ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര നീലച്ചിത്ര നിർമാണ കേസിൽ അറസ്റ്റിലാണ്. അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്തു എന്നാരോപിച്ചാണ് രാജ് കുന്ദ്രക്കെതിരെ അന്വേഷണം നടക്കുന്നത്. ബോളിവുഡിന്‍റെ ഫിറ്റ്നസ് ഐക്കൺ ആയ ശിൽപ ഷെട്ടി ഈ സംഭവത്തെ തുടർന്ന് റിയാലിറ്റി ഡാൻസ് ഷോയുടെ ഷൂട്ടിംഗും റദ്ദാക്കിയിരുന്നു. അതേസമയം, ശിൽ‌പ ഷെട്ടിക്കും ഈ കേസിൽ പങ്ക് ഉണ്ടെന്ന് ഊഹാപോഹങ്ങൾ ഉണ്ട്. എന്നാൽ ഈ കേസിൽ പോലീസ് ശിൽപയ്ക്ക് ക്ലീൻ ചീട്ട് നൽകിയിട്ടുണ്ട്.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

രാജ് കുന്ദ്രയുടെ അറസ്റ്റിനു ശേഷം ആളുകൾ ശിൽപ ഷെട്ടിയെ ട്രോളിംഗ് ചെയ്യാൻ ആരംഭിച്ചു. അതേസമയം, ഈ വിഷയത്തിൽ ഇതുവരെ ശിൽപ ഷെട്ടിയുടെ ഒരു പങ്കും കണ്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ‘ഈ കേസിൽ ശിൽപ ഷെട്ടിയുടെ പങ്കിന് തെളിവ് ഇത് വരെ ലഭിച്ചിട്ടില്ല. ഈ സംഭവത്തിൽ ഇരകളായ എല്ലാവരും മുന്നോട്ട് വന്ന് ക്രൈംബ്രാഞ്ചുമായി ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു. അവരുടെ പരാതികളിൽ ഉചിതമായ നടപടി സ്വീകരിക്കും.”

‘ബോളിവുഡ് പതുക്കെ നശിക്കുകയാണ്. നിരവധി ആളുകൾ ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയിലാണ്. അത്തരമൊരു സാഹചര്യത്തിൽ, അശ്ലീല ബിസിനസ്സിലൂടെ പണം സമ്പാദിക്കാൻ ആളുകൾ ശ്രമിക്കുന്നു എന്നാണ് വിലയിരുത്തൽ. അതേ സമയം സോഷ്യൽ മീഡിയയിൽ ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും വളരെ സജീവമായിരുന്നു. ഇരുവരും പലപ്പോഴും അവരുടെ കോമഡി വീഡിയോകൾ പങ്കിടാറുണ്ട്. എന്നാൽ ഈ കേസിന് ശേഷം, ഇരുവരുടെയും ആരാധകരുടെ പ്രതികരണം എന്തായിരിക്കുമെന്ന് അറിയേണ്ടതുണ്ട്.

രാജ് കുന്ദ്രയുടെ അറസ്റ്റിനുശേഷം ശിൽ‌പ ഷെട്ടിയുടെ ആദ്യ പോസ്റ്റ് ഇന്നലെ പുറത്ത് വന്നു. വെല്ലുവിളികളെ നേരിടുന്നതിനെ കുറിച്ച് ഒരു ഇൻസ്റ്റാ സ്റ്റോറിയാണ് ശിൽ‌പ ഷെട്ടി ഇൻസ്റ്റാഗ്രാം വഴി പങ്ക് വെച്ചത്: “നിരവധി വെല്ലുവിളികളെ ഞാൻ അതിജീവിച്ചു, ഭാവിയിലും വെല്ലുവിളികളെ അതിജീവിക്കും” എന്നാണ് അവർ കുറിച്ചത്.

എഴുത്തുകാരൻ ജെയിംസ് തർ‌ബറിന്‍റെ പുസ്തകത്തിലെ ഒരു പേജും ഒപ്പം അവർ പങ്ക് വെച്ചിട്ടുണ്ട്.

Shilpa insta post

അശ്ലീല ചിത്രങ്ങളെക്കുറിച്ചുള്ള പോലീസ് കേസിൽ ഉള്ളടക്കത്തെ അശ്ലീലമെന്ന് തരംതിരിക്കുന്നതിനെ രാജ് കുന്ദ്രയുടെ അഭിഭാഷകൻ എതിർത്തു. കേസിൽ രാജ് കുന്ദ്ര മുൻകൂർ ജാമ്യം തേടിയിരുന്നു. അഴിമതിക്കേസിൽ ഇയാളെ വെള്ളിയാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ ഇതുവരെ പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

2009 ൽ വിവാഹിതരായ ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും രണ്ട് കുട്ടികളുടെ മാതാപിതാക്കളാണ്. ഫിറ്റ്നസ്, ടിവി ഡാൻസ് റിയാലിറ്റി ഷോ ഇവയിൽ സജീവമായ ശിൽപയുടെ പുതിയ ചിത്രം റിലീസിന് റെഡി ആയിട്ടുണ്ട് എന്നതാണ് മറ്റൊരു കാര്യം.

और कहानियां पढ़ने के लिए क्लिक करें...