ഏപ്രിൽ ഒന്നു മുതലാണ് പുതിയ സാമ്പത്തിക വർഷത്തിന്‍റെ ആരംഭം. ഭൂരിപക്ഷം പേരും സ്വന്തമായി സാമ്പത്തികാസൂത്രണങ്ങൾ ചെയ്യുന്നതും പുതിയ സാമ്പത്തിക വർഷത്തിലായിരിക്കും. ടാക്‌സ് റിട്ടേൺ ഫയൽ ചെയ്യേണ്ട സമയവും ഇതുതന്നെ. നികുതി അടയ്‌ക്കേണ്ട സമയത്ത് അതിൽ നിന്ന് ഇളവിനുള്ള വഴികളും ഉണ്ടോ എന്ന് അന്വേഷിക്കുന്നവരും കുറവല്ല. സാമ്പത്തിക വർഷത്തിന്‍റെ തുടക്കത്തിൽ തന്നെ നികുതിയിളവിനുള്ള നിക്ഷേപപദ്ധതികൾ ആസൂത്രണം ചെയ്യുന്നതാണ് നല്ല രീതി.

സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനർ

അനുഭവ് ഗുപ്‌ത പറയുന്നു. നികുതി ഇളവിന് യോജിച്ച ചില നിക്ഷേപ പദ്ധതികൾ താഴെ. പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് (പിപിഎഫ്) നികുതി ഇളവ് ലഭിക്കാനുള്ള ഏറ്റവും മികച്ച രീതിയാണ് പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് നിക്ഷേപം, നിക്ഷേപത്തിലുള്ള റിട്ടേൺ, മെച്ചുരിറ്റി ആകുമ്പോൾ ലഭിക്കുന്ന ആനുകൂല്യം. ഈ മൂന്നും നികുതി വിമുക്‌തമാണ്. പത്തു വർഷത്തെ സർക്കാർ ബോണ്ടിന്‍റെ അടിസ്‌ഥാനത്തിലാണ് പ്രതിവർഷം പലിശനിരക്ക് ഇതിൽ നിശ്ചയിക്കപ്പെടുന്നത്. നിക്ഷേപത്തുക അനുസരിച്ച് പ്രതിവർഷം ഒരു ലക്ഷം രൂപ വരെ പിപിഎഫ് ഇനത്തിൽ ഒരു വ്യക്‌തിക്ക് ടാക്‌സ് ഇളവ് ലഭിക്കാനുള്ള അവസരമുണ്ട്.

നാഷണൽ പെൻഷൻ സ്‌കീം (എൻപിഎസ്)

പിപിഎഫ് പോലുള്ള മറ്റൊരു നിക്ഷേപ പദ്ധതിയാണ് എൻപിഎസ്. എളുപ്പത്തിൽ പ്ലാൻ ചെയ്യാമെന്നതു മാത്രമല്ല, കുറഞ്ഞ മുടക്കു മുതലിൽ എടുത്തുപറയത്തക്ക ലാഭവും എൻപിഎസിന്‍റെ പ്രത്യേകതയാണ്. ഇക്വിറ്റിയായോ കോർപ്പറേറ്റ് അല്ലെങ്കിൽ സർക്കാർ പദ്ധതികളിലോ നിക്ഷേപിക്കാം.

ജീവനക്കാരന്‍റെ അടിസ്‌ഥാന ശമ്പളത്തിന്‍റെ 10 ശതമാനം എൻപിഎസ് അക്കൗണ്ടിൽ ഇടുന്നു. ഈ തുക ടാക്‌സ് ഇളവിന് പ്രാപ്‌തമാണ്. 80സിസിടി, 80സിസിടി (2) എന്നീ നിയമപ്രകാരമായാണ് ടാക്‌സ് ഇളവിനുള്ള ആനുകൂല്യം അനുവദിക്കുന്നത്.

