വിവാഹമോചനങ്ങളുടെ എണ്ണം പെരുകി കൊണ്ടിരിക്കുകയാണിപ്പോൾ. വിവാഹം കഴിഞ്ഞ് 1-2 വർഷങ്ങൾക്കുള്ളിൽ തന്നെ ഭൂരിഭാഗം പേരും വിവാഹമോചിതരാകുന്നുവെന്നാണ് പുതിയ കണക്കുകൾ പറയുന്നത്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു അതിലേക്ക് വിരൽ ചൂണ്ടുന്ന ചില യാഥാർത്ഥ്യങ്ങളിതാ.
വിവാഹ മോചനത്തിനുള്ള കാരണങ്ങൾ
- ഭാര്യക്കും ഭർത്താവിനും പരസ്‌പരമുള്ള പെരുമാറ്റം ഇഷ്‌ടപ്പെടാതെ വരിക.
- ഇരുവരിൽ ഏതെങ്കിലുമൊരാളുടെ വീട്ടുകാർ അനാവശ്യമായി ഇടപെട്ട് അമിതമായ അധികാരം ഉപയോഗിക്കുന്നത്.
- ഇരുവരും അല്ലെങ്കിൽ ഏതെങ്കിലുമൊരാൾ നിസാരകാര്യങ്ങളെ ചൊല്ലി ദേഷ്യപ്പെടുക.
- ഈഗോ ക്ലാഷ്.
- നല്ല സ്വഭാവഗുണം ഇല്ലാതിരിക്കുക.
- ബന്ധങ്ങളെ മാനിക്കാതിരിക്കുക.
- പ്രതീക്ഷകൾക്കും സ്വപ്‌നങ്ങൾക്കും വിപരീതമായി സംഭവിക്കുക.
- പെൺകുട്ടി അല്ലെങ്കിൽ ആൺകുട്ടി ബാഹ്യസൗന്ദര്യം കണ്ടിഷ്‌ടപ്പെട്ട് വിവാഹം ചെയ്യുക.
- വിവാഹ മോചനം വരുമാന മാർഗ്ഗമാക്കുന്ന പെൺകുട്ടികളുമുണ്ട്. വരന്‍റെ സ്വത്ത് കണ്ട് വിവാഹിതരാകുന്നവർ.
- പ്രണയിക്കുകയും വീട്ടുകാരെ ഭയന്ന് മറ്റാരെയെങ്കിലും വിവാഹം കഴിക്കുകയും ചെയ്യുമ്പോൾ.
വിവാഹമോചനം കൊണ്ടുള്ള നഷ്‌ടങ്ങൾ
- ആദ്യ വിവാഹത്തിലെ പങ്കാളിയെ പോലെയാവണമെന്നില്ല. രണ്ടാം വിവാഹത്തിൽ ലഭിക്കുന്ന ആൾ. അതുകൊണ്ട് പല തരത്തിലുള്ള വിട്ടു വീഴ്‌ചകൾ ചെയ്യേണ്ടതായി വരാം.
- വളരെ ആലോചിച്ചും അന്വേഷിച്ചുമാണല്ലോ ആദ്യ വിവാഹം നടക്കുക. അതുകൊണ്ട് സമൂഹത്തിൽ വിവാഹത്തിന് നല്ല സ്‌ഥാനമാനമാവും ഉണ്ടാവുക. നല്ല പങ്കാളിയെ കിട്ടിയല്ലോയെന്ന് സുഹൃത്തുക്കൾ ആശംസിക്കുകയും ചെയ്യും. പക്ഷേ രണ്ടാം വിവാഹത്തിൽ അങ്ങനെ സംഭവിക്കണമെന്നില്ല.
- രണ്ടാം വിവാഹത്തിലൂടെ ലഭിക്കുന്ന പങ്കാളി ചിലപ്പോൾ ആദ്യ പങ്കാളിയെപ്പോലെ വിദ്യ സമ്പന്നനോ വിദ്യാസമ്പന്നയോ സാമ്പത്തികമായി മുന്നിട്ട് നിൽ ക്കുന്ന വ്യക്‌തിയോ ആകണമെന്നില്ല.
