ഈ ഉത്സവകാലത്തിന് ഒരു പ്രത്യേകതയുണ്ട്. നിങ്ങളുടെ ജീവിതം രണ്ടായി പകുക്കാൻ പോവുകയാണ്. ഈ ഉത്സവകാലത്തിനു മുമ്പും ശേഷവും. ആ മാറ്റം ആസ്വദിക്കാൻ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഉത്സവം അടുത്താൽ എല്ലാം തുടച്ച് വൃത്തിയാക്കാൻ എല്ലാവരും ആഗ്രഹിക്കും. പക്ഷേ ആ വൃത്തി പലരും മനസ്സിൽ സൂക്ഷിക്കാറില്ലെന്ന് മാത്രം. ജീവിതത്തിന്‍റെ ഓട്ടപ്പാച്ചിലിനിടയിൽ എല്ലാം വെട്ടിപ്പിടിക്കാൻ നോക്കും. ഈ ഉത്സവകാലത്ത് പരിസരം വൃത്തിയാക്കുന്നതിനൊപ്പം മനസ്സും ഒന്ന് ക്ലീൻ ചെയ്‌താലോ.

മാനസിക ആരോഗ്യം വർദ്ധിപ്പിക്കാൻ മാത്രമല്ല തന്‍റെ ജീവിതം മറ്റുള്ളവർക്ക് കൂടി ഗുണമുണ്ടാക്കുന്നതാണെന്ന തോന്നൽ അപ്പോൾ ഉണ്ടാകും. അതൊരു വലിയ മാറ്റമല്ലേ. നിങ്ങൾക്ക് കൂടുതൽ ഉയരങ്ങൾ എത്തിപ്പിടിക്കാനും കൂടുതൽ മനസ്സമാധാനം ലഭിക്കാനും അതുകൊണ്ട് കഴിയും. മനുഷ്യ മനസ്സിനെ മലിനമാക്കുന്ന വികാരങ്ങൾ ഒഴിവാക്കാം. നിങ്ങളുടെ മനസ്സിലേയ്‌ക്ക് കാറ്റും വെളിച്ചവും കൂടുതൽ വരുമ്പോൾ നിങ്ങൾ ബഹുമാനിതനും സമൂഹത്തിനു കൂടുതൽ വേണ്ടപ്പെട്ടവനുമായിതീരും.

സംശയം പാടില്ല

പലരും സംശയത്തിനും ഇരകളാവാറുണ്ട്. അത് സ്‌ഥിര സ്വഭാവമായി മാറുമ്പോഴാണ് വ്യക്‌തിത്വം ദുഷിച്ചു തുടങ്ങുന്നത്. ഒരാളെ ചതിക്കുന്നത് അയാളുടെ സംശയമായിരിക്കുമെന്ന് വില്യം ഷേക്‌സ്‌പിയർ പറഞ്ഞിട്ടുണ്ട്. ഈ സ്വഭാവം കാരണം കൈയിൽ കിട്ടിയ നല്ല കാര്യങ്ങൾ വരെ പിടിവിട്ട് പോകും. വിജയത്തിനു തൊട്ടരികിൽ വച്ച് കാര്യങ്ങൾ വഴുതി പോകുന്നത് സംശയമെന്ന ചീത്ത വിചാരം ഉള്ളിൽ ഉള്ളവർക്കായിരിക്കും. അതിനാൽ ഈ ഉത്സവകാലത്ത് ഇത്തരം സ്വഭാവം ഒഴിവാക്കാൻ ബോധപൂർവ്വം ശ്രമിക്കുക. മനസ്സിലെ ആദ്യത്തെ ക്ലീൻ അപ്പ് ഇതു തന്നെയായിക്കോട്ടെ.