ഫിക്‌സഡ് ഡിപ്പോസിറ്റ് (എഫ്‌ഡി)

സ്‌ഥിരനിക്ഷേപം എന്ന രീതിയിൽ പണം നിക്ഷേപിക്കുന്നവർക്കും 80സി പ്രകാരം ടാക്‌സ് ഇളവിനുള്ള സൗകര്യം ലഭിക്കും. അഞ്ച് വർഷത്തേക്ക് ഫിക്‌സഡ് ഡിപ്പോസിറ്റ് ഇട്ട തുകയ്‌ക്കാണ് നികുതി ഇളവ് നൽകുന്നത്. കൃത്യമായ ലാഭം ലഭിക്കുന്ന, മാർക്കറ്റിലെ ഉയർച്ച താഴ്‌ചകൾ പ്രതിഫലിക്കാത്ത ഏക നിക്ഷേപ മാർഗവും ഇതാണ്.

ഇക്വിറ്റി ലിക്വിഡ് സേവിംഗ് സ്‌കീം (ഇഎൽഎസ്‌എസ്)

മൂന്നു വർഷത്തെ ലോക്?ഇൻ പിരീയഡ് നിക്ഷേപത്തിൽ പെടുന്നതാണ് മ്യൂച്ചൽ ഫണ്ട് അഥവാ ഇക്വിറ്റി ലിക്വിഡ് സേവിംഗ് സ്‌കീം. മുതൽ മുടക്ക് കുറവാണ് ഈ പദ്ധതിക്ക്. ഒപ്പം ബുദ്ധിപരമായ നിക്ഷേപം എന്ന സവിശേഷതയും ഉണ്ട്. ഒരു വർഷത്തിൽ ലക്ഷം രൂപ വരെ ഇങ്ങനെ നിക്ഷേപിക്കാം. പ്രതിമാസം ചുരുങ്ങിയത് 500 രൂപ തവണകളായും ഇഎൽഎസ്‌എസ് ആരംഭിക്കാം. ഫണ്ട് ഡൈവേഴ്‌സിഫൈഡ് ഇക്വിറ്റി ഫണ്ടിലോ, മറ്റു മേഖലകളിലോ 30 മുതൽ 80 വരെ ഷെയർ നിക്ഷേപിക്കുക യുമാവാം. ഈ നിക്ഷേപവും നികുതിവിമുക്‌തമാണ്.

ഹെൽത്ത് ഇൻഷുറൻസ്

സ്വന്തമായോ, കുടുംബത്തിന്‍റെ പേരിലോ ആരോഗ്യ പരിരക്ഷാ പോളിസികൾ എടുത്തിട്ടുണ്ടെങ്കിൽ അതും നികുതി ഇളവിന് പര്യാപ്‌തമാണ്. 80ഡി വകുപ്പു പ്രകാരം ഹെൽത്ത് ഇൻഷുറൻസിനും നികുതി ഇളവ് ലഭ്യമാണ്. ഭാര്യ, മക്കൾ ഇവരുടെ പേരിലുള്ള ഹെൽത്ത് ഇൻഷുറൻസിൽ പ്രതിവർഷം 20,000 രൂപ വരെ നികുതി ഇളവ് ലഭിക്കും. മാതാപിതാക്കളുടെ പേരിലുള്ള ഇൻഷുറൻസാണെങ്കിൽ 15,000 രൂപ വരെയും നികുതി ഇളവ് ലഭിക്കും. ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുക്കുന്നതിലൂടെ കുടുംബത്തിന്‍റെ ആരോഗ്യ സുരക്ഷയും ഉറപ്പാക്കാം.?ഒപ്പം നികുതി ഇളവിനുള്ള വഴിയും തുറന്നു കിട്ടുന്നു.

ഹോം ലോൺ

ഏതെങ്കിലും ധനകാര്യ സ്‌ഥാപനത്തിൽ നിന്ന് നിങ്ങൾ ഭവനവായ്‌പ എടുത്തിട്ടുണ്ടെങ്കിലും 80സി പ്രകാരം പ്രതിവർഷം മുടക്കു മുതലിൽ ഒരു ലക്ഷം രൂപയ്‌ക്കു വരെ ടാക്‌സ് ഇളവ് അനുവദനീയമാണ്. എൽഐസി, പിപിഎഫ്, എൻഎസ്‌ഇ തുടങ്ങിയവ ഉണ്ടെങ്കിൽ പോലും ഭവന ഇനത്തിൽ ലഭിക്കുന്ന നികുതി ഇളവിനെ അത് ബാധിക്കില്ല. പേയ്‌മെൻറിനെ സംബന്ധിച്ചാണെങ്കിൽ ആർട്ടിക്കിൾ 24 (ബി) അനുസരിച്ച് വർഷത്തിൽ ഒന്നര ലക്ഷം വരെ ടാക്‌സിളവ് ലഭിക്കാം. അഥവാ നിങ്ങൾ ഭാര്യക്കൊപ്പമോ അല്ലെങ്കിൽ ബന്ധുവിനൊപ്പമോ ആണ് ലോൺ എടുത്തിരിക്കുന്നതെങ്കിൽ പലിശ അടയ്‌ക്കേണ്ടി വരുമ്പോൾ ലോൺ തുകയുടെ അനുപാതത്തിലേ ടാക്‌സ് ഇളവ് ലഭിക്കൂ.

