എല്ലാ സീസണിലും സൺസ്‌ക്രീൻ ആവശ്യമാണ്. പക്ഷേ അതിന്‍റെ ആവശ്യം വേനൽക്കാലത്ത് കൂടുതലായി അനുഭവപ്പെടുന്നു. സൺസ്‌ക്രീൻ ഉപയോഗിക്കാതിരുന്നാൽ ചർമ്മത്തിന് ക്ഷതം ഉണ്ടാകാം..
കാരണം, സൂര്യന്‍റെ കഠിനമായ കിരണങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ നമ്മുടെ ചർമ്മസംരക്ഷണ ദിനചര്യയിൽ സൺസ്‌ക്രീൻ ഉൾപ്പെടുത്തേണ്ടതുണ്ട്. വിപണിയിൽ ധാരാളം സൺസ്‌ക്രീനുകൾ ലഭ്യമാണ്, ഏത് സൺസ്‌ക്രീനാണ് ചർമ്മത്തിന് ഇണങ്ങുന്നത്? ഫിസിക്കൽ അല്ലെങ്കിൽ കെമിക്കൽ ആണോ തിരഞ്ഞെടുക്കേണ്ടത്? ഇങ്ങനെ പല ചോദ്യം ഉയരുന്നു. അതിനെ കുറിച്ച് മനസിലാക്കാം .
എന്താണ് സൺസ്ക്രീൻ
ശരീരത്തിൽ ജലാംശം നിലനിർത്തി വെള്ളം നമ്മെ സംരക്ഷിക്കുന്നതുപോലെ, സൺസ്‌ക്രീൻ നമ്മുടെ ചർമ്മത്തിന് ഒരു സംരക്ഷണ കവചമായി പ്രവർത്തിക്കുന്നു. ഇത് അപകടകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു, അതുവഴി ചർമ്മത്തിലെ ടാനിംഗ് ഒഴിവാക്കുകയും ചർമ്മത്തിലെ അലർജികൾ, ചുവപ്പ് തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടുകയും ചെയ്യുന്നു. കാരണം സൺസ്‌ക്രീനിൽ SPF ഉണ്ട് അതായത് സൺ പ്രൊട്ടക്ഷൻ ഫാക്ടർ. ഉദാഹരണത്തിന്, നിങ്ങളുടെ ചർമ്മം സൂര്യ കിരണങ്ങളുമായി സമ്പർക്കം വരുമ്പോൾ തന്നെ ബർണിങ് സെൻസേഷൻ തോന്നുന്നുവെങ്കിൽ, അതിനർത്ഥം നിങ്ങളുടെ ചർമ്മം വെയിലേറ്റാലുടൻ തന്നെ റിയാക്ട് ചെയ്യാൻ തുടങ്ങുന്നു എന്നാണ്. അതുകൊണ്ട് തന്നെ SPF 25 അല്ലെങ്കിൽ 30 ഉള്ള സൺസ്‌ക്രീൻ തിരഞ്ഞെടുക്കേണ്ടത്.
കെമിക്കൽ സൺസ്ക്രീൻ
സൺസ്‌ക്രീനിൽ എസ്‌പിഎഫ് കൂടുന്തോറും അതിൽ കൂടുതൽ രാസവസ്തുക്കൾ ഉണ്ടെന്നു മനസിലാക്കുക. അത്തരം കെമിക്കൽ ചേരുവകൾ സൂര്യരശ്മികളെ ആഗിരണം ചെയ്യാൻ ഉപയോഗിക്കുന്നു. അത് പിന്നീട് താപമായി ചർമ്മത്തിലൂടെ പുറത്തുവരുന്നു. അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജിയുടെ അഭിപ്രായത്തിൽ, കെമിക്കൽ സൺസ്‌ക്രീനുകളിൽ ഓക്‌സിബെൻസോൺ, അവോബെൻസോൺ, ഹോമോസോലേറ്റ്, ഒക്‌റ്റിനോസ് എന്നീ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. മുഖക്കുരു ഉള്ള സെൻസിറ്റീവ് ചർമ്മത്തിന് ഇത് ഗുണകരം അല്ല. ഇവയിൽ ആൽക്കൊഹോൾ, സുഗന്ധം, പ്രിസർവേറ്റീവുകൾ എന്നിവ ധാരാളം ഉപയോഗിക്കുന്നു. അതിനാൽ, അലർജിയുള്ളവരും സെൻസിറ്റീവ് ചർമ്മമുള്ളവരും ഇതിന്‍റെ ഉപയോഗത്തിൽ നിന്ന് വിട്ടുനിൽക്കണം. ലൈറ്റ് ആയതിനാൽ ഇത് ചർമ്മത്തിൽ എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുന്നു.
