ഇത്തവണത്തെ ഒളിമ്പിക്സ് മത്സരങ്ങളിൽ ഇന്ത്യൻ വനിതാ കായികതാരങ്ങൾ തിളക്കമാർന്ന പ്രകടനങ്ങളാണ് കാഴ്ച വച്ചത്. കളിയോടുള്ള അവരുടെ പ്രതിബന്ധതയും അർപ്പണവും പ്രകടനത്തിൽ ദൃശ്യമായിരുന്നു. ഇതുവരെയുള്ള ഒളിമ്പിക് ചരിത്രത്തിൽ ഇന്ത്യ ഏറ്റവും കൂടുതൽ മെഡലുകളാണ് ഇത്തവണ നേടിയത്.

ഇന്ത്യൻ ഷട്ട്ലർ പിവി സിന്ധു ചരിത്രം രചിക്കുകയാണുണ്ടായത്. വനിതാ സിംഗിൾസിൽ ചൈനയുടെ ഹി ബിഗ്സിയായെ (21-13, 21-15) തോൽപ്പിച്ച് വെങ്കല മെഡൽ ഉറപ്പിക്കുകയായിരുന്നു സിന്ധു. കേവലം 52 മിനിറ്റിലാണ് സിന്ധു ഈ നേട്ടം കൈവരിച്ചത്. ഇതോടൊപ്പം തുടർച്ചയായി 2 ഒളിമ്പിക് മത്സരങ്ങളിൽ മെഡൽ നേടുന്ന ഇന്ത്യയുടെ ആദ്യ വനിത എന്ന ബഹുമതി കൂടി സിന്ധു സ്വന്തമാക്കി. 2016 റിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയിരുന്നു സിന്ധു.

സിന്ധുവിന്‍റെ മികച്ച നേട്ടത്തെ അഭിനന്ദിച്ചു കൊണ്ട് പ്രശസ്തനായ സാൻഡ് ആർട്ടിസ്റ്റ് സുദർശൻ പട്നായിക് കടൽ തീരത്ത് സിന്ധുവിന്‍റെ രൂപം മണലിൽ രചിക്കുകയുണ്ടായി.

ഉറച്ച ലക്ഷ്യം

ഇപ്രകാരം തന്നെയായിരുന്നു ഇന്ത്യൻ വനിതാ ഹോക്കി ടീമിന്‍റെയും മിന്നുന്ന പ്രകടനം. അവർ രാജ്യത്തിന് അഭിമാനമാവുകയായിരുന്നു. ടോക്യോയുടെ കളിത്തട്ടിൽ ഉറച്ച ലക്ഷ്യബോധത്തോടെയും പോരാട്ട വീര്യത്തോടെയുള്ള ഇന്ത്യയുടെ അഭിമാന താരങ്ങൾ നടത്തിയ പ്രകടനം എല്ലാവരുടെ മനം കവരുകയായിരുന്നു.

ഇന്ത്യൻ വനിതാ ഹോക്കി ടീമിന് ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടാനായില്ലെങ്കിലും ശക്തരായ ബ്രിട്ടൻ പോലെയുള്ള ടീമുകളെ ചെറുത്തത് നമുക്ക് മറക്കാനാവില്ല. ആസ്ട്രേലിയ പോലെ ശക്തരായ ടീമിനെ തോൽപ്പിച്ച് ഇന്ത്യൻ ഹോക്കി ടീം സെമിഫൈനലിൽ ഇടം നേടുകയായിരുന്നു.

ഇനി ബോക്സിംഗ് മത്സരത്തെപ്പറ്റി പറയുകയാണെങ്കിൽ ഇന്ത്യയുടെ ലവ്‍ലീന ബൊർഗോഹൻ ടോക്യോ ഒളിമ്പിക്സിൽ വനിതാ വിഭാഗം 69 കിലോഗ്രാം മത്സരത്തിൽ തുർക്കിയുടെ നിലവിലെ ലോക ചാമ്പ്യൻ ബുസേനാസ് സുർമെനേലിയെ ചെറുത്ത് തോൽപ്പിച്ചാണ് വെങ്കല മെഡൽ നേടിയത്.

