നിങ്ങൾ ഒരു കാര്യത്തിനായി കഠിനാധ്വാനം ചെയ്‌താൽ അത് തീർച്ചയായും ഫലം കാണും. ദീപിക പദുക്കോണിനെപ്പോലൊരു വലിയ നടിയ്‌ക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചതു ആ കഠിനാധ്വാനത്തിലൂടെ ആണെന്ന് സിദ്ധാന്ത് ചതുർവേദി.

യഥാർത്ഥത്തിൽ സിദ്ധന്ത്‌ ശാന്തനായ ഒരു വ്യക്തിയാണ്, അതിനാൽ തിരസ്‌കരണങ്ങൾ ലഭിക്കുമ്പോഴെല്ലാം മനസ്സിനെ ശാന്തമാക്കുകയും സിനിമ ലോകം തനിക്ക് വേണ്ടി ഉള്ളതല്ലെന്നു ചിന്തിക്കുകയും ചെയ്തിരുന്നു.

“ഒരു വ്യക്തി നന്നായി ചിന്തിച്ച് ചുവടുകൾ വയ്ക്കുമ്പോൾ അവർ കണ്ട സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു..” അദ്ദേഹം യുവതലമുറയോട് പറയുന്നു.

കിഴക്കൻ ഉത്തർപ്രദേശിലെ ബലിയയിൽ ജനിച്ച് അഞ്ചാം വയസ്സിൽ കുടുംബത്തോടൊപ്പം മുംബൈയിലെത്തി. മുംബൈയിൽ വന്ന് ചാർട്ടേഡ് അക്കൗണ്ടിന് പഠിക്കുമ്പോൾ സിനിമയിലേക്ക് ശ്രമിച്ചു കൊണ്ടേയിരുന്നു. വൈകിയാണെങ്കിലും മനസ്സിന് അനുസരിച്ച് സിനിമകൾ കിട്ടി. അച്ഛൻ ചാർട്ടേഡ് അക്കൗണ്ടന്‍റും അമ്മ വീട്ടമ്മയുമാണ്. CA പഠിക്കുമ്പോൾ ഒരു മത്സരത്തിന് പോകാൻ അവസരം കിട്ടി ‘ഫ്രഷ് ഫേസ് 2012’ എന്ന ടൈറ്റിൽ നേടി. അതിനുശേഷം ചില പരസ്യങ്ങളും മോഡലിംഗ് അസൈൻമെന്‍റുകളും ഫോട്ടോഷൂട്ടുകളും ചെയ്തു.

മനസ്സിന് ഇണങ്ങിയ ജോലി ലഭിക്കാത്തതിനാൽ സിദ്ധാന്ത് നടനായും എഴുത്തുകാരനായും മുംബൈയിലെ ഒരു നാടക സംഘത്തിൽ ചേർന്നു. ഒരു തിയേറ്റർ ഗ്രൂപ്പിലെ ഒരു നാടകത്തിനിടെ ചലച്ചിത്ര സംവിധായകൻ ലവ് രഞ്ജന്‍റെ ശ്രദ്ധയിൽപ്പെട്ട അയാൾക്ക് ‘ലൈഫ് സഹി ഹേ’ എന്ന ടിവി ഷോ ലഭിച്ചു. ടിവിക്ക് ശേഷം അദ്ദേഹത്തിന് ഒരു സിനിമയും ലഭിച്ചു, ഗള്ളിബോയിൽ വിജയിച്ചു. സാധാരണ പൊക്കവും ചുരുണ്ട മുടിയും കാരണം അദ്ദേഹത്തിന് ഒരുപാട് തിരസ്കരണങ്ങൾ നേരിടേണ്ടി വന്നു. വളരെ തീവ്രമായ കഥാപാത്രത്തെ അവതരിപ്പിച്ച ‘ഗഹരായിയാം ‘ എന്ന ചിത്രം പുറത്തിറങ്ങി അത് ഏറെ പ്രശംസിക്കപ്പെട്ടു തന്‍റെ സിനിമ യാത്രയെക്കുറിച്ച്, ചില കാര്യങ്ങൾ നടൻ വെളിപ്പെടുത്തുന്നു.

