ഒരാളോട് ഇഷ്ടം തോന്നുന്നതിന് ഓരോരുത്തർക്കും ഓരോ കാരണങ്ങൾ ഉണ്ടായിരിക്കും. പലപ്പോഴും സ്വഭാവ സവിശേഷതയോ സൗന്ദര്യമോ ഒക്കെയാവാം അവരിലേക്ക് അടുപ്പിക്കുന്നത്. സ്ത്രീകൾക്ക് ചില പുരുഷന്മാരോട് അടുപ്പം തോന്നാൻ ഇടയാക്കുന്ന കെമിസ്ട്രി എന്താണ്? ആ കൗതുകത്തിലേക്ക് മുക്ക് ചോയിച്ച്ചോയിച്ച് പോകാം…

മിൽക്ക് ചോക്കളേറ്റ്

ഇത്തരം പുരുഷന്മാർ പഞ്ചസാര കുഞ്ചന്മാരായിരിക്കും. പെൺ സുഹൃത്തുക്കൾക്കൊപ്പം ചുറ്റിക്കറങ്ങി നടക്കാനായിരിക്കും പഞ്ചസാര പ്രിയർക്ക് താൽപര്യം. പെൺ സുഹൃത്തുക്കൾ മുതിർന്നവരാകുന്നതോടെ പഞ്ചാര കുഞ്ചന്മാരെ വെറുക്കുകയും അവരെ പക്വതയില്ലാത്തവരായി കരുതുകയും ചെയ്യും.

കാൻഡി

ഈ പുരുഷന്മാർ വല്ലപ്പോഴും സ്ത്രീകൾക്ക് ഒരു പാരയാകാറുണ്ട്. കുറച്ചു നാൾ ഇത്തരക്കാർ പിറകെ നടന്ന ശേഷം അവരെ നിർദ്ദയം ഉപേക്ഷിച്ചു കളയും. പിന്നീട് പുതിയ മേച്ചിൽപ്പുറം തേടിയിറങ്ങും.

ഡാർക്ക് ചോക്കളേറ്റ്

വളരെ ബുദ്ധിമാന്മാരാണ് ഈ പുരുഷന്മാർ. അസാമാന്യ വ്യക്‌തിത്വമുള്ളവർ. അതു പോലെ പൗരുഷമേറെയുള്ളവർ. എല്ലാ സ്ത്രീകളും രഹസ്യമായി ഇഷ്‌ടപ്പെടുന്നവയാണ് ഇതെല്ലാം. പക്ഷേ ഇതിലൊരു അപകടമുണ്ട് . ഇത്തരക്കാർ വളരെ ചാതുര്യത്തോടെ സ്ത്രീകളെ കയ്യിലെടുക്കും. പിന്നെ നയത്തിൽ ഉപേക്ഷിക്കുകയും ചെയ്യും.

ജങ്ക് ഫുഡ് (ഫൈവ് സ്റ്റാർ )

പാകതയുള്ള പുരുഷന്മാരാണ് ഇവർ. അതുപോലെ ഉള്ളിന്‍റെ ഉള്ളാലെ ഇവർ കാപട്യം ഉള്ളവരായിരിക്കും. സുഹൃത്തുക്കൾക്ക് മുന്നിൽ ആവശ്യമുള്ള കാര്യങ്ങൾ വ്യക്‌തമായി പറയും. കുറച്ചു കഴിയുന്നതോടെ ഇവർ എല്ലാം വിളിച്ചുപറയുന്നവരാണെന്ന് സ്ത്രീകൾ മനസ്സിലാക്കും.

ജങ്ക് ഫുഡ് 2 (റോഡ്സൈഡ്)

ഇവർ സ്ത്രീകളെ ഇൻസ്‌റ്റന്‍റായി സന്തോഷിപ്പിച്ചുക്കൊണ്ടിരിക്കും. പക്ഷേ കുറച്ചു ദിവസങ്ങൾക്കു ശേഷം തങ്ങളുടെ വൃഥാ പ്രവർത്തികളുടെ ഫലം അവർ തിരിച്ചറിയും.

