വിചിത്രമാണ് മനുഷ്യ മനസ്സ്. അതിന്‍റെ ഉള്ളറകൾ സങ്കീർണമാണ്. ചിലർ സാഹചര്യം കൊണ്ട് ക്രൈം ചെയ്യുന്നവരാണെങ്കിൽ മറ്റ് ചിലർ പൊന്നിനും പണത്തിനും വേണ്ടിയാവും അതിന് മുതിരുക. ചിലർ സ്‌നേഹിച്ചവരെ സ്വന്തമാക്കാനാവും കൈയറപ്പില്ലാതെ പെരുമാറുക. എന്നാൽ ഈ കഥയിൽ വാർദ്ധക്യം ബാധിച്ച ഭർതൃപിതാവിനെ ഒഴിവാക്കാനാണ് അവൾ തന്‍റെ ജീവനക്കാരനെ കൂട്ടുപിടിച്ചത്. വാളെടുത്തവൻ വാളാൽ എന്നു പറഞ്ഞതുപോലെ അവസാനം ജീവനക്കാരന്‍റെ കൈയ്‌ക്ക് തന്നെ അവരും ഇരയായി. വർഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോടു നടന്ന അസാധാരണമായ ഒരു സംഭവം ചുരുളഴിഞ്ഞപ്പോൾ...

അല്ലലില്ലാത്ത ജീവിതം

കോഴിക്കോട് ബാലുശ്ശേരിക്കടുത്ത് മണിച്ചേരിമല പനയുള്ളകണ്ടിയിൽ സുരേന്ദ്രനും ഭാര്യ ലീലയും ചേർന്ന് ഒരു ഹോട്ടൽ നടത്തുകയായിരുന്നു. ഭേദപ്പെട്ട രീതിയിൽ നടന്നു വന്നിരുന്ന ഈ കടയായിരുന്നു അവരുടെ ആശ്രയം. ഇവിടെ ഏതാനും ജോലിക്കാരുമുണ്ടായിരുന്നു. അവരിൽ ഒരാളാണ് മഹാരാഷ്‌ട്രയിലെ ചന്ദ്രാപൂർ സ്വദേശിയായ നവീൻ യാദവ്.

ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ നവീൻ യാദവ് ലീലയോടും സുരേന്ദ്രനോടും ഏറെ അടുത്തു. സൗമ്യനും ആത്മാർത്ഥ ജോലിക്കാരനുമായിരുന്ന ഇയാളെ സുരേന്ദ്രനും വിശ്വാസമായിരുന്നു.  വൈകാതെ തന്നെ നവീൻ മലയാളവും സംസാരിക്കാൻ പഠിച്ചു. വീട്ടിലെ വിവരങ്ങളൊക്കെ അയാൾ ലീലയോട് ചോദിച്ചറിയും. യുവതി എല്ലാക്കാര്യങ്ങളും ഇയാളോട് പങ്കു വയ്‌ക്കുന്നതിനും തയ്യാറായി. അങ്ങനെ കടയിൽ ഇയാൾക്ക് പൂർണ്ണമായ സ്വാതന്ത്യ്രം നേടിയെടുക്കാൻ കഴിഞ്ഞു. ഹോട്ടലിനു വളരെയകലെയല്ലാതെ ജീവനക്കാർക്കായി സുരേന്ദ്രൻ താമസ സൗകര്യം ഏർപ്പെടുത്തിയിരുന്നു. ഇവിടെയാണ് നവീനും കഴിഞ്ഞിരുന്നത്.

