എന്നിവ രുചിയുള്ള ഭക്ഷ്യവസ്തുക്കളാണ്. ഇവ ശരീരകോശങ്ങളിൽ ജലാംശം നിലനിർത്തുന്നതിൽ സുപ്രധാനമായ പങ്കും വഹിക്കുന്നുണ്ട്. വെള്ളരിക്കയും കുക്കുമ്പറും ഈ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാണ്. ഇവ ചർമ്മത്തിൽ മാസ്കായും ഉപയോഗിക്കാം. വിറ്റാമിൻ, പ്രോട്ടീൻ ഇവയുടെ കുറവ് നികത്തുന്നതിന് ലിച്ചി, അങ്കൂർ എന്നിവ ഗുണകരമാണ്. മാങ്ങ പോലുള്ള ചൂടുള്ള ഭക്ഷ്യവസ്തുക്കൾ വേണ്ട.

സ്ത്രീകൾക്ക് ചില നിർദ്ദേശങ്ങൾ…

നടത്തവും മറ്റു വ്യായാമങ്ങളും ചെയ്യുന്നത് ഫിറ്റ്നസ് നിലനിർത്തുവാൻ സഹായിക്കും. യോഗ പരിശീലിക്കുന്നത് ഏറെ നല്ലതാണ്. ശരീരത്തിലെ അമിത കൊഴുപ്പും ദുർമേദസ്സും അകറ്റി ഓജസ്സും ചുറുചുറുക്കും പ്രദാനം ചെയ്യും. കുറഞ്ഞത് 15 മിനിട്ട് നടത്തിനു ശേഷം തേൻ ചേർത്ത ഒരു ഗ്ലാസ് നാരാങ്ങാവ കുടിക്കണം. സ്ത്രീകൾക്ക് നല്ലൊരു എനർജി ഡ്രിങ്ക് കൂടിയാണിത്. എല്ലായ്പോഴും സൺസ്ക്രീൻ കൂടെ കരുതുക. സൂര്യന്‍റെ അൾട്രാ വയലറ്റ് കിരണങ്ങളിൽ നിന്നും രക്ഷനേടുന്നതിന് സൺഗ്ലാസ്, കുട എന്നിവ ഉപയോഗിക്കാം. ഷാമ്പൂ, കണ്ടീഷണർ ഉപയോഗിച്ച് മുടി ഇടയ്ക്കിടെ വൃത്തിയാക്കാം. പൊടിപടലങ്ങളും അമിതമായ വെയിലും മുടിയിഴകളിലിറങ്ങി ചെന്ന് മുടിയെ ദുർബലപ്പെടുത്തുമെന്നതിനാൽ മുടി കഴുകി വൃത്തിയാക്കി സൂക്ഷിക്കണം.

और कहानियां पढ़ने के लिए क्लिक करें...