പ്രോപ്പർട്ടിയ്‌ക്ക് മുകളിൽ രണ്ടു വ്യക്‌തികളുടേയും ഷെയർ ഏത് അനുപാതത്തിലാണുള്ളതെന്നത് കാര്യമായ വ്യത്യാസമുണ്ടാക്കുകയില്ല. ലോണിൻമേലുള്ള പലിശ അടയ്‌ക്കേണ്ടി വരുമ്പോൾ ടാക്‌സ് ഇളവ് ലഭിക്കുന്നതിന് ബാങ്കിൽ നിന്ന് ഇൻററസ്‌റ്റ് സർട്ടിഫിക്കെറ്റ് എടുക്കേണ്ടി വരും.

വിദ്യാഭ്യാസ വായ്പ

സെക്കന്‍ററി വിദ്യാഭ്യാസത്തിനോ ഉന്നത വിദ്യാഭ്യാസത്തിനോ ലോൺ എടുക്കുകയാണങ്കിൽ ഇതിന് മേലുള്ള പലിശയിൽ ഇൻകംടാക്സ് ആക്റ്റ് 80-ാം വകുപ്പുപ്രകാരം നികുതി ഇളവ് ലഭിക്കും. വിദ്യാഭ്യാസലോണിന്‍റെ തിരിച്ചടവ് പഠന സമയത്തോ പഠനം കഴിഞ്ഞശേഷമോ നടത്താം.

വിദ്യാഭ്യാസലോണിന് മേലുള്ള പലിശയിൽ നികുതി ഇളവ് ലഭിക്കുന്നതിന് യാതൊരു തടസ്സവുമുണ്ടായിരിക്കുകയില്ല. ഒടുക്കിയ പലിശയനുസരിച്ച് ഉപഭോക്‌താവിന് നികുതി ഇളവ് ലഭിക്കും. ഉദ: ഒരു വർഷത്തിനുള്ളിൽ 1 ലക്ഷം രൂപ പലിശ അടയ്ക്കുകയാണെങ്കിൽ ഇക്കാലയളവിൽ ഉപഭോക്‌താവിന് നികുതി ഇളവ് അവകാശപ്പെടാൻ

സാധിക്കും.

ഇനി പലിശയുടെ കുടിശിക ആണ് അടയ്ക്കുന്നതെങ്കിൽ ഉപഭോക്‌താവിന് ബാങ്കിൽ നിന്നും അടച്ച പലിശയുടെ മൊത്തം തുകയുടെ പ്രമാണപത്രം എടുക്കേണ്ടി വരും. വിദ്യാഭ്യാസലോണിൽ പലിശയടവിന് ലഭിക്കുന്ന നികുതി ഇളവ് തുടർച്ചയായി 8 വർഷം വരെ ലഭിച്ചുകൊണ്ടിരിക്കും. ഏത് വർഷമാണോ പലിശയടച്ചു തുടങ്ങുക അതിനെ ആദ്യവർഷമായി പരിഗണിക്കും.

