ആഘോഷങ്ങൾ വന്നാൽ സമ്മാനം ഉറപ്പ്! സമ്മാനങ്ങൾ നൽകലും വാങ്ങലുമൊക്കെ ഒരു കാലത്ത് ആഘോഷങ്ങളുടേയും വിശേഷാവസരങ്ങളുടേയും ഭാഗമായിരുന്നുവല്ലോ? എന്നാൽ ഇന്ന് സ്‌ഥിതിയതല്ല. സൗഹൃദങ്ങൾ നിലനിർത്തുന്നതിനും ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും ചെറിയ ഒത്തുകൂടലുകളിൽ പോലും ഗിഫ്‌റ്റ് നൽകുന്ന പതിവുണ്ട്. പൂക്കൾ, സ്‌റ്റേഷനറി, ആർട്ട് പീസ്, ആന്‍റീക്ക്‌സ്, ഫോട്ടോ ഫ്രേം എന്നിങ്ങനെ ഉപഹാരങ്ങൾ പലതുണ്ടെങ്കിലും ചോക്ലേറ്റ്‌സ്, മധുര പലഹാരങ്ങൾ, കുക്കീസ് എന്നിവയോടാണ് പൊതുവെ പലർക്കും പ്രിയം.

ഗിഫ്‌റ്റായി ലഭിക്കുന്ന സ്വീറ്റ്‌സ് ആകർഷകമായ പാക്കിംഗ് കൂടിയുള്ളതാണെങ്കിൽ പറയാനുമില്ല. ഒരു പതിറ്റാണ്ടു മുമ്പ് വരെ ഉപഹാരങ്ങൾക്ക് പ്രൗഢിയേകാൻ ചൈന പേപ്പറിലോ തിളക്കമുള്ള വർണ്ണക്കടലാസിലോ പൊതിഞ്ഞ് സാറ്റിൻ കെട്ടി നൽകാറുണ്ടായിരുന്നു. എന്നാൽ ഇന്നാകട്ടെ ഉപഹാരങ്ങളുടെ പാക്കിംഗും ഗംഭീരമാകണമെന്ന് യുവതലമുറ ആഗ്രഹിക്കുന്നു.

കടലാസ്സിന്‍റെ സ്‌ഥാനത്ത് വുഡൻ, സ്‌റ്റീൽ, ടെറാകോട്ട, മെറ്റൽ പായ്‌ക്കിംഗ് ഇടം നേടുകയാണ്. പുഷ്‌പങ്ങൾ വച്ചും സന്ദേശങ്ങൾ അടങ്ങിയ ടാഗ്‌സ് തൂക്കിയും കണ്ണാടി ചില്ലുകൾ പതിച്ചും ഡിസൈനർ ലേയ്‌സ്, മുത്തുകൾ, സ്വീകൻസ് എന്നിവ അറ്റാച്ച് ചെയ്‌തും പെർഫ്യൂം പൂശിയും സുന്ദരമാക്കാനാണവർ ശ്രമിക്കുന്നത്. ഇങ്ങനെ ഗിഫ്‌റ്റ് പായ്‌ക്കിംഗ് ഗംഭീരമാവുമ്പോൾ സമ്മാനം ലഭിക്കുമ്പോഴുള്ള ആഹ്ലാദം ഇരട്ടിക്കും.

ഉപഹാരങ്ങളെന്ന പോലെ ഉപഹാരങ്ങളുടെ പായ്‌ക്കിംഗും ഹൃദയത്തോടു ചേർത്തു നിർത്താൻ ഇഷ്‌ടപ്പെടുന്നവരുണ്ട്. മധുരപലഹാരങ്ങളും ചോക്ലേറ്റും മറ്റു ഭക്ഷ്യവസ്‌തുക്കളും ദീർഘനാൾ കേടുകൂടാതെ സൂക്ഷിക്കാനാവില്ലല്ലോ. ഈ അവസരത്തിലാണ് പായ്‌ക്കിംഗ് പ്രാധാന്യമർഹിക്കുന്നത്. ഉപഹാരം വാങ്ങുന്നയാൾ ഇതൊരു ഡെക്കറേറ്റീവ് പീസായി സൂക്ഷിക്കുവാനിഷ്‌ടപ്പെടും. മധുര പലഹാരങ്ങൾക്കൊപ്പം ചെറിയ കളിപ്പാട്ടങ്ങൾ, കാന്‍റിൽ, ഡ്രൈഫ്രൂട്ട്‌സ് അങ്ങനെ മനസ്സിനിഷ്‌ടപ്പെട്ടതെന്തും നൽകാം. ഇത് സ്‌നേഹം പ്രതിഫലിപ്പിക്കുന്നവയാവണമെന്നു മാത്രം.

