മഴക്കാലമല്ലേ, പഴയതൊക്കെ പൊടിതട്ടി എടുക്കാം എന്നല്ലെ ഇപ്പോൾ ആലോചിക്കുന്നത്. ആ ആലോചനയൊക്കെ കൊള്ളാം. മഴയിൽ നനഞ്ഞുകുതിർന്ന് നിറമിളകിയ വസ്ത്രങ്ങളും പൊട്ടിപ്പൊളിഞ്ഞ ചെരിപ്പുകളും ചെളിയും വെള്ളവുമൊക്കെ ആർക്കും അത്ര സുഖകരമായ അനുഭവമല്ലല്ലോ. പക്ഷേ അതിന്‍റെ പേരിൽ എന്തെങ്കിലുമൊക്കെ ധരിച്ച് പോകാൻ ഇന്നത്തെ തലമുറ തയ്യാറല്ല. മഴ സീസണും ഫാഷനബിൾ ആക്കാൻ എന്തൊക്കെ വഴികളുണ്ട്. മൺസൂൺ സീസണിൽ കംഫർട്ട്ഫീലും സ്മാർട്ട് ലുക്കും നൽകുന്ന ചില ഫാഷൻ വിയറുകൾ പരിചയപ്പെടാം.

ബെൽ സ്ലീവ് ഡ്രസ്: ഫെമിനിൻ, സെക്സി ലുക്ക് നൽകുന്നതാണ് ഇത്തരം സ്റ്റൈൽ. ഷോർട്സ്, റഫ്ഡ് ജീൻസ് എന്നിവയുടെ കൂടെ നന്നായി ഇണങ്ങും. മൺസൂൺ സീസണിൽ സിൽഹൗട്ടുകൾ ഏറ്റവും സുഖകരമായ ക്ലോത്തിംഗ് ആണ്.

ബോഡി കോൺ ഡ്രസ്: ഇത്തരം വസ്ത്രങ്ങൾ പാർട്ടികൾക്കോ രാത്രി വേളകളിലോ ഒക്കെയാണ് സ്ത്രീകൾ ധരിക്കാൻ ഇഷ്ടപ്പെടുന്നത്. എന്നാൽ ഇത്തരം ഔട്ട്ഫിറ്റ് ധരിച്ചിട്ട് ഷർട്ട് അരയിൽ കെട്ടാം. 90 കളിലെ സ്റ്റൈലായി പ്രസന്‍റ് ചെയ്യാം. ഒപ്പം സ്നിക്കേഴ്സ് കൂടി ഉപയോഗിച്ചാൽ മറ്റൊന്നും കൂട്ടിച്ചേർക്കാനില്ല. ഗ്രാഫിക് ബോഡി കോണിനു മുകളിലായി ടീ ഷർട്ടും ധരിക്കാം. ടീ ഷർട്ടിന്‍റെ ഒരു വശം കെട്ടിയിടുന്നതും വ്യത്യസ്തമായ സ്റ്റൈൽ നൽകും.

വൺപീസ് ഷർട്ട് ഡ്രസ്: ഓവർ സൈസ് ഡ്രസ് മൺസൂൺ സമയത്ത് പറ്റുമോ? പലർക്കും തോന്നുന്ന സംശയമാണ്. എന്നാൽ അയഞ്ഞ ഷർട്ട് ഡ്രസുകൾ ആകർഷകത്വവും ഫങ്കി ലുക്കും നൽകും. കോട്ടൺ ഷർട്ടിനൊപ്പം വെള്ള സ്നിക്കേഴ്സ് ധരിക്കാം.

കുലോട്സ്: ഇന്നത്തെ ട്രെന്‍ഡ് ആണ് കുലോട്സ്. കംഫർട്ടബിൾ ആണെന്നു മാത്രമല്ല, പ്രൊഫഷണൽ ലുക്ക് നൽകുകയും ചെയ്യും. ഇത് ധരിച്ച് വളരെ സ്വസ്ഥമായി മീറ്റിംഗുകളിൽ പോലും പോകാം. കുലോട്സിൽ ഒരുപാട് വെറൈറ്റികൾ ലഭ്യമാണ്. ലിനൻ ക്രോപ് ടോപ്പ് ഡെനിം ജാക്കറ്റ് ഇവയ്ക്കൊപ്പം ധരിക്കാം.

