സന്ധ്യ വിദ്യാസമ്പന്നയാണ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം, കൂടാതെ എംഫിലും. പറഞ്ഞിട്ടെന്താ കാര്യം. വീട്ടിൽ നിന്ന് ഒറ്റയ്ക്ക് എവിടേക്കെങ്കിലും പോകാൻ അവൾക്കു വല്ലാത്ത ചമ്മലാണ്. എന്തെങ്കിലും ആവശ്യത്തിനായി പുറത്തു പോകേണ്ടി വരുമ്പോൾ അവളാകെ തളരുമായിരുന്നു.

രാജഗോപാൽ സീനിയർ സെക്കന്‍ററി സ്കൂൾ പ്രിൻസിപ്പാളാണ്. വളരെ അന്തർമുഖനായ വ്യക്‌തിയാണദ്ദേഹം. ചെറിയ ചെറിയ പ്രശ്നങ്ങൾക്ക് മുന്നിൽപ്പോലും അദ്ദേഹം പകച്ചു നിൽക്കും. സമയം വരുമ്പോൾ എല്ലാം ശരിയാവുമെന്ന വിശ്വാസമാണ് അദ്ദേഹം വച്ചു പുലർത്തുന്നത്. സ്വന്തം പ്രശ്നങ്ങളെ നിശബ്ദമായി മനസ്സിനുള്ളിൽ ഒളിപ്പിക്കുന്ന കൂട്ടത്തിലാണ്. എല്ലാവരും അദ്ദേഹത്തിന്‍റെ ഇച്ഛയ്ക്കനുകൂലമായി പ്രവർത്തിക്കണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

അതു മാത്രമല്ല ആരെയും കാണാൻ താല്പര്യം കാട്ടാതിരിക്കുക, സുഹൃത്തുക്കളെ സന്ദർശിക്കാനുള്ള താല്പര്യക്കുറവ്, വീട്ടിലെത്തുന്ന അതിഥികളോട് ഹാർദ്ദമായി സംസാരിക്കാതിരിക്കുക, അധികാരങ്ങളുണ്ടെങ്കിലും അവ ശരിയായ രീതിയിൽ വിനിയോഗിക്കാതിരിക്കുക എന്നിവയെല്ലാം തന്നെ അദ്ദേഹത്തിന്‍റെ സ്വഭാവത്തിലുള്ള ചില പ്രത്യേകതകളാണ്.

ഒന്നാമതായി തന്‍റെ പരിധിയിലുള്ള അധികാരങ്ങളെപ്പറ്റി ജാഗ്രത പുലർത്താതിരിക്കുന്നതു മൂലം അദ്ദേഹത്തിന് അധികാരം ലഭിക്കുകയില്ല. സ്വന്തം കർത്തവ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്ന പ്രകൃതക്കാരനായതു കൊണ്ട് സാമൂഹികവും കുടുംബപരവുമായ സമ്മർദ്ദത്തിനു വഴങ്ങി കർത്തവ്യങ്ങൾ ഏറ്റെടുത്ത് പൂർത്തീകരിക്കേണ്ട അവസ്‌ഥ വരുന്നുവെന്നതാണ് രണ്ടാമത്തേത്. ഫലമോ, ഒരുതരം നിരാശ ഇത്തരക്കാരെ ചുറ്റപ്പെട്ടു നിൽക്കുകയും ചെയ്യും.

സന്ധ്യ, രാജഗോപാൽമാരെപ്പോലെ അനേകം വ്യക്‌തികളെ നമുക്ക് കാണാൻ കഴിയും. അത്തരക്കാർ തൽക്കാലം ജാഗ്രത പുലർത്തുന്നത് നല്ലതാണ്. ഇത്തരം പ്രത്യേകതകൾ നിറഞ്ഞ സ്വഭാവം വളർത്തിയെടുക്കുന്നതു കൊണ്ട് യാതൊരു പ്രയോജനവുമില്ല. മറിച്ച് പശ്ചാത്തപം മാത്രമാവും ഫലം. ഈ സ്വഭാവം ഒരു വ്യക്‌തിയുടെ സമ്പൂർണ്ണ വ്യക്‌തിത്വത്തിന്‍റെ സ്വാധീനശക്തിയേയും ആകർഷകവും ക്രിയാത്മകവുമായ ഗുണഗണങ്ങളെയും ഇല്ലാതാക്കാനേ സഹായിക്കുകയുള്ളൂ. അല്പം ചിന്തിച്ചും മനസ്സിലാക്കിയും പ്രതിബദ്ധതയോടു കൂടി കാര്യങ്ങളെ സമീപിക്കുന്ന പക്ഷം ഇത്തരം വൈകല്യങ്ങളെ അതിജീവിക്കാൻ കഴിയും.