പിതാവിനെ ഒഴിവാക്കാൻ

പ്രായമായ ഭർതൃപിതാവിനെ പരിചരിക്കാൻ ലീലക്ക് ഇഷ്ടമില്ല. എന്നാൽ ഇക്കാര്യത്തെപ്പറ്റി യുവതി ഭർത്താവിനരികിൽ അതൃപ്‌തി കാണിച്ചതുമില്ല. ഹോട്ടൽ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇരുവരും തിരക്കിലായിരിക്കും. വൈകുന്നേരത്തോടെ ലീല വീട്ടിലേക്ക് മടങ്ങുകയാണ് പതിവ്. എന്നാൽ കട വൈകി അടയ്‌ക്കുന്നതിനാൽ സുരേന്ദ്രൻ മിക്കപ്പോഴും അവിടെത്തന്നെയാണ് കഴിഞ്ഞിരുന്നത്. ലീലയ്‌ക്ക് വീട്ടിൽ വന്നാൽ ഭർതൃപിതാവിന്‍റെ കാര്യങ്ങളും നോക്കേണ്ടതായി വന്നു. എന്നാൽ ഇതെല്ലാം വളരെ ബുദ്ധിമുട്ടിയാണ് ഈ യുവതി ചെയ്‌തിരുന്നത്. പ്രത്യേകിച്ച് അസുഖമൊന്നുമില്ലാതിരുന്ന ഗോപാലൻ ഇനിയും ദീർഘനാൾ ജീവിച്ചിരിക്കുമെന്ന് ലീല മനസ്സിലാക്കി.

സുഹൃത്തിന്‍റെ സഹായം

ഭർതൃപിതാവിനെ എങ്ങനെയെങ്കിലും ഇല്ലാതാക്കണമെന്ന് ലീല അതിയായി ആഗ്രഹിച്ചു. ഹോട്ടലിൽ ജോലിയിലായിരിക്കുമ്പോഴും തന്‍റെ പദ്ധതി നടപ്പിലാക്കുന്ന ചിന്തയിലായിരുന്നു ആ യുവതി. തനിക്ക് വിശ്വസ്തനായ നവീനുമായി ലീല ഇക്കാര്യത്തെപ്പറ്റി സംസാരിച്ചു. ഗോപാലനെ അപായപ്പെടുത്താനുള്ള എന്തു സഹായവും ചെയ്‌തുതരാൻ ഒരുക്കമാണെന്ന് ഇയാൾ ലീലയെ അറിയിച്ചു. പക്ഷേ ഒരു നിബന്ധന മാത്രമേ നവീനുണ്ടായിരുന്നുള്ളൂ. പ്രതിഫലമായി മൂന്നു ലക്ഷം രൂപ തനിക്കു നൽകണം. അതിവിദഗ്‌ദ്ധമായ രീതിയിൽ ആരുമറിയാതെ ഗോപാലനെ വകവരുത്താൻ ഇരുവരും ചേർന്ന് പദ്ധതി തയ്യാറാക്കി. അതിന് പറ്റിയ ഒരു ദിവസത്തിനായി അവർ കാത്തിരുന്നു.

ഇരുളിന്‍റെ മറവിൽ മരണം

2013 മാർച്ച് മാസത്തിലെ ഒരു രാത്രിയിലാണ് നവീൻ ലീലയുടെ വീടുലക്ഷ്യമാക്കി നടന്നുവന്നത്. മുൻ തീരുമാനപ്രകാരം അയാൾ ഗോപാലന്‍റെ മുറിയിൽ കടന്നു. തുടർന്ന് തന്‍റെ കൈയിലുണ്ടായിരുന്ന മൂർച്ചയേറിയ ബ്ലേഡുകൊണ്ട് ആ വൃദ്ധന്‍റെ ദേഹമാസകലം വരഞ്ഞുകൊണ്ടിരുന്നു. ശബ്‌ദം പുറത്തുവരാതിരിക്കാൻ അയാൾ വായ പൊത്തിപ്പിടിച്ചു. വേദനയാൽ ഗോപാലൻ കിടക്കയിൽ കിടന്നുപിടഞ്ഞു. മുറിവുകളിൽ നിന്നും രക്‌തം വാർന്നൊഴുകി. കൈത്തണ്ടയിൽ ആഴത്തിൽ മുറിവേല്‌പ്പിക്കാൻ നവീൻ ശ്രദ്ധിച്ചിരുന്നു. ഇതുകൂടാതെ ബ്ലേഡ് പിടിച്ചപ്പോൾ മുറിഞ്ഞതുപോലെ വിരലുകളിലും മുറിവുണ്ടാക്കി.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...