നിങ്ങൾ ഇതുവരെ കശ്മീർ സന്ദർശിച്ചിട്ടില്ലെങ്കിൽ, ഏപ്രിൽ മാസത്തിൽ കശ്മീർ സന്ദർശിക്കാൻ പദ്ധതിയിടുക. കൊറോണ നിയന്ത്രണം ഇല്ലെങ്കിൽ ടുലിപ് ഫെസ്റ്റിവൽ ഏപ്രിൽ മാസം ആദ്യ വാരത്തിൽ ആരംഭിക്കും.

ഏറ്റവും വലിയ ടുലിപ് ഗാർഡൻ

ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഗാർഡനാണ് കശ്മീരിലെ ടുലിപ് ഗാർഡൻ. ബഹു വർണങ്ങളിൽ ലില്ലി പൂക്കൾ മതിവരുവോളം കണ്ട് ആസ്വദിക്കാൻ കഴിയും. മൂന്നു ലെവലിൽ നിർമ്മിച്ച ഈ ടുലിപ് ഗാർഡനിൽ 46 തരം ടുലിപ്സ് ഉണ്ട്. ഈ പൂന്തോട്ടത്തിന്‍റെ നടുവിൽ ഭംഗി കൂട്ടുന്നതിനായി നിരവധി ജലധാരകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിനകത്ത്, ഒരു ചെറിയ ഭക്ഷണ പോയിന്‍റും ഉണ്ട്, അവിടെ കശ്മീരിലെ പ്രത്യേക വിഭവങ്ങളായ ബഖ്ഖാനി, ചോക്ലേറ്റ് കേക്ക്, കശ്മീരി കഹ്‍വ എന്നിവ ആസ്വദിക്കാം.

tulip-garden-kashmir

കോക്കർനാഗ്

ശ്രീനഗറിൽ നിന്ന് 80 കിലോമീറ്ററും അനന്ത്നാഗിൽ നിന്ന് 25 കിലോമീറ്ററും അകലെ ആണ് കോക്കർനാഗ്. കശ്മീരിലെ ഏറ്റവും വലിയ തടാകം ഇവിടെയാണ്. ഇതുകൂടാതെ, മനോഹരമായ നിരവധി ക്ഷേത്രങ്ങൾ ഇവിടെയുണ്ട്, അതിൽ ഹനുമാൻ ക്ഷേത്രം, സീതാ ക്ഷേത്രം, നീല നാഗ്, ഗണേഷ് ക്ഷേത്രം, ശിവക്ഷേത്രം എന്നിവ പ്രത്യേകം എടുത്തു പറയേണ്ട സ്ഥലങ്ങൾ ആണ്.

kokarnag

ഹെമിസ്

ലഡാക്കിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് ഹെമിസ് സ്ഥിതി ചെയ്യുന്നത്, ഹെമിസ് മൊണസ്ട്രി, ഹെമിസ് നാഷണൽ പാർക്ക് വിനോദസഞ്ചാരികൾക്കിടയിൽ ജനപ്രിയമാണ്. സിന്ധു നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഹെമിസിലെ ദേശീയ ഉദ്യാനം മറ്റൊരു ആകർഷണം ആണ്. ഹിമ പുള്ളിപ്പുലി, മാൻ, മക്കാവ്, ചുവന്ന ചെന്നായ തുടങ്ങിയ നിരവധി മൃഗങ്ങളെ കാണുന്ന തെക്കേ ഏഷ്യയിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനമാണ് ഹെമിസ് നാഷണൽ പാർക്ക്.

യുസ്മാർഗ്

ശ്രീനഗറിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് ബുസ്ഗാം ജില്ലയിലുള്ള യുസ്മാർഗ്. താഴ്‌വരയുടെ മനോഹരമായ കാഴ്ചകൾ, മഞ്ഞുമൂടിയ പർവ്വതശിഖരങ്ങൾ, പുൽമേടുകൾ എന്നിവ കാണുന്നതിന് ഇവിടെ സഞ്ചാരികൾക്ക് അവസരമുണ്ട്. ട്രക്കിംഗ്, സ്കീയിംഗ്, കുതിരസവാരി തുടങ്ങി നിരവധി കാര്യങ്ങൾ വിനോദ സഞ്ചാരികൾക്ക് ഇവിടെ ആസ്വദിക്കാനാകും.

ഹൗസ്‌ബോട്ട്

kashmir houseboat

ഹൗസ് ബോട്ടുകൾ നിറഞ്ഞ ഡാൽ തടാകത്തിന് അതിന്‍റേതായ സൗന്ദര്യമുണ്ട്. രാത്രി കാണുമ്പോഴാണ് ഡാൽ തടാകത്തിന്‍റെ ഭംഗി. ശ്രീനഗറിലെ കശ്മീരി ഷാളുകൾ വളരെ പ്രശസ്തമാണ്. ഇവിടെ ഉള്ള മറ്റൊരു മനോഹരമായ കാഴ്ച ലാൽ ചൗക്കിലെ പോപ്ലർ മരങ്ങൾ ആണ്.

എപ്പോൾ പോകണം

നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും കശ്മീരിലേക്ക് പോകാമെങ്കിലും ശൈത്യകാലത്ത് ധാരാളം മഞ്ഞുവീഴ്ചയുണ്ട്, അതിനാൽ ആ സമയത്ത് പോകുന്നത് ഒഴിവാക്കുക. വേനൽക്കാല യാത്രയ്ക്ക് അനുയോജ്യമായ സ്ഥലമാണ് കശ്മീർ. ടുലിപ് ഫെസ്റ്റിവൽ ആസ്വദിക്കണമെങ്കിൽ, തീയതി അറിഞ്ഞതിനു ശേഷം മാത്രം യാത്ര ആസൂത്രണം ചെയ്യുക.

എങ്ങനെ എത്തിച്ചേരാം

ജമ്മു കശ്മീരിന്‍റെ തലസ്ഥാനമായ ശ്രീനഗറിനെ രാജ്യത്തുടനീളമുള്ള എല്ലാ പ്രധാന നഗരങ്ങളിലേക്കും വിമാനമാർഗ്ഗമായും റോഡു മാർഗ്ഗമായും ബന്ധിച്ചിരിക്കുന്നു. റെയിൽ മാർഗം യാത്ര ചെയ്യണമെങ്കിൽ, ജമ്മു വരെ റെയിൽ സൗകര്യമുണ്ട്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...