- രണ്ടാം വിവാഹത്തിലൂടെ ലഭിക്കുന്ന പങ്കാളി ചിലപ്പോൾ പ്രതീക്ഷിച്ച പോലെയുള്ള വ്യക്‌തിയായിരിക്കണമെന്നില്ല.
- വിവാഹമോചനം ഏറെ വേദനയുളവാക്കുന്ന ഒന്നാണ്. ഇത് മനസ്സിൽ ആഴമേമറിയ മുറിവ് സൃഷ്‌ടിക്കും.
വിവാഹമോചനം പ്രയാസങ്ങൾ
- മാതാപിതാക്കൾക്ക് ബന്ധുക്കളേയും സുഹൃത്തുക്കളേയും അഭിമുഖീകരിക്കാൻ സങ്കോചം തോന്നും.
- പുനർവിവാഹ ജീവിതം വിജയിക്കുമെന്ന് യാതൊരു ഗ്യാരന്‍റിയുമില്ല. പുനർവിവാഹത്തിൽ ആൺകുട്ടിയോ പെൺകുട്ടിയോ എല്ലാ കാര്യത്തിലും വിട്ടുവീഴ്‌ച ചെയ്യേണ്ടതായി വരും. പിടിവാശി കാട്ടിയാൽ വിവാഹ ബന്ധം തകർന്നു പോകുമോയെന്ന ഭയം അവരെ അലട്ടിക്കൊണ്ടിരിക്കും.
- ആദ്യ പങ്കാളിയുടെ ഓർമ്മ എപ്പോഴും മനോവിഷമം ഉണ്ടാക്കും.
- വിവാഹമോചിതയായ പെൺകുട്ടിയെ എത്രയും വേഗം മറ്റൊരു വിവാഹം കഴിപ്പിച്ചയയ്‌ക്കാനാവും മാതാപിതാക്കൾ ആഗ്രഹിക്കുക. പെൺകുട്ടികളാകട്ടെ സ്വന്തം വീട്ടിൽ താനൊരു ബാധ്യതയാണെന്ന മാനസികാവസ്‌ഥയിലാവും ജീവിക്കുക.
- വിവാഹമോചിതയാകുന്ന പെൺകുട്ടി സമൂഹത്തിൽ സുരക്ഷിതത്വമില്ലായ്‌മ അനുഭവിക്കാറുണ്ട്.
പരിഹാരം
- വിവാഹമോചനം പ്രയാസകരമാണെന്ന് തോന്നുന്നുവെങ്കിൽ വിവാഹ ജീവിതത്തെ പരിരക്ഷിക്കുകയാണ് വേണ്ടത്. ഏതെങ്കിലും സാഹചര്യത്തിൽ ഭർത്താവ് ദേഹോപദ്രവം ഏൽപിക്കുകയോ സംശയിക്കുകയോ അതുമല്ലെങ്കിൽ മാനസിക രോഗിയാണെങ്കിലോ വിവാഹമോചനം ഒരു പരിഹാരമാണ്. ഈ സാഹചര്യത്തിൽ നിങ്ങൾക്ക് എൻജിഒയുടെയോ പോലീസിന്‍റെയോ സഹായം തേടാം. എന്നാൽ ഇന്ന് മിക്ക വിവാഹമോചനങ്ങളും നടക്കുന്നത് ഈഗോ ക്ലാഷിന്‍റെ പേരിലാണ്.
- വിവാഹത്തിനു മുമ്പ് ആണിനും പെണ്ണിനും ഒറ്റയ്‌ക്ക് സംസാരിക്കാനുള്ള അവസരങ്ങൾ ഒരുക്കാൻ വീട്ടുകാർ ശ്രദ്ധിക്കണം.
- സ്വന്തം മക്കളുടെ ദൗർബല്യങ്ങൾ എന്തെല്ലാമാണെന്ന് വീട്ടുകാർക്ക് നന്നായി അറിയാം. ഉദാ: ദേഷ്യം വരിക. അതിനാൽ ഭാവി ജീവിതത്തിൽ ഇത്തരം സ്വഭാവം വച്ച് എങ്ങനെ പൊരുത്തപ്പെടുമെന്ന് ചോദിക്കുക. അത് തിരുത്താനുള്ള അവസരം അവർക്ക് നൽകണം.