ഹൗസ്റെന്‍റ് അലവൻസ് (എച്ച്ആർഎ)

നികുതിയിളവ് ലഭിക്കുന്നതിനുള്ള ഒരു മികച്ച ഉപാധിയാണ് എച്ച് ആർ എ. 1961 ലെ ഇൻകം ടാക്സ് ആക്റ്റ് ആർട്ടിക്കിൾ 10 (13 എ) 2 എ പ്രകാരം ഉദ്യോഗസ്ഥർക്ക് എച്ച്ആർഎ ആനുകൂല്യം ലഭിക്കും. എന്നാൽ ദിവസക്കൂലിക്കാരെ സംബന്ധിച്ചാണെങ്കിൽ 80 ജിജി വകുപ്പ് പ്രകാരം നികുതി ഇളവ് ലഭിക്കും. എന്നാൽ എച്ച്ആർഎ ഇനത്തിൽ നികുതി ഇളവ് കണക്കാക്കുമ്പോൾ 4 പ്രധാനകാര്യം ശ്രദ്ധിക്കേണ്ടതാവശ്യമാണ്. ഉദാ: ശമ്പളം, ലഭിച്ചിരിക്കുന്ന എച്ച്ആർഎ, വാടകയിനത്തിൽ അടയ്ക്കുന്ന തുക, താമസിക്കുന്ന സ്ഥലം മുതലായവ ഇതിലുൾപ്പെടും. ഇതിൽ ഉപഭോക്‌താവിന്‍റെ താമസം മെട്രോനഗരത്തിലാണോ അല്ലയോയെന്നറിയേണ്ടത് അതിപ്രധാനമാണ്. അഥവാ മേൽവിവരിച്ച 4 വസ്തുതകളും വർഷം മുഴുവനും ഒരുപോലെയാണെങ്കിൽ എച്ച് ആർ എയ്ക്കുമേൽ വാർഷിക അടിസ്ഥാനലാവും നികുതി ഇളവ് കണക്കാക്കുക. ഇതിൽ എന്തെങ്കിലും മാറ്റവുണ്ടാവുകയാണെങ്കിൽ ഉദാ: വാടക വർദ്ധിക്കുകയോ അല്ലെങ്കിൽ താമസ സ്ഥലം മറ്റുകയോ ചെയ്യുകയാണെങ്കിൽ എച്ച്ആർഎ മാസാടിസ്ഥനത്തിൽ കണക്കാക്കും. ഇക്കാര്യത്തിൽ താമസ സ്ഥലം ഏറെ പ്രധാനമാണ്. അതായത് ഉപഭോക്‌താവ് മെട്രോ നഗരത്തിലാണ് താമസമെങ്കിൽ 50 ശതമാനം നികുതി ഇളവ് ലഭിക്കും. നോൺ മെട്രോ നഗരത്തിലാണെങ്കിൽ നികുതി ഇളവ് അടിസ്ഥാന ശമ്പളത്തിന്‍റെ 40 ശതമാനം ആയിരിക്കും. മൊത്തത്തിൽ എച്ച്ആർ എയിൽ പൂർണ്ണമായിട്ടല്ലെങ്കിലും ഉപഭോക്‌താവിന് അതിന്‍റെ കുറച്ചെങ്കിലും നികുതി ഇളവ് ക്ലെയിം ചെയ്യാനാവും.

റെന്‍റ് പേയ്മെന്‍റ്

ഉപഭോക്‌താവ് വാടകവീട്ടിലാണ് താമസമെങ്കിൽ നികുതി ഇളവിനുള്ള അർഹതയുണ്ട്. അതിന് കെട്ടിട ഉടമയ്ക്ക് വാടക കൊടുത്താൽ മാത്രമേ ടാക്സിളവ് ലഭിക്കൂ എന്നില്ല. നികുതി ഇളവ് ലഭിക്കുന്നതിന് അച്ഛനോ അമ്മയ്ക്കോ അല്ലെങ്കിൽ ജീവിതപങ്കാളിയ്ക്കോ റെന്‍റ് പേയ്മെന്‍റ് ചെയ്യാം. അതായത് നികുതിയൊടുക്കേണ്ടി വരുന്ന മറ്റ് സ്രോതസ്സിൽ നിന്നും

ലഭിക്കുന്ന വരുമാനമാണെന്ന് കാണിക്കേണ്ടി വരും. അതിനായി റെന്‍റ് രസീതുകളുടെ സഹായത്തോടെ വാടകയ്ക്ക് താമസിക്കുന്നതിന്‍റെ തെളിവു നൽകാം. അതിന് കേവലം രണ്ട് രസീതുകൾ മതി. ഒരു രസീത് സാമ്പത്തികവർഷത്തിന്‍റെ തുടക്കത്തിലുള്ളതും മറ്റൊന്ന് ഒടുവിലത്തേതുമായിരിക്കണം. അതിന് മേൽ ഒരു രൂപയുടെ റവന്യു സ്റ്റാമ്പും പതിക്കണം.

