പുരുഷന് പൊതുവെ തങ്ങളേക്കാൾ മുതിർന്ന പ്രായത്തിലുള്ള സ്ത്രീകളോട് ആകർഷണം തോന്നാറുണ്ട്. യഥാർത്ഥത്തിൽ ഇതിന് പിന്നിലെ കാരണമെന്താണ്?
ബോളിവുഡ് സിനിമ രംഗത്ത് ഇത്തരത്തിലുള്ള ധാരാളം ബന്ധങ്ങൾ ഉണ്ടാകുന്നത് സാധാരണമായിരിക്കുകയാണ്. അതിനൊരു ഉദാഹരണമാണ് മലൈക അറോറ- നടൻ അർജ്ജുൻ കപൂർ പ്രണയബന്ധം. അവരുടെ പ്രണയബന്ധത്തെക്കാളുപരിയായി ആളുകൾ ചർച്ച ചെയ്യുന്നത് അവർ തമ്മിലുള്ള പ്രായ വ്യത്യാസത്തെക്കുറിച്ചാണ്. ഇരുവർക്കുമിടയിൽ 11 വയസിന്‍റെ പ്രായവ്യത്യാസമുണ്ട്.
ഒരു അഭിമുഖത്തിൽ മലൈക അതെക്കുറിച്ച് പറയുകയുണ്ടായി. മുതിർന്ന പ്രായക്കാരിയായ സ്ത്രീ തന്നേക്കാൾ പ്രായം കുറഞ്ഞ വ്യക്‌തിയുമായി പ്രണയത്തിലായാൽ അത് നമ്മുടെ സമൂഹം അംഗീകരിക്കില്ലെന്ന്.
വധു വരനേക്കാൾ, പ്രായം കുറഞ്ഞവളായിരിക്കണമെന്ന ധാരണ പൊതുവെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. പുരുഷനെന്ന നിലയിൽ വീട്ടിലെ പ്രധാനപ്പെട്ട വ്യക്‌തിയാണ് ഭർത്താവ്. പ്രായം കൊണ്ടും അനുഭവജ്ഞാനം കൊണ്ടും പുരുഷനാണ് പൊതുവെ പ്രധാനപ്പെട്ട വ്യക്‌തിയായി കുടുംബത്തിൽ അംഗീകരിക്കപ്പെടുക. ഇന്ത്യൻ ഭരണഘടനയനുസരിച്ച് പുരുഷന്‍റെ വിവാഹപ്രായം 21 ഉം സ്ത്രീയുടേത് 18 ഉം ആയാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്.
എന്നാൽ കാലം മാറിയതോടെ പ്രണയ രീതികളിലും വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. യുവാക്കൾ സ്വന്തം പ്രായത്തെക്കാൾ മുതിർന്ന പെൺകുട്ടികളെ ഇഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്നു. ബോളിവുഡ് തുടങ്ങി ഹോളിവുഡ് വരെ ഇത്തരം ദമ്പതികളെ ഉദാഹരണങ്ങളായി കാണാൻ പറ്റും.
ഇമ്മാനുവൽ മാക്രോ
ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോവ് തന്‍റെ ഭാര്യ ബ്രിജിറ്റ് മാക്രോവിനേക്കാൾ 24 വയസ് ഇളപ്പമുണ്ട്. ഇമ്മാനുവൽ മാക്രോ സ്ക്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ബ്രിജിറ്റ് അദ്ദേഹത്തിന്‍റെ അധ്യാപികയായിരുന്നു. ഇരുവർക്കുമിടയിൽ അന്നു മുതൽ തുടങ്ങിയ പ്രണയമാണ് വിവാഹത്തിൽ കലാശിച്ചത്.
ഊർമ്മിള മണ്ടോഡ്കർ
ഊർമ്മിള മണ്ടോഡ്കർ തന്നേക്കാൾ 9 വർഷം ഇളപ്പമുള്ള മീർ മൊഹസിൻ അഖ്തറിനെയാണ് വിവാഹം ചെയ്‌തത്. മൊഹ്സിൻ കാശ്മീരിൽ നിന്നുള്ള ഒരു ബിസിനസുകാരനാണ്.