ഭയം അകറ്റുക

ഫോർമുല വൺ കാർ റേസർ, നാരായൺ കാർത്തിക് പറയുന്നതിങ്ങനെ “ജീവിതത്തിൽ ഭയത്തിന് യാതൊരു സ്‌ഥാനവുമില്ല. ഞാൻ ഭയവുമായി ചങ്ങാത്തത്തിലാണ്. ഭയത്തിനു പകരം ഞാൻ ആത്മവിശ്വാസം കൊണ്ട് നടക്കുന്ന ആളാണ്.”

നമ്മുടെ കഴിവുകളെക്കുറിച്ച്, ശക്‌തി കേന്ദ്രങ്ങളെക്കുറിച്ച് അറിവില്ലാതെ കഴിയുമ്പോഴാണ് പരാജയ ഭീതി ഉടലെടുക്കുന്നത്. അത് മനസ്സിൽ വേരുറച്ചാൽ പല കാര്യങ്ങൾ ഏറ്റെടുക്കാനും മറ്റും മടി തോന്നും. അത് ജീവിത വിജയത്തെ പുറകിലേക്ക് വലിച്ചിടാൻ ഇടയാക്കുന്നു. അതിനാൽ ഭയത്തെ മാറ്റി വച്ച്, ആത്വിശ്വാസത്തോടെ ജീവിതത്തെ നേരിടുക. വിജയം നിങ്ങളുടെ കൈപ്പിടിയിലാവും.

അന്ധവിശ്വാസം

യുക്‌തി രഹിതമായി കാര്യങ്ങളെ കാണാൻ തുടങ്ങിയാൽ മനസ്സ് മനുഷ്യനെ പരാജയത്തിലേക്കാണ് കൊണ്ടുപോവുക. അതിനാൽ അന്ധവിശ്വസം വെടിഞ്ഞ് ആധുനിക മനുഷ്യന്‍റെ മനസ്സ് കൈവരിക്കാൻ ശ്രദ്ധിക്കണം. അന്ധവിശ്വാസം നിങ്ങളെ മാത്രമല്ല നിങ്ങളുടെ ചുറ്റിലുള്ളവരെയും മഹത്വമില്ലാത്തവരാക്കിയേക്കും. സ്വന്തം കഴിവിൽ വിശ്വാസമില്ലാത്തവരായിരിക്കും ഇത്തരക്കാർ. അതിനാൽ അവർ ഏതു കാര്യത്തിനും മറ്റുള്ളവരെ അഭയം പ്രാപിക്കും. ഈ ഉത്സവ കാലം അന്ധവിശ്വാസത്തെ കുടഞ്ഞുകളയാൻ കൂടിയുള്ളതാവട്ടെ.

ദേഷ്യം

മനുഷ്യമനസ്സിലെ നന്മകളെ ഇല്ലാതാക്കുന്ന ഭൂതമാണ് ദേഷ്യം. ദേഷ്യം വരുമ്പോൾ മനുഷ്യന്‍റെ വിവേകം നഷ്‌ടപ്പെടുന്നു. എപ്പോഴും എന്തിനും ഏതിനും ദേഷ്യപ്പെടുന്നവരെ ആരെങ്കിലും ഇഷ്‌ടപ്പെടുമോ? മാനസികാരോഗ്യവും ശാരീരികാരോഗ്യവും ക്ഷയിക്കാൻ ദേഷ്യം ഇടയാക്കും. ബന്ധങ്ങളിൽ വിള്ളൽ ഉണ്ടാവാനേ ദേഷ്യം ഉപകരിക്കൂ. വ്യക്‌തി വികസനത്തെ മുരടിപ്പിക്കുന്ന വികാരം കൂടിയാണ് അമിതമായ ദേഷ്യം. വീട്ടുകാർക്ക് മാത്രമല്ല കൂട്ടുകാർക്കും ഇത്തരം സ്വഭാവമുള്ളവർ തലവേദന സൃഷ്‌ടിക്കും. അതിനാൽ നിങ്ങൾ മുൻകോപമുള്ള ആളാണെങ്കിൽ സ്വയം നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. അറിയാതെ ദേഷ്യപ്പെട്ടുപോയാൽ ക്ഷമ ചോദിക്കാൻ മടിക്കരുത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...