ഭക്ഷണം നമ്മുടെ ശരീരത്തിന് ആരോഗ്യമേകുന്നതു പോലെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിലും മുഖ്യ പങ്ക് വഹിക്കുന്നുണ്ടെന്ന കാര്യം അറിയാമോ? വീട്ടിലുള്ള ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ചു തന്നെ മികച്ച ഗുണനിലവാരമുള്ള ഫേസ്പാക്കുകൾ തയ്യാറാക്കാവുന്നതേയുള്ളൂ. തക്കാളി, ആപ്പിൾ, ബദാം എന്നിവയുടെ പാക്ക് തയ്യാറാക്കി വൃത്തിയുള്ള ബോട്ടിലുകളിലാക്കി ഫ്രിഡ്ജിൽ അടച്ചു സൂക്ഷിക്കാം. ഇവ ആറു മാസം വരെ ഉപയോഗിക്കാം. ഏതെല്ലാം ഭക്ഷണവസ്തുക്കളിലാണ് സൗന്ദര്യ പരിചരണത്തിന് ഫലവത്തായ പോഷകങ്ങൾ അടങ്ങിയിട്ടുള്ളത് എന്ന സാമാന്യമായ അറിവ് ഉണ്ടായിരിക്കണം എന്നു മാത്രം.

ഫേസ് ട്രീറ്റ്മെന്‍റ്

മുഖം വൃത്തിയാക്കാനുള്ള പരിചരണമാണിത്. ഇതുവഴി മുഖത്ത് കറുത്ത പാടുകളും മുഖക്കുരുവും ചുളിവുകളുമുണ്ടാവുന്നത് ഫലപ്രദമായി തടയാം. വെള്ളരിക്ക, കക്കരിക്ക എന്നിവയുടെ പേസ്റ്റ് നല്ലൊരു ആസ്ട്രിജന്‍റാണ്. മുഖം വൃത്തിയാക്കാൻ ഏറ്റവും ഫലപ്രദമാണിത്. ഇരുണ്ട നിറവും കണ്ണിനു ചുറ്റുമുള്ള കറുപ്പു നിറവും കറുത്ത പാടുകളും ചിലരിൽ പാരമ്പര്യമായി ഉണ്ടാകുന്ന പ്രശ്നങ്ങളാണ്.

ഭക്ഷണരീതിയിൽ ശ്രദ്ധിക്കുന്ന പക്ഷം ഇത്തരം പ്രശ്നങ്ങൾ ലഘൂകരിക്കാം. കുട്ടികളുടെ ഭക്ഷണരീതി ഒരു വലിയ പ്രശ്നമാണ്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം പലരും നേരാം വണ്ണം കഴിക്കാറു പോലുമില്ല. ജങ്ക്ഫുഡ് കഴിക്കാനാണ് മിക്ക കുട്ടികൾക്കും ഇഷ്ടം. ഇത് പലതരം ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെയ്ക്കുന്നു. ഉദരസംബന്ധമായ അസ്വസ്ഥതകൾക്ക് ഇടവരുത്തും. മാത്രമല്ല ശരീരത്തെ ബാധിക്കുന്ന ഏത് അസ്വാസ്ഥ്യത്തേയും അത് പ്രതിഫലിപ്പിക്കും. അതുകൊണ്ട് കുഞ്ഞുങ്ങൾക്ക് പഴച്ചാറുകളും ദ്രവരൂപത്തിലുള്ള ഭക്ഷ്യവസ്തുക്കളും അധിക മാത്രയിൽ നല്കാം.

മുഖത്ത് പുരട്ടാനായി ചെറുപയർ, കടല, തുവരപ്പരിപ്പ് എന്നിവ പൊടിച്ച് വൃത്തിയുള്ള കുപ്പികളിലാക്കി സൂക്ഷിക്കുക. കടലപ്പൊടി ഉപയോഗിക്കുന്നതു കൊണ്ട് ചർമ്മത്തിൽ ഏതെങ്കിലും വിധത്തിലുള്ള അലർജിയുണ്ടാവുകയാണെങ്കിൽ കടലമാവിന് പകരം ചെറുപയർപൊടി പാലിലോ, തൈരിലോ യോജിപ്പിച്ച് മുഖത്ത് പുരട്ടാം. മുഖത്ത് കറുത്ത അടയാളമുണ്ടെങ്കിൽ ബദാം അരച്ചത് കൂട്ടിച്ചേർത്ത് പുരട്ടാം. ഈ പേസ്റ്റിൽ തുളസിയില, പുദിനയില അരച്ചതോ മഞ്ഞള്‍പ്പൊടിയോ ചേർക്കാം.

ചർമ്മം വരണ്ടിരിക്കുകയാണെങ്കിൽ മഞ്ഞൾപ്പൊടിയോ, ഓട്സോ ചേർത്ത് പുരട്ടാം. വീട്ടിൽ തയ്യാറാക്കുന്ന ഇത്തരം സൗന്ദര്യവർദ്ധകങ്ങൾ ഗുണവും സുഗന്ധവുമുള്ളതായിരിക്കും. പകൽ സമയം ഒന്നോ രണ്ടോ തവണ ഈ ഫേസ്പാക്ക് പുരട്ടാം.

കോശങ്ങൾക്ക് പുനർജ്ജനി

മധ്യവയസ്സിനോടടുക്കുന്നവർ ആന്‍റി ഏജിംഗ് ആയിട്ടുള്ള സൗന്ദര്യ വർദ്ധകങ്ങൾ  വേണം ഉപയോഗിക്കാൻ. ചർമ്മം വരണ്ടതോ എണ്ണമയമുള്ളതോ ആണെങ്കിൽ ബദാം അരച്ചതിനൊപ്പം പപ്പായയുടെ കാമ്പും ചേർത്ത് മുഖത്ത് പുരട്ടാം. മുഖത്തെ കോശങ്ങൾക്ക് പുത്തനുണർവും തിളക്കവും പകരാനിത് സഹായിക്കും. മാത്രമല്ല, ബദാമിന്‍റെ പരുപരുത്ത തരികൾ ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കി വൃത്തിയാക്കും. ഇതൊരു നല്ല സ്ക്രബ്ബർ കൂടിയാണ്.

മുഖം മസാജ് ചെയ്യുന്നതിന് പനീർ ഫലപ്രദമാണ്. പഴങ്ങളുടെ കാമ്പ് എന്നിവ കഴിക്കുന്നത് ആരോഗ്യപ്രദമാണ് എന്നതു പോലെ തന്നെ ചർമ്മത്തിന് പോഷണം നല്കാനും ഇവ ഫലപ്രദങ്ങളാണ്. അവയിൽ പ്രകൃതിദത്തമായ പോഷകങ്ങൾ കൂടിയ അളവിലുണ്ട്. 6-7 മിനിട്ടു മാത്രമേ പഴങ്ങളുടെ കാമ്പ് മുഖത്ത് പുരട്ടിയിരിക്കാവൂ. അതിനുശേഷം തണുത്ത വെള്ളമുപയോഗിച്ച് മുഖം കഴുകാം. അല്ലെങ്കിൽ മുഖം വരണ്ടതു പോലെയിരിക്കും. വേണമെങ്കിൽ പിഞ്ചു വെള്ളരിക്കയുടെ നീര് ഉപയോഗിച്ച് മുഖം വൃത്തിയാക്കാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...