മാൾ കൾച്ചർ

“ഗിഫ്‌റ്റ് പോലെ തന്നെ ഗിഫ്‌റ്റ് പാക്കിംഗും ഉഗ്രനാവണം. ഒരു കാലത്ത് സമ്പന്നർക്കിടയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ക്രേസ്സായിരുന്നുവിത്. അന്നൊക്കെ ഇത്തരം ഡെക്കറേറ്റീവ് ഗിഫ്‌റ്റ്‌സ് ഷോപ്പിൽ വാങ്ങി വയ്‌ക്കലായിരുന്നു പതിവ്. എന്നാൽ ഇന്ന് ആളുകളുടെ ആറ്റിറ്റ്യൂഡിൽ തന്നെ വലിയൊരു മാറ്റം വന്നിട്ടുണ്ട്. ഗിഫ്‌റ്റ് പോലെ തന്നെ ഗിഫ്‌റ്റ് പായ്‌ക്കിംഗിനും അവരിന്ന് പ്രാധാന്യം നൽകുന്നുണ്ട്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകുന്ന ഗിഫ്‌റ്റുകൾ ബെസ്‌റ്റ് പായ്‌ക്കിങ്ങോടു കൂടിയവയായിരിക്കണമെന്ന് നിർബന്ധമുണ്ട്. ഗിഫ്‌റ്റ് ഓർഡർ നൽകുമ്പോൾ തന്നെ ഇന്നരീതിയിലാവണം എന്ന് അവർ നിഷ്‌കർഷിക്കാറുണ്ട്.

പായ്‌ക്കിംഗിൽ പുതുമ വരുത്താൻ യൂത്ത് ആണ് ഏറെ താൽപര്യം കാട്ടാറുള്ളതും. മധുരത്തിനൊപ്പം മനസ്സിൽ സന്തോഷം നിറയ്‌ക്കുന്ന കൊച്ചു കൊച്ചു ഗിഫ്‌റ്റുകളും അവർ പ്രതീക്ഷിക്കുന്നുണ്ട്. വീട്ടിൽ സന്തോഷമെത്തിക്കാൻ ആകർഷകമായ ഈയൊരൊറ്റ പൊതി തന്നെ ധാരാളം.

ബർത്ത്‌ഡേ, ഫ്രണ്ട്‌ഷിപ്പ്‌ഡേ, മദേർസ്‌ഡേ, കിറ്റി പാർട്ടി… പുതുതലമുറക്കാരുടെ ഓരോ ദിവസവും ആഘോഷത്തിമിർപ്പിലൂടെയാണല്ലോ കടന്നു പോവുന്നത്. ഒന്നിനൊന്ന് ഫ്രീ, റിബേറ്റ് എന്നൊക്കെ പറഞ്ഞ് മാളുകളും ഈയൊരു മനോഭാവത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടല്ലോ?

ഗിഫ്‌റ്റ് പായ്‌ക്കിംഗ് 500 മുതൽ 3,500 വരെ റെയ്‌ഞ്ച് വൈവിദ്ധ്യത്തിലുണ്ട്. മാളുകളുമായി കിടപിടിക്കാൻ ഇന്ന് സാധാരണ ഷോപ്പുകൾ പോലും തയ്യാറാവുന്നുണ്ട്. മാളുകളുടെ പക്കൽ തെരഞ്ഞെടുത്ത ബ്രാന്‍റ് പ്രൊഡക്‌റ്റ്‌സ് മാത്രമേ കാണൂ. എന്നാൽ സാധാരണ ഷോപ്പുകളിൽ സ്വീറ്റ്‌സിന്‍റെ ധാരാളം വെറൈറ്റികൾ ഉണ്ടാവും.

ഒന്നു മുതൽ ആറുമാസം വരെ സ്വീറ്റ്‌സ് കേടാവാതിരിക്കും…

ചോക്ലേറ്റ്, കുക്കീസ്, സോൻ പാപ്പഡി പോലുള്ള സ്വീറ്റ്‌സിനാണ് ആഘോഷാവസരങ്ങളിൽ ഏറെ ഡിമാന്‍റ്. “ഉപഹാരമായി സ്വീറ്റ്‌സ് നൽകാനാണ് ആളുകൾ ഏറെ താൽപര്യം കാണിക്കുന്നത്. സ്വീറ്റ്സ് കൂടുതൽ ദിവസം വച്ചിരുന്നാൽ കേടാവുമെന്നതു കൊണ്ടാണ് ആളുകൾ മറ്റു ഗിഫ്‌റ്റ് ഐറ്റംസ് പ്രിഫർ ചെയ്യുന്നത്.” കോളേജ് വിദ്യാർത്ഥിനി നിഖിത പറയുന്നു.