ഫിസിക്കൽ സൺസ്ക്രീൻ
UVA, UVB രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ ഇത് പ്രയോജനകരമാണ്. ടൈറ്റാനിയം ഡയോക്സൈഡ്, സിങ്ക് ഓക്സൈഡ് തുടങ്ങിയ ധാതു അടിസ്ഥാനമാക്കിയുള്ള ചേരുവകൾ ഇതിൽ ഉപയോഗിക്കുന്നു. ചർമ്മത്തിൽ തങ്ങിനിൽക്കുന്നതിലൂടെ ദോഷകരമായ അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിൽ നിന്ന് അകറ്റി നിർത്തുന്നു. ഇത് പുരട്ടിയ ഉടൻ തന്നെ ചർമ്മത്തിന് സൂര്യരശ്മികളിൽ നിന്ന് സംരക്ഷണം ലഭിക്കുന്നു എന്നതാണ് ഇതിന്‍റെ പ്രത്യേകത. സെൻസിറ്റീവ്, മുഖക്കുരു ഉള്ള ചർമ്മത്തിന് ഫിസിക്കൽ സൺസ്‌ക്രീനുകൾ വളരെ നല്ലതാണ് .
സൺസ്‌ക്രീൻ ഏതു തരം എപ്പോൾ തിരഞ്ഞെടുക്കണം എന്ന് നോക്കാം
ലോഷനുകൾ, സ്പ്രേകൾ, ജെൽസ്, ക്രീമുകൾ, സ്റ്റിക്കുകൾ തുടങ്ങി നിരവധി രൂപങ്ങളിൽ നിങ്ങൾക്ക് വിപണിയിൽ സൺസ്ക്രീൻ കാണാം. എന്നാൽ ചർമ്മത്തിന്‍റെ പ്രകൃതി പരിഗണിച്ച ശേഷം മാത്രമേ സൺസ്‌ക്രീൻ തിരഞ്ഞെടുക്കാവൂ. ഉദാഹരണത്തിന്, നിങ്ങളുടെ ചർമ്മം വരണ്ടതാണെങ്കിൽ, നിങ്ങൾ ഒരു ക്രീം ബേസ്ഡ് സൺസ്ക്രീൻ തിരഞ്ഞെടുക്കണം, ഇത് അകാലവാർദ്ധക്യത്തെ അകറ്റാൻ മാത്രമല്ല, അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യും. മുഖക്കുരു ഉണ്ടാകാൻ സാധ്യതയുള്ള ചർമ്മമാണെങ്കിൽ ജെൽ ബേസ് സൺസ്‌ക്രീൻ തിരഞ്ഞെടുക്കണം. കാരണം അതിന്‍റെ ഫോർമുല ചർമ്മത്തെ ശുദ്ധമാക്കുകയും ഓയിൽ നീക്കം ചെയ്‌ത് ചർമ്മത്തിന് പരിചരണം നൽകുകയും ചെയ്യുന്നു.
ബ്രോഡ് സ്പെക്ട്രം സൺസ്ക്രീൻ തിരഞ്ഞെടുക്കുക
UVA, UVB രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന സൺസ്‌ക്രീനുകളാണിത്. കാരണം അവ ചർമ്മത്തെ സംരക്ഷിക്കാൻ മാത്രമല്ല, കാൻസറിൽ നിന്ന് സംരക്ഷിക്കാനും പ്രവർത്തിക്കുന്നു. അതേസമയം മിക്ക സൺസ്‌ക്രീനുകളും UVB രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു എന്നാൽ അവ പ്രായമാകുന്നത് തടയാൻ സഹായിക്കുന്നില്ല. സൺസ്‌ക്രീൻ വാങ്ങുമ്പോഴെല്ലാം, ലേബൽ നോക്കിയ ശേഷം വാങ്ങുക.
SPF ശ്രദ്ധിക്കുക
സൺസ്‌ക്രീനിലെ SPF പരിശോധിച്ച് വാങ്ങുക. ഉദാഹരണത്തിന്, വേനൽക്കാലത്ത് മിക്കപ്പോഴും പുറത്ത് പോകേണ്ടതുണ്ടെങ്കിൽ SPF 40 – 50 ഉള്ള ഒരു സൺസ്ക്രീൻ തിരഞ്ഞെടുക്കണം. എസ്പിഎഫ് കൂടുന്തോറും കെമിക്കൽ കൂടുതലാണ് എന്ന കാര്യവും മറക്കണ്ട
ഒരു പുതിയ സൺസ്‌ക്രീൻ ചർമ്മത്തിൽ നേരിട്ട് പുരട്ടരുത്, 1-2 തവണ കൈയ്യിൽ പരിശോധിക്കുക. ചർമ്മത്തിന് ചുവപ്പ്, പൊള്ളൽ, ചൊറിച്ചിൽ, നിറവ്യത്യാസം എന്നിങ്ങനെ ഏതെങ്കിലും തരത്തിലുള്ള അലർജിയുണ്ടായെങ്കിൽ ഇത് ചർമ്മത്തിന് അനുയോജ്യമല്ലെന്ന് മനസിലാക്കുക.
