കൗമാര പ്രായത്തിൽ എതിർ ലിംഗക്കാരോട് ആകർഷണം തോന്നുന്നത് സ്വാഭാവികമാണ്. അത് പ്രകൃതിയുടെ നിയമവുമാണ്. ബയോളജിക്കലായ ഈ കാര്യം ആർക്കും തന്നെ നിഷേധിക്കാനാവില്ല. ശാരീരികമായ ബന്ധത്തിൽ ഏർപ്പെടാൻ മനസും ശരീരവും തുടിക്കും. പ്രണയം സെക്സിലെത്തും. പക്ഷേ ശ്രദ്ധിച്ചില്ലെങ്കിൽ കാര്യം കൈവിടാം.

ഒരു പഠന പ്രകാരം ഇന്ത്യയിൽ എല്ലാവർഷവും 15നും 19നും ഇടയിലുള്ള 1.6 കോടി പെൺകുട്ടികളാണ് ഗർഭം ധരിക്കുന്നത്. ഈ പ്രായത്തിൽ ഗർഭം ധരിക്കുന്നതിന്‍റെ പ്രധാന കാരണം അറിവില്ലായ്മയും അൽപജ്ഞാനവും ആണ്. ഉദാ: സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, ഗർഭ നിരോധന മാർഗ്ഗങ്ങളെ പറ്റിയുള്ള അറിവില്ലായ്മ, അത് നടപ്പിലാക്കുന്നതിലെ പാകപ്പിഴവ്. സുരക്ഷിതമല്ലാത്ത ലൈംഗിക വേഴ്ച പല പ്രശ്നങ്ങൾക്കും കാരണമാകും. ഇൻഫക്ഷൻ ഉണ്ടാവും. സർവിക്കൽ കാൻസർ, ഹൈപ്പർ ടെൻഷൻ ഇവയും പിടിപെടാം. ഈ അസുഖങ്ങൾ എല്ലാം തന്നെ സ്ത്രീക്കും പുരുഷനും പിടിപെടാം.

കൗമാര പ്രായത്തിലെ ഗർഭധാരണവും അസുരക്ഷിതമായ ലൈംഗിക വേഴ്ചമൂലമുണ്ടാവുന്ന അസുഖങ്ങളെ പറ്റിയും ഡൽഹി മുൽചന്ദ് ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. മിതാ വർമ്മ സംസാരിക്കുന്നു. കൗമാരക്കാരുപയോഗിക്കുന്ന കോൺട്രാസെപ്റ്റീവ് ഗുളികകളെ പറ്റിയും അവയുണ്ടാക്കുന്ന അപകടങ്ങളെ പറ്റിയും വിശദീകരിക്കുന്നു.

കോൺട്രാസെപ്റ്റീവ് പിൽസ് എന്താണ്, എപ്പോൾ എങ്ങനെ ഉപയോഗിക്കണം?

ഇത് എമർജൻസി കോൺട്രാസെപ്റ്റീവ് ആണ്. ഇതിനെ പോസ്റ്റ് കോർഡൽ അല്ലെങ്കിൽ മോണിംഗ് ആഫ്റ്റർ പിൽ എന്നും പറയാറുണ്ട്. ഐപിൽ ഒരു ഹോർമോൺ ആണ്. ലൈംഗിക ബന്ധം കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ ഉപയോഗിച്ചാലാണ് യഥാർത്ഥ ഫലം ലഭിക്കുന്നത്. ഈ ഗുളിക 72 മണിക്കൂറിനുള്ളിൽ 2 പ്രാവശ്യം 24 മണിക്കൂർ ഗ്യാപിൽ ഉപയോഗിക്കാൻ പാടുള്ളൂ. ബലാത്സംഗം നടന്നാലോ ഗർഭധാരണം ആഗ്രഹിക്കുന്നില്ലെങ്കിലോ മാത്രമേ ഈ ഗുളിക ഉപയോഗിക്കാൻ പാടുള്ളൂ. അതുപോലെ ലൈംഗിക വേഴ്ച വേളയിൽ കോണ്ടം പൊട്ടി പോവുകയാണെങ്കിലും പിൽ കഴിക്കാം. ചിലർ വിഡ്രോവൽ ടെക്നിക് ഉപയോഗപ്പെടുത്താറുണ്ട്. ഈ സമയത്ത് അണ്ടർ ഏജ് ഇജാക്കുലേഷൻ സംഭവിച്ചാൽ ഗുളിക ഉപയോഗിക്കുന്നവരുണ്ട്. പിരിയഡ് തെറ്റിയാൽ നിങ്ങൾ സുരക്ഷയെക്കുറിച്ചോർത്ത് ടെൻഷൻ അടിക്കുന്ന അവസ്ഥയുണ്ടെങ്കിലും എമർജൻസി കോൺട്രാസെപ്റ്റീവ് പിൽസ് ആവശ്യമായി വരുന്നു.