ഫറാ ഖാൻ
ബോളിവുഡിലെ പ്രശസ്ത ഡയറക്ടർ- കൊറിയോഗ്രാഫർ ഫറാ ഖാനും തന്നേക്കാൾ 9 വയസ് ഇളയതായ ഷിരിഷ് കുന്ദറിനെയാണ് 2004 ൽ വിവാഹം ചെയ്തത്. ഇന്നവർ 3 കുട്ടികളുടെ മാതാപിതാക്കളാണ്. മേ ഹൂ ന യുടെ സെറ്റിൽ വച്ച് തുടങ്ങിയ പരിചയമാണ് അവരെ വിവാഹത്തിലേക്ക് നയിച്ചത്.
പ്രീതി സിൻറ
നടി പ്രീതിസിൻറയും തന്നേക്കാൾ 10 വയസ് കുറവുള്ള ജീൻ ഗുഡഇനഫിനെ 2016 ൽ വിവാഹം ചെയ്‌തു. ഇന്നവർ സസന്തോഷം ഭർത്താവിനൊപ്പം ജീവിക്കുന്നു.
പ്രിയങ്ക ചൊപ്ര
ബോളിവുഡ് നടി പ്രിയങ്ക ചൊപ്രയും തന്നേക്കാൾ 10 വയസ് പ്രായം കുറഞ്ഞ നിക്ക് ജൊനാസിനെയാണ് വിവാഹം കഴിച്ചത്. നിക്ക് ജൊനാസ് ഹോളിവുഡ് താരവും ഗായകനുമാണ്.
സെക്ഷ്വൽ പ്രസന്‍റേഷൻ സ്ത്രീകളെ സംബന്ധിച്ച് വളരെ നിർണ്ണായകമായ കാര്യമാണ്. അതോടൊപ്പം ശാരീരികവും വൈകാരികവുമായ തലങ്ങളും ചേരുന്നുണ്ട്. അതിനാൽ പുരുഷന്‍റെയും സ്ത്രീയുടെയും ഈ ഏജ് കോമ്പിനേഷൻ പെർഫക്റ്റ്ആണെന്നാണ് വിദഗ്ദ്ധ അഭിപ്രായം.
തന്നേക്കാൾ മുതിർന്ന പ്രായക്കാരായ സ്ത്രീകളോട് ആകർഷണം തോന്നാൻ പുരുഷന് പിന്നെയും കുറെ കാരണങ്ങളുണ്ട്.
ആത്മവിശ്വാസം
മുതിർന്ന പ്രായത്തിലുള്ള സ്ത്രീകൾ കുറെക്കൂടി പക്വതയോടെ കാര്യങ്ങളെ സമീപിക്കുന്നുവെന്നൊരു കാരണം ഈ ആകർഷണത്തിന് പിന്നിലുണ്ട്. ഏത് തീരുമാനവും അവർ വളരെയേറെ ആലോചിച്ച ശേഷമേ എടുക്കൂ. മാത്രവുമല്ല വളരെയേറെ കാര്യങ്ങൾ അവർ സ്വയം മാനേജ് ചെയ്യുന്നു. സ്വന്തം ജീവിതത്തിൽ എന്തെല്ലാം പ്രതീക്ഷകൾ വച്ചുപുലർത്തണമെന്നതിനെപ്പറ്റി അവർക്ക് മികച്ച ധാരണയുണ്ടാകും. പുരുഷന്മാർ അത്തരം മെച്വേഡ് ആയ സ്ത്രീകളിലേക്ക് കൂടുതൽ ആകൃഷ്ടരാകുന്നു.