സൺസ്‌ക്രീനിലെ ചേരുവകൾ
ചേരുവകൾ നോക്കി എപ്പോഴും സൺസ്ക്രീൻ വാങ്ങുക. ഉദാഹരണത്തിന്, സൺസ്ക്രീനിൽ ടൈറ്റാനിയം ഡയോക്സൈഡ്, സിങ്ക് ഓക്സൈഡ് തുടങ്ങിയ ചേരുവകൾ അടങ്ങിയിട്ടുണ്ടെങ്കിൽ അവ തിരഞ്ഞെടുക്കാം. സിങ്ക് ഓക്സൈഡ് UVA, UVB രശ്മികളിൽ നിന്ന് സംരക്ഷിക്കുമ്പോൾ സൂര്യതാപം, ചുളിവുകൾ എന്നിവയുടെ അപകടസാധ്യത ഗണ്യമായി കുറയ്ക്കുന്നു. ടൈറ്റാനിയം ഡയോക്സൈഡ് സൺസ്ക്രീനുകളിൽ UV ഫിൽട്ടറിംഗ് ഘടകമായി പ്രവർത്തിക്കുന്നു. അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിൽ ആഗിരണം ചെയ്യപ്പെടുന്നത് തടയുന്നു. കൂടാതെ എക്‌സ്പയറി പരിശോധിച്ചതിന് ശേഷം മാത്രം ഉൽപ്പന്നം വാങ്ങുക.
മികച്ച മിനറൽ അടിസ്ഥാനമാക്കിയുള്ള സൺസ്ക്രീൻ
ജേഡ് ബ്ലോക്ക് 25% സിങ്കോക്സൈഡ് സൺസ്ക്രീൻ ജെൽ: 25% സിങ്ക് ഓക്സൈഡ് അടങ്ങിയതിനാൽ, UVA, UVB രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. സിലിക്കൺ അടങ്ങിയിരുക്കുന്നതിനാൽ ഇത് ഒരു പ്രൈമറായും ഉപയോഗിക്കാം. മുഖത്തിന് തിളക്കവും വെൽവെറ്റ് ഫിനിഷും നൽകുന്നതിനൊപ്പം ദോഷകരമായ രാസവസ്തുക്കളിൽ നിന്ന് മുക്തവുമാണ് ഇത്.
അരോമ മാജിക് അലോവേര സൺസ്ക്രീൻ ജെൽ: അൾട്രാവയലറ്റ് ഫിൽട്ടറായി പ്രവർത്തിക്കുന്ന സിങ്ക് ഓക്സൈഡിന്‍റെ സാന്നിധ്യവും ചർമ്മത്തിന് മാറ്റ് ഫിനിഷ് നൽകാൻ പ്രവർത്തിക്കുന്നു. മുഖക്കുരു സാധ്യതയുള്ള ചർമ്മമാണെങ്കിൽ, ചിന്തിക്കാതെ നിങ്ങൾക്ക് ഇത് ഉപയോഗിക്കാം. കാരണം ഇത് ദോഷകരമായ രാസവസ്തുക്കളിൽ നിന്ന് മുക്തമാണ്.
ന്യൂട്രോജെന ഷീർ സിങ്ക് സൺസ്ക്രീൻ: ഇത് 100% മിനറൽ അടിസ്ഥാനമാക്കിയുള്ളതാണ്, സിങ്ക് ഓക്സൈഡിന്‍റെ സാന്നിധ്യം കാരണം ഇത് ചർമ്മത്തെ ദോഷകരമായ കിരണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. ഇത് ചർമ്മത്തിന് മൃദുവായ മാറ്റ് ഫിനിഷ് നൽകുമെന്ന് മാത്രമല്ല, പാരബെൻസുകൾ, സുഗന്ധങ്ങൾ, ചായങ്ങൾ എന്നിവയിൽ നിന്ന് മുക്തമായതിനാൽ ഇത് പൂർണ്ണമായും സുരക്ഷിതമാണ്.
ഡെർമ കോ പ്യുവർ സിങ്ക് സൺസ്‌ക്രീൻ ജെൽ: 100% പ്രകൃതിദത്ത സിങ്ക് ഓക്സൈഡ്, ഭാരം കുറഞ്ഞ മിനറൽ സൺസ്ക്രീൻ എന്നിവയിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്, ഇത് ഇന്ത്യൻ ചർമ്മത്തിന് അനുയോജ്യമാണ്.
Kurage മിനറൽ സൺസ്ക്രീൻ: കറ്റാർ വാഴ, വിറ്റാമിൻ ഇ തുടങ്ങിയ പ്രകൃതിദത്ത ചേരുവകൾ അടങ്ങിയതിനാൽ ഇത് ചർമ്മത്തെ പോഷിപ്പിക്കുകയും സംരക്ഷിക്കുകയും വൃത്തിയാക്കുകയും ചെയ്യുന്നു.