സമ്പൂർണ്ണാരോഗ്യത്തിന് ശരിയായ ഭക്ഷണം കഴിക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ട് ശരിയായതും ഉചിതമായതുമായ ഭക്ഷണം തെരഞ്ഞെടുത്ത് ഡയറ്റിൽ ഉൾപ്പെടുത്താം. അത്തരം ചില സൂപ്പർ ഫുഡുകൾ ഏതെന്നറിയാം. ലോ കലോറി ഉള്ള ഇത്തരം ഭക്ഷ്യവസ്തുക്കൾ വിറ്റാമിനുകളുടെയും പ്രോട്ടീനുകളുടെയും ഫൈബറിന്‍റെയും ധാതുക്കളുടെയും ഹെൽത്തി ഫാറ്റുകളുടെയും ആന്‍റിഓക്സിഡന്‍റുകളുടെയും കലവറകളാണ്.

ഗോതമ്പ് നുറുക്ക് (ദലിയ)

നാം സർവ്വസാധാരണമായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുവാണിത്. ഗോതമ്പ് നുറുക്കുകൊണ്ട് മധുരവും എരിവുമുള്ള ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കാറുണ്ട്. ഒരു സമ്പൂർണ്ണ ധാന്യമാണിത്. കാർബോഹൈഡ്രേറ്റുകളുടെയും പ്രോട്ടീനിന്‍റെയും നാരുകളുടെയും മികച്ച ഉറവിടമാണിത്.

തിന

ഏതുതരം ചെറുധാന്യവും സൂപ്പർ ഫുഡാണ്. എന്നാൽ മറ്റുള്ളവയെപോലെ തന്നെ പ്രോട്ടീൻ, കോംപ്ലക്സ് കാർബുകൾ, വിറ്റാമിൻ ബി 12, സിങ്ക്, മഗ്നീഷ്യം, അയൺ, കാത്സ്യം, ഫൈബർ എന്നിവ ധാരാളം തിനയിൽ അടങ്ങിയിട്ടുണ്ട്.

വാഴപ്പഴം

ശരീരഭാരം വർദ്ധിക്കുമെന്ന് ഭയന്ന് പലരും വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കാറുണ്ട്. പൊട്ടാസ്യം, മഗ്നീഷ്യം, പ്രോട്ടീൻ എന്നിങ്ങനെ പോഷക സമ്പന്നമായ ഭക്ഷ്യവിഭവം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാൽ വളരെ നിയന്ത്രിതമായ അളവിൽ വേണമെന്ന് മാത്രം.

ചീര

വളരെ ലോ കലോറിയുള്ളതും വിറ്റാമിൻ എ, സി, കാത്സ്യം, ഫൈറ്റോ കെമിക്കൽ എന്നിവയാൽ സമ്പന്നവുമായ ചീര നിത്യവും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഗുണപ്രദമായിരിക്കും.

മത്തൻ കുരു

ഈ കുഞ്ഞൻ കുരു പോഷകങ്ങളുടെ കലവറയാണ്. ആരോഗ്യപ്രദമായ കൊഴുപ്പുകൾ, പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ ബി, അയൺ, മഗ്നീഷ്യം എന്നിവ ഇവയിൽ അടങ്ങിയിരിക്കുന്നു.

എള്ള്

അയൺ, സിങ്ക്, വിറ്റാമിൻ ഇ, ഫൈബർ എന്നിവയുടെ മികച്ച സ്രോതസാണിത്. സലാദിലും, ഫ്രൂട്ട് ചാട്ടിലും ഒരു പിടി എള്ള് വിതറി കഴിക്കാം. കൊളസ്ട്രോളും ഉയർന്ന രക്‌തസമ്മർദ്ദവും കുറയ്ക്കാൻ ഇത് സഹായിക്കും. കാത്സ്യം, വിറ്റാമിൻ ബി, പ്രോട്ടീൻ എന്നിവയാലും സമ്പന്നമായ എള്ള് ഒരു മികച്ച ആന്‍റിഓക്സിഡന്‍റാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പ്രമേഹം നിയന്ത്രിക്കാനും നല്ലതാണ്.