ഈ മരുന്ന് കഴിക്കുന്നത് പെൺകുട്ടികൾ ശീലമാക്കിയാൽ എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടാവുമോ?

തീർച്ചയായും, ഇതൊരു ശീലമാക്കാൻ പാടില്ല. സ്‌ഥിരമായി ഉപയോഗിച്ചാൽ പാർശ്വഫലങ്ങൾ അനവധിയാണ്. കൗമാരക്കാരിൽ സെക്സ് എജുക്കേഷൻ നടപ്പാക്കണം. ഇതേക്കുറിച്ചുള്ള അറിവുകൾ ഇപ്പോൾ ഇന്‍റർനെറ്റിലും ലഭ്യമാണ്. 8-ാം ക്ലാസിലെ പാഠ പുസ്തകങ്ങളിലും ഇതേപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ഈ ഗുളിക എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് പെൺകുട്ടികൾ അറിഞ്ഞിരിക്കണം. ഹെവിഡോസ് ആയതിനാൽ മാസമുറ തെറ്റാം. തലക്കറക്കം, ഛർദ്ദി എന്നിവയും ഉണ്ടാവാം. സ്തനങ്ങളിൽ വേദന, വയറുവേദന, അസമയത്തുള്ള രക്തസ്രാവം എന്നിവയും ഉണ്ടാവുന്നു. നിങ്ങൾ സെക്ഷ്വലി ആക്റ്റിവാണെങ്കിൽ കോൺട്രാസെപ്റ്റീവ് പിൽസിന്‍റെ ഉപയോഗം എമർജൻസി സമയത്ത് മാത്രമായി പരിമിതപ്പെടുത്തണം. സ്‌ഥിരമായ ഉപയോഗം ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇതിന്‍റെ ഏറ്റവും വലിയ സൈഡ് ഇഫക്ട് ട്യൂബ് പ്രെഗ്നൻസിയാണ്. ഈ പിൽസ് ഉപയോഗിച്ചാൽ ഫലം നൂറ് ശതമാനം ലഭിക്കുകയുമില്ലെന്ന് മനസ്സിലാക്കുക. 10 ശതമാനം കേസുകളിൽ ഇത് ഫലപ്രദമാക്കാറില്ല.

പെൺകുട്ടികൾ വിവാഹത്തിന് മുമ്പ് ഈ ഗുളിക ഉപയോഗിച്ചാൽ വിവാഹശേഷം ഗർഭധാരണത്തിനു എന്തെങ്കിലും പ്രശ്നം നേരിടുമോ?

