സംസാരത്തിനിടയിൽ ചെറിയ വിക്ക് വരുന്നത് ഒരു സാധാരണ കാര്യമാണ്, എന്നാൽ നിരന്തരം വിക്ക് വരാൻ തുടങ്ങുമ്പോൾ അത് സാധാരണ കാര്യം ആണെന്ന് കരുതാൻ ആവില്ല. ആ അവസ്ഥ ആരോഗ്യത്തിന് നല്ലതല്ല. ഇത് ഒരുതരം രോഗമാണ്. റാണി മുഖർജി അഭിനയിച്ച ‘ഹിച്ച്കി’ എന്ന ചിത്രത്തിൽ. ഈ രോഗം പരാമർശിക്കപ്പെട്ടിട്ടുണ്ട്. ചിത്രത്തിൽ റാണി മുഖർജിക്ക് ഈ രോഗമുണ്ട്. അത് മൂലം അവർ നേരിടുന്ന സാമൂഹ്യ പ്രതിസന്ധി ആണ് പ്രമേയം.
ഈ രോഗത്തെ ടൂറെറ്റ്സ് സിൻഡ്രോം എന്ന് വിളിക്കുന്നു, നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗമാണിത്. ഒരു വ്യക്തിക്ക് പെട്ടെന്ന് വിക്ക് തുടങ്ങുന്നു, പിന്നെ തുടർച്ചയായി സംഭവിക്കുന്നു, പിന്നെ അത് നിയന്ത്രിക്കാൻ പ്രയാസം നേരിടുന്നു.
എന്താണ് ടൂറെറ്റ് സിൻഡ്രോം
തുടർച്ചയായ വിക്ക് ഒരുതരം മസ്തിഷ്ക രോഗമാണ് എന്നാന്ന് ഗുരുഗ്രാം ആസ്ഥാനമായുള്ള അഡ്വാൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സയൻസസ് ആർടെമിസ് ഹോസ്പിറ്റൽ ന്യൂറോളജി വിഭാഗം ഡയറക്ടർ ഡോ. സുമിത് സിംഗ് പറയുന്നു. പ്രായമായവർക്കും കുട്ടികൾക്കും ഇത് വരാം . പാരിസ്ഥിതിക കാരണളോ ജനിതക കാരണമോ കൊണ്ട് രോഗം ബാധിക്കാം, കൂടുതലും പുരുഷന്മാരിലാണ് കാണപ്പെടുന്നത്
രോഗ ലക്ഷണങ്ങൾ
ഈ രോഗത്തിന്‍റെ ഏറ്റവും പ്രധാന ലക്ഷണം എപ്പോൾ വേണമെങ്കിലും വിക്ക് വരാം, മാത്രമല്ല അതിന്‍റെ ശബ്ദവും ശക്തിയും വളരെ ഉച്ചത്തിലാകും., ഈ രോഗം കാരണം, വ്യക്തിക്ക് നിരവധി സാമൂഹിക പ്രശ്നങ്ങൾ നേരിടേണ്ടതായും വരുന്നു.
ഈ 2 ഭാഗങ്ങളായി തിരിക്കാം
ലളിതമായ വിക്ക്: ലളിതമായ സങ്കോചങ്ങൾ നിമിത്തം ചിലർക്ക് ചെറിയ വിക്ക് ഉണ്ടാകുന്നു, അതിൽ അപശബ്ദവും കുറവാണ്, തലയിലും തോളിലും കഴുത്തിലും സമ്മർദ്ദമുണ്ടായേക്കാം.
സങ്കീർണ്ണമായ വിക്ക്: ശക്തമായ വിക്ക് സംസാര വേളയിൽ തുടർച്ചയായി വരുന്നു, ചിലർക്ക് പക്ഷാഘാത സമയത്ത് സംഭവിക്കുന്നതുപോലെ മുഖഭാവങ്ങളും മാറുന്നു. ഇതിനൊപ്പം, അപശബ്ദവും വളരെ കൂടുതലായും ഉച്ചത്തിലും ആയേക്കാം. ഈ വിക്ക് കടുത്ത സമ്മർദ്ദത്തിലേക്കും നയിക്കാം. ചിലപ്പോൾ രാത്രിയിൽ പോലും വളരെയധികം കുഴപ്പങ്ങൾക്ക് കാരണമാകാറുണ്ട്.