ഉത്തരവാദി
അനുഭവജ്ഞാനത്തിനും സമയ പരിധിക്കുള്ളിലും നിന്നുകൊണ്ട് മുതിർന്ന പ്രായക്കാരായ സ്ത്രീകൾ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവേറ്റുമെന്നതാണ് യുവാക്കൾ കാണുന്ന മറ്റൊരു വലിയ പ്രത്യേകത. മാത്രവുമല്ല വളരെ പ്രയാസമേറിയ അവസ്‌ഥകളേയും അവർക്ക് നന്നായി അതിജീവിക്കാൻ കഴിയും. അവരുടെ അനുഭവജ്ഞാനം അതിന് സഹായിക്കുന്നു. പല കാര്യങ്ങളേയും അവർ സ്വന്തം അനുഭവജ്ഞാനം കൊണ്ട് മാത്രമല്ല സമീപിക്കുക മറിച്ച് അതിനുള്ള പരിഹാരങ്ങൾ കണ്ടുപിടിക്കാനും ശ്രമിക്കുമെന്നതാണ്. അതിനാൽ അവരുടെ സാന്നിധ്യവും സാമീപ്യവും പുരുഷന്മാർക്ക് ആശ്വാസം പകരുന്നു. ഇത്തരം സ്ത്രീകൾ സ്വന്തം കരിയറിൽ വിജയികളായിരിക്കുകയും ചെയ്യും. സ്വന്തം ജീവിതത്തെ മികച്ചതാക്കാൻ പുരുഷന്മാർ ഉത്തരവാദിത്ത ബോധമുള്ള ഇത്തരം സ്ത്രീകളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു.
സ്വാതന്ത്യ്രം
യുവതികളേയും കൗമാരപ്രായക്കാരായ പെൺകുട്ടികളേയും അപേക്ഷിച്ച് തീർത്തും വേറിട്ട കാഴ്ചപ്പാടുള്ളവരാണ് മുതിർന്ന പ്രായക്കാരായ സ്ത്രീകൾ. അവർ മാനസികമായി സ്വതന്ത്രരായിരിക്കും. മുതിർന്ന പ്രായക്കാരായ സ്ത്രീകൾ ധനം സമ്പാദിക്കുന്നവരായിരിക്കും. പൂർണ്ണമായും സ്വാശ്രയശീലമുള്ളവരുമായിരിക്കും. ആവശ്യം വരുന്ന പക്ഷം അവർ സ്വന്തം സുഹൃത്തിനെ സാമ്പത്തികമായി സഹായിക്കുകയും ചെയ്യും.
സത്യസന്ധത
പ്രണയ ബന്ധത്തിൽ ആദരവിനും സ്പേസിനും വേറിട്ട സ്‌ഥാനമാണുള്ളത്. മുതിർന്ന പ്രായക്കാരായ സ്ത്രീകൾ ഇക്കാര്യം നന്നായി മനസിലാകുന്നവരാണ്. സ്വന്തം പ്രണയബന്ധത്തിനോട് വളരെ സത്യസന്ധതമായ നിലപാടായിരിക്കും അവർ സ്വീകരിക്കുക. ഒപ്പം തന്‍റെ പങ്കാളിയുടെ വികാരങ്ങളെ മനസിലാക്കുകയും ചെയ്യും.
സംഭാഷണരീതി
മുതിർന്ന പ്രായക്കാരായ സ്ത്രീകളുടെ പെരുമാറ്റം, വളരെ ഒതുക്കമുള്ളതും മാന്യവുമായിരിക്കും. അവസരത്തിനനുസരിച്ച് പെട്ടെന്ന് മാറുന്നതായിരിക്കുകയില്ല. ഏത് കാര്യവും അവർ വളരെയേറെ ചിന്തിച്ച ശേഷമെ ചെയ്യൂ. അതും വളരെ ഭംഗിയായി.
സെക്സ്
സെക്സിന്‍റെ കാര്യത്തിൽ പോലും പാർട്ണറിനെ സപ്പോർട്ട് ചെയ്യുന്ന രീതിയിലുള്ള സമീപനമായിരിക്കും. പാർട്ണറിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്ന കാര്യം അവർ കൃത്യമായി പറയും. ഈയൊരു നിലപാട് പുരുഷൻ ഏറെ ഇഷ്ടപ്പെടുന്നു.
പ്രായം ഒരു പ്രശ്നമല്ല
സമയം വളരെ വേഗത്തിൽ മാറുന്ന ഈ ഘട്ടത്തിൽ പ്രായമെന്നത് വെറുമൊരു നമ്പർ മാത്രമാണ് യുവാക്കൾക്ക്. ഇന്നത്തെ യുവാക്കൾ തന്‍റെ പങ്കാളിയുടെ പ്രായത്തെക്കാളിലും ഉപരിയായി അവരുടെ ബുദ്ധി സാമർത്ഥ്യത്തേയും കഴിവിനേയും സൗന്ദര്യത്തേയുമാണ് മാനിക്കുന്നത്.