കാലം എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. അതുകൊണ്ട് കാലത്തിനൊപ്പം സമൂഹവും നീങ്ങിക്കൊണ്ടിരിക്കും. സമൂഹത്തിന്‍റെ ഈയൊരു ഒഴുക്കാണ് ഉന്നതിയേയും പുതുമയേയും മാറ്റങ്ങളേയും കണ്ടില്ലായെന്ന് നടിക്കുകയാണെങ്കിൽ നിങ്ങൾ പിന്തള്ളപ്പെടാൻ അധിക സമയം വേണ്ടി വരില്ല. നാം മനുഷ്യരാണ്. സമുദ്രത്തിലുള്ള വലിയ കല്ലുകളല്ല. ഒരു നദിയെപ്പോലെ ഒരേ ദിശയിലേക്ക് മാത്രമല്ല ഇരുഭാഗത്തേക്കും ഒഴുകുന്ന ഒന്നാണ് ജീവിതം. നിങ്ങൾ മുന്നോട്ട് നീങ്ങിയില്ലെങ്കിൽ തീർച്ചയായും പുറന്തള്ളപ്പെടുക തന്നെ ചെയ്യും. അത്തരമൊരു സ്‌ഥിതിവിശേഷം നിങ്ങളെ കൂടുതൽ ദുഃഖിതനാക്കും. മറ്റൊരു തരത്തിൽ പറഞ്ഞാൽ നിങ്ങൾ കാരണം നിങ്ങളെയിഷ്ടപ്പെടുന്നവരും കുടുംബവും വിഷമസന്ധിയിലാവുകയും ചെയ്യും. മറ്റുള്ളവരുടെ വളർച്ചയെയും, സമയത്തിനൊപ്പം സഞ്ചരിക്കാനുള്ള അവരുടെ ക്ഷമതയേയും നിങ്ങളുടെ കഴിവില്ലായ്മ പ്രതികൂലമായി ബാധിക്കും.

മറ്റുള്ളവർ എന്തു വിചാരിക്കും? എനിക്കൊറ്റയ്ക്ക് എന്തു ചെയ്യാനാവും? അഥവാ ഇതെങ്ങനെ സാധിക്കും? തുടങ്ങിയ ചോദ്യങ്ങൾ സ്വന്തം നേട്ടങ്ങൾ കൊണ്ട് പരിഹരിക്കാവുന്നതേയുള്ളൂ. ദൃഢമായ ഇച്ഛാശക്തി വളർത്തിയെടുക്കുകയും ജീവിതത്തോടുള്ള കാഴ്ചപ്പാടുകളിൽ മാറ്റമുണ്ടാക്കുകയും പ്രധാനമാണ്.

തുറന്ന സമീപനം

നല്ലൊരു വ്യക്തിത്വത്തിന്‍റെ ഉടമയാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സങ്കോചം പാടെ ഉപേക്ഷിക്കണം. എവിടെപ്പോകാനും ജനങ്ങളോട് അനായാസം സംസാരിക്കാനും ഇടപഴകാനും അറിവ് സമ്പാദനത്തിനും താല്പര്യപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും സങ്കോചം ഉപേക്ഷിക്കുക തന്നെ വേണം.

ആളുകളോട് തുറന്ന് ആത്മവിശ്വാസത്തോടെ ഇടപെടുക, സമപ്രായക്കാരായ സുഹൃത്തുക്കൾക്കു മുന്നിൽ പുതിയ ഫാഷനിലുള്ള വസ്ത്രങ്ങൾ അണിയുക, മുടിയെപ്പോഴും മുറുക്കിക്കെട്ടി നടക്കുന്ന ശീലക്കാരിയാണെങ്കിൽ അവ അഴിച്ച് ലൂസായിട്ട് ഒരു ചേഞ്ച് വരുത്താം. എന്നും ചുരിദാർ അണിയുന്നവളാണെങ്കിൽ ഇടയ്ക്ക് ഒരു ദിവസം ജീൻസും ടോപ്പുമണിയാം. ഇത്തരം കൊച്ചു കൊച്ചു കാര്യങ്ങൾ പോലും നിങ്ങളെ ആത്മവിശ്വാസമുള്ളവരാക്കും.

മാറ്റങ്ങളെ തിരിച്ചറിയുക

ലോകത്തുള്ള എന്തും മാറ്റങ്ങൾക്കു വിധേയമാണ്. ഒന്നും സ്‌ഥിരമല്ല തന്നെ. അതുകൊണ്ട് ഭാവിയെപ്പറ്റി ചിന്തിക്കാതെ, മുന്നോട്ട് നീങ്ങാതെ പഴഞ്ചൻ ആശയങ്ങളെയും മുൻവിധികളെയും കെട്ടിപ്പിടിച്ചിരിക്കുന്നതിൽ എന്തു അർത്ഥമാണുള്ളത്. ഭാവി ജീവിതത്തിന് തടസ്സമാകുന്ന നിരർത്ഥകങ്ങളായ വിശ്വാസങ്ങളെ ഉപേക്ഷിക്കുന്നതല്ലേ ഉചിതം. പരിവർത്തനത്തിലാണ് അതിന്‍റെ സൗന്ദര്യം ഒളിഞ്ഞിരിക്കുന്നത്. സ്വന്തം ജീവിതരീതികളിൽ കാലത്തിനനുസരിച്ചുള്ള ആകർഷകമായ പരിവർത്തനങ്ങളെ ഉത്സാഹപൂർവ്വം സ്വാഗതം ചെയ്യാം.

