ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ പോകുന്നതിന് മുമ്പ് ചില കാര്യങ്ങൾ‌ സ്വയം ഉറപ്പുവരുത്താൻ‌ ശ്രദ്ധിക്കുക, അതിൽ‌ ആദ്യം വരുന്നത് സ്ത്രീകളുടെ സുരക്ഷയാണ്. വനിതാ വിനോദ സഞ്ചാരികൾക്ക് സുരക്ഷിതമെന്ന് കരുതപ്പെടുന്ന  നിരവധി നഗരങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. ഇവിടെ വനിതാ ടൂറിസ്റ്റിന് ഒരു പ്രശ്നവുമില്ലാതെ യാത്ര ചെയ്യാൻ കഴിയും.

  1. ലഡാക്ക്

സോളോ യാത്രയ്ക്കുള്ള മികച്ച സ്ഥലങ്ങളിൽ ഒന്നാണ് ലഡാക്ക്. കഴിയുന്നത്ര ദൂരം സന്ദർശിക്കാം. യാത്രയിൽ ബൈക്ക് ഓടിക്കുന്നവരുടെ ഗ്രൂപ്പുകളെയും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളുകളെയും കണ്ടെത്താനും സാധിക്കും. എന്നാൽ  ഒറ്റയ്‌ക്ക് പോകുന്നതിന് മുമ്പ്, സ്ഥലവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മുൻ‌കൂട്ടി ശേഖരിക്കാൻ ഓർമ്മിക്കേണ്ടതാണ്. ഇവിടുത്തെ നിവാസികളും വിനോദ സഞ്ചാരികൾക്ക് വളരെ സഹായം ചെയ്യുന്നവർ ആണ്.

  1. ഉദയ്പൂർ

രാജസ്ഥാനിലെ ജനങ്ങളുടെ പ്രത്യേകത, അവർ വളരെ സൗഹാർദ്ദമുള്ളവരാണ് എന്നതാണ്. ഉദയ്പൂരിലെ ഒരു കാര്യം നിങ്ങളെ ബോറടിപ്പിക്കുന്ന ഒന്നാണ്, ഇവിടെയുള്ള മിക്ക സ്ഥലങ്ങളും കപ്പിൾ ഡെസ്റ്റിനേഷൻ എന്നറിയപ്പെടുന്നു, അതിനാൽ ഒറ്റയ്ക്ക് പോകുമ്പോൾ അൽപ്പം വിചിത്രമായി തോന്നാം. എന്നാൽ നിങ്ങൾ‌ക്ക് സാഹസികത ഇഷ്ടമാണെങ്കിൽ‌, യാതൊരു കുഴപ്പവുമില്ലാതെ ഇവിടെ കറങ്ങാം.

  1. നൈനിറ്റാൽ

ഉത്തരാഖണ്ഡിലെ ഈ സ്ഥലം ജനങ്ങളുടെ പ്രത്യേക ആതിഥ്യ മര്യാദയ്ക്കും സൗന്ദര്യത്തിനും പേരുകേട്ടതാണ്. ഇക്കാരണത്താൽ, രാജ്യത്തിന്‍റെ പല സ്ഥലങ്ങളിൽ നിന്നും വരുന്ന പെൺകുട്ടികൾക്കോ സ്ത്രീകൾക്കോ ഒറ്റയ്ക്ക് കറങ്ങാനുള്ള മികച്ച സ്ഥലമാണിത്. ഏകാന്തത അനുഭവപ്പെടാതിരിക്കാൻ  സഹായിക്കുന്ന നല്ലൊരു കൂട്ടം ആളുകളെ ഇവിടെ കാണാം.

