ബേക്ക്‌ഡ് ന്യൂഡിൽസ്

ചേരുവകൾ

മുട്ട രണ്ടെണ്ണം

ന്യൂഡിൽസ് വേവിച്ചത് ഒരു കപ്പ്

ഗ്രീൻപീസ് കാൽ കപ്പ്

കാബേജ് അര കപ്പ്

സവാള ഒരെണ്ണം

തക്കാളി ഒരെണ്ണം

പച്ചമുളക് ഒന്നോ രണ്ടോയെണ്ണം

ബീൻസ് അരിഞ്ഞത് അര കപ്പ്

കാരറ്റ് ഒരെണ്ണം

ചീസ് 50 ഗ്രാം,

ഉപ്പ് ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം

ഗ്രീൻപീസ് ഒഴികെയുള്ള പച്ചക്കറികൾ ചെറുതായി അരിയുക. ഒരു പാനിൽ അൽപം എണ്ണ ഒഴിച്ച് വേവിക്കുക.

ന്യൂഡിൽസിൽ ഉപ്പു ചേർക്കാം.

എണ്ണ പുരട്ടി മയം വരുത്തിയ ഒരു ബേക്കിംഗ് ഡിഷിൽ മുട്ട പൊട്ടിച്ചൊഴിച്ച് ഉടയ്ക്കുക. ഇതിലേയ്ക്ക് ന്യൂഡിൽസ് വിതറിയിടുക.

ഇനി ഇതിൽ വേവിച്ച പച്ചക്കറികൾ ലെയറായി ഇട്ട ശേഷം ചീസ് ഗ്രേറ്റ് ചെയ്ത് ചേർക്കാം.

നേരത്തെ തന്നെ ചൂടാക്കി വച്ചിരിക്കുന്ന ഓവനിൽ 180 ഡിഗ്രിയിൽ 10-15 മിനിറ്റ് വരെ ബേക്ക് ചെയ്യാം.

ക്രീമി എഗ്ഗ് ഡിലൈറ്റ്

ചേരുവകൾ

ക്രീം നാല് ടേബിൾ സ്പൂൺ

ചീസ് രണ്ട് ടേബിൾ സ്പൂൺ

കുരുമുളകുപൊടി കാൽ ടീസ്പൂൺ

കാബേജ് കാൽ കപ്പ്

കാരറ്റ് കാൽ കപ്പ്

തക്കാളി പകുതി

കാപ്സിക്കം അരിഞ്ഞത് രണ്ട് ടേബിൾ സ്പൂൺ

സവാള ഒരെണ്ണം

ബ്രഡ് സ്ലൈസ് ഒരെണ്ണം

മുട്ട വേവിച്ചത് ഒരെണ്ണം

ഉപ്പ് സ്വാദാനുസരണം.

തയ്യാറാക്കുന്ന വിധം

പച്ചക്കറികൾ ചെറുതായി അരിയുക. ക്രീം, ചീസ് എന്നിവ നന്നായി ഉടയ്ക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികൾ ചേർക്കാം. ശേഷം ഉപ്പും കുരുമുളകും ചേർത്ത് നന്നായി യോജിപ്പിക്കുക.

ഇത് ഒരു സർവ്വിംഗ് ഗ്ലാസ്സ്/ കപ്പിലേക്ക് പകർത്തി മീതെ മുട്ട വേവിച്ച് സ്ലൈസാക്കിയതും ചേർക്കാം. ബ്രഡ് സ്ലൈസ് വട്ടത്തിലോ ചതുരാകൃതിയിലോ മുറിച്ച് ഗ്ലാസിന്‍റെ റിമ്മിനോട് ചേർത്തു വയ്ക്കാം. ഇതിൽ ഫോർക്ക് വച്ച് സർവ്വ് ചെയ്യാം.

റവ ഫ്രൂട്ട് കേക്ക്

ചേരുവകൾ

മൈദ ഒരു കപ്പ്

റവ ഒരുകപ്പ്

ബേക്കിംഗ് പൗഡർ ഒരു ടീസ്പൂൺ

നെയ്യ്/വെണ്ണ ഒരു കപ്പ്

പഞ്ചസാരപ്പൊടി ഒന്നര കപ്പ്

മുട്ട മൂന്നെണ്ണം

വാനില എസെൻസ് ഒര ടീസ്പൂൺ

ഡ്രൈ ആപ്രിക്കോട്ട് 3-4 എണ്ണം

കശുവണ്ടി 8-10 എണ്ണം

കൊക്കോ പൗഡർ രണ്ട് ടേബിൾ സ്പൂൺ.

തയ്യാറാക്കുന്ന വിധം

വെണ്ണയിൽ പഞ്ചസാര

പൊടി ചേർത്ത് നന്നായടിച്ച് ക്രീം പോലെ പതപ്പിച്ചെടുക്കുക. ഇനി ഇതിലേക്ക് വാനില എസെൻസും മുട്ട ഉടച്ചതും ചേർക്കാം.

ഇതിലേക്ക് മൈദ, ബേക്കിംഗ് പൗഡർ, റവ, കൊക്കോ പൗഡർ എന്നിവ ചേർക്കാം. ശേഷം ഡ്രൈ ആപ്രിക്കോട്ടും കശുവണ്ടി അരിഞ്ഞതും ചേർക്കുക. ഇത് നേരത്തെ തന്നെ ചൂടാക്കി വച്ചിരിക്കുന്ന ഓവനിൽ 180 ഡിഗ്രിയിൽ 25- 30 മിനിറ്റ് വരെ ബേക്ക് ചെയ്യാം.

और कहानियां पढ़ने के लिए क्लिक करें...