കോവിഡ് കാലത്ത് സന്തോഷമൊട്ടും കുറയ്ക്കാതെ പൂർണ്ണമായ സുരക്ഷിതത്വത്തിൽ തന്നെ വീടിന് പുതിയ ലുക്ക് നൽകാം… ഇങ്ങനെ…
ആഘോഷങ്ങളിങ്ങ് എത്തിയാൽ പിന്നെ വീടൊന്ന് അലങ്കരിക്കാതിരിക്കുന്നത് എങ്ങനെയാ… ആഘോഷവേളകൾ പൊതുവെ നമുക്ക് സന്തോഷവും ഊർജ്ജവും പകരുന്ന ഒന്നാണല്ലോ. മനസിനുണ്ടാവുന്ന സന്തോഷം പോലെ തന്നെ വീടിനും വേണം ചില അലങ്കാരങ്ങൾ. എന്നാൽ ഈ ആഘോഷവേളയിൽ ഒരല്പം കൂടുതൽ ജാഗ്രത ആവശ്യമാണ്. വീടിന് പുറത്ത് അനാവശ്യമായി പോയി പർച്ചേയ്സിംഗ് നടത്താതെ തന്നെ വീടിന് പുതിയൊരു ലുക്ക് നൽകാം. അതെങ്ങനെയെന്നറിയാം.
പൊസിഷൻ ചേഞ്ച് ചെയ്യാം
വീടിന് പുതിയൊരു ലുക്ക് വേണമെന്ന് ആഗ്രഹിക്കുമ്പോൾ നമ്മുടെ മനസിൽ ഏറ്റവുമാദ്യം ഓടി വരിക വീടിന്‍റെ ഇന്‍റീരിയറിൽ മാറ്റം വരുത്തുകയെന്നുള്ളതാണ്. അതുമല്ലെങ്കിൽ വീട്ടിലെ ഫർണ്ണീച്ചർ മാറ്റുന്നതിന് പകരമായി അത് പുതിയ രീതിയിൽ അറേഞ്ച് ചെയ്‌ത് സെറ്റ് ചെയ്യുകയെന്ന്. ഫർണ്ണീച്ചർ പുതിയ രീതിയിൽ അറേഞ്ച് ചെയ്യുന്നതോടെ വീടിന് വീണ്ടും പുതുമ കൈവരുന്നു.
ഈ സാഹചര്യത്തിൽ ലിവിംഗ് റൂമിലേയും ബെഡ്റൂമിലേയും സെറ്റിംഗ് ചേഞ്ച് ചെയ്‌ത് വീടിന് പുതിയ ലുക്ക് നൽകാം. സെറ്റിംഗിൽ മാത്രമല്ല മറിച്ച് സോഫയ്ക്ക് പുതിയ ലുക്ക് നൽകാൻ ഡിസൈനർ ഓൺലൈൻ കവറുകൾ വാങ്ങാം.
വർണ്ണ വൈവിധ്യമാർന്ന കുഷ്യനുകൾ ലഭ്യമാണ്. ഈ സാഹചര്യത്തിൽ സ്വന്തം ബെഡിൽ സ്റ്റൈലിഷ് ഷീറ്റിനൊപ്പം ചെറിയ ചെറിയ കുഷ്യനുകൾ അണിനിരത്തി മുറിയുടെ ലുക്കിന് ചേഞ്ച് വരുത്താം. ഒപ്പം ബെഡിനും പുതുമ നൽകാം. സെറ്റിംഗ് എങ്ങനെ ഒരുക്കണമെന്നത് മുറിയുടെ വലിപ്പമനുസരിച്ച് തീരുമാനിക്കാം.
