തിങ്കളാഴ്ച ഉച്ച കഴിഞ്ഞപ്പോൾ ഉമേഷിന്‍റെ ഫോൺ വന്നു. ഓഫീസ് നമ്പറിലാണ്. ഗൗതമൻ റിസീവർ എടുത്തു ചെവിയോടു ചേർത്തു. ഹലോ പറഞ്ഞപ്പോൾ തിടുക്കത്തിൽ, അൽപം അനിഷ്ടത്തോടെ ഉമേഷ് ചോദിച്ചു.

“പപ്പാ, എന്താണ് തീരുമാനം..?”

“രണ്ടാഴ്ച കഴിഞ്ഞ് നിന്‍റെ പരീക്ഷയല്ലേ. അതു കഴിഞ്ഞ് ക്രിസ്തുമസിന് അവധിക്കു വരുമ്പോൾ നമുക്ക് തീരുമാനിക്കാം. ഇപ്പോൾ നീ നന്നായി പഠിക്ക്, കേട്ടോ...”

ഓഫീസിൽ നല്ല തിരക്കുണ്ടായിരുന്നു. ഗൗതമൻ കൂടുതൽ സംസാരിക്കാനൊരുങ്ങാതെ ഫോൺ കട്ട് ചെയ്തു.

വൈകിട്ട് വീട്ടിൽ എത്തിയപ്പോൾ ഭാര്യ ദേഷ്യത്തിലാണെന്ന് ഗൗതമന് മനസ്സിലായി. ചായ എടുത്തു വച്ച ശേഷം കനപ്പിച്ച മുഖത്തോടെ ഉമ ടേബിളിനരികിൽ നിന്നു.

“ഉമേഷ് എന്നെ വിളിച്ചിരുന്നു. അൽപം മുമ്പ് ഉർവ്വശിയും ഞാൻ എന്താ അവരോട് പറയേണ്ടത്?”

“അവര് വിളിച്ചോട്ടെ... അതിനു നീ എന്തിനാ വിഷമിക്കുന്നേ...?”

“നിങ്ങൾക്ക് വിവാഹത്തിൽ താൽപര്യമില്ലെന്ന് ഉർവ്വശിയുടെ ചിന്ത.” ഉമ പറഞ്ഞു.

“അവളങ്ങനെ പറഞ്ഞോ? നീ എന്തെങ്കിലും ചോദിച്ചു കാണും?”

“ഹാ... ചോദിച്ചു.” ഉം ദേഷ്യത്തോടെ മുഖം വെട്ടിച്ചു.

“അവളുടെ അമ്മയുടെ ഫിനാൻഷ്യൽ സ്റ്റാറ്റസ് നമുക്കൊപ്പമല്ലാത്തതു കൊണ്ടാണോ എന്നാണവളുടെ സംശയം.”

“കൊള്ളാം. അവൾക്ക് ബുദ്ധിയുണ്ട്.”ഗൗതമൻ നിസ്സാരമട്ടിൽ ചിരിച്ചു. അതു കണ്ടപ്പോൾ ഉമയ്ക്ക് ദേഷ്യം ഇരട്ടിച്ചു.

“എനിക്ക് ആ കുട്ടിയെ ഇഷ്ടമായി എന്ന് ഞാൻ നേരത്തേ പറഞ്ഞതല്ലേ. പിന്നെന്താ ഗൗതമേട്ടൻ ഇങ്ങനെ...?”

“നിനക്ക് ഇഷ്ടമാണെങ്കിൽ പിന്നെന്തിനാണ് എന്‍റെ സമ്മതം ചോദിക്കുന്നത്?”

“അതുശരി, നിങ്ങൾ സമ്മതിക്കാതെ തീരുമാനിക്കണോ? വേണ്ട.”

“എനിക്ക് ഇപ്പോൾ നല്ല തിരക്കുള്ള സമയമാ. ആലോചിക്കാൻ അൽപം സമയം വേണം.” ഗൗതമൻ ആ വിഷയം വിടാൻ വേണ്ടി ഒഴിയാൻ ശ്രമിച്ചു.

“ഇതിൽ ആലോചിക്കാനെന്തിരിക്കുന്നു? ഉമേഷിനും ഉർവ്വശിക്കും പരസ്പരം ഇഷ്ടമാണ്. നമുക്കതല്ലേ വേണ്ടൂ...?” ഉമ ചോദിച്ചു.

“ഉമേ, അവൻ എന്‍റെ അനുമതി ചോദിച്ചില്ലെങ്കിൽ കുഴപ്പമില്ലായിരുന്നു. പക്ഷേ അവൻ അതു ചോദിച്ച സ്ഥിതിക്ക് എനിക്ക് എല്ലാ വശവും ആലോചിച്ച ശേഷമേ തീരുമാനമെടുക്കാൻ കഴിയൂ. പ്ലീസ് വെയ്റ്റ്!”

ഉമ സംസാരം നിർത്തി. അവൾ ഭക്ഷണം കഴിച്ച ശേഷം ബെഡ്റൂമിലേയ്ക്ക് പോയി ടിവി ഓൺ ചെയ്തു.

രണ്ടാഴ്ച കടന്നു പോയി. ഗൗതമൻ ലഞ്ച് കഴിഞ്ഞ് ഓഫീസ് റൂമിൽ എത്തിയപ്പോഴാണ് ഒരു ഫോൺ വന്നത്.

തിരക്കുള്ള സമയം. വേഗം ജോലി തുടങ്ങാൻ ശ്രമിക്കുകയായിരുന്നു. അതിനു തടസ്സം വന്നപ്പോൾ തോന്നിയ തെല്ലു നീരസത്തോടെയാണ് അയാൾ ഫോൺ എടുത്തത്.

“ഹലോ”

മറുവശത്ത് ഒരു സ്ത്രീ ശബ്ദം.

“ഹലോ, ഗൗതം... രേണു ഹിയർ.”

ഒരു നിമിഷം സ്തബ്ധനായി ഗൗതമൻ ഉർവ്വശിയുടെ അമ്മ... തന്‍റെ...

“ഹലോ രേണു... ഹൗ ആർ യൂ...?”

ശബ്ദം ഇടറാതിരിക്കാൻ പരമാവധി പ്രസന്നതയോടെ അയാൾ ചോദിച്ചു.

“ഫൈൻ! ആന്‍റെ യു...?”

“ഓകെ രേണു, എന്താ ഇപ്പോ വിളിക്കാൻ?”

അയാൾ നേരെ കാര്യത്തിലേക്കു കടന്നു.

“കുട്ടികളുടെ കാര്യം തന്നെ ഗൗതം. നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ നിഷേധിച്ചോളൂ... പക്ഷേ ഇത് ഒരു പകരം വീട്ടലാണെന്ന് അവരൊരിക്കലും അറിയരുത്. എന്‍റെ റിക്വസ്റ്റാണ് പ്ലീസ്...”

“പകരം വീട്ടൽ... വാട്ട് യു മീൻ രേണു...?” അയാൾ ആശ്ചര്യത്തോടെ ചോദിച്ചു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...