പഴകിയ ഭക്ഷണം

ഇത്തരക്കാരിൽ വെറുപ്പുളവാക്കുന്ന ഒരു സ്വഭാവ ഗുണമുണ്ട്. സ്ത്രീകളോടുള്ള ബഹുമാനമില്ലായ്മ അവരെ സ്ത്രീകളിൽ നിന്നും അകറ്റി നിർത്തും. ഒരു പക്ഷേ ഇവർക്കൊപ്പമുള്ള സ്ത്രീകൾ പട്ടിണി കിടന്ന് ചാകും.

പഴകിയ കേക്ക്

ചില സമയത്ത് ഇത്തരം പുരുഷന്മാർ ശ്രദ്ധാ കേന്ദ്രങ്ങളാവുമെങ്കിലും അത് കുറച്ചു കഴിയുന്നതോടെ നഷ്‌ടപ്പെടും. (ഉദാ: കൗമാരത്തിന്‍റെ ഭംഗിയും ആകർഷണീയതയും നഷ്‌ടപ്പെടുന്നു, മദ്യപാനികളാവുന്നു ബ്രഹ്മചാരികളാവുന്നു).

ചായ/ കാപ്പി

പ്രിയക്കാരായ പുരുഷന്മാർ സ്‌ത്രീകളെ പുകഴ്‌ത്തി അവരിലെ എല്ലാ കാര്യങ്ങളെയും പുറത്തു കൊണ്ടു വരും. എന്നാലും ചില മനോഹരമായ ദീർഘകാല പാർശ്വഫലങ്ങൾ ഉണ്ടാകാം.

വോഡ്ക്ക

സ്ത്രീകൾ തങ്ങളെ വളരെ സ്പെഷ്യലായി കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം പുരുഷന്മാർ. പക്ഷേ ഇത്തരക്കാർ വേദന നിറഞ്ഞ അനുഭവങ്ങളാകും ഉളവാക്കുക. ഏത് സ്ത്രീകൾക്കു നേരെയും ഇവർ കൈ നീട്ടും. പക്ഷേ ഒന്നുണ്ട് ആർക്കും ഇവർ ഹൃദയം കൈമാറില്ല. ഇത്തരം പുരുഷന്മാരുടെ പാപങ്ങളെക്കുറിച്ച് എല്ലാ സ്ത്രീകളും മനസ്സിലാക്കുമെങ്കിലും ഭൂരിഭാഗം സ്ത്രീകൾക്കും അവരെ വച്ചു പൊറുപ്പിക്കാൻ ആവില്ല.

വിദേശ ഭക്ഷണം

ഇത്തരം പുരുഷന്മാർ തങ്ങളുടെ ഉയർന്ന ബുദ്ധി ശക്‌തി കൊണ്ടാവും സ്ത്രീകളെ ആകർഷിക്കുക. പക്ഷേ ഈ ആകർഷണീയത വളരെ വൈകാതെ നഷ്‌ടപ്പെടും. സ്ത്രീകൾക്ക് വല്ലാത്ത നഷ്‌ടബോധം തോന്നാം.

മിൽക്ക്

ഈ പുരുഷന്മാർക്ക് എല്ലാവിധ നല്ല ഗുണഗണങ്ങളും ഉണ്ടാകും. പക്ഷേ സ്ത്രീകൾ അവരെ ഇഷ്‌ടപ്പെടണമെന്നില്ല. അവർ ഇത്തരക്കാരെ ഏറ്റവും അടുത്ത സുഹൃത്തുക്കളായി കാണാനാണ് ആഗ്രഹിക്കുക. അതായത് ഒരു ബ്രദർലി ടൈപ്പ് പുരുഷന്മാർ.

പഴങ്ങൾ

സ്ത്രീകൾക്കു വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്നവരാണ് ഇക്കൂട്ടർ. ഇവർ ഡേറ്റിംഗിന് പോകുമെങ്കിലും വളരെ പെട്ടെന്ന് മടുക്കും. സ്ത്രീകൾ ഇവരെ സുഹൃത്തുക്കളുടെ ലിസ്‌റ്റിൽപ്പെടുത്താനേ ആഗ്രഹിക്കൂ.

