“രേവു...”

“ഇന്ന് ഓഫീസിൽ വേഗമെത്തണം താനെന്നെയൊന്ന് സഹായിക്കാൻ വന്നാൽ നന്നായി.” പ്രാതൽ കഴിച്ചു കൈകഴുകുന്നതിനിടയിൽ നന്ദൻ വിളിച്ചു പറഞ്ഞു.

അല്ലെങ്കിലുമീ നന്ദേട്ടനിതൊരു പതിവാണ് രേവതിയുള്ളിൽ ചിരിച്ചു. എന്തൊക്കെ തയ്യാറാക്കി വച്ചാലും പോകുന്ന നേരത്ത് വല്ലാത്തൊരു തിരക്കാണ്.

ഉച്ചയൂണിനെത്തുമ്പോഴേക്കും മെഴുക്കുപുരട്ടിയുണ്ടാക്കാനായി കായ അരിഞ്ഞെടുക്കുകയായിരുന്നു രേവതി. ഇന്നലെ ജാനു, അടുക്കള ജോലികൾ തീർത്ത് പോകാനൊരുങ്ങുന്നതിനിടയിലാണ് തറവാടിന്‍റെ പാചകപ്പുരയോട് തൊട്ടുനില്ക്കുന്ന വാഴക്കൂട്ടത്തിൽ നിന്നൊരു കായക്കുല വെട്ടിക്കൊണ്ടു വന്നത്. ഇന്ന് മെഴുക്കുപുരട്ടി ഉണ്ടാക്കണമെന്നപ്പോഴേ തീരുമാനിച്ചതായിരുന്നു.

കായമെഴുക്കുപുരട്ടി കൂട്ടിയുള്ള ഊണിനോളം സംതൃപ്‌തി മറ്റൊന്നിനുമില്ല നന്ദേട്ടന്. ജാനു, കായക്കുലയോടൊപ്പം ഉണ്ണിപ്പിണ്ടി മുറിക്കാൻ മറന്നതാണാവോ!

ഇന്ന് ജാനൂനോടത് ഓർമ്മിപ്പിക്കണം.

“രേവൂ നീയെവിട്യാ...”

ദേ നന്ദേട്ടൻ പിന്നേം വിളിച്ചു. തിടുക്കത്തിലാണു ചെന്നത്

തേച്ചുവെച്ച ഷർട്ടിന്‍റെ ബട്ടൺ തിരക്കിട്ട് വിടൂവിക്കാൻ ശ്രമിച്ചിട്ട് ശരിയാവാത്തതിന്‍റെ ദേഷ്യം മുഴുവൻ മുഖത്തുണ്ട്. ചിരി വന്നു.

സഹായത്തിനുതാനെപ്പോഴും കൂടാറുള്ളതുമാണല്ലോ! എത്താനിത്തിരി വൈകിയതിന്‍റെ പരിഭവവുമുണ്ട്. ഷർട്ടു ധരിക്കാൻ പാകത്തിലാക്കി കയ്യിലേൽപ്പിച്ച് നിന്നപ്പോൾ, പതിവുപോലെ നന്ദേട്ടൻ അഭിമുഖമായി മുന്നിൽ നിന്നു.

തന്‍റെ ഡ്യൂട്ടിയാണല്ലോ അത്. മുകളിൽ നിന്നു താഴെവരെയുള്ള ബട്ടനുകളോരോന്നായി ഇട്ടുകൊണ്ടിരിക്കുമ്പോഴാണ് ഇന്നലെ രാത്രി അദ്ദേഹമുറങ്ങിയ സമയത്ത് ശ്രീത വിളിച്ച കാര്യം പറഞ്ഞില്ലല്ലോ എന്നോർത്തത്

എഴുത്തുകാരനായ നന്ദേട്ടന്‍റെ ആരാധകരിലൊരാളാണ് ശ്രീത എല്ലാവരേയും കുറിച്ചുള്ള ചെറുവിവരണം നന്ദേട്ടൻ നല്കിയിട്ടുള്ളതിനാൽ ശ്രീത വിളിച്ചപ്പോൾ പെട്ടന്നു മനസ്സിലാക്കാൻ സാധിച്ചു.

പക്ഷേ...

ആ ഫോൺ തന്നെ അന്വേഷിച്ചുള്ളതായിരുന്നുവെന്നത് അതിശയമുണ്ടാക്കി, ഇനിയേതായാലും വന്നിട്ടു പറയാം..

നന്ദേട്ടന് കുടിക്കാനുള്ള വെള്ളംബോട്ടിലിൽ നിറച്ചു കവറിലിട്ട് തിടുക്കത്തിൽ ഗെയിറ്റ് തുറക്കുമ്പോഴേക്കും ആളരികിലെത്തി.

