അക്ഷയ് കുമാറിന്‍റെ ബെൽ ബോട്ടത്തിൽ ലാറ ദത്ത ഇന്ദിരാഗാന്ധിയായി മാറുന്നു, ശരിക്കും ഇന്ദിരാ ഗാന്ധി ആണോ എന്ന് ചിന്തിക്കുന്ന വിധത്തിൽ ആണ് മേക്കോവർ. എന്തായാലും ബെൽ ബോട്ടത്തിന്‍റെ ട്രെയിലറിൽ ലാറ ദത്തയുടെ ലുക്ക് ആരാധകർക്ക് വളരെ ഇഷ്ടമായി കഴിഞ്ഞു.

ബോളിവുഡ് നടൻ അക്ഷയ് കുമാറിന്‍റെ മൾട്ടിസ്റ്റാർ ചിത്രമായ ബെൽ ബോട്ടത്തിന്‍റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഈ സിനിമയും താരങ്ങളും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആണ്. പ്രധാന കാരണം നടി ലാറ ദത്തയുടെ കഥാപാത്രം തന്നെ.

ലാറ ദത്തയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രൂപത്തിലേക്കുള്ള മേക്കോവർ റിയലിസ്റ്റിക് ആയതാണ് ട്രെൻഡി ആവാൻ കാരണമായത്. സോഷ്യൽ മീഡിയയിൽ ആരാധകരുടെ പ്രശംസ ഏറ്റുവാങ്ങുകയാണ് ഈ മേക്കോവർ.

കറുപ്പും വെള്ളിനിറവും ചേർന്ന ഷോർട്ട് ഹെയർ ആണ് ഹൈ ലൈറ്റ്. നടിയുടെ മുഖത്തിന്‍റെ ഫീച്ചർ ഇന്ദിരഗാന്ധിയുടേതുമായി വളരെ സാമ്യം ഉണ്ട് താനും. എന്തായാലും മേക്കപ്പ് ചെയ്ത മേക്കപ്പ് ആർട്ടിസ്റ്റിന് ദേശീയ അവാർഡ് നൽകണമെന്ന് വരെ ചില ആരാധകർ കമന്‍റ് ചെയ്യുന്നു.

നടൻ അക്ഷയ് കുമാറിന്‍റെ ആക്ഷൻ- ഡ്രാമ ചിത്രമാണ് ബെൽ ബോട്ടം, ദുരൂഹമായ ഒരു വിമാന തട്ടിക്കൊണ്ടുപോകലാണ് ഇതിവൃത്തം. അക്ഷയ് കുമാറിനെ കൂടാതെ നടിമാരായ വാണി കപൂർ, ഹുമ ഖുറേഷി, ലാറ ദത്ത, ജാക്കി ഭഗ്‍നാനി എന്നിവരും പ്രധാന വേഷത്തിൽ വരുന്നു. ഈ ചിത്രം 3 ഡിയിലും റിലീസ് ചെയ്യും. കൊറോണക്കാലത്തു ഇറങ്ങുന്ന ആദ്യ മൾട്ടി സ്റ്റാർ ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇത്.

और कहानियां पढ़ने के लिए क्लिक करें...