ചോദ്യം:

ഞാൻ 28 വയസ്സുള്ള ചെറുപ്പക്കാരനാണ്. മാതാപിതാക്കൾ മരിച്ചു. ഞങ്ങൾ 2 സഹോദരങ്ങളാണ്. മൂത്ത സഹോദരൻ വിവാഹിതനുമാണ്. എന്നോട് വിവാഹിതനാകാൻ അവർ ആവശ്യപ്പെടുന്നു. പക്ഷെ എനിക്ക് വിവാഹം കഴിക്കാൻ ആഗ്രഹമില്ല. ഇതിന് പിന്നിൽ ഒരു കാരണമുണ്ട്. ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ, അയൽപക്കത്തുള്ള ഒരു പെൺകുട്ടിയുമായി പ്രണയത്തിലായി, അവളും എന്നെ സ്നേഹിച്ചു. ഞങ്ങളുടെ രണ്ടു പേരുടെയും കുടുംബങ്ങൾക്ക് ഞങ്ങളുടെ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നു. എന്നിട്ടും പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ അവളെ മറ്റൊരാൾക്ക്‌ വിവാഹം കഴിച്ചുകൊടുത്തു. ഇത് അറിഞ്ഞപ്പോൾ എനിക്ക് വളരെ സങ്കടമായി. പക്ഷെ ഞാൻ എന്‍റെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, ഇന്ന് ഞാൻ നേവിയിൽ ജോലി ചെയ്യുന്നു. ആ പെൺകുട്ടിയല്ലാതെ മറ്റാരെയും ഭാര്യയായി എനിക്ക് കാണാൻ കഴിയില്ല. എന്നെന്നേക്കുമായി അവിവാഹിതനായി തുടരാൻ ഞാൻ ആഗ്രഹിക്കുന്നു. എന്‍റെ തീരുമാനം ശരിയാണോ?

ഉത്തരം:

നിങ്ങളുടെ തീരുമാനം ശരിയല്ല. നിങ്ങൾ വിദ്യാസമ്പന്നനാണ്. നല്ലൊരു ജോലിയുമുണ്ട്. വിവാഹം കഴിക്കാൻ ആഗ്രഹിച്ച ആ പെൺകുട്ടിയെക്കുറിച്ച് മാത്രം ചിന്തിച്ച് വിവാഹം വേണ്ട എന്ന തീരുമാനം പൂർണ്ണമായും തെറ്റാണ്. നിങ്ങൾക്ക് ജ്യേഷ്ഠനല്ലാതെ കുടുംബത്തിൽ മറ്റാരുമില്ല. ജ്യേഷ്ഠന്‍റെ ഉപദേശം പരിഗണിച്ച്, നല്ല വിദ്യാഭ്യാസമുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുക. ഒരു ബന്ധത്തിൽ ഏർപ്പെടുമ്പോൾ, പതുക്കെ മുൻ കാമുകിയെക്കുറിച്ചുള്ള എല്ലാം മറക്കും. വിവാഹത്തോട് മടുപ്പ് ഉള്ളത് കൊണ്ടല്ല നിങ്ങൾ അങ്ങനെ ഒരു തീരുമാനം എടുത്തത്. അതിനാൽ നിങ്ങൾക്ക് തീർച്ചയായും വിവാഹം കഴിക്കാം.

और कहानियां पढ़ने के लिए क्लिक करें...