ബുദ്ധി വികസിപ്പിക്കുക

വർഷങ്ങളായി വിശ്വസിച്ചും പറഞ്ഞും വരുന്ന വിശ്വാസങ്ങളും ആശയങ്ങളും ശരിയാണെന്ന് ധരിക്കുന്നത് പാടെ ഉപേക്ഷിക്കണം. ഇത്തരം പ്രശ്നങ്ങളെ വിവേകപൂർവ്വം അഭിമുഖീകരിക്കുന്നതാണ് അഭികാമ്യം. സ്വന്തം മനസ്സിലെ ശരിയുടെയും തെറ്റിന്‍റെയും തുലാസിലിട്ട് വസ്തുതകളെ തൂക്കി നിർണയിക്കുക. ശരിയായതിനെ സ്വീകരിക്കാനുള്ള ധൈര്യം കാട്ടുക.

സാമാന്യമായ അറിവ് നേടുക

സമൂഹത്തിൽ ഇറങ്ങിച്ചെന്ന് പരിചയപ്പെടുന്നതും സംസാരിക്കാതെ തന്നെ എല്ലാവരുടെയും കണ്ണിലുണ്ണിയാവാനും വേണ്ടി ഫാഷൻ വസ്ത്രങ്ങൾ അണിയുന്നതുമെല്ലാം ബാഹ്യമായ ചില ഘടകങ്ങൾ മാത്രമാണ്. ഒപ്പം കലാകായികരംഗം, രാഷ്ട്രീയം, ഫാഷൻ, ആരോഗ്യം, ഹാസ്യം, പുസ്തകങ്ങൾ തുടങ്ങി വിവിധ മേഖലകളെക്കുറിച്ച് നിങ്ങൾക്കുള്ള അറിവ് മറ്റുള്ളവരുമായി പങ്കു വയ്ക്കുക. ആത്മവിശ്വാസം തുളുമ്പുന്ന നിങ്ങളുടെ സംഭാഷണ രീതിയും മറ്റും കേൾവിക്കാരെ സ്വാധീനിച്ചേക്കാം.

പുതുമകൾ തേടുക

ഒരേ രീതിയിലുള്ള ദിനചര്യയിൽ ചില മാറ്റങ്ങൾ വരുത്തി പുതുമകൾ നൽകാം. അച്ചടക്കവും ചിട്ടകളും ജീവിതത്തിൽ പാലിക്കുക എന്നത് അർത്ഥശൂന്യമാണെന്നല്ല. എന്നാൽ പരിധിക്കപ്പുറമാകുന്നതോടെ ജീവിതത്തിലൊരുതരം വിരസതയുണ്ടാകും. പുതിയ ഫാഷൻ, സംഗീതം, പുതിയ സ്റ്റൈൽ എന്നിവ ഉൾക്കൊള്ളുന്നത് വിരസത ഒഴിവാക്കാൻ സഹായിക്കും.

വ്യായാമം ശീലിക്കുക

എത്ര തന്നെ മേക്കപ്പിട്ടാലും ആധുനിക വേഷമണിഞ്ഞാലും നല്ല സംഭാഷണത്തിനുടമയാണെങ്കിൽ കൂടിയും ശരിയായ ഫിഗർ ഇല്ലെങ്കിൽ മറ്റു ഗുണഗണങ്ങളൊന്നും തന്നെ നിങ്ങളെ തുണയ്ക്കില്ല. ഫിഗർ സംരക്ഷണത്തിൽ താൽപര്യം വളർത്തി നിങ്ങൾ ദിവസേന ഒരു മണിക്കൂർ നേരമെങ്കിലും വ്യായാമത്തിനുള്ള സമയം കണ്ടെത്തണം. ശരീരം ദൃഢവും ആകൃതിയൊത്തതും ഊർജ്ജസ്വലവും ആകാനിത് സഹായിക്കും. മനസ്സിനും മസ്തിഷ്കത്തിനും ഒരുപോലെ ഉത്സാഹവും ഉൻമേഷവും ലഭിക്കും.

പുഞ്ചിരിക്കുക

പുഞ്ചിരിയിലൂടെ സങ്കോചമില്ലാതാക്കാം. ശത്രുവിനെ മിത്രമാക്കാൻ സഹായിക്കുന്ന ഒരു മയക്കുന്ന ആയുധമാണ് പുഞ്ചിരി. കഠിന ഹൃദയത്തെപ്പോലും അലിയിക്കുന്ന ഒരു തണുത്ത അഗ്നിയാണത്. പുഞ്ചിരിക്കാനുള്ള ഒരവസരവും പാഴാക്കാതിരിക്കുക.

और कहानियां पढ़ने के लिए क्लिक करें...