പുരികങ്ങളിൽ രോമം നീക്കം ചെയ്യുന്നതിനുള്ള ഒരു പഴയ രീതിയാണ് ത്രെഡിംഗ്, ഇത് വളരെക്കാലമായി ഏറെ പ്രചാരത്തിലുള്ളതുമാണ്. മിക്കവാറും എല്ലാത്തരം ചർമ്മത്തിലും ത്രെഡിംഗ് നടത്താറുണ്ട്..
വാക്സിംഗ് ഓപ്ഷനേക്കാൾ മികച്ച ഓപ്ഷനാണ് ത്രെഡിംഗ്, കാരണം ഇത് ചർമ്മത്തിന്‍റെ പാളി നീക്കം ചെയ്യുന്നില്ല. എന്നാൽ ചിലപ്പോൾ ത്രെഡിംഗിന് ശേഷം, പ്രത്യേകിച്ച് സെൻസിറ്റീവ് ചർമ്മത്തിൽ, മുഖക്കുരു, തിണർപ്പ് അല്ലെങ്കിൽ ചുവപ്പ് കാണപ്പെടുന്നു. ചിലർക്ക് ത്രെഡിംഗ് ചെയ്യുമ്പോൾ അസഹ്യമായ വേദന തോന്നും… നിങ്ങൾക്ക് സമാന പ്രശ്‌നമുണ്ടെങ്കിൽ, ഈ ടിപ്‌സ് സഹായകരമാണ്…
- ത്രെഡിംഗിന് മുമ്പ് മുഖം കഴുകുക
ത്രെഡിംഗിന് മുമ്പ് മുഖം നന്നായി കഴുകുക. ഇളം ചൂടുള്ള വെള്ളത്തിൽ ചർമ്മം കഴുകുന്നത് കൂടുതൽ ഗുണം ചെയ്യും. ത്രെഡിംഗ് സമയത്ത് ഇത് വേദന കുറയ്ക്കുകയും ഫ്രഷ് ആയി അനുഭവപ്പെടുകയും ചെയ്യും. അതിനുശേഷം ശുദ്ധമായ കോട്ടൺ തുണി ഉപയോഗിച്ച് മെല്ലെ മുഖം തുടയ്ക്കുക. അമർത്തി തുടച്ചു ചർമ്മം വരണ്ടത് ആക്കരുത്.
- ത്രെഡിംഗിന് മുമ്പ് ടോണർ ഉപയോഗിക്കുക
വീട്ടിൽ നിർമ്മിച്ച ടോണർ ഉപയോഗിച്ച് മുഖം മോയ്‌സ്ചറൈസ് ചെയ്യുക. ചുണങ്ങുള്ള ചർമ്മത്തിന് നല്ലതാണ് പച്ചമരുന്നുകൾ ഉപയോഗിച്ചുള്ള ടോണർ. വേണമെങ്കിൽ കറുവപ്പട്ട ചായ ഒരു ടോണറായി പ്രയോഗിക്കാം. എന്നിട്ട് ത്രെഡിംഗ് ചെയ്യുക.
- ത്രെഡിംഗ് ചെയ്ത ശേഷം
ത്രെഡിംഗ് കഴിഞ്ഞാൽ പുരികങ്ങളിൽ ടോണറും ഐസും പ്രയോഗിക്കുക. ഇത് നിങ്ങൾക്ക് വേദനയും അണുബാധയും ഉണ്ടാകാതെ സംരക്ഷണം നൽകും. മുഖം കഴുകണമെങ്കിൽ റോസ് വാട്ടർ ഉപയോഗിച്ച് കഴുകാവുന്നതാണ്. ത്രെഡിംഗ് മൂലം ഉണ്ടാകാൻ സാധ്യത ഉള്ള മുഖക്കുരുവും തടയാൻ കഴിയും.
- ത്രെഡു ചെയ്‌ത ഭാഗം 24 മണിക്കൂർ വരെ തൊടരുത്
ത്രെഡിംഗ് ചെയ്തതിന് ശേഷം 24 മണിക്കൂർ വരെ ത്രെഡിംഗ് ചെയ്ത ഭാഗം സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുക സ്പർശിച്ചാൽ അവിടെ മുഖക്കുരു, തിണർപ്പ് ഇവയ്ക്ക് കാരണമായേക്കാം. ത്രെഡിംഗ് കഴിഞ്ഞാലുടൻ ആവി ചികിത്സ ഒഴിവാക്കാൻ ശ്രമിക്കുക
- സൗന്ദര്യവർദ്ധക വസ്തുക്കൾ ഒഴിവാക്കാം
മുഖത്ത് ത്രെഡിംഗ് ചെയ്ത ശേഷം, ക്ലെൻസർ, മോയ്‌സ്ചുറൈസർ പോലുള്ള സുഗന്ധമുള്ള സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ ആ ഭാഗത്ത് കുറഞ്ഞത് 12 മണിക്കൂർ നേരത്തേക്ക് പ്രയോഗിക്കരുത്. കാരണം ഈ അസിഡിറ്റിക് ഉൽപ്പന്നം ചർമ്മത്തിന്‍റെ പുറം പാളി നീക്കം ചെയ്യുന്നു. രോമം നീക്കം ചെയ്തതിനു ശേഷം അവ ഉപയോഗിക്കുന്നത് പ്രതികൂല പ്രതികരണങ്ങൾക്ക് കാരണമാകും, സെൻസിറ്റീവ് ചർമ്മം ആണെങ്കിൽ പ്രത്യേകിച്ചും.