ബൈക്ക് ആക്‌സിഡന്‍റിൽ പെട്ടുള്ള രാഹുലിന്‍റെ ആകസ്‌മികമായ മരണം സ്വപ്നയെ തീർത്തും തകർത്തു കളഞ്ഞിരുന്നു. ഏഴു വർഷത്തെ ദാമ്പത്യത്തിന് വിരാമമിട്ടുകൊണ്ട് മരണത്തിലേയ്ക്ക് നടന്നു കയറിയ പ്രിയതമനെയോർത്ത് അവൾ ദിവസങ്ങളോളം കരഞ്ഞു. പലപ്പോഴും ആരും കാണാതെ. മുമ്പോട്ടുള്ള ജീവിതം ഇനി എന്താവും എന്ന ആധിയും അവളെ അലട്ടിയിരുന്നു. ഒന്നും ഒരു ദുഃസ്വ‌പ്നമായി എഴുതി തള്ളാൻ മാത്രം കഴിയുന്നതല്ലല്ലോ കഴിഞ്ഞകാല ജീവിതം.

താൻ കരയുന്നത് കുട്ടികൾ കാണാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു. അവർക്കിഷ്‌ടമുള്ള കളിപ്പാട്ടങ്ങളും പലഹാരങ്ങളുമായി വൈകുന്നേരം പടികടന്നെത്തുന്ന അച്‌ഛന്‍റെ അഭാവം അവരുടെ മനസ്സിൽ വലിയ ശൂന്യത സ്യഷ്ടിച്ചിരുന്നു.

ആ കുറവ് അറിയാതിരിക്കാൻ രാഹുലിന്‍റെ അനുജൻ ഹരികൃഷ്‌ണൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രാഹുലിന്‍റെ വീട്ടുകാർക്ക് സ്വ‌പ്നയെക്കുറിച്ചോർത്തായിരുന്നു ഏറെ വിഷമം. ചെറുപ്പം. ജീവിച്ച് കൊതിതീരാത്തവൾ. ജീവിതത്തിലേക്ക് പിച്ചവെച്ചു തുടങ്ങിയപ്പോഴേ വൈധവ്യത്തിന്‍റെ കറുത്ത കമ്പളം വാരിപ്പുതയ്‌ക്കേണ്ടി വന്നല്ലോ ആ കുട്ടിക്ക് എന്ന് രാഹുലിന്‍റെ അമ്മ പരിതപിച്ചുകൊണ്ടിരുന്നു. ആരും കാണാതെയുള്ള അവരുടെ തേങ്ങൽ കണ്ട് രാഹുലിന്‍റെ അച്ഛന്‍റെയും കണ്ണു നിറഞ്ഞു.

ഒരു ബന്ധുവിന്‍റെ വിവാഹച്ചടങ്ങിൽ വെച്ചാണ് സ്വപ്പ്നയെ രാഹുലിന്‍റെ അമ്മ കണ്ടിഷ്‌ടപ്പെടുന്നത്. അന്ന് ബിഎ ഫൈനൽ പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയായിരുന്നു സ്വപ്ന. ഒറ്റ നോട്ടത്തിലേ തന്നെ അവർക്ക് സ്വപ്നയെ ഇഷ്ട‌മായി. പക്ഷേ ബിഎ കഴിഞ്ഞ് ലിറ്ററേച്ചറെടുത്ത് പോസ്റ്റ്ഗ്രാജുവേഷൻ പഠിക്കണമെന്ന ഉദ്ദേശത്തിലായിരുന്നു അവൾ. അവളുടെ വീട്ടുകാർക്കും അതായിരുന്നു താല്പ‌ര്യം. നല്ലൊരു ആലോചന അവളുടെ ഭാഗ്യം തന്നെയാണെന്ന് പറഞ്ഞ് ബന്ധുക്കളും അവരെ നിർബന്ധിച്ചു.

സ്വപ്ന തുടർന്ന് പഠിക്കുന്നതിനോട് രാഹുലിന്‍റെ അമ്മയ്ക്ക് ഒട്ടും താലപര്യമുണ്ടായിരുന്നില്ല. “എന്‍റെ മരുമകൾ സമ്പാദിച്ച് വീട് കഴിയേണ്ട അവസ്‌ഥയല്ല ഞങ്ങൾക്ക്. സർക്കാർ വകുപ്പിൽ എൻജിനീയറാ രാഹുൽ. നല്ല ശമ്പളം അവന് കിട്ടുന്നുമുണ്ട്. അത്യാവശ്യം സ്വത്തുക്കളുണ്ട്. മറ്റ് ഉത്തരവാദിത്തങ്ങളൊന്നുമില്ല. മാത്രമല്ല, എനിക്ക് പെൺമക്കളില്ല. അവളെനിക്ക് സ്വന്തം മോളായി കൂടെ ഉണ്ടായാൽ മതി."

അവർ പറഞ്ഞതിൽ തെറ്റില്ലായിരുന്നു. രാഹുലിനൊപ്പം അവൾ വളരെ സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നത്. പക്ഷേ വിവാഹം കഴിഞ്ഞ് ഏഴ് വർഷങ്ങൾക്കു ശേഷം സ്വപ്നയേയും രണ്ട് കുഞ്ഞുങ്ങളേയും ഉപേക്ഷിച്ച് രാഹുൽ കടന്നു പോകുമെന്ന് ആരെങ്കിലും വിചാരിച്ചതാണോ. ജീവിതത്തിൽ സന്തോഷം വിതറി നിറഞ്ഞു നിന്ന സ്നേഹനിധിയായ ഒരാളുടെ പെട്ടെന്നുള്ള അസാന്നിധ്യം ആ കുടുംബത്തെ മൊത്തം പിടിച്ചു കുലുക്കിയിരുന്നു.

രാഹുലിന്‍റെ അച്‌ഛനുമമ്മയും സ്വപ്‌നയെ രാഹുലിന്‍റെ സ്ഥാനത്താണ് കണ്ടിരുന്നത്. അവൾക്ക് വിഷമമുണ്ടാകുന്ന രീതിയിൽ അവർ ഒരിക്കലും പെരുമാറിയിരുന്നില്ല. സ്വപ്‌നയും കുഞ്ഞുങ്ങളും അവർക്ക് അത്രയ്ക്ക് ജീവനായിരുന്നു.

പക്ഷേ സ്വപ്നയുടെ ഇളയമ്മ അതൊന്നും മുഖവിലയ്ക്ക് എടുത്തിരുന്നില്ല. സ്വപ്‌നയെ ജീവനു തുല്യം സ്നേഹിച്ചിരുന്ന ഇളയമ്മ അവളുടെ ഭാവിജീവിതത്തെക്കുറിച്ചോർത്ത് വിഷമിച്ചു. അവളെ എത്രയും പെട്ടെന്ന് വീട്ടിൽ മടക്കിക്കൊണ്ടു വരണമെന്ന് അവർ സ്വപ്‌നയുടെ അമ്മയോട് പറഞ്ഞു.

“അവൾ ഞങ്ങൾക്കൊപ്പമല്ലേ കഴിയേണ്ടത്. അതാണ് ശരി.. ഇത് അവളുടെ വീടാ, ഇടയ്ക്ക് അവൾക്ക് ഇഷ്ടമുള്ളപ്പോൾ അവിടെയും വന്ന് താമസിക്കാം. കുറച്ചുനാൾ കഴിയട്ടെ അവൾക്ക് നല്ലൊരു ഭർത്താവിനെ കണ്ടുപിടിക്കണം.” രാഹുലിന്‍റെ അമ്മയുടെ കണ്ഠമിടറി.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...