ചോദ്യം – ദീപിക പദുക്കോണിനൊപ്പം ഉള്ള അനുഭവം എങ്ങനെയായിരുന്നു?

ഉത്തരം- തിരക്കഥയ്ക്ക് വേണ്ടി സംവിധായകൻ ശകുൻ ബത്രയെ കണ്ടപ്പോൾ എനിക്ക് 24 വയസ്സായിരുന്നു. 30 വയസ്സുള്ള പക്വതയുള്ള ആളെയാണ് അദ്ദേഹത്തിന് വേണ്ടത്. അപ്പോൾ അവർ എന്നെ എടുത്തില്ല. ഒരു ദിവസം ഞാൻ ഇഷാൻ ഖട്ടറിനൊപ്പം ഒരു റെസ്റ്റോറന്‍റിൽ പോയി, അവിടെ ഞാൻ ശകുൻ ബത്രയുമായി സംസാരിച്ചു. രൺവീർ സിങ്ങിന്‍റെ ഗുരുനാഥനായി ഞാൻ അഭിനയിച്ച ഗല്ലിബോയ് എന്ന ചിത്രത്തിലാണ് അദ്ദേഹം എന്‍റെ അഭിനയം കണ്ടത്. രണ്ട് ദിവസത്തിന് ശേഷം, സെയ്ൻ എന്ന എന്‍റെ കഥാപാത്രം ആയി അദ്ദേഹം എന്നെ സിനിമയിലേക്ക് തിരഞ്ഞെടുത്തു.

ചെറുപ്പം മുതലേ റൊമാന്‍റിക് സിനിമകൾ കണ്ടിട്ടുള്ള ഞാൻ ഷാരൂഖ് ഖാന്‍റെ സിനിമകൾ പോലെ ചില റൊമാന്‍റിക് സീനുകൾ ഉണ്ടാകുമെന്ന് കരുതിയിരുന്നു, കാരണം ഇതിനുമുമ്പ് ഇത്തരം ബന്ധങ്ങളെക്കുറിച്ച് ഞാൻ കേട്ടിട്ടില്ല. ഷാരൂഖ് ഖാനാണ് എന്‍റെ പ്രിയപ്പെട്ട നായകൻ, സ്‌ക്രീനിൽ ട്രൂ ലവ് ചെയ്യാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു. ദീപിക പദുക്കോൺ, ധർമ്മ പ്രൊഡക്ഷൻസ് എന്നിവരെപ്പോലുള്ളവർ ഈ സിനിമയിൽ പങ്കാളികളായതിനാൽ എന്‍റെ സ്വപ്നം ഒരു പരിധിവരെ ഇതിൽ പൂർത്തീകരിക്കാനാകുമെന്ന് ഞാൻ കരുതി.ലയെസ് പറഞ്ഞതിന് ശേഷവും എനിക്ക് ഈ വേഷം ചെയ്യാൻ ഭയമായിരുന്നു, കാരണം എന്‍റെ അഭിപ്രായത്തിൽ പ്രണയം ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്നതാണ്. എല്ലാവരും ഇതിനെ പഴയ ചിന്ത എന്ന് വിളിക്കുന്നു. ഈ വേഷത്തിനായി എനിക്ക് എന്‍റെ കംഫർട്ട് സോണിൽ നിന്ന് പുറത്തുപോകേണ്ടി വന്നു.

ദീപികയെ കണ്ടപ്പോൾ എങ്ങനെ ആക്ട് ചെയ്യണമെന്നും എങ്ങനെ ഇരിക്കണം എന്ന് പോലും എനിക്ക് മനസ്സിലായില്ല. കാരണം തിരക്കഥയനുസരിച്ച് വളരെ തീവ്രമായ ഇന്‍റിമസി രംഗങ്ങൾ ഉണ്ടായിരുന്നു. അതിൽ സാധാരണ നിലയിലെത്താൻ എനിക്ക് ഒന്നോ രണ്ടോ ആഴ്‌ച വേണ്ടിവന്നു. പക്ഷേ ദീപികയുടെ പിന്തുണയോടെ അത് പിന്നീട് ഓക്കെ ആയി, കാരണം അവർ വളരെ സിംപിൾ ആണ്. ഈ സിനിമ ചെയ്യാൻ എന്നെ വളരെയധികം പിന്തുണച്ചിട്ടുണ്ട്. തുടക്കത്തിൽ ഞാൻ വളരെ പരിഭ്രാന്തനായിരുന്നു.