  1. മൈസൂർ

പുരാതന കെട്ടിടങ്ങളോടും ചരിത്രത്തോടും നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ ഈ സ്ഥലം അനുയോജ്യമാകും. കാലാകാലങ്ങളിൽ പല രാജാക്കന്മാരുടെയും ഭരണകേന്ദ്രം ആയിരുന്നു മൈസൂർ. ഇവിടെ ധാരാളം രാജ കൊട്ടാരങ്ങൾ ഉണ്ട് സ്ത്രീകൾക്കും പെൺകുട്ടികൾക്കും രാത്രിയിൽ പോലും ഒറ്റയ്ക്ക് ഇവിടെ കറങ്ങാമെന്ന് വിശ്വസിക്കപ്പെടുന്നു.

  1. സിക്കിം

നോർത്ത് ഈസ്റ്റിലെ മിക്ക സ്ഥലങ്ങളും ആകർഷകമാണ്, പ്രത്യേകിച്ച് സിക്കിം. ഉയർന്ന കുന്നുകളും ആഴത്തിലുള്ള താഴ്‌വരകളും ബുദ്ധവിഹാരങ്ങളും ഈ സ്ഥലത്തിന്‍റെ ഭംഗി ഇരട്ടിയാക്കുന്നു. ഇവിടത്തെ ആളുകൾ വളരെ ഫ്രണ്ട്‌ലി ആണ്. അതിനാൽ ഇവിടെ നിങ്ങൾക്ക് സ്വസ്ഥമായി യാത്ര ആസ്വദിക്കാം. ഭക്ഷണത്തിനും പാനീയത്തിനുമായി നിരവധി ഓപ്ഷനുകൾ ഇവിടെയുണ്ട്.

  1. കാസിരംഗ

സ്ത്രീകളെ സംബന്ധിച്ചിടത്തോളം, ആസാമിലെ കാസിരംഗ ദേശീയോദ്യാന യാത്ര വളരെ അവിസ്മരണീയവും മികച്ചതുമായ യാത്രയാണെന്ന് ഉറപ്പിക്കാം. ഒറ്റയ്ക്കായാലും ഗ്രൂപ്പിലായാലും ഇവിടം എല്ലാ അർത്ഥത്തിലും സ്ത്രീകൾക്ക് സുരക്ഷിതമാണ്.

  1. ഷിംല

ഹിൽ‌സ്റ്റേഷനുകൾ‌ വിനോദസഞ്ചാരികൾക്ക് ഏറ്റവും പ്രിയങ്കരമായ സ്ഥലങ്ങളാണ്, മാത്രമല്ല വർഷം മുഴുവനും സന്ദർശകരുടെ എണ്ണം കൂടുതലാണ്, അതിനാൽ ഈ സ്ഥലങ്ങൾ സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതമാണ്. അത്തരം സ്ഥലങ്ങളിലൊന്നാണ് ഷിംല. ഈ സ്ഥലങ്ങളുടെ ഏറ്റവും മികച്ചതും സവിശേഷവുമായ കാര്യം രാത്രി വൈകി പോലും സഞ്ചാരികൾ കറങ്ങുന്നതും ഭക്ഷണം കഴിക്കുന്നതും വിനോദിക്കുന്നതും കാണാം എന്നതാണ്.

  1. ഖജുരാഹോ

യുനെസ്കോയുടെ ലോക പൈതൃക സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഖജുരാഹോ ക്ഷേത്രത്തിന്‍റെ ഭംഗി ശരിക്കും കാണേണ്ടതാണ്. ടൂറിസ്റ്റ് ഗൈഡിനെ ഒഴിവാക്കുന്നതാണ് ബുദ്ധി. അല്ലെങ്കിൽ ഈ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ അവർ ധാരാളം പണം ഈടാക്കും. ലക്ഷ്മൺ ക്ഷേത്രം, ലക്ഷ്മി ക്ഷേത്രം, മാതാംഗേശ്വർ മഹാദേവ് ക്ഷേത്രം, പാർശ്വനാഥ ക്ഷേത്രം, ആദിനാഥ ക്ഷേത്രം എന്നിവ വളരെ മനോഹരമായ കലാസൃഷ്ടികളാണ് ഉള്ളത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...