ചുവരുകൾ അലങ്കരിക്കാം
ചുവരുകളിൽ അങ്ങിങ്ങായി അഴുക്കോ മെഴുക്കോ ഉണ്ടെങ്കിൽ ഇപ്പോഴത്തെ നിലയിൽ വൈറ്റ് വാഷ് ചെയ്യിക്കുകയെന്നത് അസാധ്യമായ കാര്യമാണ്. അതിനാൽ അത്തരമിടങ്ങൾ മറച്ച് സുന്ദരമാക്കുന്നതിന് വാൾ സ്റ്റിക്കറുകൾ ഉപയോഗിക്കാം. അതിന് ഓൺലൈൻ ബെസ്റ്റ് ഓപ്ഷനാണ്. വാൾ സ്റ്റിക്കറുകളിൽ ലേറ്റസ്റ്റ് ട്രെന്‍റുകളായ മധുബനി വാൾ സ്റ്റിക്കർ, ത്രി ഡി സ്റ്റിക്കർ, നേച്ചർ റെപ്രസന്‍റ് ചെയ്യുന്നവ എന്നിങ്ങനെ നിരവധി ചോയിസുകളുണ്ട്.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. സൈസ് അനുസരിച്ച് മാത്രം വാങ്ങുക. മറ്റാരുടെയും സഹായമില്ലാതെ സ്റ്റിക്കറുകൾ സ്വയം ഒട്ടിക്കാമെന്നതാണ് ഇതിന്‍റെയൊരു പ്രത്യേകത. പോക്കറ്റ് ഫ്രണ്ട്‍ലിയാണെന്നതിനൊപ്പം നിങ്ങളുടെ വീടിന് ഞൊടിയിടക്കുള്ളിൽ കൂൾ ലുക്ക് നൽകും.
ബാൽക്കണി അലങ്കരിക്കാം
പ്രകൃതി സ്നേഹിയാണെങ്കിൽ നിങ്ങൾക്ക് ബാൽക്കണിയിൽ കുഞ്ഞ് മനോഹരമായ പൂന്തോട്ടമൊരുക്കാം. ബാൽക്കണിയിൽ അണിനിരത്തുന്ന പച്ചപ്പും പൂക്കളുടെ വർണ്ണവൈവിധ്യങ്ങളും ഈ ഉത്സവക്കാലത്തിന് കൂടുതൽ ചന്തം പകരും. നേരത്തെ തന്നെയുള്ള പൂച്ചട്ടികൾക്ക് പുതിയ നിറങ്ങൾ പകർന്ന് മോടിപിടിപ്പിക്കാം. അതോടെ ബാൽക്കണിയ്ക്ക് ഒരു പുതുപുത്തൻ ലുക്ക് തന്നെ കൈവരും. മാത്രവുമല്ല ഓൺലൈനിൽ നിന്ന് മനോഹരമായ പൂച്ചട്ടികളും വാങ്ങാം.
ബജറ്റിനനുസരിച്ച് ചെലവ് ചുരുക്കുകയും അതുവഴി ചെയ്യാം. മാത്രവുമല്ല നിങ്ങളുടെ ക്രിയേറ്റിവിറ്റി സ്വയം അനുഭവിച്ചറിയുകയുമാവാം. ബാൽക്കണിയിലെ ഗ്രില്ലുകൾക്ക് പുത്തൻ നിറങ്ങൾ നൽകി ലുക്കിൽ മാറ്റം വരുത്താം. മാത്രവുമല്ല ഇൻഡോർ പ്ലാന്‍റുകൾ ഉള്ള പൂച്ചട്ടികൾ കൊണ്ടും ലിവിംഗ് റൂമിൽ അലങ്കാരങ്ങൾ ഒരുക്കാം.
പുതിയ കർട്ടൻ പുതിയ ലുക്ക്
വീടിന് പുതുമ നൽകണമെങ്കിൽ ഏറ്റവും ആദ്യം കർട്ടനിൽ മാറ്റം വരുത്തണമെന്ന് പറയാറുണ്ട്. അത് മറ്റൊന്നും കൊണ്ടല്ല. കർട്ടനുകൾ പ്രത്യക്ഷത്തിൽ തന്നെ വീടിന് പുതിയൊരു ജീവൻ പകർന്നു നൽകുന്നതുകൊണ്ടാണ്. ഈ സാഹചര്യത്തിൽ ഓൺലൈൻ വഴി പുതിയ ട്രെന്‍റിലുള്ള കർട്ടനുകൾ വാങ്ങാം. വീടിന്‍റെ ഇന്‍റീരിയർ, വാൾപെയിന്‍റ് എന്നിവയൊക്കെ പരിഗണിച്ചു കൊണ്ട് പുതിയ ട്രെന്‍റിലുള്ള കർട്ടനുകൾ തെരഞ്ഞെടുക്കാം. കോൺട്രാസ്റ്റിലുള്ള കർട്ടനുകൾ വീടിന് കൂടുതൽ സ്റ്റൈൽ പകരും.