വിവാഹത്തിനു മുമ്പ് സ്‌ഥിരമായി കോൺട്രാസെപ്റ്റീവ് പിൽ ഉപയോഗിച്ച പെൺകുട്ടിക്ക് ഗർഭധാരണത്തിനു പ്രശ്നങ്ങൾ തീർച്ചയായും ഉണ്ടാവും. വല്ലപ്പോഴും ആണ് ഗുളിക ഉപയോഗിച്ചതെങ്കിൽ പ്രശ്നങ്ങൾ വരാനിടയില്ല. മാസമുറ തെറ്റാറുണ്ടെങ്കിൽ തീർച്ചയായും ഗർഭ ധാരണത്തെയത് ബാധിക്കും. കാരണം ഇത് ഓവുലേഷൻ പ്രക്രിയയെ തകിടം മറിക്കുന്നു. വിവാഹത്തിനുമുമ്പ് സ്‌ഥിരമായി ഓവുലേഷൻ തടസ്സപ്പെടാൻ ഇടയാക്കിയിട്ടുണ്ടെങ്കിൽ വിവാഹശേഷം ഗർഭ ധാരണം പ്രയാസമായി തീരും.

വിപണിയിൽ എത്ര തരം കോൺട്രാസെപ്റ്റീവ് പിൽസ് ലഭ്യമാണ്?

ഇന്ത്യയിൽ കോൺട്രാസെപ്റ്റീവ് പിൽസ് മാത്രമേ ഉള്ളൂ. ഇതിൽ ലിവനോഗസ്റ്ററോൾ അടങ്ങിയിട്ടുണ്ട്. ഒരു ടാബ്‍ലറ്റിൽ 750 മൈക്രോ ഗ്രാം ഉണ്ടാവും. 25 മണിക്കൂറിനകമാണ് 2 ഗുളികകൾ കഴിക്കുന്നത്. ഇന്ത്യയിൽ 1500 മൈക്രോഗ്രാമിലുള്ള ഗുളികകൾ ലഭ്യമല്ല. കാരണം അതിന്‍റെ ഡോസ് ഹെവിയാണ്. എമർജൻസി കോൺട്രാസെപ്റ്റിവിനു പകരമുള്ള മറ്റൊരു മരുന്ന് ഇപ്പോൾ ട്രയലിൽ ആണ്. യൂലിപ്രിസ്റ്റൽ എന്നാണിതിനെ പറയുന്നത്.

കോൺട്രാസെപ്റ്റീവ് പിൽസ് കൂടാതെ മറ്റെന്തെങ്കിലും നല്ല മാർഗ്ഗങ്ങൾ ഉണ്ടോ?

കോൺട്രാസെപ്റ്റീവ് പിൽസ് കൂടാതെ മറ്റനേകം ബർത്ത് കൺട്രോൾ ഉപാധികൾ ഉണ്ട്. അതിൽ പ്രധാനം കോണ്ടം ആണ്. അണുബാധയിൽ നിന്നും ഇത് രക്ഷിക്കുന്നു. സാംക്രമിക രോഗങ്ങളിൽ നിന്നും തടയുന്നു. വിപണിയിൽ മറ്റ് ബർത്ത് കൺട്രോൾ അപ്ലിക്കേഷനും ലഭ്യമാണ്. വജൈനൽ ടാബ്‍ലറ്റ്, ഇത് കോണ്ടത്തിനൊപ്പം ഉപയോഗിക്കാം. ഫർടൈൽ പിരിയഡിൽ സെക്‌സിൽ ഏർപ്പെടുമ്പോൾ കോണ്ടവും വജൈനൽ ടാബ്‍ലറ്റും ഉപയോഗിക്കാവുന്നതാണ്. കോണ്ടവും വജൈനൽ ടാബ്‍ലറ്റും ഒന്നിച്ചു ഉപയോഗിക്കുമ്പോൾ ഇരട്ടി സുരക്ഷയാണ് ലഭിക്കുന്നത്.

കോണ്ടം നൂറ് ശതമാനം സുരക്ഷിതമോ?

അതേ, ശരിയായ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ കോണ്ടം വളരെ നല്ല കോൺട്രാസെപ്ക്ഷൻ ആണ്. സ്ത്രീകൾക്ക് വജൈനൽ ടാബ്‍ലറ്റ് ഉപയോഗിക്കാം.

