ഏതാണ്ട് രണ്ടു വർഷത്തെ പ്രണയത്തിനു ശേഷമാണ് അമിതും ഞാനും വിവാഹിതരായത്. ജീവിതത്തിൽ അതിന്‍റേതായ രസമുണ്ട്. മണിക്കുറുകളോളം കറങ്ങിത്തിരിഞ്ഞ് ഞങ്ങൾ ഒരുപാട് കാര്യങ്ങൾ പറയുന്ന ആ ദിനങ്ങൾ വളരെ മനോഹരമായിരുന്നു. ഭാവിയെക്കുറിച്ചുള്ള നിറമുള്ള സ്വപ്നങ്ങൾ ഞങ്ങളുടെ മനസ്സിനെ രാവും പകലും ഇക്കിളിപ്പെടുത്തിയിരുന്നു.

“പ്രിയേ, ഞാൻ നിനക്ക് അങ്ങേയറ്റം സന്തോഷവും സുഖവും നൽകും. നിയെത്ര നല്ലവളും സുന്ദരിയും വിവേകശാലിയുമാണ്." പ്രണയനാളുകളിൽ അമിതിന്‍റെ ഈ വാക്കുകൾ കേട്ട് ഞാൻ ആകാശത്ത് പറന്നു നടക്കുമായിരുന്നു.

"ജീവിതയാത്രയിലെപ്പോഴും ഓരോ ചുവടിലും നീയെൻ കൂടെയുണ്ടെങ്കിൽ എനിക്കു വേറൊന്നും വേണ്ട" ഹൃദയത്തിന്‍റെ ആഴങ്ങളിൽ നിന്ന് ഈ വാക്കുകൾ എന്‍റെ ചുണ്ടിൽ വരുമായിരുന്നു.

വിവാഹത്തിനു ശേഷം ഞാൻ എന്‍റെ നിറമുള്ള സ്വപനങ്ങൾ യാഥാർത്ഥ്യമാകുന്നത് കണ്ടു. അമിതിന്‍റെ ദൃഢമായ കരവലയത്തിൽ ഞാൻ ആനന്ദത്തിന്‍റെയും അനുഭൂതിയുടേയും പാരമ്യത്തിലെത്തി. എന്‍റെ രാവും പകലും സുഗന്ധപൂരിതമായി. അവന്‍റെ കൂടെ നടക്കുമ്പോൾ ഞാൻ നൃത്തം ചെയ്യുകയാണെന്ന് തോന്നും. അവനെ എത്ര തൊട്ടാലും നോക്കിയിരുന്നാലും എനിക്ക് മതിയാവില്ല.

“നീയൊരു ജാലവിദ്യക്കാരൻ കൂടിയാണെന്ന് വിവാഹത്തിനു മുമ്പ് എനിക്കറിയില്ലായിരുന്നു. അമിത്. എന്നെ പൂർണ്ണമായും വശീകരിച്ച് എന്‍റെ മനസ്സ് നീ കവർന്നെടുത്തു." ഈ കാര്യം ഞാൻ മനാലിയിലെ 10 ദിവസത്തെ മധുവിധുവിന്‍റെ സമയത്ത് നൂറിലേറെത്തവണ അമിതിനോട് പറഞ്ഞുകാണും.

വിവാഹം കഴിഞ്ഞ് ഏതാണ്ട് രണ്ടുമാസത്തിനു ശേഷം ഡൽഹിയിലെ ഭർതൃഗൃഹത്തിൽ നിന്ന് നോയിഡയിലെ ഒരു ചെറിയ വാടക ഫ്ളാറ്റിലേയ്ക്ക് ഞങ്ങൾ മാറി. ഗതാഗതക്കുരുക്ക് കാരണം അമിതിന് ഓഫീസിൽ പോയിവരുവാൻ ഒരുപാട് സമയം എടുത്തിരുന്നു. അദ്ദേഹത്തിന്‍റെ പ്രയാസം കണക്കിലെടുത്താണ് ഞങ്ങൾ ആ തീരുമാനം എടുത്തത്.

നോയിഡയിൽ കഴിഞ്ഞ ആദ്യ രണ്ടു മാസം. എന്‍റെ വിവാഹ ജീവിതത്തിലെ എല്ലാ സുഖവും സന്തോഷവും അതിനിടെ പതുക്കെപ്പതുക്കെ തകർന്നുപോയി. ആ കൊടുങ്കാറ്റ് നിഷയുടെ രൂപത്തിലാണ് വന്നത്. അമിതിന്‍റെ സഹപ്രവർത്തകയായിരുന്നു നിഷ. അവധി ദിവസങ്ങളിൽ പലപ്പോഴും അമിതിന്‍റെ സഹപ്രവർത്തകർ ഞങ്ങളുടെ ഫ്ളാറ്റിൽ ഒത്തുകൂടും. അത്തരം അവസരങ്ങളിൽ നിഷ എപ്പോഴും ഉണ്ടാവും. നിഷയുടെ അച്ഛനമ്മമാർ സഹാരൻപുർ എന്ന സ്‌ഥലത്താണ് താമസിച്ചിരുന്നത്. ജോലിക്കായി നോയിഡയിൽ വരേണ്ടി വന്നപ്പോൾ ആദ്യം അവൾ ഒരു ബന്ധുവിന്‍റെ വീട്ടിലാണ് താമസിച്ചിരുന്നത്.

പരസ്‌പരമുള്ള പ്രശ്‌നങ്ങൾ കാരണം കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവൾക്ക് ആ സ്‌ഥലം വിടേണ്ടി വന്നു. ഇപ്പോൾ അവൾ ഒരു കൂട്ടുകാരിയുടെ കൂടെ ഓഫീസിന്‍റെ അടുത്ത് ഞങ്ങളുടേതു പോലുള്ള ഒരു ഫ്ളാറ്റ് വാടകയ്ക്ക് എടുത്ത് താമസിക്കുകയാണ്. വീടുകൾ അടുത്തടുത്തായതു കൊണ്ട് അവൾ പലപ്പോഴും മാർക്കറ്റിലേക്ക് പോകുന്ന സമയത്ത് ഹായ്, ഹലോ എന്നൊക്കെ പറയുമായിരുന്നു.

എനിക്ക് അവളുടെ വ്യക്‌തിത്വം വളരെ ആകർഷകമായി തോന്നി. അവൾക്ക് നല്ല ഉയരവും ചുറുചുറുക്കുള്ള പെരുമാറ്റവും ഉണ്ടായിരുന്നു. എപ്പോഴും ഇറുകിയ ജീൻസും ടീഷർട്ടും ധരിച്ചാണ് അവളെ ഞാൻ കണ്ടിട്ടുള്ളത്. കാണാൻ സാധാരണയിൽ കവിഞ്ഞ ഒന്നും ഇല്ലാതിരുന്നിട്ടും എല്ലാവരോടും ചിരിച്ചുകളിച്ച് വർത്തമാനം പറയുന്ന സൗഹൃദപൂർണ്ണമായ പെരുമാറ്റം കാരണം അവൾ വളരെ സുന്ദരിയായി തോന്നുമായിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...