നിൽ ബട്ട സന്നാട്ട എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി സ്വര ഭാസ്‌കർ ഇന്ന് തന്‍റെ അഭിനയത്തിന്‍റെ കരുത്തിൽ വ്യത്യസ്തമായ ഒരു സ്ഥാനം ഇന്ത്യൻ സിനിമയിൽ നേടിയിട്ടുണ്ട്. തെലുങ്ക് കുടുംബത്തിൽ ജനിച്ച സ്വര ഡൽഹിയിലാണ് വളർന്നത്. അവിടെ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം അഭിനയിക്കാനുള്ള ആഗ്രഹത്തോടെ മുംബൈയിലെത്തി. കുറേ പരിശ്രമങ്ങൾക്ക് ശേഷം സിനിമകളിൽ ജോലി ചെയ്യാൻ തുടങ്ങി. ആദ്യ ചിത്രത്തിൽ വലിയ റോളുകളൊന്നും ആയിരുന്നില്ല. പക്ഷേ കങ്കണയുടെ സുഹൃത്ത് പായൽ എന്ന കഥാപാത്രത്തെ ‘തനു വെഡ്സ് മനു’വിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി.

നാവികസേനയിലെ ഉദ്യോഗസ്ഥനായിരുന്നു സ്വര ഭാസ്‌കറിന്‍റെ പിതാവ് ഉദയ് ഭാസ്‌കർ. അമ്മ ഇറാ ഭാസ്‌കർ പ്രൊഫസറുമാണ്. സ്വരയുമായുള്ള കൂടിക്കാഴ്ചയിലെ ചില പ്രധാന ഭാഗങ്ങൾ.

എങ്ങനെയാണ് സിനിമകളിൽ വന്നത്?

കുട്ടിക്കാലത്തു ബോളിവുഡ് സിനിമകളും പാട്ടുകളും എന്നെ വളരെയധികം സ്വാധീനിച്ചിരുന്നു. എന്‍റെ കുട്ടികാലത്തു ‘ചിത്രഹാർ’, ‘സൂപ്പർഹിറ്റ് മുകാബല’ എന്നിവയായിരുന്നു എന്‍റെ രണ്ട് പ്രധാന വിനോദ സ്രോതസ്സുകൾ. എന്നാൽ മുതിർന്നപ്പോൾ എന്‍റെ മുൻഗണനകൾ മാറി. ഞാൻ ഒരു ടീച്ചർ ആകാൻ ആദ്യം ആഗ്രഹിച്ചു, പിന്നീട് ഒരു വെറ്റിനറി ഡോക്ടർ ആവണം എന്നായി. പക്ഷേ, ജെഎൻയുവിൽ പഠിക്കുമ്പോൾ ഞാൻ ഇഫ്തയോടൊപ്പം നാടകം ചെയ്യാൻ തുടങ്ങി. അവിടെ ഗുരു എന്ന് എല്ലാവരും വിളിക്കുന്ന പണ്ഡിറ്റ് എൻ. കെ. ശർമ്മ ‘ആക്റ്റ് വൺ’ എന്ന പേരിൽ ഒരു പ്രസ്ഥാനം നടത്തുന്നുണ്ടായിരുന്നു. ഞാൻ അവരോടൊപ്പം ഒരു നാടകം ചെയ്തു, അപ്പോഴാണ് അഭിനയരംഗത്ത് ശ്രമിക്കണമെന്ന് എനിക്ക് തോന്നിയത്..

എങ്ങനെ മുംബൈയിൽ എത്തി?

ഒരു ജോലി ലഭിച്ച വേളയിൽ ഞാനും എന്‍റെ ഒരു സുഹൃത്തും കൂടി മുംബൈയിലെത്തി. എന്‍റെ അമ്മയ്ക്ക് ഇവിടെ പരിചയക്കാരുണ്ടായിരുന്നു. പക്ഷേ താമസിക്കാൻ ഇടം കിട്ടിയില്ല. ഞങ്ങൾ തല്ക്കാലം ഓഫീസിൽ അഡ്ജസ്റ്റ് ചെയ്തു. 20 ദിവസത്തിന് ശേഷം എനിക്ക് താമസിക്കാൻ ഒരു സ്ഥലം ലഭിച്ചു. അന്നൊക്കെ അസിസ്റ്റന്‍റ് ഡയറക്ടർ രവീന്ദ്ര രൻധവ, എഴുത്തുകാരൻ അഞ്ജും രാജവാലി എന്നിവരിൽ നിന്ന് എനിക്ക് നല്ല പിന്തുണ ലഭിച്ചു. മുംബൈയിലെത്തിയ ശേഷമാണ് എന്‍റെ പോർട്ട്‌ഫോളിയോ പല സ്ഥലങ്ങളിലേക്ക് അയച്ചത്. ഓഡിഷന്‍റെ സഹായത്തോടെ മാത്രമാണ് എനിക്ക് എല്ലാ പല വർക്കുകളും ലഭിച്ചത്.

ഒരുപാട് സംഘർഷങ്ങൾ നേരിട്ടോ?