വാൽനട്ട്

ഒമേഗ 3 ഫാറ്റി ആസിഡുകളുടെയും ഫൈബറിന്‍റെയും ആന്‍റിഓക്സിഡന്‍റുകളുടെയും മികച്ച സ്രോതസ്. ബദാം, പിസ്ത പോലെയുള്ള മറ്റ് നട്സു പോലെ ഗുണകരമായ ഒന്നാണിത്.

മഞ്ഞൾ

നമ്മുടെ വിഭവങ്ങളിൽ ഒഴിച്ചു കൂട്ടാനാവാത്ത സ്പൈസാണിത്. മഞ്ഞളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രകൃതിദത്തമായ ആന്‍റിസെപ്റ്റിക്കും ആന്‍റിബയോട്ടിക്കുമാണ്. കൂടാതെ ഇതിന് രക്തം ശുദ്ധീകരിക്കാനും കഴിയും. ശരീരഭാരം കുറയ്ക്കാനും നീർവീക്കമില്ലാതാക്കാനും മഞ്ഞൾ കഴിക്കാം.

മധുരക്കിഴങ്ങ്

കോംപ്ലക്സ് കാർബുകളുടെയും ഫൈബറിന്‍റെയും മറ്റ് പോഷകങ്ങളുടെയും ധാതുക്കളുടെയും മികച്ച സ്രോതസാണിത്. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുക തന്നെ വേണം.

മുഴുധാന്യങ്ങൾ

അലിഞ്ഞു ചേരുന്നതും അല്ലാത്തതുമായ നാരുകളുടെ മികച്ച സ്രോതസ്. ബി വിറ്റാമിനുകളും ധാതുക്കളും ഫൈറ്റോ ന്യൂട്രിയന്‍റുകളും മുഴുധാന്യങ്ങളിൽ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും മുഴുധാന്യങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം.

ബദാം

നിത്യവും രാവിലെ 5 ബദാം കഴിക്കുന്നത് ശരീരത്തിന് നല്ലയളവിൽ വിറ്റാമിൻ എ, വിറ്റാമിൻ സി, കാത്സ്യം, അയൺ, പ്രോട്ടീൻ എന്നിവ ലഭ്യമാക്കാൻ സഹായിക്കും. മസ്തിഷ്കത്തിന്‍റെ ആരോഗ്യത്തിന് ഇത് മികച്ചതാണ്.

ബീറ്റ്റൂട്ട്

ആന്‍റിഓക്സിഡന്‍റുകൾ, അയൺ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ മികച്ച സ്രോതസായ ബീറ്റ്റൂട്ട് സലാദായോ ജ്യൂസായോ കഴിക്കുന്നത് ആരോഗ്യത്തിനും അഴകിനും നല്ലതാണ്.

ചെറുപയർ

പ്രോട്ടീനിന്‍റെ കലവറ. ധാരാളം ധാതുക്കളും അയണും പൊട്ടാസ്യവും മഗ്നീഷ്യവും കാത്സ്യവും അടങ്ങിയിട്ടുള്ള ചെറുപയർ മികച്ചൊരു ഭക്ഷ്യവിഭവമാണ്.

നെല്ലിക്ക

വിറ്റാമിൻ സിയുടെ കലവറ. ആന്‍റിഓക്സിഡന്‍റുകളാൽ സമ്പന്നമായ നെല്ലിക്ക നിത്യവും കഴിക്കുന്നത് മികച്ച ആരോഗ്യവും അഴകും പ്രദാനം ചെയ്യും.

പയറിനങ്ങൾ

വൻപയർ, മസൂർ ദാൽ, ചെറുപയർ, തുവര പരിപ്പ് എന്നിവയിലൊക്കെ ഉയർന്ന അളവിൽ പ്രോട്ടീനും അയണും അടങ്ങിയിരിക്കുന്നു. മെറ്റബോളിസം ബൂസ്റ്റ് ചെയ്യാനും പ്രമേഹം നിയന്ത്രിക്കാനും മസ്തിഷ്കം മികച്ച രീതിയിൽ പ്രവർത്തിക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഇവ ഡയറ്റിൽ ഉൾപ്പെടുത്താം.

കറിവേപ്പില

അയണിന്‍റെയും വിറ്റാമിൻ എ, ബി, ആന്‍റിഓക്സിഡന്‍റുകൾ എന്നിവ ഇതിൽ നിറയെ അടങ്ങിയിരിക്കുന്നു.

और कहानियां पढ़ने के लिए क्लिक करें...