ഓരോ യാത്രയും പുതിയ അറിവുകൾ പകരുമെന്നതിനാൽ മിക്കവാറും എല്ലാ അവധിക്കാലവും ഞാൻ കുടുംബാംഗങ്ങളുമൊത്ത് വിദേശ രാജ്യങ്ങൾ സന്ദർശിക്കുകയാണ് പതിവ്. ഇത്തവണ യൂറോപ്യൻ പര്യടനം നടത്താനുള്ള അവസരമാണ് ഒത്തു വന്നത്. റോം നഗരത്തിൽ നിന്നും യാത്ര തിരിച്ച് ലോകത്തിലെ ഏറ്റവും ചെറിയ നഗരമായ വത്തിക്കാൻ സിറ്റി, പീസാ, ഫ്ളോറൻസ്, ഓസ്ട്രിയ, സ്വിറ്റ്സർലാന്‍റ്, ജർമ്മനി എന്നീ മനോഹര നഗരങ്ങൾ ചുറ്റി ഫ്രാൻസിന്‍റെ തലസ്‌ഥാനമായ പാരീസിലെത്തി. ചാൾസ് ഡിഗോൾ വിമാനത്താവളത്തിൽ വന്നിറങ്ങി. പ്രൗഢമനോഹരമായ കൂറ്റൻ കെട്ടിടം, വിമാനത്താവളം ഇത്രയും വൃത്തിയുള്ളതും അലംകൃതവുമാണെങ്കിൽ നഗരം എത്ര സുന്ദരമായിരിക്കും!

പാക്കേജ് ടൂർ യാത്രയായിരുന്നു ഞങ്ങളുടേത്. ഫോർ സ്‌റ്റാർ ഹോട്ടലിലാണ് താമസസൗകര്യം. ഓട്ടോമാറ്റിക് കവാടങ്ങളുള്ള അത്യാധുനിക ഹോട്ടൽ. അതിഥികളെ സ്വീകരിക്കാൻ ഹോട്ടൽ കവാടത്തിൽ ആരുമില്ല! എല്ലാം മെഷീൻ സഹായത്തോടെ സ്വയം ചെയ്യേണ്ടിയിരുന്നു. ഇവിടെ ജീവനക്കാർ കുറവായിരുന്നെങ്കിലും ഹോട്ടൽ അറേഞ്ച്മെന്‍റ്സിലും മാനേജ്മെന്‍റിലും ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ദൃശ്യമായിരുന്നില്ല.