ഫ്രിൽഡ്രസ്: 60 കളിൽ ഫ്രിൽ ഡ്രസ്സുകൾ വളരെ പ്രചാരത്തിലുണ്ടായിരുന്നു. ഇപ്പോൾ ഈ ഡ്രസ് പാറ്റേൺ ചെറിയ മാറ്റങ്ങളോടെ ഫാഷൻ വിപണിയിൽ തിരിച്ചെത്തിയിരിക്കുകയാണ്. പാർട്ടികൾക്കു പോലും അനുയോജ്യമാണ് ഇത്. മഴക്കാലത്ത് നീ ഇൻ ബൂട്ടുകൾക്കൊപ്പം ഈ വസ്‌ത്രം നല്ല കോമ്പിനേഷനായിരിക്കും.

ഗോൾഡ് ഫോയിൽ പ്രിന്‍റ്: മഴ സീസണിൽ കനം കുറഞ്ഞ മെറ്റീരിയലുകൾ ആണ് നല്ലത്. പെസ്റ്റൽ കളറുകളും ആളുകൾക്ക് പ്രിയമായി തോന്നും. പെസ്റ്റൽ കുർത്തിക്കൊപ്പം ഗോൾഡ് ഫോയിൽ പ്രിന്‍റ് ഡ്രസ് നന്നായിട്ടിണങ്ങും. മുഖത്ത് അൽപം ഷിമർ ടച്ച് ചെയ്താൽ സൗന്ദര്യം പതിന്മടങ്ങാവും. മൺസൂൺ സീസണിൽ സുന്ദരിയാവാൻ ഏറ്റവും അനുയോജ്യമായ ഒരു ഔട്ട് ഫിറ്റാണിത്. ചന്ദേരി കോട്ടൻ മെറ്റീരിയലിൽ ഗോൾഡ് ഫോയൽ പ്രിന്‍റ് വളരെ ഭംഗിയായിരിക്കും. ടർക്വായിസ്, ഡസ്റ്റ് പിങ്ക്, ടീൽ ബ്ലൂ, ബ്രൈറ്റ് പിങ്ക് ഈ നിറങ്ങളും തെരഞ്ഞെടുക്കാം.

തിളക്കമുള്ള നിറങ്ങൾ: വാഡ്രോബിൽ ബേസിക് ബ്ലാക്ക് പോലുള്ള നിറങ്ങളാണ് കൂടുതലെങ്കിൽ മഴക്കാലത്ത് ഡ്രസ്സിംഗ് ഡൾ ആയി തോന്നും. മഴക്കാലത്തേക്കായി ഏതാനും കടുംനിറങ്ങൾ സൂക്ഷിച്ചു വയ്‌ക്കാം.

ലെയറിംഗ്: മൺസൂണിലും മഞ്ഞു കാലത്തുമാണ് ലെയേഴ്സ് ധരിക്കാൻ സൗകര്യം. ശരീരത്തിന് ആവശ്യത്തിന് ചൂട് ലഭിക്കും. ലെയേർസ് ഡ്രസിൽ തന്നെ നല്ലൊരു രീതിയാണ് എത്നിക്ക് ക്വിൽറ്റഡ് ജാക്കറ്റ്. ഇതിന്‍റെ നിരവധി മാതൃകകൾ വിപണിയിൽ ലഭിക്കും.

മിക്സ് ആന്‍റ് മാച്ച് പ്രിന്‍റ്: മിക്സ് ആന്‍റ് മാച്ച്, ഒരു വ്യക്‌തിയുടെ ലുക്കിനെ ഹൈലൈറ്റ് ചെയ്യാൻ നല്ല രീതിയാണ്. പല നിറങ്ങളും പ്രിന്‍റുകളും മിക്‌സ് മാച്ച് ചെയ്‌തു ധരിക്കാം. സ്ലീം പാന്‍റ്, ഇൻഡി ടോപ്പിനൊപ്പം ധരിച്ച് കൂടെ എത്നിക്ക് പ്രിന്‍റ് ജാക്കറ്റ് ധരിച്ചു നോക്കൂ.

