പാദങ്ങളുടെ വൃത്തിയും ആരോഗ്യവും ശരീരത്തിന്‍റെ മറ്റേതൊരു ഭാഗത്തെയും പോലെ പ്രധാനമാണ്. പതിവ് ക്ലീനിംഗ് കൂടാതെ, പാദങ്ങള്‍ ഒരു നിശ്ചിത ഇടവേളയിൽ പെഡിക്യൂർ ചെയ്യേണ്ടത് അത്യാവശ്യമാണ്. പെഡിക്യൂർ വീട്ടില്‍ തന്നെ ചെയ്യാനും കഴിയും.

പെഡിക്യൂർ എങ്ങനെ ചെയ്യാം

പെഡിക്യൂർ ചെയ്യുന്നതിനു മുമ്പ് നഖങ്ങളിലെ നെയിൽ പോളിഷ് നീക്കം ചെയ്യുക. ബക്കറ്റിൽ ഇളം ചൂടുള്ള വെള്ളത്തിൽ ഉപ്പ്, ക്രീം സോപ്പ് ഇവ ചേർക്കുക. നിങ്ങളുടെ പാദങ്ങളുടെ തൊലി കൂടുതൽ വരണ്ടതാണെങ്കിൽ, അതിൽ ഒലിവ് ഓയിൽ കൂടി ചേർക്കുക.

ഉപ്പ് പാദങ്ങളിലെ ചർമ്മത്തെ മയപ്പെടുത്തും, ഒലിവ് ഓയിൽ മൊയ്‌സ്ചുറൈസർ ആയി പ്രവർത്തിക്കും. കുറഞ്ഞത് 15 മിനിറ്റെങ്കിലും കാലുകൾ ഈ വെള്ളത്തിൽ വച്ച ശേഷം പുറത്തെടുത്ത് ബോഡി സ്‌ക്രബ്ബർ ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുക. സ്‌ക്രബ് ചെയ്ത ശേഷം പാദങ്ങൾ തണുത്ത വെള്ളത്തിൽ നന്നായി വൃത്തിയാക്കുക. കാൽവിരലുകൾക്കിടയിൽ സോപ്പ് അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കുക. തുടച്ച ശേഷം ഏതെങ്കിലും നല്ല ക്രീം ഉപയോഗിച്ച് കാലുകൾ ലഘുവായി മസാജ് ചെയ്യുക. കോട്ടണിന്‍റെ സഹായത്തോടെ, വിരലുകൾക്കിടയിൽ കൂടുതലായുള്ള ക്രീം വൃത്തിയാക്കുക. ഇനി നഖങ്ങളിൽ ഒരു കോട്ട് നെയിൽ പോളിഷ് പുരട്ടി കൊടുക്കാം. ശരിക്കും ഉണങ്ങിയ ശേഷം ഫൈനൽ കോട്ട് ഇട്ടുകൊടുക്കാം

പാരഫിൻ വാക്സിനൊപ്പം പെഡിക്യൂർ

ഈ രീതിയിൽ പെഡിക്യൂർ ചെയ്യാൻ ഏറ്റവും ആവശ്യം സമയമാണ്. പാരഫിൻ വാക്സ് ഉപയോഗിച്ച് പെഡിക്യൂർ ചെയ്യാൻ, കുറഞ്ഞത് ഒരു മണിക്കൂർ സമയം വേണ്ടിവരും. പാരഫിൻ വാക്സ് ഉപയോഗിച്ച് പെഡിക്യൂർ ചെയ്യുമ്പോൾ, ആദ്യം പാരഫിൻ വാക്സ് ഉപയോഗിച്ച്  പാദങ്ങൾ വൃത്തിയാക്കുക.

ഇതിനായി പാരഫിൻ വാക്സ് ഉരുക്കി ഒരു വലിയ പാത്രത്തിൽ ഒഴിക്കുക. ഈ പാത്രത്തിൽ പാദങ്ങൾ വയ്ക്കുക. ഇത് ചെയ്യുമ്പോൾ, നിങ്ങളുടെ കാലുകൾ മെഴുകില്‍ മുങ്ങിയിരിക്കണം, എങ്കില്‍ മാത്രമേം പാദങ്ങളുടെ മുകള്‍ ഭാഗം വൃത്തിയാവാകയുള്ളൂ. ഇതിനുശേഷം, ഇളം ചൂടുള്ള വെള്ളത്തിൽ കാലുകൾ കഴുകുക, ക്രീം ഉപയോഗിച്ച് മസാജ് ചെയ്യുക, നെയിൽ പോളിഷ് പ്രയോഗിക്കുക.

  1. പാദങ്ങളുടെ നഖങ്ങൾ നീട്ടി നിലനിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, സോക്സ് ധരിക്കുമ്പോൾ, നഖങ്ങളിൽ നെയിൽ പോളിഷ് ഉണ്ടെന്ന് ഉറപ്പാക്കുക. നെയിൽ പോളിഷ് നഖങ്ങളെ സംരക്ഷിക്കും.
  2. പെഡിക്യൂർ ചെയ്ത ശേഷം കാലുകൾ ശരിക്കും ഉണങ്ങാതെ സോക്സ് ധരിക്കരുത്. ഇത് അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
  3. മാർക്കറ്റിൽ നിന്ന് ഷൂസോ സ്ലിപ്പറോ വാങ്ങുമ്പോൾ, കാൽവിരലുകളിൽ കൂടുതൽ സമ്മർദ്ദം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. നഖത്തിലേക്കുള്ള രക്തപ്രവാഹം ഒരു തരത്തിലും തടസപ്പെടരുത്.
  4. പാദങ്ങൾ കഴുകുമ്പോൾ, ഇളം ചൂടുള്ള വെള്ളം ഉപയോഗിക്കുക. വളരെയധികം ചൂടുള്ള വെള്ളം ദോഷകരമാണ്.
  5. ഡ്രൈനെസ്സ് തടയാൻ മോയ്‌സ്ചുറൈസർ ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാൽ ഇത് വിരലുകൾക്കിടയിൽ ഒരുപാട് നേരം ഇരുന്നാൽ ഫംഗസ് ബാധിക്കാതെ നോക്കണം.
  6. കാലിൽ അമിതമായ വിയർപ്പ് ഉണ്ടാകാറുണ്ടെങ്കിൽ, ഷൂസ് ധരിക്കുമ്പോൾ ആന്‍റി - ഫംഗസ് പൗഡർ ഉപയോഗിക്കാൻ മറക്കരുത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...