സ്വഭാവിക പ്രക്രിയ
പുരുഷന്മാർക്ക് സ്ത്രീകളോട് ആകർഷണം തോന്നുകയെന്നത് ഒരു സ്വഭാവിക പ്രക്രിയയാണ്. പുരുഷനേയും സ്ത്രീയേയും പ്രകൃതി പരസ്പര പൂരകങ്ങളായാണ് സൃഷ്ടിച്ചിരിക്കുന്നതും. ഇക്കാരണം കൊണ്ട് ഇവർക്കിടയിൽ പരസ്പരം ആകർഷണം തോന്നുക സ്വഭാവികമാണ്. എന്നാൽ ഈ ആകർഷണം തന്നേക്കാൾ മുതിർന്നയൊരു സ്ത്രീയോടാണ് തോന്നുന്നതെങ്കിൽ അത് വേറിട്ട ഒന്നാകുന്നു. തന്നേക്കാൾ മുതിർന്നയൊരു സ്ത്രീയോടാണ് തോന്നുന്നതെങ്കിൽ അത് തീർത്തും വ്യത്യസ്തമായ ഒന്നാണ്. അടുപ്പം പുലർത്തുന്ന പുരുഷൻ മാനസികവും ശാരീരികവുമായി കൂടുതൽ സന്തുഷ്ടനാണെന്ന് ഒരു സർവേ ഫലം വെളിപ്പെടുത്തുകയുണ്ടായി.
ഇത്തരത്തിലുള്ള ബന്ധം സ്ത്രീയ്ക്കും പുരുഷനുമിടയിലുണ്ടാവുന്നത് ഇപ്പോൾ സർവ്വസാധാരണമായിരിക്കുകയാണ്. എന്നാൽ ഇതിന് പിന്നിലെ കാരണമെന്താണ്? പ്രായത്തിനൊപ്പം സൗന്ദര്യത്തിന് മങ്ങലേറ്റ് തുടങ്ങുമ്പോൾ സ്ത്രീകൾക്കിടയിൽ ചില പോസിറ്റീവായ കാര്യങ്ങൾ ഉടലെടുക്കുന്നു. ഈ മാറ്റം പുരുഷൻ തിരിച്ചറിയുന്നുണ്ടോ അല്ലെങ്കിൽ അവരിലേക്ക് ആകൃഷ്ടരാകാൻ പുരുഷനെ പ്രേരിപ്പിക്കുന്ന ഘടകമെന്താണ്? അതെക്കുറിച്ച് സൈക്കോളജിസ്റ്റ് പറയുന്നതെന്താണെന്ന് അറിയാം.
45 നും 50 നുമിടയിലുള്ള സ്ത്രീകൾക്ക് സെക്സിനോടുള്ള താൽപര്യം വളരെ കൂടുതലായിരിക്കുമെന്നാണ് ചില സൈക്കോളജിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്. തന്നേക്കാൾ പ്രായം കുറഞ്ഞ സ്ത്രീയെ അപേക്ഷിച്ച് അവർക്ക് പുരുഷനെ കൂടുതൽ സന്തുഷ്ടരാക്കാൻ കഴിയുമത്രേ. പുരുഷന് തന്നേക്കാൾ പ്രായത്തിൽ മുതിർന്ന സ്ത്രീയോട് താൽപര്യം തോന്നാൻ ഇതൊരു കാരണമാകാം. മറ്റൊന്ന് പുരുഷൻ അടുപ്പം (ഇൻറിമെസി) സൃഷ്ടിക്കാൻ അധികസമയമെടുക്കുകയില്ല. എന്നാൽ സ്ത്രീകൾ ഇക്കാര്യത്തിൽ ഏറെ സമയമെടുക്കും. തന്നേക്കാൾ പ്രായം കുറഞ്ഞ പുരുഷനോട് അവർക്കും ആകർഷണം ഉണ്ടാകാം.