തലേന്നു രാത്രി നിർത്താതെ പെയ്ത മഴയുടെ മുഴുവൻ തണുപ്പും ഏറ്റെടുത്ത രണ്ടാം ശനിയാഴ്ചയിലെ കുളിരാർന്ന പ്രഭാതത്തിൽ, കമ്പളി പുതപ്പിന്‍റെ ചൂടിൽ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു ഞാൻ.

"പുറത്തു നല്ല മഴ... നമുക്കൊരു മഴ യാത്ര പോയാലോ" സ്വപ്നത്തിലെ അശരീരിയെന്നപോലെ.... ആ വാക്കുകൾ .

"സ്വപ്നങ്ങളിൽ പല തവണ പാസ്പോർട്ടും വിസയുമില്ലാതെ ലോക രാജ്യങ്ങൾ കറങ്ങിയിട്ടുള്ള എന്നോടാണോ ബാലാ"....

മഴ യാത്രയെങ്കിൽ മഴ യാത്ര... സ്വപ്നത്തിലെ മഴയാത്രയ്ക്കുള്ള ഒരുക്കം തുടങ്ങുമ്പോഴാണ് ശക്തിയായി ആരോ കുലുക്കി വിളിക്കുന്നത്...

"നിന്നോടാ പറഞ്ഞേ...!! നമുക്കൊരു മഴ യാത്ര പോയാലോ ? ഇരിപ്പുവിലേക്ക്" അവധി ദിനങ്ങളിൽ മൂടി പുറച്ചുറങ്ങുന്ന എന്നെ ഉണർത്താനുള്ള അദ്ദേഹത്തിന്‍റെ തന്ത്രമായേ എനിക്കാദ്യം തോന്നിയുള്ളൂ..... ഉണർന്ന് ക്ലോക്ക് നോക്കിയപ്പോൾ സമയം 8.15 .അപ്പോഴും പുറത്ത് മഴ തിമർത്തു പെയ്തു കൊണ്ടേയിരുന്നു .

പിന്നെ ഫ്രഷ് ആയി ഭക്ഷണമൊരുക്കി കുഞ്ഞുങ്ങളെ വിളിച്ചുണർത്തി പുറപ്പെടാൻ ഒരുങ്ങുമ്പോൾ പുറത്ത് മഴയും നമുക്കൊപ്പം വരാൻ കാത്തിരിപ്പുണ്ടായിരുന്നു.

സമയം 9.45...

മഴ നനഞ്ഞലിഞ്ഞ വീഥികളിലൂടെ കല്പറ്റയും പിന്നിട്ടു ചുവന്നുതുടുത്തു നിറഞ്ഞൊഴുക്കുന്ന പനമരം, മാനന്തവാടി പുഴകളെ സാക്ഷിയാക്കി കാട്ടിക്കുളത്തെത്തി.

മഴക്കാലം തുടങ്ങിയതിന്‍റെ ആനന്ദ തിമിർപ്പിലായിരുന്നു കാളിന്ദി പുഴയും. അങ്ങനെ തെറ്റ് റോഡിലെത്തി പലരും പലവുരി എഴുതിയും പറഞ്ഞും പ്രശസ്തമായ കുട്ടേട്ടന്‍റെ നെയ്യപ്പ കടയിൽ കയറി ചൂടു നെയ്യപ്പവും വാങ്ങി. ഇനിയങ്ങേട്ട് തൊല്പെട്ടി വന്യ ജീവി സങ്കേതത്തിലൂടെയാണ് യാത്ര..

മഴ ചുംബിച്ചുണർത്തിയ കാടുകൾ പച്ച പുതഞ്ഞു കിടക്കുന്നു. ഇടയിൽ മാൻ കൂട്ടങ്ങൾ കണ്ണിനു വിരുന്നേകി.

വിടാതെ പിറകെ കൂടിയ മഴയെ നോക്കി കൊഞ്ഞനം കുത്തി ചൂടു നെയ്യയപ്പം കഴിച്ചു തുടർന്ന യാത്ര കുടകിലെ കാപ്പിത്തോട്ടങ്ങൾക്ക് ഇടയിലൂടെയുള്ള വിജനമായ വീഥിയിലൂടെ ഇരിപ്പു ലക്ഷ്യമാക്കി നീങ്ങി. ദൂരെ കാണുന്ന മലനിരകളിൽ നിന്നും തെന്നി നീങ്ങുന്ന കോടമഞ്ഞ് യാത്രയിൽ ഹരം പകർന്നു. പാടികളിൽ പലതും അടഞ്ഞു കിടക്കുന്നു. റോഡിൽ നിറയെ പഴുത്ത നാട്ടു മാങ്ങകൾ വീണു കിടക്കുന്നു.

സമയം11.45 ഓടെ ഇരിപ്പുവിലെത്തി.

ശ്രീരാമേശ്വര ക്ഷേത്രത്തിനു മുന്നിലെ പാർക്കിംഗ് ഗ്രൗണ്ടിൽ കാർ പാർക്കു ചെയ്ത് പുറത്തിറങ്ങുമ്പോൾ വിടാതെ പിറകെ കൂടിയ മഴ പൊടുന്നനെ ഒരു കുസൃതിക്കാരിയായി മാറി. കാറ്റിനൊപ്പം ചേർന്ന് ചാഞ്ഞും ചരിഞ്ഞും പെയ്ത് ദേഹമാസകലം നനുത്ത മഴത്തുള്ളികൾ തെറിപ്പിച്ചവൾ പൊട്ടിച്ചിരിച്ചു ദൂരേക്ക് മറയുന്നു.

ആരോ ചട്ടം കെട്ടിയപ്പോലെ കാറ്റ് ഇടയ്ക്കിടെ കുട തട്ടിയെടുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ മഴ ചാഞ്ഞു പെയ്ത് നനച്ചു കൊണ്ടേയിരുന്നു, കൂടാതെ അസഹ്യമായ തണുപ്പും. ദൂരേയുള്ള മലമുകളിലെ പാറക്കൂട്ടങ്ങളിൽ നിന്നും താഴേക്ക് പതിക്കുന്ന നേർത്ത ജലധാര നയന മനോഹരമായിരുന്നു.

മഞ്ഞ നിറത്തിലുള്ള കുഞ്ഞു പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പാതയിലൂടെ ഇനിയങ്ങോട്ടുള്ള യാത്ര കാടിന്‍റെ സംഗീതം അറിഞ്ഞു കൊണ്ടായിരുന്നു.

ഒരു വശത്ത് പാറക്കൂട്ടങ്ങളിൽ തട്ടി ചിതറി ഹർഷാരവത്തോടെ കുത്തിയൊലിച്ചൊഴുകുന്ന ലക്ഷ്മൺ തീർഥ. വലിയ മരങ്ങളും കുറ്റിച്ചെടികളും മുളങ്കാടുകളും മഴക്കാലത്തിന്‍റെ മാസ്മരിക ഭാവ പകർച്ച ഏറ്റുവാങ്ങി നിൽക്കുന്നു. കടന്നു പോകുന്ന വഴികളിലെല്ലാം കാടിന്‍റെ സംഗീതത്തിനായി കാതോർത്ത് പരമാവധി ശബ്ദം കുറച്ച് യാത്ര ചെയ്യാൻ ഓർമ്മിപ്പിക്കുന്ന ബോർഡുകൾ കാണാം. കൊച്ചു കുട്ടികൾ ഉൾപ്പെടെയുള്ള ധാരാളം യാത്രികർ മഴയിൽ നനഞ്ഞു കുതിർന്ന് നടന്നു പോകുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...