മറ്റൊന്നു കൂടിയുണ്ട്. വളരെ ഭാരമേറിയതും കട്ടിയുള്ളതുമായ കർട്ടൻ ഇടുന്നത് മുറിയിൽ ഇരുട്ട് നിറയ്ക്കും. മാത്രവുമല്ല മുറി ഇടുങ്ങിയതും ചെറുതുമായതുപോലെ തോന്നിപ്പിക്കും.
ഈ അവസരത്തിൽ വീടിന് ലൈറ്റ്, കളർഫുൾ, മിക്സ് മാച്ച് എന്നിങ്ങനെ സ്റ്റൈൽ ചെയ്യുന്നതാണ് അനുയോജ്യം. എർത്ത് ടോൺസ്, എക്സോട്ടിക് പ്രിന്‍റ്സ്, പാറ്റേൺ പ്രിന്‍റ്സ് ബോൾഡ് സ്റ്റേറ്റ്മെൻറ്ന്‍റ് കളേഴ്സ് എന്നിവ സെലക്റ്റ് ചെയ്യാം.
ഇത്തരം കൂൾ നിറങ്ങൾ കണ്ണിന് കുളിർമ്മ നൽകുന്നതിനൊപ്പം വീടിന് സൗന്ദര്യം പകരും. ഒപ്പം കംഫർട്ട് ഫീലും. മുറിയ്ക്ക് കുറച്ചു കൂടി സൗന്ദര്യാത്മകത പകരണമെന്നുണ്ടെങ്കിൽ നെറ്റ്, ലെയേഴ്സ്, റഫിൾ ടൈപ്പ് കർട്ടൻ തെരഞ്ഞെടുക്കാം. ഇവയെല്ലാം തന്നെ ഓൺലൈനിൽ സൈസിനനുസരിച്ച് ലഭ്യമാണ്.
സെന്‍റർ ടേബിൾ അലങ്കരിക്കാം
ലീവിംഗ് റൂമിൽ അതിഥികളുടെ ശ്രദ്ധ ഏറ്റവുമാദ്യം കടന്നു ചെല്ലുന്ന ഒരിടം, ഒപ്പം ഈ ഇടം വീടിന്‍റെ മനോഹാരിത വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നുമുണ്ട്. സോഫയ്ക്ക് പുതുമ പകരുന്നതിൽ മാത്രം ശ്രദ്ധയർപ്പിച്ചതു കൊണ്ടായില്ല സെന്‍റർ ടേബിൾ അലങ്കരിക്കേണ്ടതും ഏറ്റവുമാവശ്യമാണ്. മുറിയ്ക്ക് പോസിറ്റീവ് വൈബ് ക്രിയേറ്റ് ചെയ്യുന്നതിനൊപ്പം മുറിയിലുടനീളം ഹൃദ്യമായ ഒരന്തരീക്ഷം രൂപം കൊള്ളും. സെന്‍റർ ടേബിളിനെ റോമ്പ് പെറ്റലുകൾ കൊണ്ട് അലങ്കരിച്ച് കൂൾ ലുക്ക് നൽകാം. ടേബിളിന്‍റെ സെന്‍ററിൽ ചില്ലുകൊണ്ടുള്ള ചെറിയൊരു ഫ്ളവർ പോട്ട് വച്ചിട്ട് അതിന് സമീപത്തായി റോസ് പെറ്റലുകൾ കൊണ്ട് അലങ്കരിക്കാം. അല്ലെങ്കിൽ ടേബിളിൽ മനോഹരമായ വുഡൻ ബാസ്ക്കറ്റിൽ ആർട്ടിഫിഷ്യൽ കളർഫുൾ ഫ്ളവർ നിറച്ച് മധ്യഭാഗത്ത് കാൻഡിൽ ലാബ് കത്തിക്കാം.
