ശാലിനി വാച്ചിൽ നോക്കി. 12 മണിയായിരിക്കുന്നു. പകുതി വഴി പോലുമായിട്ടില്ല. നമ്മൾ ഒരു മണിയ്ക്ക് സ്ക്കൂളിൽ എത്തുമോ?” ശാലിനി ചെറിയ പരിഭവത്തോടെ ഡ്രൈവറോട് ചോദിച്ചു.

“എത്തും മാഡം. അതിനല്ലേ ഞാൻ ഈ റോഡിലൂടെ പോന്നത്. ഇവിടെ ട്രാഫിക് കുറവാ...”

“ട്രാഫിക് ഇപ്പോൾ എല്ലാ റോഡിലും ഒരേ പോലെയായി” ശാലിനിയുടെ അടുത്തിരുന്ന കൂട്ടുകാരി റീന പുറത്തേക്ക് നോക്കിക്കൊണ്ട് ആത്മഗതം പോലെ പറഞ്ഞു.

റീനയുടെ മകൻ നന്ദുവും ആ സ്ക്കൂളിലാണ് പഠിക്കുന്നത്. അവിടെത്തന്നെയാണ് ശാലിനിയുടെ രണ്ടുമക്കൾ അനുഷയും മാധവും പഠിക്കുന്നത്. ശാലിനിയും റീനയും കുട്ടിക്കാലം മുതൽ കൂട്ടുകാരികളാണ്. ഒരുമിച്ചു പഠിച്ചും കളിച്ചും വളർന്നവർ. ശാലിനിയുടെ ഭർത്താവ് അമർ പ്രശസ്തനായ സിനിമാനടനാണ്. റീനയുടെ ഭർത്താവ് കിഷൻ ഒരു വലിയ വ്യവസായിയുമാണ്. രണ്ടുപേരും അവരവരുടെ മേഖലകളിൽ വളരെ തിരക്കിലുമാണ്. സെലിബ്രിറ്റിയെന്ന നിലയിൽ മാത്രമല്ല, നടൻ എന്ന നിലയിലും അമറിന്‍റെ തിരക്കുകൾക്ക് അവസാനമില്ല. കഴിഞ്ഞ 7 വർഷമായി ആ തിരക്ക് ശാലിനി വളരെയധികം അനുഭവിക്കുന്നുണ്ട്. അത്രയേറെ ഹിറ്റ് സിനിമകൾ അമറോ ശാലിനിയോ പ്രതീക്ഷിച്ചിട്ടില്ല എന്നതാണ് വാസ്തവം.

ശാലിനിയ്ക്ക് ഭർത്താവിന്‍റെ ഉയർച്ചയിൽ അഭിമാനം ഉണ്ടായിരുന്നു. കുട്ടികൾക്കും പപ്പ എന്നാൽ അഭിമാനത്തിന്‍റെ മറുവാക്കാണ്. പപ്പയുടെ പേരിൽ, സ്ക്കൂളിലെ വിഐപികളാണവർ. ഇന്ന് അനുഷ്കയ്ക്കും മാധവിനും നന്ദുവിനും കൂടെ ക്ലാസിലെ അടുത്ത സഹപാഠികളും ചേർന്ന് പപ്പയുടെ പുതിയ വണ്ടിയിൽ കറങ്ങാനുള്ള പ്ലാൻ ആയിരുന്നു. പപ്പയുടെ പുതിയ വണ്ടി, വലിയ വണ്ടി ആണ്. അത്രയും വലിയ വണ്ടി അവർ വേറെ ആരുടെ അടുത്തും കണ്ടിട്ടില്ല. സ്ക്കൂളിൽ അവധി ദിനമെത്തുമ്പോൾ ആ വണ്ടിയിൽ യാത്ര പോകാം എന്നായിരുന്നു അവരുടെ മോഹം. ആ മോഹം സഫലീകരിക്കുന്ന ദിവസമാണിന്ന്.

വണ്ടി സിഗ്നലിൽ കാത്തുകിടക്കുകയാണ്. ഇനിയും വൈകുമല്ലോ സ്ക്കൂളിൽ എത്താൻ എന്നു കരുതി അവൾക്ക് കുറച്ചു വിഷമം തോന്നാതിരുന്നില്ല. അവൾ വീണ്ടും വാച്ചിലേക്ക് നോക്കി. അപ്പോഴാണ് ശാലിനിയുടെ ഫോൺ റിംഗ് ചെയ്തത്.

“ഹലോ” ശാലിനി ഫോൺ എടുത്ത് മെല്ലെ സംസാരിച്ചു. മറുവശത്ത് അമറിന്‍റെ പിഎ ആണ്.

“മാഡം. കുറച്ചു പ്രശ്നമുണ്ട്. മാഡം എവിടെയാണ്” അയാൾ ശബ്ദം ഒതുക്കി ചോദിക്കുന്നു.

“എന്തുപറ്റി വാസു. ഞങ്ങൾ സ്ക്കൂളിലേക്ക് പോകുകയാണ്”

“മാഡം, വിഷ്ണുജി ഇതുവരെ എത്തയിട്ടില്ല. വണ്ടി അദ്ദേഹത്തിന് വേണ്ടിവരും.”

“അതെന്താ?”

ഇവിടെ ഞങ്ങൾ എല്ലാം സെറ്റിൽ കാത്തിരിക്കുകയാണ്. വിഷ്ണുജി ഇങ്ങോട്ട് വന്ന ശേഷമേ ഷൂട്ടിംഗ് നടക്കൂ. എത്രയും വഗേം വണ്ടി അദ്ദേഹത്തിന് അയക്കണം മാഡത്തിനറിയാലോ, വിഷ്ണുജി വന്നില്ലെങ്കിൽ...”

“ഓ...ഷൂട്ടിംഗ് നടക്കില്ലാന്ന്” ശാലിനി ദേഷ്യത്തോടെ പറഞ്ഞു.

“അതേ മാഡം, അതുകൊണ്ട് ഡ്രൈവറെ വണ്ടിയുമായി വേഗം ഇങ്ങോട്ട് അയക്ക്. മാഡത്തിന് വേറെ വണ്ടി അയക്കാം.”

ശാലിനി ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്തു. ഉടനതന്നെ വീണ്ടും ഫോൺ റിംഗ് ചെയ്തു. അമറാണ് വളിക്കുന്നത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...