ചോദ്യം- ഈ ചിത്രത്തിലൂടെ നിങ്ങൾക്ക് ഒരു താരപദവി ലഭിക്കുമോ?

ഉത്തരം- ഞാൻ ഒരു നായകനാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പിന്നെ ഞാൻ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഒരു താരമാകുന്നത് ആരുടെയും കൈയിലല്ല. നിങ്ങൾ ഒരു സ്റ്റാർ കിഡ് ആണെങ്കിൽ നിർമ്മാതാക്കൾ അവനെ ഒരു താരമാക്കുന്നു. പുറത്തുള്ളവരെ താരമാക്കുന്നത് പൊതുജനമാണ്. പ്രേക്ഷകർ എനിക്ക് ഒരുപാട് സ്നേഹം തന്നിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഞാൻ വിലകൂടിയ വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങിയത് എന്‍റെ ആവശ്യമാണ്.

എന്‍റെ മാതാപിതാക്കളും അയൽക്കാരും ഞാൻ ഒരു സ്റ്റാർ ആണെന്ന് കരുതുന്നു, പക്ഷേ ചില വസ്ത്രങ്ങൾ ധരിക്കുമ്പോൾ എന്‍റെ സുഹൃത്തുക്കൾ എന്നെ കളിയാക്കുന്നുണ്ട്. ഞാൻ ഈ കാര്യങ്ങളെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ല, കാരണം ഇത് എന്‍റെ ജോലിയുടെ ഭാഗമാണ്. ആക്ഷനും കട്ടിനും ഇടയിൽ ഞാൻ എന്‍റെ മനസ്സിനെക്കുറിച്ച് ചിന്തിക്കുന്നില്ല. സ്വന്തം കഴിവ് സൂക്ഷ്മമായി നിരീക്ഷിക്കുകയും പുതിയ എന്തെങ്കിലും കൊണ്ടുവരികയുമാണ് എന്‍റെ ജോലി.

ചോദ്യം – നിങ്ങളുടെ ഇതുവരെ ഉള്ള യാത്രയെ എങ്ങനെ കാണുന്നു?

ഉത്തരം- എന്‍റെ ജീവിതയാത്രയിൽ ഞാൻ വളരെ സംതൃപ്തനാണ്. എന്‍റെ യാത്രയുടെ വിജയത്തിന്‍റെ എല്ലാ ക്രെഡിറ്റും എന്‍റെ മാതാപിതാക്കൾക്കാണ്. കോളേജിൽ പഠിക്കുമ്പോൾ വാലന്‍റൈൻസ് ഡേ ആഘോഷിക്കാൻ സമയം കിട്ടിയില്ല, കാരണം രാവിലെ കോളേജ് വിട്ടാൽ ചാർട്ടേഡ് അക്കൗണ്ട് ക്ലാസ്സ് കഴിഞ്ഞ് രണ്ട് മൂന്ന് മണിക്കൂർ മാത്രമേ കൂട്ടുകാരുമൊത്ത് സമയം കിട്ടാറുള്ളു. അതിന് ശേഷം ആണ് തിയേറ്റർ പരിശീലിക്കുന്നത്. രാത്രി വീണ്ടും സിഎ പഠിക്കേണ്ടി വന്നു. എന്‍റെ മാതാപിതാക്കൾക്ക് എന്‍റെ നാടക പരിശീലനത്തെക്കുറിച്ച് അറിയില്ല. അതിനാൽ വാലന്‍റൈൻസ് ഡേ ആഘോഷിക്കാൻ സമയമില്ല. എനിക്ക് ചുറ്റും പെൺകുട്ടികൾ കുറവായിരുന്നു, കാരണം ഞാൻ ഒരു സിമ്പിൾ ബോയ് ആയിരുന്നു. ഇതുകൂടാതെ, അച്ഛൻ പറയാറുണ്ടായിരുന്നു, എന്തെങ്കിലും ചെയ്യുന്നതിനുമുമ്പ് നിങ്ങളുടെ കരിയറിൽ സ്ഥിരത കൊണ്ടുവരിക. അതിനുശേഷം നിങ്ങൾക്ക് എന്ത് വേണമെങ്കിലും ചെയ്യാം, കാരണം സിനിമാ മേഖലയിൽ വളരെ അനിശ്ചിതത്വമുണ്ട്.