ലിച്ചി

ഇവർ പെർഫക്‌റ്റ് പുരുഷന്മാരായിരിക്കും. പക്ഷേ ചില പ്രത്യേക സ്ത്രീകൾക്ക് അവരിലെ ഗുണഗണങ്ങൾ ഇഷ്‌ടപ്പെടുമെങ്കിലും അവരെ മാറ്റി നിർത്തുകയേയുള്ളൂ.

സലാഡ്

ഈ പുരുഷന്മാർ സ്ത്രീകളെ ഏറെ പ്രോത്സാഹിപ്പിക്കുന്നവരാണ്. പക്ഷേ ഇവർ നല്ല അടിപൊളിയായി വേഷം ധരിച്ചാലേ സ്ത്രീകൾ ഇഷ്‌ടപ്പെടൂ.

പരിപ്പ് – ചോറ്

വളരെ ലാളിത്യമുള്ള പുരുഷന്മാരാണ് ഇവർ. ആഴത്തിൽ വേദനയുള്ള സ്ത്രീകൾക്ക് പ്രിയപ്പെട്ടവരാണ്. സാധാരണ ബുദ്ധിമാന്മാരായ ഇവരോട് മേൽപ്പറഞ്ഞ സ്ത്രീകൾക്ക് ഇഷ്‌ടം തോന്നും.

മാംസം

അല്‌പം പണക്കാരായ പുരുഷന്മാരാണ് ഇവർ. സ്ത്രീകൾ ഇക്കൂട്ടർക്ക് ചുറ്റും വട്ടമിട്ട് നടക്കും. എന്നാൽ നല്ലൊരു സമയം ഒരുമിച്ച് പങ്കുവച്ച ശേഷം ഇരുവർക്കും നല്ല നഷ്‌ടബോധവും വിഷമവും തോന്നാം.

കഷായം

വിഷമ സന്ധിയിൽ സ്ത്രീകളുടെ സാമീപ്യം കൊതിക്കുന്നവരാണ് ഇക്കൂട്ടർ. സ്ത്രീകൾ തീർച്ചയായും ഇവർക്ക് ആശ്വാസം പകരുമെങ്കിലും ഉള്ളിന്‍റെയുള്ളിൽ സ്ത്രീകൾക്ക് ഇവരോട് അതൃപ്തി തോന്നാം. അതിന് കാരണം മറ്റൊന്നുമല്ല. ഇത്തരം രോഗികളായ പുരുഷന്മാരുടെ അച്ചടക്കത്തോടെയുള്ള രീതികൾ സ്ത്രീകൾക്ക് അവരുടെ അച്‌ഛനമ്മമാരുടെ ഓർമ്മ ഉണർത്തും.

ഡിസ്സ്‌ലേഴ്സ്

സ്വയം വളരെ ഉയരത്തിൽ അവരോധിക്കുന്നവരാണ് ഇക്കൂട്ടർ. പൊങ്ങച്ചക്കാരാണ്. വളരെ താമസിയാതെ അവർ തണുത്തുറഞ്ഞ് പോകും.

വെള്ളം

തീരെ ഒഴിച്ചു കൂടാനാവാത്തവരാണ് ഇവർ. സ്ത്രീകൾക്ക് എപ്പോഴും സന്തോഷവതിയായിരിക്കാൻ ഇവര്‍ ആവശ്യമെന്നർത്ഥം. എന്താണ് അവർക്കുള്ള സവിശേഷത? അതെ ഇവരാണ് ഒരെയൊരു ലവർ കം ബോയ് ഫ്രണ്ട് കം ഹസ്ബന്‍റ് ആകാൻ യോഗ്യർ. ഇങ്ങനെയുള്ള ഒരാളെയാണോ നിങ്ങൾ വിവാഹം ചെയ്‌തിരിക്കുന്നതെങ്കിൽ നിങ്ങൾ ഭാഗ്യവതി തന്നെ.

और कहानियां पढ़ने के लिए क्लिक करें...