മൂക്കിന് ചുറ്റുമുള്ള പിഗ്‍മെന്‍റേഷൻ മിക്കവാറും എല്ലാവരും അഭിമുഖീകരിക്കേണ്ടി വരുന്ന ഏറ്റവും സാധാരണമായ പ്രശ്നങ്ങളിൽ നിന്നാണ്. ഇതിനുള്ള പ്രധാന കാരണം സൂര്യന്‍റെ കിരണങ്ങൾക്ക് മൂക്ക് കൂടുതൽ ഇരയാകുന്നു എന്നതാണ്. ഡെർമറ്റോളജിസ്റ്റും ദാദു മെഡിക്കൽ സെന്‍റർ സ്ഥാപകയും പ്രസിഡന്‍റുമായ ഡോ. നിവേദിത ദാദു അവ ഒഴിവാക്കാനുള്ള വഴികൾ കാണിക്കുന്നു.

സൂര്യന്‍റെ കിരണങ്ങളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന നമ്മുടെ ശരീരത്തിന്‍റെ ഭാഗമാണ് മൂക്ക്. മൂക്കിന് ചുറ്റും പിഗ്‍മെന്‍റേഷൻ ഉണ്ടാകുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഹോർമോൺ മാറ്റം, ഹോർമോൺ ചികിത്സ, വിവിധ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളുടെ ഉപയോഗം, ചർമ്മത്തിന്‍റെ നിറം മാറാൻ കാരണമാകുന്ന മെലാനിൻ എന്നിവ.

  1. മൂക്കിന് ചുറ്റുമുള്ള പിഗ്‍മെന്‍റേഷൻ തടയുന്നതിന്, നിങ്ങളുടെ ഡെർമറ്റോളജിസ്റ്റിന്‍റെ ഉപദേശപ്രകാരം, നിങ്ങൾക്ക് ഹൈഡ്രോക്വിനോൺ, ട്രെറ്റിനോയിൻ പോലുള്ള പലതരം ക്രീമുകൾ ഉപയോഗിക്കാം. അവയെ ട്രിപ്പിൾ ക്രീമുകൾ എന്നും വിളിക്കുന്നു.
  2. ഉയർന്ന അളവിൽ അസാലിക് ആസിഡും കോജിക് ആസിഡും ഉള്ള സ്കിൻ‌ കെയർ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക. ചർമ്മത്തിന്‍റെ ഇരുണ്ട പ്രദേശം ലഘൂകരിക്കാൻ ഇത് സഹായിക്കുന്നു.
  3. നിങ്ങളുടെ ഡെർമറ്റോളജിസ്റ്റിന്‍റെ ഉപദേശപ്രകാരം, നിങ്ങൾക്ക് മൈക്രോ ഡെർമബ്രാസിഷൻ, കെമിക്കൽ പീൽ, ലേസർ ചികിത്സ, ലൈറ്റ് തെറാപ്പി തുടങ്ങി നിരവധി ആധുനിക ചികിത്സകൾ ഉപയോഗിക്കാം. മൂക്കിന് ചുറ്റുമുള്ള പിഗ്‍മെന്‍റേഷൻ കുറയ്ക്കാൻ ഇത് സഹായിക്കുന്നു.
  4. മൂക്കിന് ചുറ്റുമുള്ള ഇരുണ്ട പിഗ്‍മെന്‍റേഷൻ കുറയ്ക്കുന്നതിന്, നിങ്ങൾ പുറത്തു പോകുമ്പോഴെല്ലാം സൺസ്‌ക്രീൻ പുരട്ടുക.
