ദിവസേനയുള്ള റോസ് വാട്ടറിന്‍റെ ഉപയോഗം നിങ്ങളുടെ ചർമ്മത്തിലെ ജലാംശം നിലനിർത്താൻ മാത്രമല്ല, മുഖത്തിന്‍റെ തിളക്കം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. റോസ് വാട്ടർ ചർമ്മത്തിന് വളരെ ഗുണം ചെയ്യും. ഇതിന് ഒന്നല്ല, നിരവധി ഗുണങ്ങളുണ്ട്, ഇത് ചർമ്മത്തെ തണുപ്പിക്കുക മാത്രമല്ല ചുളിവുകൾ അകറ്റാനും സഹായിക്കുന്നു. നിങ്ങൾ ഇത് ദിവസവും ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങൾക്ക് സ്വയം വ്യത്യാസം അനുഭവിക്കാൻ കഴിയും.
- ഒരു ചെറിയ കഷ്ണം പഞ്ഞി പനിനീരിൽ നനച്ച ശേഷം മുഖത്ത് പുരട്ടുക. ചർമ്മം ജലാംശം ആഗിരണം ചെയ്ത ശേഷം ഇഷ്ടമുള്ള ക്രീം പുരട്ടുക.
- തൈരും നാരങ്ങനീരും റോസ് വാട്ടറും മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് പുരട്ടുക. ഇത് കറുത്ത പാടുകൾ ഇല്ലാതാക്കാൻ സഹായിക്കും.
- തൈര്, ചെറുപയർ പൊടി, റോസ് വാട്ടർ എന്നിവ കലർത്തി ഒരു മിശ്രിതം തയ്യാറാക്കുക. ഇത് മുഖത്ത് പുരട്ടി 10 മിനിറ്റിനു ശേഷം കഴുകിക്കളയുക. ഇങ്ങനെ ചെയ്യുന്നതു വഴി ചർമ്മം മൃദുവും തിളക്കവുമുള്ളതുമാകും.
- ഒരു ഐസ് ട്രേയിൽ റോസ് വാട്ടർ ഇട്ട് ഫ്രീസറിൽ സൂക്ഷിക്കുക. ഈ ക്യൂബുകൾ ഉപയോഗിച്ച് മുഖം ചെറുതായി തടവുക. ചർമ്മത്തെ തണുപ്പിക്കുന്നതിനൊപ്പം രക്തചംക്രമണവും മെച്ചപ്പെടും.
- തൈരിൽ റോസ് വാട്ടർ ചേർത്ത് മുഖത്തു പുരട്ടുന്നത് ചർമ്മം വെളുപ്പിക്കാൻ സഹായിക്കും.
- പനിനീർ ദിവസവും ഉപയോഗിച്ചാൽ മുഖത്തെ എണ്ണമയം മൂലമുണ്ടാകുന്ന കുരുക്കൾക്ക് പരിഹാരം കാണാം.
- സൂര്യതാപത്താൽ ചർമ്മം പൊള്ളിയിട്ടുണ്ടെങ്കിൽ റോസ് വാട്ടർ ആശ്വാസം നൽകുന്നു.
- മുഖത്ത് എന്തെങ്കിലും ചൊറിച്ചിലോ പുകച്ചിലോ അസ്വസ്ഥതയോ ഉണ്ടെങ്കിൽ റോസ് വാട്ടർ പുരട്ടുക. നിങ്ങൾക്ക് ഉടനടി ആശ്വാസം ലഭിക്കും.
റോസ് വാട്ടർ ചർമ്മത്തിലെ ജലാംശം നിലനിർത്താനും സഹായിക്കുന്നു. പൊള്ളലുകളുടെയും മുറിവുകളുടെയും പാടുകൾ നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു. പണ്ടുമുതലേ റോസ് വാട്ടർ അഥവാ പനിനീർ ആളുകൾ ഉപയോഗിച്ച് വരുന്നു. കാരണം അതിന്‍റെ ഫലങ്ങൾ വളരെ വേഗത്തിൽ പ്രകടമാകുന്നു എന്നതാണ്.
और कहानियां पढ़ने के लिए क्लिक करें...
गृहशोभा से और