ആദ്യ ദിവസം ബസിലിരുന്ന് നഗരം ചുറ്റിക്കാണാൻ തീരുമാനിച്ചു. ഏകദേശം 60-65 വയസ്സു പ്രായമുള്ള പ്രൗഢയായ സ്ത്രീയായിരുന്നു ടൂറിസ്‌റ്റ് ഗൈഡ്. ഈ പ്രായത്തിലും നല്ല ചുറുചുറുക്ക്. അവർക്ക് അല്പസ്വല്പം ഹിന്ദിയും അറിയാം. അവർ മൈക്കിലൂടെ ഇംഗ്ലീഷ് ഭാഷയിൽ നഗരത്തിലെ പ്രമുഖ സ്‌ഥലങ്ങളെക്കുറിച്ചുള്ള വിവരം നൽകിക്കൊണ്ടിരുന്നു. ഗ്രാന്‍റ് ലുവേറ വഴി നോട്ടർഡേം കത്തീഡ്രൽ, കൺഷ്യേർജറി, ഈഫൽ ടവർ, ഓപ്പെറാ ഹൗസ് ഇവ സന്ദർശിച്ചു. 2000 വർഷത്തോളം പഴക്കമുള്ള പാരീസ് നഗരത്തിന്‍റെ ചരിത്ര പ്രാധാന്യവും അവർ പറഞ്ഞുതന്നു. ക്രിസ്തുവിന് 300 വർഷങ്ങൾക്കു മുമ്പ് (Parisii) പരീസി ഗോത്രവർഗ്ഗക്കാരായിരുന്നു ലുട്ടേഷ്യയിൽ താമസിച്ചിരുന്നത്. സീസർ ഈ നഗരമാക്രമിച്ച് അഗ്നിക്കിരയാക്കുകയും പിന്നീട് റോമൻ മാതൃകയിൽ പുതിയൊരു നഗരം പടുത്തുയർത്തുകയും ചെയ്തു‌. സെയിൻ നദീതീരത്തായി റോഡു കളും സൗധങ്ങളും പണിതീർത്തു. അങ്ങനെ പുതിയൊരു പാരീസ് ഉടലെടുത്തു. അത്യാധുനിക നഗരമെന്നുതന്നെ പാരീസിനെ വിശേഷിപ്പിക്കാം. 'യൂറോ' ആണ് ഇവി ടത്തെ നാണയം. ജൂൺ മാസത്തിലായിരുന്നു യാത്ര, ആ സമയം വേനലായിരുന്നുവെങ്കിലും വെയിലിന് തീക്ഷ്‌ണത കുറവായതിനാൽ സന്ദർശകരും മറ്റും ഇളംവെയിലേറ്റു നടക്കുന്ന കാഴ്ച കാണാമായിരുന്നു. റെസ്‌റ്റോറന്‍റനു പുറത്തുള്ള പുൽമൈതാനത്തിലും പാർക്കിലുമൊക്കെയായി ധാരാളം സന്ദർശകർ. ഫ്രഞ്ച് ഭാഷയിൽ റെസ്റ്റോറന്‍റന് ‘പിസ്ത്രോ' എന്നാണ് പറയുന്നത്. വൈകുന്നേരം 6 മണിയാവുന്നതോടെ ഓഫീസുകളുടെയും കടകളുടെയും പ്രവർത്തന സമയം കഴിയും. ഇവിടത്തെ ഏറ്റവും വിലയേറിയ റെ‌സ്റ്റോറന്‍റ് ഓപ്പെറാ ഹൗസ് ആണ്. ലോകപ്രശസ്ത മായ കാർട്ടിയർ, റോളെക്‌സ്, അർമാനി, വർസോച്ചെ, ഷോസ്ലിസെ എന്നിവയുടെ പ്രമുഖ ഷോറുമുകളും സന്ദർശിച്ചു. സുഗന്ധദ്രവ്യങ്ങൾക്ക് പേരുകേട്ട നാടാണ് പാരീസ്. ഫാഷന്‍റെ ഈറ്റില്ലവും ഇവിടം തന്നെ.

പ്രമുഖ ടൂറിസ്‌റ്റ് സ്ഥ‌ലങ്ങൾ

ഗ്രാന്‍റ് ലെവിസ്

ഇതാദ്യം രാജകൊട്ടാരമായിരുന്നു. പിന്നീട് മ്യൂസിയമാക്കി. 14കി. മീറ്ററോളം നീളമുള്ള ഇടുങ്ങിയ പാതയുള്ള ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമാണിത്. ലോകപ്രശസ്‌ത കൃതികളായ മോണാലിസ, വീനസ്, വിക്ടറി ഓഫ് സെമൊത്തെറെസ് എന്നിവ ഇവിടത്തെ മുഖ്യ ആകർഷണമാണ്. നീണ്ട മൂന്നുനിരകളിലായി ഈജിപ്ഷ്യൻ, ഗ്രീക്ക്, റോമൻ കലാകൃതികളുടെ ഉത്കൃഷ്ട രചനകളും സൂക്ഷിച്ചിട്ടുണ്ട്. ഈ മ്യൂസിയം മുഴുവനും ചുറ്റിക്കാണാൻ ഒരു ദിവസം മതിയാവുകയില്ല.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...