വാടകക്കാരന്‍റെ ഒപ്പും അതിലുണ്ടാവണം. ഒപ്പം അതിൽ മേൽവിലാസം, വാടകയിനത്തിൽ നൽകുന്ന തുക, കെട്ടിട ഉടമയുടെ പേര് തുടങ്ങിയ വിവരങ്ങളും രേഖപ്പെടുത്തണം.

വരുമാന സ്രോതസ്സുകൾ

വിവിധ സാമ്പത്തിക സ്രോതസ്സുകളിലൂടെ ലഭിക്കുന്ന വരുമാനത്തെക്കുറിച്ച് അറിയേണ്ടതും അനിവാര്യമാണ്. ഇൻകം ടാക്സ് ആക്ട് അനുസരിച്ച് ഒരു വ്യക്‌തി ആർജ്‌ജിക്കുന്ന വരുമാനത്തെ 5 ഹെഡ്‌ഡുകളിലായി വിഭജിച്ചിരിക്കുന്നു. ഇതിൽ വേതനം, ഹൗസ് പ്രോപ്പർട്ടി വഴിയുള്ള വരുമാനം, ജോലി, ബിസിനസ് മുതലായവ വഴിയുള്ള വരുമാനം, ക്യാപിറ്റൽ ഗെയിൻ വഴിയുള്ള വരുമാനം, മറ്റ് വരുമാന സ്രോതസ്സുകൾ എന്നിവയാണ് ഉൾപ്പെടുക. ഈ സാഹചര്യത്തിൽ അന്യ സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം കൂടി കണക്കിലെടുത്ത് അതിനെ റിട്ടേണിൽ പരാമർശിച്ചിരിക്കണം.

ബന്ധപ്പെട്ട രേഖകൾ

റിട്ടേൺ ഫയൽ ചെയ്യുന്ന സമയത്ത് ഫോം 16 ഫയൽ ചെയ്തിരിക്കണം. ഇതിൽ എംപ്ലോയർ എത്ര വേതനമാണ് നൽകുന്നത് എത്ര നികുതി ഈടാക്കിയിട്ടുണ്ട് എന്നൊക്കെ രേഖപ്പെടുത്തിയിരിക്കും. മാത്രവുമല്ല സ്വന്തം ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ് മെന്‍റ് നിർബന്ധമായും പരിശോധിച്ചിരിക്കണം. ഈ സമ്മറിയിൽ നിന്നാണ് വർഷത്തിൽ എത്ര വരുമാനം ഉണ്ടായി എത്ര രൂപ നിക്ഷേപിച്ചു എന്നൊക്കെയുള്ള വിവരങ്ങൾ ഉപഭോക്‌താവിന് അറിയാൻ കഴിയുക. ഒപ്പം ഏതെങ്കിലും

നിക്ഷേപത്തിൽ നിങ്ങൾ ഡിഡകഷൻ ക്ലെയിം ചെയ്തിട്ടുണ്ടോ എന്നുകൂടി അറിയാനാവും. അഡ്വാൻസ് ടാക്സ് പേയ്മെന്‍റ് നടത്തിയിട്ടുണ്ടെങ്കിൽ അതും കണക്കിലെടുക്കണം.

തെറ്റായ വിവരങ്ങൾ പാടില്ല

സ്വന്തം റിട്ടേൺ ഫയൽ ചെയ്യുന്ന സമയത്ത് ഒരിക്കലും തെറ്റായ വിവരങ്ങൾ നൽകരുത്. റിട്ടേൺ ഫയൽ ചെയ്യുന്ന സമയത്ത് എന്തെങ്കിലും പിഴവ് വരുത്തിയാൽ അത് തിരുത്താനാവില്ല. ഇനി റിട്ടേൺ പൂരിപ്പിക്കാൻ അറിയില്ലെങ്കിൽ അതിനായി ഏതെങ്കിലും ചാർട്ടേഡ് അക്കൗണ്ടൻറിന്‍റെ സഹായം സ്വീകരിക്കാം.

और कहानियां पढ़ने के लिए क्लिक करें...