  5. പിഗ്‍മെന്‍റേഷൻ കുറയ്ക്കാൻ വിറ്റാമിൻ ഇ, ബദാം ഓയിൽ എന്നിവയും ഉപയോഗിക്കാം. വിറ്റാമിൻ ഇ ചർമ്മത്തിന് തിളക്കം നൽകുന്ന ഗുണങ്ങളുണ്ട്. കറുത്ത പാടുകളും പിഗ്‍മെന്‍റേഷനും കുറയ്ക്കുന്നതിന് ഇത് ഏറ്റവും ഫലപ്രദമാണ്. ഇതിനായി രണ്ട് സ്പൂൺ വിറ്റാമിൻ ഇ ഒരു സ്പൂൺ ബദാം ഓയിൽ കലർത്തി നല്ലൊരു മിശ്രിതം ഉണ്ടാക്കുക. ഈ മിശ്രിതം മൂക്കിൽ പുരട്ടി രാത്രി കിടക്കുക.. എന്നിട്ട് രാവിലെ തണുത്ത വെള്ളത്തിൽ കഴുകുക
  6. വിറ്റാമിൻ ഇയിൽ പലതരം ആന്‍റി ഓക്‌സിഡന്‍റുകൾ അടങ്ങിയിട്ടുണ്ട്, ഇത് നിലവിലുള്ള ഡാർക്ക് പാച്ചുകളും കുറയ്ക്കുന്നതിന് വളരെ ഗുണം ചെയ്യും. ചർമ്മത്തിന്‍റെ കേടായതും മരിച്ചതുമായ കോശങ്ങളെ സുഖപ്പെടുത്തുന്നതിനും ചർമ്മത്തെ തിളക്കമുള്ളതക്കുന്നതിനും ഇത് സഹായിക്കുന്നു. ചർമ്മത്തിലും മൂക്കിലും പിഗ്‍മെന്‍റേഷൻ പ്രശ്നമുണ്ടെങ്കിൽ, വിറ്റാമിൻ ഇ രാത്രി പുരട്ടി കിടക്കുക. രാവിലെ ഉണർന്ന് തണുത്ത വെള്ളത്തിൽ കഴുകുക.
  7. മൂക്കിന് ചുറ്റുമുള്ള പിഗ്‍മെന്‍റേഷൻ കുറയ്ക്കുന്നതിന്, നിങ്ങൾക്ക് മഞ്ഞൾ, നാരങ്ങ മാസ്ക് എന്നിവ പ്രയോഗിക്കാം. ഇതിന്, നാരങ്ങ നീര് മഞ്ഞൾ ചേർത്ത് രണ്ടും ചേർത്ത് നന്നായി പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് മൂക്കിലും പുരട്ടുക. ഈ പേസ്റ്റ് ഉണങ്ങിയാൽ തണുത്ത വെള്ളത്തിൽ കഴുകുക.
  8. മൂക്കിന് ചുറ്റുമുള്ള പിഗ്‍മെന്‍റേഷൻ കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം ചർമ്മത്തില്‍ ജലാംശം നിലനിർത്തുക എന്നതാണ്.
  9. പിഗ്‍മെന്‍റേഷൻ കുറയ്ക്കുന്നതിന്, നിങ്ങൾ സ്ഥിരമായി സ്കിൻ ‌കെയർ മാർഗങ്ങൾ സ്വീകരിക്കണം. പതിവായി മൃത കോശങ്ങളെ നീക്കം ചെയ്യുക. ഒരു നല്ല ടോണറും ക്ലൻസറും ഉപയോഗിക്കുക.
  10. മൂക്കിന് ചുറ്റുമുള്ള ചർമ്മത്തിൽ പിഗ്‍മെന്‍റേഷൻ വരുന്നത് വരണ്ട ചർമ്മമായത് കൊണ്ടാണ്. ഈ പിഗ്‍മെന്‍റേഷൻ കുറയ്ക്കുന്നതിന്, ദിവസത്തിൽ രണ്ടു തവണയെങ്കിലും ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുക. ഇത് ചർമ്മത്തിനു ജലാംശം നൽകുന്നു. മസാജിനായി ബദാം ഓയിലും ഉപയോഗിക്കാം.
और कहानियां पढ़ने के लिए क्लिक करें...