പുരികങ്ങൾ മഴവില്ലു പോലെ അഴകാർന്നതായിരിക്കണം, നല്ല കട്ടിയുള്ളതായിരിക്കണം, ഏത് സ്ത്രീയും മോഹിക്കുന്ന കാര്യങ്ങളാണ്. കട്ടിയുള്ള മനോഹരമായ പുരികങ്ങൾ സൗന്ദര്യത്തിന് മാറ്റു കൂട്ടുന്നുവെന്നതാണ് പ്രത്യേകത. എന്നാൽ പലരുടെയും പുരികങ്ങൾ അങ്ങനെയായിരിക്കണമെന്നില്ല. നേർത്ത് കട്ടി കുറഞ്ഞിരിക്കും. മറ്റൊന്ന് അടിക്കടി പ്ലക്കിംഗും ത്രെഡിംഗും ചെയ്‌ത് ഐബ്രോസിന് കട്ടി കുറഞ്ഞും പോകാറുമുണ്ട്.

ഇത്തരക്കാർക്ക് മനോഹരമായ കട്ടിയുള്ള പുരികം സ്വന്തമാക്കാം. ഐബ്രോസ് കട്ടിയുള്ളതും ഇരുണ്ടതുമാക്കാനുള്ള ചില ടിപ്സുകളിതാ.

വാസലിൻ

വാസലിൻ നിങ്ങളുടെ ഐലാഷസിനെ വിടർന്നിരിക്കാനും തിളക്കമുള്ളതായിരിക്കാനും മാത്രമല്ല സഹായിക്കുക മറിച്ച് അത് ഐബ്രോസിനെ കട്ടിയുള്ളതാവാനും സഹായിക്കും. വാസലിൻ ചർമ്മത്തിന് മോയിസ്ച്ചറും ഹൈഡ്രേറ്റുമാക്കുന്നതാണ് അതിന് കാരണം.

ഇതിൽ മിനറൽ ഓയിൽ ഉള്ളതിനാൽ ചർമ്മത്തിന് പോഷകങ്ങൾ നൽകുന്നു. വാസലിൻ ഐബ്രോസിൽ അപ്ലൈ ചെയ്യുന്നതു കൊണ്ട് രോമങ്ങൾ ഇടതൂർന്നതും ഹെവിയും ആവുകയും ക്രമേണ ഐബ്രോസ് പെർഫക്റ്റ് ഷെയ്പിലുമാകും.

മുട്ടയുടെ മഞ്ഞക്കരു

മുടിയായാലും പുരികമായാലും ശരി കെരാട്ടിൻ കൊണ്ടാണ് അത് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ കെരാട്ടിൻ എന്ന പ്രോട്ടീനിന്‍റെ ഉത്പാദനത്തിലുണ്ടാവുന്ന കുറവ് മൂലം മുടിയും പുരികങ്ങളും കൊഴിഞ്ഞ് നേർത്തതാവും. അതിനുള്ള ഉത്തമ പരിഹാരമാണ് മുട്ടയുടെ മഞ്ഞക്കരു. ബയോട്ടിന്‍റെ മികച്ച സ്രോതസ്സാണിത്. ഇത് മുടിയുടെയും രോമത്തിന്‍റെയും വളർച്ചയേയും മോയിസ്ച്ചറിനേയും കൂട്ടുന്നു.

ആഴ്ചയിൽ മഞ്ഞക്കരുവിന്‍റെ പേസ്റ്റ് തയ്യാറാക്കി ഐബ്രോസിൽ പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകി കളയാം. 2-3 മാസത്തിനുള്ളിൽ തന്നെ നല്ല മാറ്റം കണ്ട് തുടങ്ങും.

ഒലീവ് ഓയിൽ

ഐബ്രോസ് കട്ടിയുള്ളതായി മാറാൻ ഒലീവ് ഓയിൽ മികച്ചതാണ്. ഇതിൽ ഉള്ള മോയിസ്ച്ചുറൈസിംഗ് പ്രോപ്പർട്ടീസ് മുടി കൊഴിച്ചിലിനെ തടഞ്ഞ് മുടി ശക്‌തിയായി വളരാനും കട്ടിയുള്ളതാകാനും സഹായിക്കും.

ഇതിലുള്ള ഓലുഒപേൻ മുടി വളർച്ചയെ സഹായിക്കുന്നതിന് മികച്ചതാണെന്ന് പല പഠനങ്ങളിലും പറയുന്നുണ്ട്. അതിനാൽ ഒലീവ് ഓയിൽ അൽപ്പമെടുത്ത് ഐബ്രോസിൽ ദിവസേന അപ്ലൈ ചെയ്യുക. ഏതാനും മാസങ്ങൾക്കുള്ളിൽ ഐബ്രോസ് കട്ടിയുള്ളതായി മാറും.

ബദാം ഓയിൽ

 ബദാമിൽ ലോവർ ഫാറ്റ് കൊളസ്ട്രോൾ ഉള്ളതിനാൽ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതിൽ വിറ്റാമിൻ ഇ, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുള്ളതിനാൽ പോഷകങ്ങളേയും ഓക്സിജനേയും രക്‌തത്തിലൂടെ അനായാസം ശരീരത്തിലെത്തിക്കും.

ഇത് മാത്രമല്ല ഒമേഗ 3 ഫാറ്റി ആസിഡ് ഉള്ളതിനാൽ ഇത് മുടിയ്ക്ക് നല്ല ബലവും സൗന്ദര്യവും പ്രദാനം ചെയ്യുന്നതിനും മികച്ചതാണ്. ഐബ്രോസ് കട്ടിയുള്ളതായി തീരാൻ ആഗ്രഹിക്കുന്നവർ ദിവസേന രാത്രിയിൽ അൽപ്പം ബദാം ഓയിൽ കൊണ്ട് മസാജ് ചെയ്യുക. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ നല്ല മാറ്റം പ്രകടമാവും.

ഉള്ളി നീര്

 ഉള്ളി നീരിന്‍റെ ഗുണങ്ങളെക്കുറിച്ച് അറിഞ്ഞാൽ ആരും അത് സന്തോഷപൂർവ്വം സൗന്ദര്യ പരിചരണത്തിനായി ഉപയോഗിക്കുക തന്നെ ചെയ്യും. ഉള്ളിയിലുള്ള സൾഫർ, വിറ്റാമിൻ സി, ഇ, മിനറലുകൾ എന്നിവ ഐബ്രോസ് ഗ്രോത്തിന് ഏറെ ഫലവത്താണ്. കൊളാജന്‍റെ അളവ് കുറഞ്ഞാൽ തന്നെ മുടി ദുർബലമായി തീർന്ന് കൊഴിഞ്ഞ് പോകാം. എന്നാൽ ഉള്ളി നീരിലുള്ള സൾഫർ കൊളാജനെ പുനർ നിർമ്മിച്ച് ഫോളിക്കിൾസിന് ശക്തി പകരും. ഉള്ളി നീരിൽ പഞ്ഞി മുക്കി ഐബ്രോസിൽ അപ്ലൈ ചെയ്‌ത് അരമണിക്കൂറിന് ശേഷം കഴുകി കളയുക. 23 ദിവസം ചെയ്യുമ്പോൾ തന്നെ നല്ല വ്യത്യാസം കണ്ടു തുടങ്ങും.

 

और कहानियां पढ़ने के लिए क्लिक करें...