ജീവിതത്തിൽ ഏറ്റവും കൂടുതൽ സമയം എടുത്ത് എഴുതിയ വാക്യം ആണിത്:

“If a person falls down unresponsive and is not breathing well, start chest compressions and call an ambulance”

നിരവധി ലേഖനങ്ങളും മറ്റും എഴുതിയിട്ടുണ്ട്, എഴുപതിലധികം വ്യത്യസ്ത വിഷയങ്ങളിൽ എന്ന് ഓർമ്മ. (കോവിഡ് അതിൽ ഒന്നു മാത്രം) പക്ഷേ ഇത് ഒരു സ്പെഷ്യൽ ചലഞ്ച് ആയിരുന്നു. കാരണം, മണിക്കൂറുകളോളം നീളുന്ന life support ക്ലാസുകൾ കഴിഞ്ഞാണ് ഒരാൾക്ക് സർട്ടിഫിക്കേഷൻ ലഭിക്കുക. എന്നാൽ ദിവസങ്ങൾക്കുള്ളിൽ പലരും പഠിച്ച കാര്യങ്ങൾ മറക്കും. അതു വാസ്തവമാണ്. പിന്നീട് ഒരിക്കൽ ആവശ്യം വരുമ്പോൾ മഹാഭാരതത്തിലെ കുരുക്ഷേത്ര യുദ്ധത്തിലെ കർണന്‍റെ അവസ്ഥയാകും. ശാപം മൂലം അത്യാവശ്യ സമയത്ത് ആയുധ വിദ്യ ഓർമ വരാതെ പോകുക.

ഒരാൾ പെട്ടെന്നു കുഴഞ്ഞു വീണാൽ ആളുടെ ജീവൻ രക്ഷപ്പെടുത്താനുള്ള മാർഗമാണ് CPR. എന്നാൽ ഇതു ലഭിക്കാതെ എത്രയോ പേർ അകാല മരണമടയുന്നു. ചുറ്റും നിൽക്കുന്നവർ എന്തു ചെയ്യണം എന്നറിയാതെ സ്തംഭിച്ചു നിൽക്കും. ചിലർ സെൽഫിയും എടുക്കും — വാട്സാപ്പിൽ ഇടാല്ലോ.

അവരിൽ CPR പഠിച്ചിട്ടുള്ള ആൾ ഉണ്ടായാൽ പോലും പലപ്പോഴും ആൾ മുന്നോട്ടു വരികയില്ല. ഇതിന് കാരണം ഞാൻ മുൻപ് എഴുതിയിട്ടുള്ള ഒരു സംഗതിയാണ്. Information overload. പല കരിക്കുലത്തിലും ഉള്ളതു പോലെ തന്നെ ആവശ്യമില്ലാത്ത പല കാര്യങ്ങളും കുത്തിത്തിരുകിയാണ് ഇത്തരം ക്ലാസുകൾ നടത്താറ്. തീയറി കണ്ടമാനം പഠിപ്പിക്കും പാവം candidates നെ. പരീക്ഷയിൽ നല്ല മാർക്ക് കിട്ടി സർട്ടിഫിക്കറ്റും കരസ്ഥമാക്കി എല്ലാവരും വീട്ടിൽ പോകും.

വിദ്യ പ്രയോഗിക്കേണ്ടി വരിക മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞാകും. എവിടെ ഓർമ വരാൻ? പൾസ് നോക്കണോ? എവിടെ ആണ് നോക്കുക? എയർ വേ നോക്കണോ അതോ ആളെ വിളിക്കണോ? വെൻട്രിക്ളാർ ഫിബ്രില്ലഷൻ ആണോ ഏവീ ഡിസോസിയേഷൻ ആവുമോ സംഭവിച്ചിട്ടുണ്ടവുക? ക്‌ളാസിൽ സാർ എന്തൊക്കെയോ പറഞ്ഞു ഇപ്പം ഓർമ്മ കിട്ടുന്നില്ലല്ലോ. അതോ ജസ്റ്റ് വെള്ളം തളിച്ചാൽ മതിയോ? മൗത് ടു മൗത് വേണ്ടി വരുമോ ? ഛെ വേണ്ട. ഇനി ഞാൻ CPR കൊടുത്താൽ വല്ല കൊഴപ്പവും പറ്റിയാലോ? വേണ്ട. വേറെ ആരേലും നോക്കട്ടെ.

ഇതിനൊക്കെ ഉത്തരം കിട്ടി വരുമ്പോഴേക്കും golden മിനിറ്റ് കഴിഞ്ഞ് ആളുടെ തലച്ചോർ ബ്രെയിൻ ഡാമേജ് ആയിട്ടുണ്ടാകും. പിന്നെ ഹോസ്പിറ്റലിൽ കൊണ്ടു പോയാലും രക്ഷപ്പെടുകയില്ല. ഇതൊക്കെയാണ് വാസ്തവത്തിൽ നാട്ടിൽ നടക്കാറുള്ളത്. ഇത് ഒഴിവാക്കാൻ വേണ്ടിയാണ് ഏറെ വർഷങ്ങളായി IMA യും മറ്റും നൂറു കണക്കിന്‌ ക്‌ളാസുകളും ബോധവത്കരണവും നടത്തി വരുന്നത്.

നാം എന്തു ചെയ്‌തു, എത്ര പെട്ടെന്നു ചെയ്‌തു എന്നുള്ളതാണ് പ്രധാനം. അല്ലാതെ തീയറി മുഴുവൻ ഓർമ്മിച്ചെടുക്കുകയല്ല വേണ്ടത് അത്തരം അടിയന്തിര ഘട്ടങ്ങളിൽ. അതിനു വേണ്ടി ദിവസങ്ങളോളം എടുത്തു രചിച്ച ലേഖനമാണ് How anyone can become a life saver എന്നുള്ളത്. അതിലെ ഏറ്റവും പ്രധാനപ്പെട്ട ഒറ്റ വാക്യം ആണ് പോസ്റ്ററിൽ ഉള്ളത്. എന്‍റെ ഒറിജിനൽ മാസ്റ്റർപീസ് എന്ന് എക്കാലവും ഞാൻ അഭിമാനിക്കുന്ന ആ വാക്യം. പഠിപ്പിക്കാനും ഓർത്തിരിക്കാനും എളുപ്പം. പല വിദഗ്ദ്ധരുമയി ആലോചിച്ച് വേരിഫൈ ചെയ്യാനും സമയമെടുത്തു.

“If a person falls down unresponsive and is not breathing well, start chest compressions and call an ambulance.”

BLS (Basic Life Support) Course ന്‍റെ മൊത്തം പൊരുൾ അതിലുണ്ട്. ജീവൻ രക്ഷിക്കാനുള്ള വക. ബാക്കിയെല്ലാം ആൾ ആശുപത്രിയിൽ എത്തിയ ശേഷം നേരെയാക്കാം. പക്ഷേ തുടക്കം പിഴച്ചാൽ ഇവിടെയല്ല അമേരിക്കയിലെ മേയോ ക്ലിനിക്കിൽ കൊണ്ടു പോയാലും ആളെ രക്ഷപെടുത്താനാവില്ല.

और कहानियां पढ़ने के लिए क्लिक करें...