“രേവൂ, ഇന്നെന്‍റെ നഖമൊന്നു കട്ടു ചെയ്തു തരണം. വൈകീട്ടു മതി”

“ചെയ്യാലോ... വിളക്ക് കൊളുത്തുന്നതിന് മുമ്പെന്‍റെയരികിൽ വന്നേക്കണം. ഇല്ലെങ്കിലിന്നു നടക്കില്ല പറഞ്ഞേക്കാം..” ഗൗരവം നടിച്ചു.ആ മുഖത്തേക്ക് നോക്കി.

“ഈ നിയമം പതിവുള്ളതല്ലേ? വൈകാതിരിക്കാനടിയൻ ശ്രമിച്ചേക്കാമേ” നന്ദേട്ടന്‍റെ പുതിയ വിനയം കണ്ടു പൊട്ടിച്ചിരിച്ചു പോയി.

യാത്ര പറഞ്ഞുള്ള പോക്ക് മിഴിയനക്കാതെ നോക്കി നിന്നൊടുവിൽ ഗെയ്റ്റ് അടച്ച് അകത്തേയ്ക്കു കയറുമ്പോഴുള്ളിൽ ചെയ്തു തീർക്കാനുള്ള കാര്യങ്ങൾ തലയുയർത്തി വന്നു. ജാനു വന്നുവെന്നു തോന്നുന്നു.

സിങ്കിലെ പാത്രങ്ങൾ തമ്മിൽതമ്മിൽ കലപിലക്കൂട്ടുന്നതിൽ മത്സരിക്കുന്ന ശബ്ദമുച്ചത്തിൽ കേൾക്കുന്നുണ്ട്.

നെല്ലിക്കക്കൊണ്ടൊരു ചമ്മന്തിയുണ്ടാക്കാൻ ജാനുനോട് പറയുമ്പോഴാണ് മൊബൈലൊച്ചയിട്ടത്.

നന്ദേട്ടന്‍റെ കോളാണല്ലോ! കാതോട് ചേർക്കുമ്പോൾ ആ ശബ്ദം

“രേവൂ... ഇന്നലെ ശ്രീത വിളിച്ചിരുന്നുവല്ലേ?”

അപ്പോഴേക്കും നന്ദേട്ടനറിഞ്ഞുവോ...! അല്ലെങ്കിലും ഓഫീസിലെത്തിയാലാണല്ലോ നന്ദേട്ടനൊന്നാശ്വസിക്കുക. തന്‍റെ ഇരിപ്പിടത്തിലമർന്നു കഴിഞ്ഞാൽ ജോലികൾക്കിടയിൽ ഗ്രൂപ്പൂകളില്‍ ഒക്കെയൊന്ന് കയറിയിറങ്ങുന്ന പണിയുമുണ്ടല്ലോ

“ശരിയാ നന്ദേട്ടാ.. രാവിലത്തെ തിരക്കിനിടയിൽ പറയാൻ വിട്ടു.”

“എന്തു തീരുമാനിച്ചു…?”

“നന്ദേട്ടൻ പറയൂ”

“ശരി രേവൂ... വന്നിട്ടു സംസാരിക്കാം”

“ഉം”  നന്ദേട്ടൻ തന്നോടെന്താണിനി പറയുക? എന്തായാലും അദ്ദേഹമെത്തട്ടെ.

ഓഫീസിൽ നിന്നു വന്നൂണും കഴിച്ച് തിരക്കിട്ടു തിരിച്ചു പോകുമ്പോഴും, ഇന്നത്തെയൂണിന്‍റെ മെഴുക്കുപുരട്ടിയും നെല്ലിക്കച്ചമ്മന്തിയും കേമായെന്ന്  പറയാൻ നന്ദേട്ടൻ മറന്നില്ല.

അപ്പോഴും ശ്രീതയുടെ കാര്യം വൈകിട്ട് സംസാരിക്കാമെന്ന് വീണ്ടും ഓർമ്മിപ്പിച്ചു.

നന്ദേട്ടന് ചൂടുള്ള പരിപ്പുവടയും ആവി പറക്കുന്ന കാപ്പിയുമായി ഡൈനിംഗ് റൂമിലേക്ക് നടക്കുമ്പോൾ എല്ലാം ദിവസവും ഓഫീസിൽ നിന്നെത്തിയാലുള്ള പതിവ് കുളിയും കഴിഞ്ഞദ്ദേഹം തന്നെ കാത്തിരിപ്പുണ്ടായിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...