ഒരാളുടെ പ്രായത്തെക്കുറിച്ച് ഏകദേശ ധാരണ ലഭിക്കാൻ അയാളുടെ ചർമ്മം ശ്രദ്ധിച്ചാൽ മതി. “ചർമ്മം കണ്ടാൽ പ്രായം തോന്നിക്കുകയേ ഇല്ലെന്ന്” പരസ്യ വാചകം കേട്ടിട്ടില്ലേ?
ചർമ്മത്തിൽ പാടുകളോ കുരുക്കളോ കണ്ടാൽ അസ്വസ്ഥത ഉണ്ടാകുക സ്വഭാവികമാണ്. എന്നാൽ ചർമ്മ പ്രശ്നങ്ങളെ അനായാസം കൈകാര്യം ചെയ്യാനാവും. ചർമ്മാരോഗ്യവും സൗന്ദര്യവും പരിപോഷിക്കുന്ന ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നതിലൂടെ വഴി ചർമ്മത്തിൽ ഉണ്ടാകുന്ന മിക്ക പ്രശ്നങ്ങളെ അകറ്റാനാവും. പ്രായത്തെ അതിജീവിക്കുന്ന സൗന്ദര്യം ചർമ്മത്തിനു ലഭിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
- മുഖം നന്നായി കഴുകി തുടച്ച ശേഷം ദിവസത്തിൽ രണ്ട് തവണ എങ്കിലും ഗുണമേന്മയുള്ള മെയിസ്ചറൈസർ പുരട്ടണം.
- ദിവസവും കുളി കഴിഞ്ഞ് ബോഡി ലോഷൻ പുരട്ടാം.
- ആഴ്ചയിൽ ഒരു തവണ എങ്കിലും ക്ലെൻസിംഗും ടോണിംഗും മെയിസ്ചറൈസിംഗും ചെയ്താൽ ചർമ്മം തിളങ്ങും.
- നറിഷിംഗ് ക്രീം ഉപയോഗിച്ച് മസ്സാജ് ചെയ്യുന്നത് ചർമ്മത്തിന് ഗുണം ചെയ്യും.
- രാത്രിയിൽ കിടക്കുന്നതിന് മുമ്പായി മൃദുവായി മസ്സാജ് ചെയ്യാം. മാംസപേശികൾക്ക് ബലം പകരാനും ചർമ്മത്തിലെ കേടുപാടുകൾ തീർക്കാനും ഇത് നല്ലതാണ്.
- മുഖത്തോടൊപ്പം കൈകാലുകളും മുതുകും കഴുത്തും ഇപ്രകാരം സൂഷ്മതയോടെ പരിചരിക്കണം.
- ബദാം ഓയിൽ, ഒലിവ് ഓയിൽ എന്നിവ ഉപയോഗിച്ച് ചർമ്മം മസ്സാജ് ചെയ്യാം. (എണ്ണമയമുള്ള ചർമ്മത്തിൽ എണ്ണ ഉപയോഗിക്കരുത്.) മുഖം നന്നായി വൃത്തിയാക്കിയ ശേഷമേ ഇവ ഉപയോഗിക്കാൻ പാടുള്ളൂ.
- രാത്രി കിടക്കുന്നതിന് മുമ്പ് മുഖം വൃത്തിയാക്കിയ ശേഷം ഏതെങ്കിലും നല്ല നൈറ്റ് ക്രീം പുരട്ടി ഉറങ്ങാം.
ചർമ്മ സൗന്ദര്യത്തിന് ചില മാർഗ്ഗങ്ങൾ
- ചർമ്മം വൃത്തിയാക്കുന്നതും ടോൺ ചെയ്യുന്നതും നറിഷിംഗിന്‍റെ അടിസ്ഥാന കാര്യങ്ങളാണ്. ആവി കൊണ്ട് ചർമ്മ സുഷിരങ്ങൾ തുറക്കുമ്പോൾ ടോണിംഗ് അവ അടയ്ക്കുന്നു.
- വരണ്ട ചർമ്മം ഉള്ളവർ മോയിസ്ചറൈസർ പതിവായി ഉപയോഗിക്കണം. മുഖം മോയിസ്ചറൈസ് ചെയ്യുന്നതിന് വെണ്ണ, തേൻ എന്നിവ ഉപയോഗിക്കാം.
- വരണ്ട കാലാവസ്ഥയിൽ രാത്രി നാരങ്ങാ നീരും ഗ്ലിസറിനും പുരട്ടുന്നത് വരണ്ട ചർമ്മത്തിന് നല്ലതാണ്.
- വേനൽ കാലങ്ങളിൽ വെയിലത്ത് പോകുമ്പോൾ സൺസ്ക്രീൻ പുരട്ടണം. അല്ലെങ്കിൽ ചർമ്മം കറുക്കുക മാത്രമല്ല, വരളുകയും ചെയ്യും. ചുളിവുകൾ വീഴാനുള്ള സാധ്യതയും ഏറെയാണ്.
- വെയിൽ ഏറ്റുള്ള ദോഷങ്ങൾ ഒഴിവാക്കാൻ എണ്ണമയമുള്ള ചർമ്മക്കാർ വാട്ടർ, ജെൽ രൂപത്തിലുള്ള സൺ പ്രൊട്ടക്ഷൻ ക്രീം ഉപയോഗിക്കണം.
- 15 എസ്. പി. എഫിന്‍റെ സൺസ്ക്രീൻ ക്രീം ഒന്നു മുതൽ രണ്ട് മണിക്കൂർ വരെയും 30 എസ്. പി. എഫ് ക്രീം മൂന്ന് മുതൽ നാല് മണിക്കൂർ വരെയും പ്രവർത്തിക്കും.
- ആൽമണ്ട് ഓയിൽ, മുളപ്പിച്ച് അരച്ച് എടുത്ത മാവ് എന്നിവ യോജിപ്പിച്ച് ചർമ്മത്തിൽ പുരട്ടുന്നതും ആന്‍റി റിങ്കിൾ ക്രീമിന്‍റെ ഫലം ചെയ്യും.
- പഴം, പപ്പായ വെണ്ണ, തേൻ എന്നിവ യോജിപ്പിച്ച് പുരട്ടിയാൽ ചർമ്മത്തിന് നല്ല മുറുക്കവും തിളക്കവും ലഭിക്കും.
- മുട്ട പുരട്ടുന്നത് ചർമ്മത്തിന് ഗുണം ചെയ്യും. അകാലത്തുണ്ടാകുന്ന ചുളിവുകളെ അത് അകറ്റി നിർത്തും.
- നറിഷിംഗ് ക്രീം, നൈറ്റ് ക്രീം, ആന്‍രി റിങ്കിൾ ക്രീം എന്നിവ ചർമ്മ പ്രശ്നങ്ങളെ ഒരു പരിധി വരെ അകറ്റും.
- ഇതോടൊപ്പം തന്നെ ഭക്ഷണ കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണം. എന്നും ഒരു ഗ്ലാസ് ഫ്രൂട്ട് ജ്യൂസ് കുടിക്കണം. പ്രോട്ടീൻ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ കഴിക്കുകയും പതിവായി വ്യായാമം ചെയ്യുകയും വേണം.
और कहानियां पढ़ने के लिए क्लिक करें...
गृहशोभा से और