- ബന്ധത്തെ ബുദ്ധികൊണ്ടല്ല മനസ്സുകൊണ്ട് ചേർത്ത് നിർത്താൻ ശ്രമിക്കുക.
നല്ല ചിന്തകൾ
- ഇന്ന് വീടുകളിലും അമ്മായിയച്‌ഛനും അമ്മായിയമ്മയും സൗഹൃദത്തിൽ ജീവിക്കുന്നത് കണ്ടിട്ട് എന്‍റെ ഭർത്താവ് ഇങ്ങനെ പെരുമാറുന്നില്ലെന്ന തോന്നൽ മരുമകളിലുണ്ടാകാം. മുമ്പ് അവരും നിങ്ങളെ പോലെ കലഹിച്ചിരിക്കാം എന്നോർക്കുക. കാലക്രമേണ തെറ്റ് തിരുത്തി ശാന്തമായ ജീവിതത്തിലേക്ക് അവർ എത്തിയതാവാം. ഓർക്കുക ഒരു ദിവസം നിങ്ങളുടെ ജീവിതവും അതുപോലെയായി തീരാം.
- വിവാഹ ജീവിതത്തിന് വേണ്ടത്ര സമയം നൽകുക. ക്ഷമയും സഹന ശക്‌തിയും പ്രകടിപ്പിക്കുക.
- മിക്കവരും അണുകുടുംബത്തിൽ ജീവിക്കുന്നവരായിരിക്കുമെന്നതാണ് മറ്റൊരു കാരണം. അത് ചിലരുടെയെങ്കിലും വിവാഹ ജീവിതം താറുമാറാക്കാം. അതുകൊണ്ട് മറ്റൊരാളിനൊപ്പം പുതിയൊരു ജീവിതം തുടങ്ങുമ്പോൾ ധാരാളം പ്രശ്നങ്ങൾ കടന്നു വരാം. ഈ സാഹചര്യങ്ങളിൽ രക്ഷിതാക്കളും മറ്റുംഅവരെ സഹായിക്കുക തന്നെ വേണം.
മനസ്സിലിടം നൽകാം
- സ്വന്തം ജീവിതത്തെക്കുറിച്ചും ഭർതൃവീട്ടിലെ സാഹചര്യത്തെക്കുറിച്ചും പെരുപ്പിച്ച് സ്വന്തം വീട്ടുകാരെ ധരിപ്പിക്കരുത്. നിങ്ങൾ പറയുന്ന കാര്യങ്ങളിൽ നിങ്ങൾക്കെത്രമാത്രം പങ്കുണ്ടെന്ന കാര്യം വീട്ടുകാർക്കറിയില്ലല്ലോ. ഈ സാഹചര്യത്തിൽ വീട്ടുകാരുടെ നിർദ്ദേശങ്ങളും ഉപദേശങ്ങളും നിങ്ങൾക്ക് കനത്ത നഷ്‌ടമുണ്ടാക്കും.
- ഏതാനും വർഷങ്ങൾ കൊണ്ട് ദാമ്പത്യ ജീവിതം ശരിയായ ട്രാക്കിലെത്തും. കാരണം സമയം കടന്നു പോകുന്തോറും ജീവിതാനുഭവങ്ങൾ നിങ്ങളെ പരിപൂർണ്ണ വ്യക്‌തികളാക്കി മാറ്റിയേക്കാം.
- വിവാഹ ശേഷം പങ്കാളിയെ സംശയിക്കുന്നതും അവരുടെ സ്വാതന്ത്യ്രത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതും ദാമ്പത്യബന്ധത്തെ ജയിൽ വാസത്തെപ്പോലെ പരിമിതപ്പെടുത്തുന്നു.
- നിങ്ങളും ഭർത്താവും മാത്രമുള്ള സ്വകാര്യ നിമിഷങ്ങളിൽ പരസ്‌പരം സ്വപ്‌നങ്ങളും പ്രതീക്ഷകളും പങ്ക് വയ്‌ക്കുക. പരസ്‌പരം ഇഷ്‌ടപ്പെടുന്നതും ഇഷ്‌ടപ്പെടാത്തതുമായ കാര്യങ്ങൾ തുറന്ന് പറയണം. ഇരുവർക്കും സ്വയം തിരുത്താനും പങ്കാളിയുടെ മനസ്സിനെ ആഴത്തിൽ മനസ്സിലാക്കാനും ഇത് സഹായിക്കും.
