'എന്താ എന്തെങ്കിലും' ഞാൻ അർദ്ധോക്തിയിൽ നിറുത്തി.

'ഏയൊന്നുമില്ല, അയാളുടെ ചില ഓഫീസ് മാറ്റേഴ്സ്...'

അയാൾ വീണ്ടും ചിന്തയിലാണ്ടു. വിഷയം മാറ്റാൻ അയാൾ മറ്റൊരു വിഷയം തേടുകയാണെന്ന് എനിക്ക് മനസ്സിലായി. എനിക്കല്പം വല്ലായ്ക തോന്നി. അയാളുടെ മകന്‍റെ കാര്യം. അയാളുടെ വ്യക്തിപരമായ കാര്യം. അതിൽ എനിക്ക് എന്താണ് റോൾ. ഞാൻ അവിടുള്ള ഹട്ടിനു മുന്നിൽ കമാനാകൃതിയിൽ ഒരുക്കിയ ബോഗൻവില്ല ചെടിപ്പടർപ്പുകളിലേക്കു ദൃഷ്ടി ഊന്നി.

'ആ. പിന്നൊരു പ്രശ്നമുണ്ട്.' “എന്തോ ഓർത്തെടുത്ത പോലെ വില്ലിയങ്കിൾ പെട്ടെന്ന് പറഞ്ഞു തുടങ്ങി. “എനിക്ക് ഈ കാര്യത്തിൽ ഒരു നിർദേശം വേണം, അതുകൊണ്ടാണ് നിങ്ങളോടു പറയുന്നത്.”

ഞാൻ പുറത്തേക്ക് കണ്ണിമ പായിച്ചു. ഈറൻ പടർന്ന ഇളങ്കാറ്റ് വീശുന്നു. ഇലയടരുകളിൽ കാറ്റു പതിയുന്നു. ചില്ലകൾ കാറ്റിനൊപ്പം ചായുന്നു. നല്ല പഴുത്ത മഞ്ഞച്ച ഫലമുള്ള കുറ്റിച്ചെടി രൂപത്തിലുള്ള പേരമരച്ചെടികൾ മുറ്റി വളർന്നുനിൽക്കുന്നതു ഞാൻ കണ്ടു. ഇവ വീട്ടിൽ കൊണ്ടുപോയാൽ ഇത്തരം കായ്ഫലം തരുമോ എന്നത് കണ്ടുതന്നെ അറിയണം.

ഞാൻ തിരഞ്ഞെടുത്ത ചെടികൾ പ്രത്യേക കവറിലാക്കി തൂക്കിയെടുത്ത് അനായാസം എടുത്തു കൊണ്ടുപോകാൻ പാകത്തിൽ തയ്യാറാക്കി കൊണ്ടിരിക്കുന്നു. ഇയാൾക്കു പരിചയമുള്ള ഒരു വണ്ടിക്കാരനെ ഏർപ്പാടാക്കാമെന്ന് ഇടക്കെപ്പോഴോ അറിയിച്ചിരുന്നു. അപ്പോൾ അല്പം കാത്തിരിക്കേണ്ടിവരും. അതുവരെ ഇയാളെ കേട്ടിരിക്കാം. ഏതായാലും ഈ പച്ചപ്പും ഇളന്തണുപ്പും ഉൾക്കൊണ്ടുകൊണ്ട് ഇവിടെ ഇരിക്കാൻ ഒരു സുഖമുണ്ട്. ഒപ്പം ഇഞ്ചിയും തേനും ചേർത്ത കടുംകാപ്പിയും. ആ സുഖാലസ്യം നുകർന്ന് ഉദാസീനതയോടെ ഞാൻ പറഞ്ഞു,

'പറയു. എന്താ പ്രശ്നം? എന്നോടു പറയാൻ കഴിയുന്നതാണെങ്കിൽ.'

അയാൾ ശബ്ദം താഴ്ത്തി ഭയന്ന മുഖഭാവത്തോടെ പറഞ്ഞു തുടങ്ങി...

“സാമിന് അറിയാമോ എന്നറിയില്ല. ഈ വീടിനപ്പുറം ഏറെ ആളുകൾ താമസമില്ല. മുൻപ് ഈ പറമ്പിന് ഇത്ര വലുപ്പമില്ല. ബിസിനസ് വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ഞാൻ ഇതിനോട് ചേർന്നു കിടന്നിരുന്ന സ്ഥലം വാങ്ങി കൂട്ടിച്ചേർത്തതാണ്. ആ സ്ഥലത്തിനപ്പുറം റബ്ബറിന്‍റെ വലിയൊരു തോട്ടമാണ്. വലിയ നോട്ടമൊന്നും ഇല്ലാതെ കിടക്കുന്ന സ്ഥലമാണത്. അതിന്‍റെ ഓണർ വിദേശത്തെവിടെയോ ആണെന്ന് ചിലർ പറയുന്നു. നോർത്തിലാണെന്ന് മറ്റുചിലർ പറയുന്നു. അതാരാണെന്ന് കൃത്യമായി ആർക്കും വലിയ നിശ്ചയവുമില്ല. വല്ലപ്പോഴും ടാപ്പിംഗ് തൊഴിലാളികൾ വരുന്നതു കാണാം. കാര്യമായ ഒന്നും ചെയ്യാതെ അവിടവിടെ ചുറ്റിത്തിരിഞ്ഞു പോകുകയും ചെയ്യും.

പ്രശ്നമെന്തെന്നുവച്ചാൽ ആ തോട്ടത്തിനകത്ത് ഒരു ഇടിഞ്ഞുപൊളിഞ്ഞ ഓട്ടുവീടുണ്ട്. രാത്രി ഒരു പത്തു പന്ത്രണ്ടുമണിയാകുമ്പോൾ അവിടുന്ന് കരച്ചിലും ചിരിയും ബഹളവും പിന്നെ ആർത്തലച്ച നിലവിളിയും. എല്ലാദിവസവുമില്ല. ആഴ്ചയിൽ ഒരു ദിവസം ഇത്തരത്തിൽ കലാപരിപാടികൾ ഉറപ്പാണ്. ഞാൻ ഒരിക്കൽ ഒരു ഉച്ചനേരത്ത് പോയി നോക്കി. നമ്മുടെ രണ്ടു തൊഴിലാളികളും ഒപ്പം ഉണ്ടായിരുന്നു. അസാധാരണമായ ഒന്നും കാണാൻ കഴിഞ്ഞില്ല. കണ്ടതാകട്ടെ പൊട്ടിത്തകർന്ന ഒരു വീട്. ദ്രവിച്ച കഴുക്കോലും പൊട്ടിയടർന്ന മണ്ണിന്‍റെ ചുവരും അങ്ങനെ നിലം പൊത്താറായ ഒരു വീട്. ആളുകൾ വന്നിടപഴകിയിട്ടുള്ള ലക്ഷണങ്ങൾ ഇല്ല.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...