ഒളിമ്പിക് ബോക്സിംഗിൽ ഇന്ത്യയ്ക്ക് വേണ്ടി മെഡൽ നേടുന്ന രണ്ടാമത്തെ വനിത ബോക്സറാണ് ലവ്‍ലീന. ലവ്‍ലീനയ്ക്ക് മുമ്പ് 2021ൽ മേരി കോം ആണ് അദ്ഭുതകരമായ നേട്ടം കൈവരിച്ചത്. ഇപ്രകാരം 9 വർഷങ്ങൾക്ക് ശേഷം ബോക്സിംഗിൽ ഒരു മെഡൽ കൂടി ഇന്ത്യ കരസ്ഥമാക്കുകയായിരുന്നു. അസമിലെ 23 കാരി ലവ്‍ലീന ബോക്സിംഗിൽ മെഡൽ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ്. സെമിഫൈനലിൽ തന്‍റെ മികച്ച ഫോം ലവ്‍ലീനയ്ക്ക് പുറത്തെടുക്കാനായില്ലെങ്കിലും ചൈന തായ്പേയുടെ നിൻ ചിൻ പെന്നിനെ 4-1 ന് തോൽപ്പിച്ച് സ്‌ഥാനം ഉറപ്പിക്കുകയായിരുന്നു.

തടസ്സങ്ങളെ അതിജീവിച്ച്

 ദംഗൽ സിനിമ ഇറങ്ങിയ ശേഷം എല്ലാവരും ഒരേ സ്വരത്തിൽ ഉന്നയിച്ചിരുന്ന ഒരു ചോദ്യമുണ്ട്, ഞങ്ങളുടെ പെൺകുട്ടികൾക്ക് എന്താണ് കുറവുള്ളതെന്ന്? അതെ, പെൺകുട്ടികൾ ഏത് രംഗത്തും കഴിവ് തെളിയിക്കുകയാണ്. ശാസ്ത്രമേഖലയിൽ, കായികരംഗം, രാഷ്ട്രീയരംഗം, ബോക്സിംഗ്, ക്രിക്കറ്റ്, ഷൂട്ടിംഗ്, ഹോക്കി അങ്ങനെ എവിടെയും അവർ തിളങ്ങുകയാണ്.

കായിക രംഗത്തെ ഈ പ്രതിഭകൾ രാജ്യത്തിന് അഭിമാനമാവുകയാണ്. ലോകത്ത് തിളക്കമാർന്ന നേട്ടങ്ങൾ അടയാളപ്പെടുത്തുകയാണ് അവർ. തടസ്സങ്ങളെയൊക്കെ അവർ അതിജീവിച്ച് മുന്നേറുകയാണ്. അത്തരം ചില ഇന്ത്യൻ വനിതാ താരങ്ങളെ പരിചയപ്പെടാം.

പുസരലാ വെങ്കട്ട സിന്ധു

 ആന്ധ്രാപ്രദേശിലെ ഹൈദരാബാദിൽ ജൂലൈ 5ന് 1995 ലായിരുന്നു പിവി സിന്ധുവിന്‍റെ ജനനം. 8 വയസ്സ് തുടങ്ങി ബാഡ്മിന്‍റൺ പരിശീലനമാരംഭിച്ച സിന്ധു ബ്രസീൽ റിയോ ഡി ജനീറോ വിന്‍റർ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്‌ത് ഫൈനലിലെത്തിയ ഇന്ത്യയുടെ ആദ്യ വനിത താരമായി.

ബാഡ്മിന്‍റണിൽ നിരവധി പുരസ്കാരങ്ങളും പതക്കങ്ങളും നേടിയിട്ടുണ്ട് സിന്ധു. ഇത്തവണ ടോക്യോ ഒളിമ്പിക്സിൽ വെങ്കലം നേടിയാണ് സിന്ധു ഇന്ത്യയുടെ അഭിമാനതാരമായി മാറിയത്.

സാനിയ മിർസ 

ടെന്നീസ് സ്‌റ്റാർ എന്ന പേരിൽ പ്രശസ്തയായ സാനിയ മിർസ 1986 നവംബർ 15നാണ് ജനിച്ചത്. 1999ൽ ലോക ജൂനിയർ ടെന്നീസ് ചാമ്പ്യൻഷിപ്പ് നേടി കൊണ്ടാണ് സാനിയയുടെ കരിയർ ആരംഭിക്കുന്നത്. 2003 അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായ വർഷമായിരുന്നു. വൈൾഡ് കാർഡ് എൻട്രിയിലൂടെ വിംബിൾഡൺ ഡബിൾസിൽ വിജയം വരിച്ചു. 2004 ലെ മികച്ച പ്രകടനങ്ങൾ കണക്കിലെടുത്ത് അവർക്ക് അർജ്ജുന അവാർഡ് സമ്മാനിക്കുകയുണ്ടായി. 2009 ൽ ഇന്ത്യയിൽ നിന്നും ഗ്രാൻഡ് സ്ലാം നേടുന്ന ആദ്യ വനിത താരമായി.

