അന്തരീക്ഷത്തിലുള്ള പൊടിപടലങ്ങളാണ് മുടിയുടെ മുഖ്യ ശത്രു. എന്താ വിശ്വാസം വരുന്നില്ലേ, പറയാം. ഇവ മുടി വേരുകൾ പുറപ്പെടുവിക്കുന്ന സീബവുമായി കൂടിച്ചേർന്ന് അഴുക്ക് അടിഞ്ഞു കൂടും. മൃതകോശങ്ങളിൽ ഈ അഴുക്ക് പറ്റിപിടിച്ചാണ് താരനുണ്ടാവുന്നത്. അഴുക്കും പൊടിപടലങ്ങളും മുടി വേരുകളെ ദുർബലപ്പെടുത്തുകയും എളുപ്പം വരണ്ടുണങ്ങി പൊട്ടിപ്പോകാൻ ഇടയാക്കുകയും ചെയ്യുന്നു. മുടിയുടെ സൗന്ദര്യം കൊല്ലുന്ന വില്ലനാണ് പൊടി എന്നിപ്പോൾ മനസ്സിലായില്ലേ.

കടുത്ത വെയിൽ, ശക്തമായ കാറ്റ്, അന്തരീക്ഷമലിനീകരണം, ആധുനിക ജീവിതശൈലി, മാനസിക സമ്മർദ്ദം എന്നിവയെല്ലാം മുടിയുടെ സൗന്ദര്യം നഷ്ടപ്പെടുത്തുന്നു. ഹെയർ കളറിംഗും ഒരു പരിധി വരെ മുടിയ്ക്ക് ദോഷകരമാണ്.

അപകടം എഫ് ലെയറിന്

മുടിയുടെ ഉപരിതലത്തിലെ സുരക്ഷാപാളിയായ എഫ് ലെയർ മുടിയ്ക്ക് മൃദുത്വവും എണ്ണമയവും തിളക്കവും നൽകുന്നു. എഫ് ലെയർ നഷ്ടപ്പെടുമ്പോൾ മുടി എളുപ്പം പൊട്ടിപ്പോകാനും കൊഴിഞ്ഞു പോകാനും തുടങ്ങും. അൾട്രാ വയലറ്റ് കിരണങ്ങൾ മുടിയുടെ ഘടനയെ ദോഷകരമായി ബാധിക്കും. ആദ്യം ഹെയർ പ്രോട്ടീനെയും പിന്നീട് മുടിയ്ക്ക് നിറം നൽകുന്ന മെലാനിനെയും ബാധിക്കുന്നു. മുടി ദുർബ്ബലമാകാനും നിറം മങ്ങാനും എളുപ്പം പൊട്ടിപ്പോകാനും ഇത് കാരണമായിത്തീരും.

മാലിന്യങ്ങൾ ബാധിക്കുന്നത്

അന്തരീക്ഷമലിനീകരണം മുടിയെ എങ്ങനെ ബാധിക്കുന്നു എന്നറിയാൻ മുടി കൊണ്ട് നിർമ്മിച്ച സ്വിച്ചുകൾ മുംബൈയിലേയും ഡൽഹിലേയും വ്യത്യസ്ത ലോക്കേഷനുകളിൽ വച്ച് ഒരു പരീക്ഷണം നടത്തി. രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ മൂന്ന് ദിവസത്തോളം സ്വിച്ച് പുറത്ത് വച്ചു.

മുംബൈയെ അപേക്ഷിച്ച് ഡൽഹിയിൽ വച്ച ഹെയർ സ്വിച്ചിനാണ് കൂടിതൽ ദോഷം സംഭവിച്ചത്. കാരണം, ഇവിടെ പൊടിയും മലിനീകരണവും അധികമാണ്.

വരണ്ട മുടിയും ഘർഷണവും

ഷാമ്പൂ മാത്രം ഉപയോഗിച്ച ശേഷം ചീകി വയ്ക്കുന്ന മുടിയിൽ ഘർഷണത്തിനുള്ള സാധ്യത കൂടുതലാണ്. കെട്ടി വയ്ക്കാത്ത വരണ്ട് ഉണങ്ങിയ മുടിയെയാണ് കൂടുതലായും ബാധിക്കുന്നത്. ഷാമ്പൂ ചെയ്ത ശേഷം കണ്ടീഷണറിൽ അടങ്ങിയ പോഷകങ്ങൾ ലഭിച്ചാൽ മുടിയ്ക്കും ചീപ്പിനും ഇടയ്ക്കുള്ള ഘർഷണം 46 ശതമാനത്തോളം കുറയുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

“വരണ്ട മുടി ഷാമ്പൂ ചെയ്തതു കൊണ്ടു മാത്രം പ്രയോജനമില്ല. മുടിയിലെ അഴുക്കും പൊടിയും മാറുമെങ്കിലും മതിയായ പോഷകം ലഭിക്കണമെങ്കിൽ കണ്ടീഷണർ പുരട്ടണം.” മുംബൈയിലെ പ്രശസ്ത ഹെയർകെയർ എക്സ്പെർട്ട് കോളിൻ ഖാൻ പറയുന്നു.

കഴിവതും ഹാർഷ് കോസ്മെറ്റിക്സ് ഒഴിവാക്കുക. വിപണിയിൽ ലഭിക്കുന്ന ഗുണമേന്മയുള്ള സിറം/ പ്രോട്ടീൻ കണ്ടീഷണറുകൾ ഉപയോഗിക്കാം. എന്നാൽ ഇവയിൽ എണ്ണയുടെ അളവ് കുറവുള്ളത് വേണം തെരഞ്ഞെടുക്കാൻ. അന്തരീക്ഷത്തിലെ പൊടി പടലങ്ങളുമായി ചേർന്ന് മുടിയിൽ അഴുക്കും താരനും ഉണ്ടാവാൻ ഈ എണ്ണയും കാരണമാകാം.

എണ്ണ തേയ്ക്കുമ്പോൾ

  • ആഴ്ചയിൽ കുറഞ്ഞത് രണ്ട് തവണയെങ്കിലും തലയിൽ എണ്ണ പുരട്ടണം. മുടി വേരിൽ എണ്ണ നന്നായി പിടിക്കേണ്ടതുണ്ട് തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കണം. അര മണിക്കൂറിനു ശേഷം എണ്ണ കഴുകികളയുക.
  • തലയിൽ എണ്ണ പുരട്ടിയ ശേഷം വെയിൽ കൊള്ളുകയോ, തല വിയർക്കുകയോ ചെയ്യരുത്.

കണ്ടീഷനറും പോഷകവും

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...