സെന്‍റർ ടേബിളിന് ഫ്രഷ് ഫീൽ നൽകുന്നതിനൊപ്പം വീടിലാകെ ഉത്സവാന്തരീക്ഷം നിറയും. ലീവിംഗ് റൂമിൽ ഷോകേസ് ഉണ്ടെങ്കിൽ അതിൽ വാട്ടർ ഫോൾ ഷോപ്പീസ് ഘടിപ്പിക്കാം. ഇത്തരത്തിലൊരു അലങ്കാരവും കൂടിയായാൽ ആരും അതിൽ നിന്നും നോട്ടം പിന്തിരിക്കില്ല.
സ്പെഷ്യൽ ലൈറ്റിംഗ്
ഉത്സവകാലത്ത് അകത്തും പുറത്തും പ്രത്യേക ലൈറ്റിംഗ് ഉണ്ടായിരിക്കുന്നത് ഒരു പ്രത്യേക ചന്തം നൽകും. അതിനുവേണ്ടി വളരെ നേരത്തെ തുടങ്ങി തയ്യാറെടുപ്പുകൾ നടത്തണം. അതിനായി സോളാർ പവർ സ്ട്രിംഗ് ലൈറ്റിംഗ്സ് ഉപയോഗപ്പെടുത്താം. ഇലക്ട്രിസിറ്റിയുടെ ആവശ്യമേ വേണ്ടി വരില്ല. മറിച്ച് ഇത് ഇന്‍റേണൽ ബാറ്ററി കൊണ്ട് ഓപറേറ്റ് ചെയ്യാം. പുറത്തെ ഗാർഡൻ പ്ലാന്‍റ്സ് അലങ്കരിക്കുന്നതു പോലെ ഇത് ഉപയോഗിക്കാം.
മൾട്ടി കളർ എൽഇഡി ലൈറ്റുകൾ കൊണ്ടും വീടിനെ അലങ്കരിക്കാം. ലേസർ ലൈറ്റ് പ്രൊജക്റ്റർ കൊണ്ടും ലൈറ്റിംഗ് ചെയ്യാം. ലൈറ്റ് ഫെസ്റ്റിവലിൽ ഗ്ലോ സ്റ്റിക്സ് കൊണ്ടും വീടിനകത്തും പുറത്തും സുന്ദരമായ അലങ്കാര വെളിച്ചമൊരുക്കാം. ഇത് വൺടൈം ആണ്. കത്തുമ്പോൾ തന്നെ ഈ കളർ ഫുൾ സ്റ്റിക്കുകൾ സ്വയം പ്രകാശിച്ച് തുടങ്ങും.
മെയിൻ ഗേറ്റ് വേറിട്ട രീതിയിൽ അലങ്കരിക്കാം
ഉത്സവാഘോഷത്തിനനുസരിച്ച് വീട്ടിലെത്തുന്ന അതിഥികളുടെ ശ്രദ്ധ ആദ്യം പതിയുന്നത് പ്രവേശന കവാടത്തിൽ തന്നെയായിരിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. വീടിന്‍റെ പ്രവേശന കവാടം അലങ്കരിക്കുന്നത് തന്നെ വീടിന്‍റെ അന്തരീക്ഷത്തിന് പോസിറ്റിവിറ്റി നൽകും.
പ്രവേശന കവാടം സജ്ജീകരിക്കാൻ ധാരാളം ഐഡിയകൾ തന്നെയുണ്ട്. ലോ ബജറ്റിലായി മനോഹരമായ ബന്ദർവാൾ (തോരണം) വാങ്ങി പ്രവേശന കവാടത്തെ സുന്ദരമാക്കാം. കോർണറുകളിലായി മനോഹരങ്ങളായ ഫ്ളവർ പോട്ടും ലൈറ്റിംഗും നൽകാം. അതുമല്ലെങ്കിൽ റിബൺ കൊണ്ട് അലങ്കരിച്ച് ഡെക്കറേറ്റ് ചെയ്യാം. ആഘോഷവേളയിലെ ആഹ്ലാദം പങ്കുവയ്ക്കാൻ വീട്ടിലെത്തുന്ന അതിഥികളെയും പ്രിയപ്പെട്ടവരേയും സ്വാഗതമോതാൻ വീട് ഇങ്ങനെ ഒരുക്കിയെടുക്കാം.