സിനിമാ മേഖലയിൽ നിന്നുള്ളവരല്ലെങ്കിൽ പരിചയക്കാർ ആരും ഇവിടെ ഇല്ലെങ്കിൽ കഷ്ടപ്പെടേണ്ടി വരും. ഹാർഡ് വർക്ക്‌ ചെയ്തപ്പോൾ, എനിക്ക് ചാൻസ് വേഗത്തിൽ ലഭിച്ചു, ഇപ്പോഴും ലഭിക്കുന്നു.

ജീവിതത്തിൽ പിതാവിന്‍റെ കാഴ്ചപ്പാടുകൾ സ്വാധീനിച്ചോ?

അതേ. അച്ഛൻ സ്വയം ഉയർന്നു വന്ന വ്യക്തി ആണ്. അവരുടെ ചിന്തകൾ ആണ് ഞാൻ എന്‍റെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത്. ഞാനും പപ്പയും വളരെ അടുത്ത സുഹൃത്തുക്കൾ ആണ്. മുംബൈയിലേക്ക് പോകുമ്പോൾ, മറ്റൊരു നഗരത്തിലേക്ക് നീ പോകുന്നു, അവിടെ എന്ത് സംഭവിക്കുമെന്ന് ഉറപ്പില്ല. എല്ലാ തീരുമാനങ്ങളും സ്വയം എടുക്കണം എന്ന് പപ്പ പറഞ്ഞു. സ്വാതന്ത്ര്യത്തോടൊപ്പം, ഉത്തരവാദിത്തത്തെ കുറിച്ചും അദ്ദേഹം മനോഹരമായി പറഞ്ഞു തന്നു.

നിങ്ങൾ കൂടുതലും ഔട്ട് ട്ട്-ഓഫ്-ബോക്സ് സിനിമകളാണ് ചെയ്യുന്നത്, കാരണം എന്താണ്?

ഒരാളിൽ നിന്ന് വ്യത്യസ്തമായ ഒരു കഥാപാത്രം ചെയ്യുന്നതിലാണ് വെല്ലുവിളി. കൂടുതൽ പഠിക്കാനും പെർഫോമൻസ് നടത്താനുമുള്ള അവസരം ഇത് നൽകുന്നു. എനിക്ക് എല്ലാത്തരം സിനിമകളും ഇഷ്ടമാണ്, പക്ഷേ ചില കഥകൾ എനിക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു, അത് എന്‍റെ ജീവിതത്തിൽ നിന്ന് വളരെ അകലെ നിൽക്കുന്നതാവാം. ‘നിൽ ബട്ട സന്നാട്ട’ ഷൂട്ടിങ് സമയത്ത് ഞാൻ ആഗ്രയിലേക്ക് പോയി. അവിടെ വീട്ടുജോലിക്കാരോടൊപ്പം ജോലിക്ക് പോകുമായിരുന്നു. അവരുടെ കൂടെ വീട്ടിൽ പോകുന്നു, അവരോടൊപ്പം അത്താഴം കഴിക്കുന്നു ഇങ്ങനെ പലതും ചെയ്താണ് ഞാൻ കഥാപാത്രം ഉൾക്കൊണ്ടത്. എനിക്ക് അതൊക്കെ ഇഷ്ടമാണ്.

സ്ത്രീകൾ ഇന്നും ചൂഷണം ചെയ്യപ്പെടുന്നു?

സ്ത്രീകളെ എന്തും ചെയ്യാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് പുരുഷന്മാർ കരുതുന്നു. ജമീന്ദാർ കൃഷിക്കാരോട് ചെയ്തതിന് സമാനമാണ് ഇത്. ബ്രാഹ്മണർ താഴ്ന്ന ജാതിക്കാരോട് ചെയ്തത് പോലെ ഒരു ഭ്രാന്തൻ കാമുകൻ കാമുകിയെ കൊല്ലുകയോ ആസിഡ് എറിയുകയോ ചെയ്യുന്ന മാനസികാവസ്ഥകൾ കാണുന്നില്ലേ? ചില ഭർത്താക്കന്മാർ ഭാര്യയുടെ നേരെ കൈ ഉയർത്തുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്യുന്നു. സ്ത്രീകൾക്ക് ആദരവും സ്നേഹവും തുല്യതയും നൽകാൻ തയ്യാറാകേണ്ടത് അവളുടെ അച്ഛനോ സഹോദരനോ ഭർത്താവോ കാമുകനോ ഒക്കെ ആണ്. ഈ മാനസികാവസ്ഥയിലേക്ക് മനുഷ്യർ എത്തുന്നതുവരെ ഇത്തരം സംഭവങ്ങളും ജീവിതങ്ങളും തുടർന്നും സംഭവിക്കും. സത്യത്തിൽ ലോകത്തിലെ എല്ലാ മതങ്ങളും ആണ് സ്ത്രീവിവേചനത്തിന്‍റെ ഉത്തരവാദികൾ. മതം എവിടെയായാലും സ്ത്രീവിരുദ്ധമാണെന്ന് എല്ലാവരും മനസിലാക്കണം. സമൂഹവും കുടുംബവും പാരമ്പര്യങ്ങളും അത്തരം മാനസികാവസ്ഥ കൊണ്ടുനടക്കുന്നത് മതം നിമിത്തമാണ്.

और कहानियां पढ़ने के लिए क्लिक करें...