പ്രായമാകുന്തോറും കഴുത്തിന്‍റെ വണ്ണം കൂടുകയും കഴുത്തിനു മുഖത്തേക്കാൾ വലുപ്പം തോന്നുകയും ചെയ്യാം. അത്തരമൊരു സാഹചര്യത്തിൽ, മുഖത്തിന്‍റെ ആകൃതിയും ഭംഗിയും നഷ്ടമാകുന്നു. ഇങ്ങനെ ഒരു പ്രശ്നം നിങ്ങൾക്ക് ഉണ്ടെങ്കിൽ വ്യായാമത്തിലൂടെയും ഭക്ഷണത്തിലൂടെയും കഴുത്തിലെ ഫാറ്റ് സ്വാഭാവികമായി കുറയ്ക്കാൻ കഴിയും. ഭക്ഷണത്തിലൂടെ കഴുത്തിലെ കൊഴുപ്പ് എങ്ങനെ കുറയ്ക്കാം എന്ന് മനസിലാക്കും മുൻപ് കഴുത്തിലെ കൊഴുപ്പ് വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങൾ എന്താണെന്ന് നമ്മൾ അറിയേണ്ടതുണ്ട്.
അമിതവണ്ണം: അമിതഭാരമുള്ളവർക്ക് കഴുത്തിലെ കൊഴുപ്പ് കൂടാനുള്ള സാധ്യത കൂടുതലാണ്, അതിനാൽ ശരീരത്തിനൊപ്പം കഴുത്തും കട്ടിയുള്ളതായിരിക്കും.
ചില രോഗാവസ്ഥകൾ: ക്രമരഹിതമായ ഹോർമോണുകൾ അല്ലെങ്കിൽ തൈറോയ്ഡ് പോലുള്ള പ്രശ്നങ്ങൾ കാരണം, അമിതവണ്ണം കൂടാം, ഇതുമൂലം കഴുത്തിലെ കൊഴുപ്പും കൂടാം.
ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ: ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് കഴുത്തിലെ കൊഴുപ്പ് കൂടുതലായിരിക്കാം.
പ്രായം: പ്രായമേറിയ ആളുകൾക്ക് ചെറുപ്പക്കാരെ അപേക്ഷിച്ചു കഴുത്തിലെ ഫാറ്റ് കൂടുതൽ ആയിരിക്കും.
ചില ഡയറ്റ് ടിപ്പുകൾ
ഗ്രീൻ ടീ: ആന്‍റി ഓക്സിഡന്‍റുകളായ പോളിഫെനോളുകൾ ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്നു. ഭാരം കുറയ്ക്കുന്നതിനും കഴുത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും ഇത് ഗുണം ചെയ്യും. ഗ്രീൻ ടീ ബാഗുകൾ വെള്ളത്തിൽ തിളപ്പിച്ച് ഫിൽട്ടർ ചെയ്ത് അതിൽ തേൻ ചേർത്ത് കുടിക്കാം.
വെളിച്ചെണ്ണ: ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്ന ചില ഫാറ്റി ആസിഡുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. കൊഴുപ്പ് കുറയ്ക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു. നിങ്ങൾക്ക് എല്ലാ ദിവസവും രാവിലെ ഒരു സ്പൂൺ വിർജിൻ കോക്കോനട്ട് ഓയിൽ കുടിക്കാം, ഓയിൽ കൊണ്ട് കഴുത്തിൽ മസാജ് ചെയ്യുക
തണ്ണിമത്തൻ: തണ്ണിമത്തനിൽ കലോറിയുടെയും കൊഴുപ്പിന്‍റെയും അളവ് വളരെ കുറവാണ്. ഇതിൽ ധാരാളം ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. തണ്ണിമത്തൻ കഴിച്ചാൽ വിശപ്പ് തോന്നുകയില്ല.മാത്രമല്ല ഭാരം കുറയ്ക്കാനും സഹായിക്കുന്നു. അതിനാൽ, പകൽ സമയത്ത് തണ്ണിമത്തൻ കഷ്ണങ്ങൾ കഴിക്കുക.
നാരങ്ങ നീര്: നാരങ്ങ നീരിൽ ധാരാളം ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളുണ്ട്. ഈ ആന്‍റിഓക്‌സിഡന്‍റുകൾ ശരീരത്തിന്‍റെ മെറ്റബോളിസം മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. രാവിലെ ഒഴിഞ്ഞ വയറ്റിൽ ഒരു ഗ്ലാസ് വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് അതിൽ തേൻ ചേർത്ത് കുടിക്കാം.
ഫ്ളാക്സ് സീഡ്: ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ ഫ്ളാക്സ് സീഡിൽ അടങ്ങിയിട്ടുണ്ട്. ഇതിനായി ഫ്ളാക്സ് സീഡ് കഴിക്കാം അല്ലെങ്കിൽ പൊടി വെള്ളത്തിൽ കലർത്തി കുടിക്കാം.
മുള്ളങ്കി: വിറ്റാമിൻ എ, ഫൈബർ എന്നിവയുടെ നല്ല ഉറവിടമാണ് മുള്ളങ്കി. ദഹിക്കാൻ സമയം എടുക്കുമെന്നതിനാൽ വളരെനേരം വിശപ്പ് തോന്നുകയില്ല. അതിനാൽ ഭാരം കുറയ്ക്കാൻ റാഡിഷ് വളരെ സഹായിക്കും. നിങ്ങൾക്ക് ഇത് സാലഡായി കഴിക്കാം.
കറ്റാർ വാഴ: ശരീരത്തിലെ കൊഴുപ്പും ശരീരഭാരവും കുറയ്ക്കുന്നതിന് കറ്റാർ വാഴ വളരെ ഗുണം ചെയ്യും. കഴുത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും ഇത് സഹായിക്കും. എല്ലാ ദിവസവും രാവിലെ ഉണർന്നതിനു ശേഷം നിങ്ങൾക്ക് അലോവേര ജ്യൂസ് കുടിക്കാം.
കൂടാതെ സൂര്യകാന്തി വിത്തുകളും ചുവന്ന കാപ്സിക്കവും വണ്ണം കുറയ്ക്കാൻ ഉപയോഗിക്കാം. മുകളിൽ പറഞ്ഞ എല്ലാ രീതികളും കഴുത്തിലെ ഭാരം കുറയ്ക്കുന്നതിന് ഗുണം ചെയ്യും. കൂടുതൽ വെള്ളം കുടിക്കുക, ഉയർന്ന കലോറി ഭക്ഷണം ഒഴിവാക്കുക, ദിവസവും വ്യായാമം ചെയ്യുക. നിത്യേന ഉള്ള ചെറിയ വ്യായാമം പോലും എല്ലാ ഭാഗങ്ങളുടെയും വണ്ണം കുറയ്ക്കാൻ സഹായിക്കും.