എന്താണ് കാരണങ്ങൾ
ഈ രോഗത്തിന്‍റെ യഥാർത്ഥ കാരണം ഇതുവരെ അറിവായിട്ടില്ലെന്നാണ് ഡോ. സുമിത് സിംഗ് പറയുന്നത് എന്നിരുന്നാലും, മിക്ക കേസുകളിലും ഇത് ജനിതകമാണ്. എന്നാൽ ഈ രോഗം ഉണ്ടെങ്കിൽ നിങ്ങളുടെ കുട്ടികൾക്കും ഇത് ഉണ്ടാകുമെന്ന് ഇതിനർത്ഥമില്ല. ഗവേഷണ പ്രകാരം, മാതാപിതാക്കളിൽ നിന്ന് കുട്ടികളിലേക്ക് ഈ രോഗം പടർന്നത് 5-15% കേസുകളിൽ മാത്രമാണ്.
നിയന്ത്രിക്കാൻ കഴിയുമോ
വിക്ക് ഇല്ലാതാക്കാൻ കഴിയില്ല, എന്നാൽ പല തരത്തിൽ ഒഴിവാക്കാനാകും. തുമ്മൽ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് പോലെ വിക്കും കുറെയൊക്കെ നിയന്ത്രിക്കാം. അത് ഓരോ വ്യക്തിയുടെ ആരോഗ്യവും മനസിന്‍റെ നിയന്ത്രണവും അനുസരിച്ചിരിക്കും. ഇത് ഒഴിവാക്കാനുള്ള മികച്ച മാർഗ്ഗമാണ് ധ്യാനം.
രോഗം എങ്ങനെ നിർണ്ണയിക്കാം
ഡോക്ടർമാരുടെ അഭിപ്രായത്തിൽ, ഒരു വ്യക്തിക്ക് ഒരു വർഷത്തേക്ക് തുടർച്ചയായ വിക്ക് ഉണ്ടെങ്കിൽ, അയാൾക്ക് ഈ രോഗം ഉണ്ടെന്ന് കണക്കാക്കാം. രക്തപരിശോധനയിലൂടെയോ, മറ്റേതെങ്കിലും പരിശോധനയിലൂടെയൊ ഇത് കണ്ടെത്താൻ കഴിയില്ല. എന്നിരുന്നാലും, എംആർഐ, കമ്പ്യൂട്ടർ ടേപ്പോഗ്രാഫി തുടങ്ങിയവ ഉപയോഗിച്ച് രോഗം കണ്ടെത്താനാകും.
രോഗം എങ്ങനെ സുഖപ്പെടുത്താം
ഇതുവരെ വിക്ക് രോഗത്തിനുള്ള പൂർണ്ണമായ ചികിത്സ കണ്ടെത്തിയിട്ടില്ല. ഈ രോഗത്തിന്‍റെ ലക്ഷണങ്ങൾ പൂർണ്ണമായും ഇല്ലാതാക്കി കൊണ്ട് ഈ രോഗത്തെ ഒരു പരിധി വരെ നിയന്ത്രിക്കാം. ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾക്ക് ധാരാളം പാർശ്വഫലങ്ങളുണ്ട്. ശരീരഭാരം, അലസത തുടങ്ങിയവ മരുന്നുകളുടെ ചില പാർശ്വഫലങ്ങളിൽ പ്രധാനമാണ്.
ചികിത്സയിലെ പ്രശ്നങ്ങൾ
ഈ രോഗം ബാധിച്ച ഒരു വ്യക്തിക്ക് ആരോഗ്യകരവും മെച്ചപ്പെട്ടതുമായ ജീവിതം നയിക്കാൻ ഒരു പ്രശ്നവുമില്ല. എന്നാൽ ചിലപ്പോൾ ഈ വ്യക്തിയുടെ നിരന്തരമായ വിക്ക് സിനിമയിൽ കാണിച്ചിരിക്കുന്നതു പോലെ സാമൂഹിക പ്രശ്‌നങ്ങൾക്ക് ഇടയാക്കും.
എങ്ങനെ രോഗം ഭേദമാക്കാം
ഇഷ്ടപ്പെട്ട ഹോബികളിൽ, മുഴുകുന്നത്
സ്പോർട്സോ സംഗീതമോ ആകട്ടെ, വിക്ക് കുറയ്ക്കാൻ സഹായിക്കും. രോഗികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കണം, അതിലൂടെ അയാൾക്ക് രോഗത്തെ അതിജീവിക്കാൻ കഴിയും. ആദ്യം സൂചിപ്പിച്ചത് പോലെ യോഗയും ധ്യാനവും രോഗാവസ്ഥ ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കും.