എല്ലാം അനുയോജ്യമാവണമെന്നില്ല
- ജീവിതത്തിൽ എല്ലാവർക്കും എല്ലാം ലഭിക്കണമെന്നില്ല. അപൂർണ്ണമായിട്ടുള്ളത് പൂർണ്ണമാക്കാൻ ശ്രമിക്കുക.
- സ്വകാര്യ വേളയിൽ നിങ്ങൾ സ്വന്തം പങ്കാളിയിലുള്ള മോശം സ്വഭാവത്തെക്കുറിച്ചോ ഇഷ്‌ടപ്പെടാത്ത ശീലങ്ങളെക്കുറിച്ചോ പറയുക.
- ഭർത്താവ് മോഡേൺ അല്ലെങ്കിൽ പഴയ ചിന്താഗതിക്കാരനാണെങ്കിൽ അതിനനുസരിച്ച് ഇഷ്‌ടപ്പെട്ട രീതിയിൽ സ്വയം മാറാൻ ശ്രമിക്കാം.
- അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമ്പോഴൊക്കെ വിവാഹമോചനം നേടുമെന്ന പറഞ്ഞ് ഭീഷണിപ്പെടുത്തരുത്. വീട് ഉപേക്ഷിച്ച് പോകാതിരിക്കുക. ദേഷ്യത്തെ നിയന്ത്രിക്കാൻ ശീലിക്കണം. അങ്ങനെ സംഭവിച്ചാലും പിണക്കം അവസാനിപ്പിച്ച് രമ്യതയിലെത്താൻ ശ്രമിക്കേണ്ടതുണ്ട്.
വീട്ടിലെ കാര്യം വീട്ടിൽ
- പെൺകുട്ടികൾക്കാണ് ഏറെയും അഡ്‌ജസ്‌റ്റ് ചെയ്യേണ്ടി വരിക. കാരണം പെൺകുട്ടികൾക്ക് സ്വന്തം വീട്ടിൽ നിന്ന് പോലും സ്വന്തം ആവശ്യങ്ങൾക്കായി പണമെടുക്കാൻ മടിയായിരിക്കും. എന്നാൽ വിവാഹിതയാകുന്നതോടെ ഭർത്താവിന്‍റെ സ്വത്തിൽ പാതി അവകാശം അവൾക്കും ലഭിക്കുന്നു.
- ഭാര്യക്കും ഭർത്താവിനുമിടയിലുള്ള പ്രശ്നങ്ങളെപ്പറ്റി മൂന്നാമതൊരാളോട് പരാതി പറയാതിരിക്കുക. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിന്‍റെ കടിഞ്ഞാൺ അപരിചിതനായ ആ വ്യക്‌തിയുടെ കൈകളിലാകാൻ ഇടയാക്കരുത്. പ്രശ്നം പരിഹരിക്കുന്നതിന് പകരം ഗുരുതരമാകാം. മോശം വ്യക്‌തിയാണെങ്കിൽ അവർ ഈ പ്രശ്നത്തെ മുതലെടുക്കാം.
- പങ്കാളിക്കൊപ്പം രമ്യമായി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ മൂന്നാമതൊരാളെ നിങ്ങളുടെ ജീവിതത്തിലേക്ക് വലിച്ചിഴയ്‌ക്കരുത്.
- ഇത് സ്വന്തം ജീവിതമാണെന്ന് കരുതുക. അതിനെ ശരിയായ വഴിയിലൂടെ നയിക്കേണ്ടത് ഭർത്താവും ഭാര്യയുമാണ് മൂന്നാമതൊരാൾ അല്ല.
- പ്രശ്നങ്ങൾ പരിഹരിക്കാൻ എടുക്കുന്ന ശരിയായ നിലപാടുകൾ നിങ്ങളുടെ ജീവിതത്തെ അർത്ഥ പൂർണ്ണമാക്കും. എടുത്ത് ചാടിയുള്ള തീരുമാനം ചിലപ്പോൾ ജീവിതകാലം മുഴുവനും നിലനിൽക്കുന്ന വേദനയാകാം നൽകുക.
और कहानियां पढ़ने के लिए क्लिक करें...
गृहशोभा से और