പെൺകുട്ടികൾ രണ്ടോ മൂന്നോ കോൺട്രാസെപ്റ്റീവ് പിൽസ് കഴിച്ചാൽ എന്താവും ദൂഷ്യഫലം?

ഉപയോഗക്രമം അനുസരിച്ചു മാത്രമേ മരുന്ന് കഴിക്കാൻ പാടുള്ളൂ. ഇടവേളയ്ക്ക് മുമ്പോ എണ്ണത്തിൽ കൂടുതലോ ഒരിക്കലും കഴിക്കാൻ പാടില്ല. ഐപിൽ ഉപയോഗിച്ച് 3 ആഴ്ചയ്ക്ക് വരെ കോണ്ടം ഉപയോഗിക്കാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയാണെങ്കിൽ ട്യൂബ് പ്രെഗ്നൻസി ടെസ്റ്റ് നടത്തണം.

പെൺകുട്ടികൾ പിൽ കഴിക്കുകയും എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഇതുമൂലം ഉണ്ടാവുകയും ചെയ്യുകയാണെങ്കിൽ മറ്റുള്ളവരോട് ഇത് ഒളിച്ച് വയ്ക്കുകയാവും ചെയ്യുക. ഇത് പ്രശ്നം വഷളാക്കുമോ?

ഇങ്ങനെയുള്ള അവസ്‌ഥകൾ, സെക്ഷ്വലി ആക്ടീവായ പെൺകുട്ടി പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ട് ഗുളിക കഴിച്ച് പ്രശ്നം തോന്നിയാൽ ഡോക്ടറെ ചെന്ന് കാണാവുന്നതാണ്. പെൺകുട്ടിയ്ക്ക് ജോലിയുണ്ടെങ്കിലോ പഠിപ്പുള്ളവൾ ആണെങ്കിലോ ഡോക്ടറെ പോയി കാണാൻ മടിക്കുന്നതെന്തിനാണ്? വീട്ടുകാരോടും പ്രശ്നം പറയാവുന്നതാണ്. ശാരീരിക അസ്വസ്ഥതകൾ ആരോടെങ്കിലും ഷെയർ ചെയ്യണം.

ട്യൂബ് പ്രെഗ്നൻസി ജീവനു അപായമുണ്ടാക്കുന്ന സംഗതിയാണ്. ഗർഭാശയത്തിനു പുറത്തുള്ള ഗർഭം ഐപിൽ കൊണ്ട് സംഭവിക്കാം. ഇതും പെൺകുട്ടിയുടെ ജീവന് അപായമുണ്ടാക്കുന്നതാണ്.

സുരക്ഷിതമായ സെക്സ്… ചെറുപ്പക്കാർക്ക് എന്തു ഉപദേശമാണ് നൽകാനുള്ളത്?

 18 വയസു കഴിഞ്ഞ ചെറുപ്പക്കാർ സെക്സിൽ ഏർപ്പെടുന്നതിൽ യാതൊരു തെറ്റുമില്ല. പക്ഷേ ലൈംഗിക വേഴ്ചയിൽ കോണ്ടം തീർച്ചയായും ഉപയോഗിച്ചിരിക്കണം. സുരക്ഷിതമല്ലാത്ത സെക്സ് എച്ച്ഐവി, എസ്ടിഐ, സർവിക്കൽ കാൻസർ എന്നിവയ്ക്ക് കാരണമാവുന്നു. ലൗവ് അഫയർ, സെക്സ്, ഫിസിക്കൽ റിലേഷൻഷിപ്പ് എന്നിവ വ്യക്‌തിയുടെ താൽപര്യങ്ങൾ ആണ്. സുരക്ഷയും നിങ്ങളുടെ കടമയാണ്. ഡോക്‌ടറുടെ ഉപദേശം തേടുക.

और कहानियां पढ़ने के लिए क्लिक करें...