അച്ഛൻ പറഞ്ഞത് ശരിയാണ്. ബിരുദം കഴിഞ്ഞ് ഞാനും സിഎ പ്രവേശന പരീക്ഷ പാസായി. അക്കാലത്ത് എനിക്ക് നാടകരംഗത്തും നിരവധി അവാർഡുകൾ ലഭിക്കാൻ തുടങ്ങി. ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് മനസിലാക്കാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. എനിക്ക് ജോലി കിട്ടി. പകൽ മുഴുവൻ ജോലി ചെയ്യുന്നത് കൊണ്ട് നാടകം ചെയ്യാൻ കഴിഞ്ഞില്ല. അങ്ങനെ എനിക്ക് തിയേറ്റർ നഷ്ടമായി. ജോലി കഴിഞ്ഞ് വരുമ്പോൾ, എന്‍റെ ജോലിയിൽ ഞാൻ സന്തുഷ്ടനല്ലെന്ന് അച്ഛൻ കാണാറുണ്ടായിരുന്നു. ഇതുകൂടാതെ എല്ലാ വെള്ളിയാഴ്ചകളിലും ഞാനും അച്ഛനും പുതിയ സിനിമ കാണാറുണ്ടായിരുന്നു.

എന്‍റെ അവസ്ഥ കണ്ടിട്ട് അദ്ദേഹം ഒരു ദിവസം പറഞ്ഞു നിനക്ക് എപ്പോൾ വേണമെങ്കിലും സിഎ ചെയ്യാമല്ലോ, ഇനി ഓഡിഷൻ തുടങ്ങൂ എന്ന്. പക്ഷേ എനിക്ക് ആരെയും പരിചയമില്ല അതുകൊണ്ട് നാടക സുഹൃത്തുക്കളുമായി ഓഡിഷൻ തുടർന്നു. ഒരു പരസ്യത്തിലും ചാൻസ് കിട്ടിയില്ല കാരണം എന്‍റെ മുഖം ഒരു നായകനെപ്പോലെയല്ല. എനിക്ക് ചുരുണ്ട മുടിയുണ്ട്, എന്‍റെ കണ്ണുകൾ ചെറുതാണ് ഇതൊക്കെ പറഞ്ഞു പലരും നിരസിച്ചതിന് ശേഷം സങ്കടത്തോടെ വീട്ടിൽ വരുമ്പോൾ അച്ഛൻ ആശ്വസിപ്പിക്കാറുണ്ടായിരുന്നു. പിന്നെ ഞാൻ CA യുടെ ഫൈനൽ പരീക്ഷ എഴുതി പക്ഷേ അത് ക്ലിയർ ചെയ്യാൻ കഴിഞ്ഞില്ല. തുടർന്ന് ഞാൻ കൂടുതൽ ഓഡിഷനുകൾ അറ്റൻഡ് ചെയ്യാൻ തുടങ്ങി. ടിവിയുടെ ആദ്യ ഷോയും നേടി അങ്ങനെ ഇവിടെ എത്തി.

ചോദ്യം – നിങ്ങളുടെ ബന്ധത്തിൽ ആരാണ് നിങ്ങളോട് ഏറ്റവും അടുത്തത്?

ഉത്തരം- എന്‍റെ അച്ഛൻ തന്നെ. എല്ലാ സാഹചര്യങ്ങളിലും അദ്ദേഹം എന്നെ പിന്തുണയ്ക്കുകയും ശരിയായ പാത കാണിച്ചുതരികയും ചെയ്തിട്ടുണ്ട്.

और कहानियां पढ़ने के लिए क्लिक करें...