മേരി കോം

 മാംഗ്തെ ചംഗ്‍നേസെംഗ് മേരി കോം (എംസി മേരി കോം) 1982 നവംബർ 24 ന് മണിപ്പൂരിൽ ജനിച്ചു. ഓട്ടത്തിലും ചാട്ടത്തിലുമുള്ള താൽപര്യം മേരി കോമിൽ കുട്ടിക്കാലം തുടങ്ങിയുണ്ടായിരുന്നു. മേരി കോമിന്‍റെ തന്നെ നാട്ടുകാരനായ ബോക്സർ ഡിംഗ് കോ സിങ്ങിന്‍റെ മികച്ച പരിശീലനവും പ്രോത്സാഹനവും മേരി കോമിനെ മികച്ച ബോക്സറാക്കി. മേരി കോം ലോക ബോക്സിംഗ് മത്സരത്തിൽ 5 തവണ വിജയം വരിക്കുകയുണ്ടായി. 2012 ൽ അവർ ലണ്ടൻ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടി. 2010 ൽ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡലും കരസ്ഥമാക്കി.

സാക്ഷി മല്ലിക്ക്

സെപ്റ്റംബർ 3, 1992 ൽ ഹരിയാന റോഹ്തക്കിലായിരുന്നു സാക്ഷി മല്ലിക്കിന്‍റെ ജനനം. 2016 ബ്രസീൽ റിയോ ഡി ജനീറോ വിൻറർ ഒളിമ്പിക്സിൽ അവർ വെങ്കല മെഡൽ നേടി. ഇന്ത്യയ്ക്കു വേണ്ടി ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ വനിതാ ഗുസ്തിക്കാരിയാണവർ. ഇതിന് മുമ്പ് 2014 ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതീനിധീകരിച്ച് വെള്ളി മെഡൽ നേടിയിരുന്നു. 2014 ലോക ഗുസ്തി മത്സരത്തിൽ 2014 ൽ അവർ ഇന്ത്യയെ പ്രതിനിധീകരിക്കുകയുണ്ടായി.

കർണ്ണം മല്ലേശ്വരി

1975 ജൂൺ 1 ന് ആന്ധ്രപ്രദേശ് ശ്രീകാകുളത്തായിരുന്നു കർണ്ണം മല്ലേശ്വരിയുടെ ജനനം. ജൂനിയർ വെയിറ്റ് ലിഫിറ്റിംഗ് ചാമ്പ്യൻ ഷിപ്പിൽ ഒന്നാം സ്‌ഥാനം കരസ്ഥമാക്കിയാണ് കർണ്ണം മല്ലേശ്വരി കരിയറിന് തുടക്കം കുറിക്കുന്നത്. 1992 ഏഷ്യൻ ചാമ്പ്യൻ ഷിപ്പിൽ മല്ലേശ്വരി 3 വെള്ളി മെഡൽ നേടി. ലോക ചാമ്പ്യൻഷിപ്പിൽ 3 വെങ്കല മെഡൽ നേടിയെങ്കിലും 2000 സിഡ്നി ഒളിമ്പിക്സിൽ അവർ നേടിയ വെങ്കല മെഡലായിരുന്നു അവരുടെ മികച്ച നേട്ടമെന്ന് പറയാം.

ദീപിക കുമാരി

 ജൂൺ 13, 1994 ൽ ഝാർഖണ്ഡിലായിരുന്നു ജനനം. 2009, 15 വയസ്സുള്ളപ്പോൾ ദീപിക അമേരിക്കയിൽ നടന്ന 11-ാം ലോക ഷൂട്ടിംഗ് ചാമ്പ്യൻ ഷിപ്പിൽ വിജയം വരിച്ചു. ഷൂട്ടിംഗിൽ 2006 ലാണ് തുടക്കം കുറിച്ചത്. 2016 മെക്സിക്കോയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ കോമ്പൗണ്ട് സിംഗിൾ മത്സരത്തിൽ അവർ സ്വർണ്ണം നേടിയിരുന്നു. പിന്നീട് 2010 ൽ ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടി.

और कहानियां पढ़ने के लिए क्लिक करें...