ദേവിൽ നിന്ന് യെല്ലയിലേക്കുള്ള ആ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. നോക്കിയാൽ അറിയാം,തന്‍റെ ഇപ്പോഴത്തെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഭൂതകാലത്തിൽ നിന്നുള്ള ഒരു ചിത്രം പോലും യെല്ല സൂക്ഷിച്ചിട്ടില്ല. അത്രയേറെ ശക്തമായ മുന്നേറ്റമാണ് ആ വ്യക്തിത്വത്തിൽ ഉണ്ടായിരിക്കുന്നത്. ഭൂതകാലമോ പഴയ വ്യക്തിത്വമോ എന്തു കൊണ്ട് അവർ മറക്കാൻ ആഗ്രഹിക്കുന്നു? യെല്ലയുടെ ജീവിതം തന്നെ ആണ് അതിന്‍റ ഉത്തരം.

യെല്ല ദേവ് വർമ്മ എന്ന പേരിൽ പ്രശസ്തമായ ഒരു മുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉണ്ട്. യെല്ല ദേവ് വർമ്മ 1998 ഓഗസ്റ്റ് 25 ന് ഡൽഹിയിൽ ജനിച്ചു. യഥാർത്ഥത്തിൽ, യെല്ല ദേവ് വർമ്മയുടെ കഥ ആരംഭിക്കുന്നത് ദേവിൽ നിന്നാണ്. ഉള്ളിൽ സ്വയം യുദ്ധം ചെയ്യുന്ന ദേവ്. താൻ ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്ന് കണ്ടെത്താനായിരുന്നു ഈ യുദ്ധം. ശാരീരികമായി അവൻ ഒരു ആൺകുട്ടിയായിരുന്നു, പക്ഷേ അയാൾക്ക് ഉള്ളിൽ ഒരു പെൺകുട്ടിയെപ്പോലെ ആണ് തോന്നിയത്. അതുകൊണ്ടാണ് അവൻ ഒരു പെൺകുട്ടിയെപ്പോലെ സ്വയം കണക്കാക്കി. പെൺകുട്ടികളുടെ പോലെ പെരുമാറി.

പ്രായപൂർത്തിയാകുമ്പോൾ, ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ശരീരത്തിൽ മാറ്റങ്ങൾ സംഭവിക്കുമ്പോൾ, ദേവ് വർമ്മയുടെ ശരീരത്തിലും മാറ്റങ്ങൾ സംഭവിച്ചു. താൻ ചിന്തിക്കുക പോലും ചെയ്യാത്ത മാറ്റങ്ങൾ. വലുതാകുമ്പോൾ പെണ്ണിനെ പോലെയാകുമെന്ന് കരുതിയിരുന്ന തനിക്ക് ഇപ്പോൾ മീശ വന്നു തുടങ്ങിയിരിക്കുന്നു. അവന്‍റ ശബ്ദം കനത്തു കൊണ്ടിരുന്നു. താൻ ആൺകുട്ടി ആണ് എന്ന് ശരീരം സൂചിപ്പിച്ചുവെങ്കിലും മനസ്സ് അത് അംഗീകരിക്കാൻ തയ്യാറായില്ല.

ഈ ധർമ്മസങ്കടത്തിനിടയിൽ അന്ന് ദേവ് വർമ്മയുടെ ജീവിതം ഊഞ്ഞാലാടുകയായിരുന്നു. 'ജോഷ് ടോക്കിന്' നൽകിയ അഭിമുഖത്തിൽ,  ജീവിതത്തെക്കുറിച്ചും ആൺകുട്ടിയിൽ നിന്ന് പെൺകുട്ടിയിലേക്കുള്ള തന്‍റെ യാത്ര എത്ര വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്നും അവർ പറയുന്നു. കൂടാതെ, തന്‍റെ അഭിമുഖത്തിൽ, കുടുംബം, സമൂഹം, സ്ത്രീകൾ, ട്രാൻസ് ആളുകളെ സംബന്ധിച്ച നയങ്ങൾ എന്നിവയുടെ പ്രശ്നങ്ങളും തുറന്ന് പരാമർശിച്ചു.

ആർക്കും മനസ്സിലായില്ല

തന്‍റെ കഥയിൽ, യെല്ല പറയുന്നു, “ട്രാൻസ് ആളുകൾക്ക് ജീവിതം ഒട്ടും എളുപ്പമല്ല. അവർ തെറ്റാണെന്ന് തെളിയിക്കാനാണ് സമൂഹം എപ്പോഴും ശ്രമിക്കുന്നത്. ഈ അവസ്ഥ, ഇതൊരു രോഗമാണ്, അത് ചികിത്സിക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ ആരും അവരെ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല. എല്ലാവരും തങ്ങളെ മനസ്സിലാക്കിക്കാനുള്ള തിരക്കിലാണ്.”

യെല്ല പറയുന്നു, “എനിക്ക് നൃത്തം, അഭിനയം, മേക്കപ്പ്, സ്പോർട്സ് എന്നിവ വളരെ ഇഷ്ടമാണ്. എന്‍റെ സ്‌കൂളിലെ വാർഷിക പരിപാടികളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. സ്‌കൂൾ നാടകങ്ങളിൽ എപ്പോഴും നായക വേഷങ്ങൾ ലഭിച്ചു. ഞാനും അതൊക്ക സന്തോഷത്തോടെ ചെയ്തു. സ്റ്റേജിൽ എന്‍റെ അഭിനയത്തിന് കൈയടികൾ ലഭിച്ചു , പക്ഷേ എവിടെയോ ഒരു കോണിൽ എന്‍റെ അസ്തിത്വത്തെക്കുറിച്ചുള്ള സംശയങ്ങൾ ഉയർന്നു. കൂടാതെ മറ്റുള്ളവരുടെ കളിയാക്കലുകൾ എന്‍റെ ചെവിയിൽ പലതവണ എത്തിയിട്ടുണ്ട്. ഇതൊക്കെ സഹിക്കാനാവാതെ വന്നപ്പോൾ അഭിനയം ഉപേക്ഷിച്ചു.”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...