“മധുരപലഹാരങ്ങളിൽ കലോറി കൂടുതലാണെന്നതുകൊണ്ട് ആളുകൾ ഇന്ന് ഇത്തരം ഭക്ഷ്യപദാർത്ഥങ്ങൾ ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. രക്‌തസമ്മർദ്ദം, പ്രമേഹം, ഹൃദ്‌രോഗം എന്നിങ്ങനെ ജീവിതശൈലി രോഗങ്ങൾ ഇന്നേറി വരികയാണ്. ഇത്തരക്കാർ മധുര പലഹാരങ്ങൾ കഴിക്കുന്നത് രോഗങ്ങൾ ക്ഷണിച്ചു വരുത്തും” ഡോ. ഐഷ പറയുന്നു.

“എന്തൊക്കെയായാലും ആളുകൾക്ക് മധുര പലഹാരങ്ങളോടുള്ള പ്രിയം ഒന്നു വേറെ തന്നെയാണ്. ആളുകളുടെ ഈ ഇഷ്‌ടം അറിഞ്ഞ് ഒന്നു മുതൽ ആറു മാസം വരെ കേടാവാതെ നിൽക്കുന്ന വിധത്തിലുള്ള അര ഡസനിലധികം മധുര പലഹാരങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഇവ കേടാവാതിരിക്കുന്നതിനും ഇതിന്‍റെ ഫ്രഷ്‌നസ്സ് നിലനിർത്തുന്നതിനുമായി പ്രത്യേകം തയ്യാറാക്കിയ വാക്വം പായ്‌ക്കുകളിലാണ് പായ്‌ക്ക് ചെയ്യുന്നത്.

ആദ്യം വാക്വം പായ്‌ക്കിലുള്ള ഓക്‌സിജൻ നീക്കം ചെയ്യും. പായ്‌ക്കിനുള്ളിലുള്ള പലഹാരം ഏറെ നാൾ കേടാവാതിരിക്കും. വറപൊരി വസ്‌തുക്കൾ സൂക്ഷിക്കുന്നതിനു കാൻ, അലൂമിനിയം ഫോയിൽ എന്നിവയാണ് ഉപയോഗിക്കുന്നത്. സാൾട്ട് ഐറ്റംസ് സൂക്ഷിക്കുന്നതിനു 20 തരം കാൻ പായ്‌ക്കിംഗ് നിലവിലുണ്ട്. മേവാ ബൈറ്റ്, ചോക്കോ ബൈറ്റ്, ബേസൻ ലഡ്‌ഡു, സോഹൻ പാപ്പഡി, കറാച്ചി ഹൽവ, ഡ്രൈഫ്രൂട്ട്‌സ് എന്നിവ ഒന്നു മുതൽ ആറു മാസം വരെ കേടാവാതെ സൂക്ഷിക്കാനാവും. ഉപഭോക്‌താവിന്‍റെ ടേസ്‌റ്റ് അറിഞ്ഞാണ് പായ്‌ക്കിംഗ് ചെയ്യുന്നത്. ഗിഫ്‌റ്റ് നൽകുന്നയാളുടെ ഇമോഷനും ഫീലിങ്ങുമാണ് ഓരോ ഗിഫ്‌റ്റ് പായ്‌ക്കിംഗിലും പ്രതിഫലിക്കുന്നത്.

“ഓരോ സമ്മാനവും ഓരോരുത്തരുടേയും വ്യക്‌തിത്വമാണ് പ്രതിഫലിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ദീർഘ സമയം ഓർത്തു വയ്‌ക്കാവുന്ന വിധത്തിലുള്ള ഉപഹാരങ്ങൾ വേണം നൽകാൻ. ഗിഫ്‌റ്റ് മാത്രമല്ല ഗിഫ്‌റ്റ് പായ്‌ക്കിംഗും ആകർഷകമാക്കാൻ അതിനാൽ ഞങ്ങൾ ഏറെ ശ്രദ്ധിക്കാറുമുണ്ട്” സ്വീറ്റ്‌സ് ഷോപ്പുടമ നന്ദലാൽ പറയുന്നു.

മധുര പലഹാരങ്ങളേക്കാൾ പുതിയ ഐറ്റംസ് ഉപയോഗിച്ചുള്ള പായ്‌ക്കിംഗ് എങ്ങനെ മധുരതരമാക്കാം എന്നാണ് എല്ലാവരും ആലോചിക്കുന്നത്. ഡെക്കറേറ്റീവ് ബുള്ളക്ക് കാർട്ട്, രണ്ടു ചെറിയ ടെറാകോട്ട തബല, കിളിക്കൂട്, പൂക്കളുടെ ആകൃതിയിലുള്ള ഗിഫ്‌റ്റ് എന്നിങ്ങനെയുള്ള പായ്‌ക്കിംഗിന് പ്രചാരമേറെയാണ്.

और कहानियां पढ़ने के लिए क्लिक करें...