ഫുട്‍വിയർ: മഴക്കാലത്ത് നമ്മൾ ഏറ്റവും ശ്രദ്ധിക്കേണ്ട ആക്സസറി ഏതെന്ന് ചോദിച്ചാൽ സംശയമില്ല അത് ചെരുപ്പ് തന്നെയാണ്.

ബൂട്ട്: ഫാഷനബിൾ, കംഫർട്ടബിൾ.. മഴക്കാലത്ത് ഇടുന്ന ഫുട്‍വിയറുകളിൽ ബൂട്ടിന്‍റെ പ്രത്യേകത മേൽപ്പറഞ്ഞ രണ്ടു കാര്യങ്ങളാണ്. മാത്രമല്ല പാദത്തിനു ഫുൾ കവറേജും ലഭിക്കുന്നു.

ഫ്ളിപ് ഫ്ലോപ്പ്: മഴക്കാലത്ത് പുറത്തേക്കിറങ്ങിയാൽ ചെളിയും വെള്ളവും എപ്പോഴും പ്രതീക്ഷിക്കാം. ഈ അവസ്‌ഥയിലുള്ള യാത്രയിൽ ഫ്ളിപ് ഫ്ലോപ്പുകൾ വളരെ അനുയോജ്യമാണ്. കാലുകൾക്ക് ആശ്വാസകരവുമായിരിക്കും. എല്ലാ നിറത്തിലുമുള്ള ഫ്ളിപ് ഫ്ലോപ്പുകൾ ഇപ്പോൾ ലഭ്യമാണ്. ഡെനിമിനൊപ്പം ഇത് നല്ല സ്റ്റൈലായിരിക്കും.

ഫ്ളോട്ടർ സാൻഡൽ: മഴക്കാലത്ത് വളരെ ഉപകാരപ്രദമാണ് ഫ്ളോട്ടർ സാൻഡൽ. ജീൻസ് സെമിഫോർമൽ വസ്ത്രങ്ങൾക്കൊപ്പം ഇത്തരം സാൻഡൽ മാച്ച് ചെയ്യും.

ക്ലോഗ്: ഈ മൺസൂണിൽ സ്വന്തം പാദങ്ങൾക്ക് ക്ലോഗിന്‍റെ മൃദുത്വം നൽകാം. ഈ സീസണിലെ ഏറ്റവും കൂൾ ഫുട്‍വിയർ ആണ് ക്ലോഗ്. നനവു സംഭവിച്ചാലും അതിൽ നിന്ന് ദുർഗന്ധം ഉണ്ടാവുകയില്ല.

ലോഫേഴ്സ്: ഈ കാലാവസ്‌ഥയിൽ ഷർട്ടും ഷോർട്സുമാണ് ഏറ്റവും നല്ല കാഷ്വൽ വിയർ. ഇതിനൊപ്പം മാച്ച് ചെയ്യുന്നത് ലോഫേഴ്സ് ആണ്.

ഹീൽ: മഴക്കാലത്തും ഹീൽ ധരിക്കാം. സൂക്ഷിച്ചു നടക്കണം എന്നു മാത്രം. കാലിൽ അഴുക്കാവാതിരിക്കാൻ ഹീൽ ഉപയോഗിക്കുന്നതു നല്ലതാണ്. പിവിസി സോൾ, ജെല്ലി സ്ട്രാപ്സ് ഉള്ള ഹീലുകൾ മഴക്കാലത്ത് പാർട്ടികളിൽ ഉപയോഗിക്കാം.

ഗം ബൂട്ട്: പുറത്തേക്കിറങ്ങുമ്പോൾ നിറയെ വെള്ളം ആണെന്നിരിക്കട്ടെ, ഈ വേളയിൽ ഗം ബൂട്ടുകൾ കാലുകൾക്ക് പരിപൂർണ്ണ സുരക്ഷിതത്വം നൽകും. അകത്തേക്ക് വെള്ളം കയറില്ല. അഴുക്ക് തുടച്ചു കളയാനും എളുപ്പമാണ്.

और कहानियां पढ़ने के लिए क्लिक करें...